Month: July 2023
-
Kerala
വീട്ടിലിരുന്ന് പണം സമ്പാദിക്കാൻ ഇറങ്ങിത്തിരിച്ച യുവതിക്ക് ഉള്ളതും പോയി; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം:‘വീട്ടിലിരുന്നു പണം സമ്പാദിക്കാം’ എന്ന രീതിയിൽ സോഷ്യൽ മീഡിയയിലെ പരസ്യങ്ങളിൽ ആകൃഷ്ടയായ തിരുവനന്തപുരം സ്വദേശിയായ യുവതിക്ക് നഷ്ടമായത് 9 . 5 ലക്ഷം രൂപ. ഫെയ്‌സ്‌ബുക്കിൽ കണ്ട ‘വീട്ടിലിരുന്നു പണം സമ്പാദിക്കാം’ എന്ന പരസ്യത്തിന് താഴെ താല്പര്യം അറിയിച്ച് കമന്റ് ചെയ്ത യുവതിയുടെ മെസ്സഞ്ചറിൽ ഉടൻ തന്നെ മറുപടി ലഭിച്ചു. തുടർന്ന് ഫോൺ കോളും. തങ്ങൾ അയച്ചു നൽകുന്ന വിഡിയോ ലിങ്കുകൾ തുറന്ന് അവയ്ക്ക് ലൈക് ചെയ്യുക എന്നതാണ് കമ്പനി ഇവർക്ക് നൽകിയ ജോലി.ഇരട്ടി പണം ലഭിച്ചതോടെ ആവേശമായി. ബിറ്റ് കൊയ്‌നിൽ നിക്ഷേപിച്ചാൽ കൂടുതൽ പണം കിട്ടും എന്ന ഓഫറും കമ്പനി നൽകി. മോഹന വാഗ്ദാനത്തിൽ വീണ യുവതി ബിറ്റ് കൊയ്‌നിൽ പണം നിക്ഷേപിച്ചു. തന്റെ വെർച്ച്വൽ അക്കൗണ്ടിൽ പണം എത്തുന്നത് കണ്ട യുവതി ആവേശത്തോടെ കൂടുതൽ പണം നിക്ഷേപിച്ചു. ഒടുവിൽ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്. യുവതിയുടെ പരാതിയെ തുടർന്ന് സൈബർ ക്രൈം വിഭാഗം…
Read More » -
India
ബലാത്സംഗ നിയമം സ്ത്രീകള്‍ നിരന്തരം ദുരുപയോഗം ചെയ്യുന്നു;ഉത്തരാഖണ്ഡ് ഹൈക്കോടതി
റാഞ്ചി:ബലാത്സംഗ നിയമം സ്ത്രീകള്‍ നിരന്തരം ദുരുപയോഗം ചെയ്യുന്നെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ജസ്റ്റിസ് ഷാറദ് കുമാര്‍ ശര്‍മ്മ ബലാത്സംഗ കേസില്‍ യുവാവിനെ കുറ്റവിമുക്തനാക്കവെയാണ് ഇക്കാര്യം ചൂണ്ടികാട്ടിയത്.2020ല്‍ യുവതി നല്‍കിയ കേസാണ് തീര്‍പ്പാക്കിയത്. പങ്കാളി വിവാഹം കഴിക്കാൻ താത്പ്പര്യമില്ലെന്ന് അറിയിച്ചതോടെ യുവതി പീഡന പരാതി നല്‍കുകയായിരുന്നു. 2005 മുതല്‍ ഇരുവരും റിലേഷനിലായിരുന്നു. സൂപ്രീം കോടതിയുടെ സമാന രീതിയിലുള്ള പരാമര്‍ശം ചൂണ്ടികാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്. പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിന് ശേഷം വിവാഹം ചെയ്യാൻ സമ്മതിച്ചില്ലെങ്കില്‍ ഇതിനെ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു സൂപ്രീംകോടതിയുടെ പരാമര്‍ശം. 2020ലാണ് യുവതി പരാതി നല്‍കിയത്. 2005 മുതല്‍ റിലേഷനിലായ ഇരുവരും അന്നുമുതല്‍ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധം പുലര്‍ത്തുന്നുണ്ട്.ജോലി ലഭിച്ച ശേഷം ഇരുവരും വിവാഹം ചെയ്യാമെന്ന് പരസ്പരം സത്യം ചെയ്തിരുന്നതായും പിന്നീട് യുവാവ് മറ്റെരു വിവാഹം കഴിച്ചതായും ഇതിന് ശേഷവും താനുമായുള്ള ബന്ധം തുടര്‍ന്നതായും യുവതി വാദിച്ചു. യുവാവ് വിവാഹിതാണെന്ന് അറിഞ്ഞിട്ടും ബന്ധം തുടര്‍ന്നത് പരസ്പര സമ്മതമുള്ളതിന് ഉദാഹരണമാണെന്ന് കോടതി…
Read More » -
Kerala
കൊട്ടാരക്കരയിൽ മകൻ അമ്മയെ നടുറോഡില്‍ കുത്തിക്കൊന്നു
