Month: July 2023

  • India

    അക്രമങ്ങള്‍ മിസോറമിലേക്കും; മെയ്ത്തികൾക്കായി പ്രത്യേകവിമാനങ്ങൾ ഏര്‍പ്പെടുത്തി ബീരേൻ സിംഗ് സർക്കാർ

    ഇംഫാൽ: മണിപ്പൂരിലെ കലാപങ്ങൾക്ക് പകരമായി മിസോറമിൽ മെയ്ത്തി വിഭാഗങ്ങൾക്ക് നേരെ ആക്രമം. ജീവന്‍ വേണമെങ്കില്‍ ഉടന്‍ സംസ്ഥാനം വിടണമെന്ന മുന്‍ വിഘടനവാദികളായ മിസോ നാഷണല്‍ ഫ്രണ്ടില്‍ നിന്നുള്ളവര്‍ മുന്നറിയിപ്പുനല്‍കിയതോടെ മെയ്ത്തി വിഭാഗക്കാര്‍ കൂട്ടത്തോടെ മിസോറമില്‍നിന്ന് പലായനംതുടങ്ങി. മണിപ്പുരില്‍നിന്ന് ജോലിക്കും മറ്റുമായി മിസോറമിലെത്തിയവരാണിവര്‍. റോഡുമാര്‍ഗവും വിമാനമാര്‍ഗവും ഇവര്‍ മടങ്ങുകയാണ്. റോഡുയാത്ര സുരക്ഷിതമല്ലാത്തതിനാല്‍ ഇവര്‍ക്കായി ഞായറാഴ്ച മണിപ്പുരിലെ ബീരേന്‍ സിങ് സര്‍ക്കാര്‍ പ്രത്യേകവിമാനങ്ങളും ഏര്‍പ്പെടുത്തി. അതേസമയം മെയ്ത്തികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ വിമാനം പോലും ഏർപ്പെടുത്തിയ മുഖ്യമന്ത്രി ബീരേൻ സിംഗ് എന്തുകൊണ്ടാണ് സ്വന്തം നാട്ടിലെ കുക്കികളുടെ സുരക്ഷയെ പ്പറ്റി ആശങ്കപ്പെടാത്തതെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അടക്കമുള്ളവർ ചോദിച്ചു.

    Read More »
  • Kerala

    റാന്നി മോതിരവയലില്‍ വീടിനുള്ളില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍ 

    റാന്നി:മോതിരവയലില്‍ വീടിനുള്ളില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വേങ്ങത്തടത്തില്‍ ജോബിൻ (36) ആണ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോബിന്റെ പിതാവും സുഹൃത്തായ മറ്റൊരാളുമാണ് കസ്റ്റഡിയിലുള്ളത്. ജോബിന്റെ സഹോദരൻ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിതാവിനും സഹോദരനും ഒപ്പം ഇയാള്‍ രാത്രി മദ്യപിച്ചിരുന്നതായാണ് സൂചന.മദ്യലഹരിയില്‍ തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്നായിരുന്നു കൊലപാതകമെന്നുമാണ് സംശയം.

    Read More »
  • Kerala

    വള്ളിക്കുന്നില്‍ ഇന്ന് മുതൽ മൂന്നു ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു

    മലപ്പുറം:വള്ളിക്കുന്നില്‍ ഇന്ന് മുതൽ മൂന്നു ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു. ഷൊര്‍ണൂര്‍-കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമു ട്രെയിനുകള്‍ക്കും തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്സ്പ്രസിനുമാണ് സ്റ്റോപ്പ് അനുവദിച്ചത്. പുലര്‍ച്ച 05.49ന് കണ്ണൂര്‍ മെമു വള്ളിക്കുന്നിലെത്തും. തിരിച്ച്‌ ഷൊര്‍ണൂരിലേക്കുള്ള വണ്ടി രാത്രി 08.24ന് എത്തും. തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്സ്പ്രസിന് വൈകിട്ട് 3.17നാണ് വള്ളിക്കുന്നില്‍ സ്റ്റോപ്പ്. മൂന്നു ട്രെയിനുകൾക്ക് കൂടി സ്റ്റോപ്പ് അനുവദിച്ചെങ്കിലും അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ പിറകില്‍തന്നെയാണ് ഇപ്പോഴും വള്ളിക്കുന്ന് റയിൽവെ സ്റ്റേഷൻ. വര്‍ഷങ്ങളായുള്ള മുറവിളിക്കൊടുവില്‍ ആരംഭിച്ച പ്ലാറ്റ്ഫോമുകള്‍ ഉയര്‍ത്തുന്ന പ്രവൃത്തി പാതിവഴിയില്‍ നിര്‍ത്തിയ അവസ്ഥയാണ്. ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ മാത്രമാണ് പ്രവൃത്തി നടന്നത്. ട്രാക്കിനോട് ചേര്‍ന്ന് ഇഷ്ടിക നിരത്തി മണ്ണിട്ട് ഉയര്‍ത്തിയിട്ടുണ്ട്. പ്ലാറ്റ്ഫോമില്‍ ഇട്ട ചെമ്മണ്ണ് മഴ പെയ്തതോടെ ചളിക്കുളമായി മാറി. ചളിയില്‍ ചവിട്ടി മാത്രമേ ഇപ്പോള്‍ ട്രെയിനില്‍ കയറാൻ കഴിയൂ. ട്രെയിൻ ഇറങ്ങുന്നവര്‍ ലഗേജ് ഇറക്കിവെക്കുന്നതും ചളിയിലാണ്. ഫെബ്രുവരിയിലാണ് ഇതിന്റെ നിര്‍മാണം ആരംഭിച്ചത്. ഒരു വര്‍ഷമാണ് കരാറുകാരന് പ്രവൃത്തി പൂര്‍ത്തിയാക്കാനുള്ള കാലാവധി. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാൻ യാത്രക്കാര്‍ക്ക് ഏറെ പ്രയാസമുണ്ട്.…