കൊല്ലം:കൊട്ടാരക്കരയിൽ മകൻ അമ്മയെ നടുറോഡില്‍ കുത്തിക്കൊന്നു. പത്തനാംപുരം തലവൂര്‍ സ്വദേശി മിനിയാണ് (50) കൊല്ലപ്പെട്ടത്.സംഭവത്തിൽ മകൻ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം. മെയ് മാസം മുതല്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു മിനി. രോഗം ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോകാൻ മകനെ വിളിച്ചുവരുത്തുകയായിരുന്നു.തുടര്‍ന്ന് അമ്മയെ ബൈക്കില്‍ കൊണ്ടുപോകുമ്ബോള്‍ ചെങ്ങമനാട് വച്ച് വാഹനം നിര്‍ത്തി കൈവശം ഉണ്ടായിരുന്ന കത്തിയെടുത്ത് അമ്മയെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം പ്രദേശത്ത് പത്തുമിനിറ്റ് നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ലോറിയില്‍ കയറി രക്ഷപ്പെടാൻ ശ്രമിച്ച ജോമോനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.
Read More » -
Local
കാസര്‍കോട് ആദൂരിൽ കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാസർകോട്: കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആദൂരിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ബി എ ഖാസിം (28) ആണ് മരിച്ചത്. ജൂലൈ 21 മുതല്‍ യുവാവിനെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. ഇതുസംബന്ധിച്ച് പൊലീസിലും പരാതി നല്‍കി. പൊലീസും പ്രദേശവാസികളും തിരച്ചില്‍ നടത്തി വരികയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും യുവാവിനെ കണ്ടെത്തുന്നതിനായി സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനിടെ ഇന്ന് (ഞായർ) ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് ആദൂര്‍ ചെക് പോസ്റ്റിന് സമീപത്തുള്ള കിണറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരുന്നതായി ആദൂര്‍ പൊലീസ് പറഞ്ഞു. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. നേരത്തെ കോഴിക്കോട് ജോലി ചെയ്തിരുന്ന ഖാസിം അടുത്തിടെയാണ് നാട്ടിലെത്തിയത്.
Read More » -
Crime
ഡിജെ പാട്ടിക്ക് അകത്ത് കയറ്റിയില്ല; ഹോട്ടല്‍ മനേജറെ കുത്തിവീഴ്ത്തി
കൊച്ചി: കടവന്ത്ര ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ മാനേജര്‍ക്ക് കുത്തേറ്റു. ഡിജെ പാര്‍ട്ടിക്കെത്തിയവര്‍ ഹോട്ടല്‍ മാനേജരുടെ കൈയ്ക്ക് പേനക്കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശികളായ ലിജോയ്, നിതിന്‍ എന്നിവരെ തേവര പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കെത്തിയ മൂന്നംഗ സംഘമാണ് മാനേജര്‍ക്കെതിരെ ആക്രമണം നടത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കടവന്ത്രയില്‍ ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കെത്തിയ യുവാക്കള്‍ക്ക് മാനേജര്‍ പ്രവേശനം നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ മാനേജറും യുവാക്കളും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ഇതോടെയാണ് ഇവര്‍ മാനേജറെ പേനക്കത്തി ഉപയോഗിച്ച് കുത്തിയത്. പരിക്കേറ്റ ഹോട്ടല്‍ മാനേജര്‍ റോണി ആശുപത്രിയില്‍ ചികിത്സയിലാണ്. കേസിലെ മൂന്നാമനായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.
Read More » -
India
കൂട്ടബലാത്സംഗങ്ങള്‍ക്ക് സ്ത്രീകളുടെ ഒത്താശ; മനസാക്ഷി മരവിച്ച് മണിപ്പുര്‍
ഇംഫാല്‍: സംഘര്‍ഷത്തിന് അയവില്ലാത്ത മണിപ്പുരില്‍ കൂട്ടബലാത്സംഗത്തിന് സ്ത്രീകളുടെ ഒത്താശയുമെന്നു റിപ്പോര്‍ട്ട്. പതിനെട്ടുകാരിയെ പീഡിപ്പിക്കാന്‍ സ്ത്രീകള്‍ സഹായിച്ചുവെന്നതാണ് പുതിയ പരാതി. മേയ് 15 നായിരുന്നു സംഭവം. ഇംഫാലില്‍ ആയുധധാരികളായവര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പതിനെട്ടുകാരി പറയുന്നത്. ഇതിനായി സ്ത്രീകളുടെ സംഘമാണ് തന്നെ വിട്ടുകൊടുത്തതെന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്. സംഭവത്തിനു പിന്നില്‍ അറംബായി തെങ്കോല്‍ സംഘമാണെന്നും പെണ്‍കുട്ടി ആരോപിച്ചു. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ നാഗാലാന്‍ഡിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് ജൂലൈ 21ന് പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. മണിപ്പുര്‍ സന്ദര്‍ശിക്കുമെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ വ്യക്തമാക്കി. ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവരെ സന്ദര്‍ശിക്കുമെന്നും സര്‍ക്കാര്‍ മതിയായ സൗകര്യമൊരുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ്ങിനെ കാണാനും അവര്‍ അനുമതി തേടി. മെയ്തികള്‍ മണിപ്പുര്‍ വിടണമെന്ന വിഘടനവാദികളുടെ ആഹ്വാനത്തെ തുടര്‍ന്ന് പ്രദേശം കടുത്ത ജാഗ്രതയിലാണ്. സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ മേയ് നാലിന് മറ്റു…
Read More » -
NEWS
സലിം രാജിന് കൊല്ലം ജില്ലാ പ്രവാസി സമാജം യാത്രയയപ്പ് നല്‍കി
കുവൈറ്റ് സിറ്റി: പ്രവാസ ജീവിതമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് പോകുന്ന കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവും കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് സ്ഥാപകാംഗവും മുന്‍ പ്രസിഡന്റും നിലവിലെ രക്ഷാധികാരിയുമായ കരുനാഗപ്പള്ളി സ്വദേശി സലിം രാജിന് യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് അലക്‌സ് മാത്യൂവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം ദേവിക വിജി കുമാറിന്റെ പ്രാര്‍ത്ഥനാ ഗാനത്തോട് ആരംഭിച്ചു. അബ്ബാസിയ യൂണിറ്റ് ജോ.കണ്‍വീനര്‍ സജിമോന്‍ തോമസ് സ്വാഗതം ആശംസിച്ചു. കുവൈറ്റിലെ കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ ബാബുജി ബത്തേരി ഉത്ഘാടനം ചെയ്ത സമ്മേളനത്തില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ മനോജ് മാവേലിക്കര മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ബിനില്‍ ടി.ടി, രക്ഷാധികാരി ജോയ് ജോണ്‍ തുരുത്തിക്കര, വനിതാ വേദി ചെയര്‍പെഴ്‌സണ്‍ രന്‍ജനാ ബിനില്‍, ഉപദേശക സമതിയംഗം ലാജി ജേക്കബ്ബ്, കുട ജനറല്‍ കണ്‍വീനര്‍ ചെസില്‍ ചെറിയാന്‍ രാമപുരം, കണ്‍വീനര്‍ ഡോജി മാത്യൂ, ജയന്‍ സദാശിവന്‍ ബിജൂ ഗംഗാധരന്‍ (സാരഥി) അനിയന്‍കുഞ്ഞു പാപ്പച്ചന്‍ (വെല്‍ഫെയര്‍ കേരള), സുമേഷ് സുധാകരന്‍ (ടെക്‌സാസ്…
Read More » -
Kerala
”പുതുപ്പള്ളി സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍നിന്ന്, മകനോ മകളോ എന്ന് അവര്‍ തീരുമാനിക്കും; എല്‍ഡിഎഫ് മത്സരത്തില്‍നിന്ന് പിന്മാറണം”
കൊച്ചി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കുടുംബം പറയുന്നയാളെ സ്ഥാനാര്‍ഥിയാക്കുമെന്നും സുധാകരന്‍ പറഞ്ഞു. മകനോ മകളോ, ആരായിരിക്കും സ്ഥാനാര്‍ഥി എന്ന ചോദ്യത്തിനു അത് കുടുംബം തീരുമാനിക്കുമെന്നായിരുന്നു സുധാകരന്റെ മറുപടി. ”വിഷയത്തില്‍ ആദ്യം ചര്‍ച്ച നടക്കേണ്ടത് അദ്ദേഹത്തിന്റെ കുടുംബത്തിലാണ്. സ്ഥാനാര്‍ഥി ആര് വേണമെന്ന് കുടുംബമാണ് തീരുമാനിക്കുന്നത്. കുടുംബം നിര്‍ദേശിക്കുന്ന പേര് പാര്‍ട്ടി അംഗീകരിക്കും. പുറത്തുനിന്ന് സ്ഥാനാര്‍ഥിയുണ്ടാകില്ല.” -കെ.സുധാകരന്‍ വ്യക്തമാക്കി. പുതുപ്പള്ളി സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഔദ്യോഗികമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും. ഉപതിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. എതിര്‍സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാതിരിക്കാനുള്ള ഔന്നത്യം ഭരണപക്ഷം കാണിക്കണം. അതിനുള്ള ബാധ്യത ഭരണകക്ഷിക്കുണ്ട്. ഉമ്മന്‍ ചാണ്ടിയോട് ആദരവും ബഹുമാനവും ഉണ്ടെങ്കില്‍ മത്സരം ഒഴിവാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാകണമെന്ന് ചൂണ്ടിക്കാട്ടി ചെറിയാന്‍ ഫിലിപ്പ് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ഇത്തരം പോസ്റ്റുകള്‍ ശരിയല്ലെന്നും വിഷയത്തില്‍ അഭിപ്രായ പ്രകടനങ്ങളില്‍നിന്നു വിട്ടുനില്‍ക്കണമെന്നു പറഞ്ഞിട്ടുണ്ടെന്നും സുധാകരന്‍ പ്രതികരിച്ചു.
Read More » -
NEWS
ഹൃദയാഘാതം; മാവേലിക്കര സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ:ഹൃദയാഘാതത്തെ തുടര്‍ന്ന് മാവേലിക്കര പത്തിച്ചിറ സ്വദേശി റെജി ജോര്‍ജ് (50) നിര്യാതനായി. ഹോട്ടല്‍സ് സപ്ലേ ആൻഡ് സര്‍വിസ് കമ്ബനിയിലായിരുന്നു ജോലി. ഭാര്യ: ഷിജി. രണ്ടു മക്കളുണ്ട്. മൃതദേഹം വൈകിട്ട് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ആലപ്പുഴ പ്രവാസി അസോസിയേഷൻ അറിയിച്ചു.
Read More » -
Kerala
ബസിന് പിന്നില്‍ നിര്‍ത്തിയ ബൈക്കിൽ പിന്നില്‍ കാറിടിച്ച് യുവ വൈദികൻ മരിച്ചു
തിരുവനന്തപുരം:ബസിന് പിന്നില്‍ നിര്‍ത്തിയ ബൈക്കിന് പിന്നില്‍ കാറിടിച്ച് യുവ വൈദികൻ മരിച്ചു. പാറശ്ശാല കാരോട് കാര്‍മല്‍ സെന്‍റ് തെരേസാസ് ആശ്രമത്തിലെ വൈദികൻ പൊഴിയൂര്‍ പരുത്തിയൂര്‍ ചീലാന്തിവിളാകത്ത് ഫാ.യാക്കോബ് (38) ആണ് മരിച്ചത്. ഉച്ചക്കട പഴവഞ്ചാലയിലാണ് അപകടം സംഭവിച്ചത്. ഫാ.യാക്കോബ് ബൈക്കില്‍ പോകവെ ആളെയിറക്കുവാൻ നിര്‍ത്തിയിരുന്ന ബസിനു പിന്നില്‍ ബൈക്ക് നിര്‍ത്തുകയും പിന്നാലെയെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ച് ഫാദര്‍ ബസിനടിയില്‍പ്പെടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫാ.യാക്കോബിനെ നെയ്യാറ്റിൻകര ഗവ. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊഴിയൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
Read More »