    Read More »
  • Crime

    പിറന്നാള്‍ ആഘോഷത്തിന് ബേക്കല്‍കോട്ട കാണാനെത്തി; യുവതീയുവാക്കള്‍ക്ക് നേരേ സദാചാരഗുണ്ടായിസം

    കാസര്‍കോട്: മേല്‍പ്പറമ്പില്‍ സദാചാര ആക്രമണം. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബേക്കല്‍ കോട്ട സന്ദര്‍ശിച്ച മടങ്ങിയ സുഹൃത്തുക്കളെയാണ് മൂന്നംഗ സംഘം തടഞ്ഞുവച്ച് ആക്രമിച്ചത്. നാലുയുവാക്കളും നാലു സ്ത്രീകളുമാണ് ബേക്കല്‍ കോട്ട സന്ദര്‍ശിക്കാനെത്തിയത്. വാഹനത്തില്‍ ഏറെ സമയം ഒരുമിച്ചിരുന്നുവെന്നാരോപിച്ച് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നാട്ടുകാര്‍ അക്രമിക്കുകയായിരുന്നു. വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞുവെക്കുകയും ചെയ്തതായി ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മൂന്നുപേരെ മേല്‍പ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ അബ്ദുള്‍ മന്‍സൂര്‍, അഫീഖ്, മുഹമ്മദ് നിസാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിറന്നാള്‍ ആഘോഷിക്കാനെത്തിയ സുഹൃത്തുക്കള്‍ക്കുനേരെ ഞായാറാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായത്. ആറുപേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. മഴയായതിനാല്‍ പുറത്തിറങ്ങാനാകാതെ വന്നതോടെ ഇവര്‍ കാറില്‍ തന്നെ ഇരിക്കുകയായിരുന്നു. ഇതു കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനെതിരെ സംസാരിച്ചതിന് ആദ്യം പെണ്‍കുട്ടിയെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. ഇത് ചോദ്യം ചെയ്തതോടെ മുന്നിലിരുന്ന ആണ്‍കുട്ടിയെയും സംഘം മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. തുടര്‍ന്ന് ഇരുകൂട്ടരുടെയും വാക്കേറ്റം സംഘര്‍ഷവാസ്ഥയിലെത്തിയതോടെ പോലീസും സ്ഥലത്തെത്തി. തുടര്‍ന്ന് കാറിലുണ്ടായിരുന്നവരെ തടഞ്ഞുവച്ച…

    Read More »
  • Kerala

    കനത്ത മഴയിലും കാറ്റിലും വടകര താലൂക്കില്‍ 14 വീടുകള്‍ക്ക് നാശം

    വടകര:കനത്തമഴയിലും കാറ്റിലും വടകര താലൂക്കില്‍ 14 വീടുകള്‍ക്ക് നാശം.13 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. കാവിലുംപാറ വില്ലേജിലാണ് വീട് പൂര്‍ണമായും തകര്‍ന്നത്. ഇവിടെ രണ്ടു വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. നാദാപുരം, പുറമേരി, വില്യാപ്പള്ളി, വടകര, നടക്കുതാഴെ, ഏറാമല, ഒഞ്ചിയം, ചോറോട്, പാലയാട്, നരിപ്പറ്റ വില്ലേജുകളില്‍ ഓരോ വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. മലയോര മേഖലയിലെ നഷ്ടമുണ്ടായ വിളകളുടെയും മറ്റും വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തിങ്കളാഴ്ചയോടെ മാത്രമേ നഷ്ടത്തിന്റെ പൂര്‍ണ വിവരം ലഭ്യമാവൂ. കാറ്റില്‍ പലയിടത്തും മരങ്ങള്‍ വീണ് വൈദ്യുതിബന്ധം തടസ്സപ്പെട്ടു. കെ.എസ്.ഇ.ബിയും നാട്ടുകാരും പലയിടങ്ങളിലും യുദ്ധകാലാടിസ്ഥാനത്തില്‍ രംഗത്തിറങ്ങിയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. അഗ്നിരക്ഷാസേന തലങ്ങും വിലങ്ങും ഓടിയാണ് മരങ്ങള്‍ മുറിച്ചുമാറ്റിയത്. വൈദ്യുതി തൂണുകള്‍ തകര്‍ന്ന് വൈദ്യുതി വകുപ്പിനും നഷ്ടമുണ്ടായി. കാറ്റില്‍ മരങ്ങള്‍ വീടുകള്‍ക്ക് മുകളില്‍ വീണ് പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയാണ് വീടുകള്‍ക്ക് നാശമുണ്ടായത്. കാലവര്‍ഷക്കെടുതിയിലെ നാശനഷ്ടം പൂര്‍ണമായും തിട്ടപ്പെടുത്തിയിട്ടില്ല. പഞ്ചായത്തുകളാണ് നാശനഷ്ടം തിട്ടപ്പെടുത്തി റവന്യൂ വകുപ്പിന് കൈമാറേണ്ടത്.

    Read More »
  • Crime

    റെസ്റ്റ് റൂമില്‍ മൊബൈല്‍ ക്യാമറവച്ച് സഹപാഠിയുടെ ദൃശ്യം പകര്‍ത്തി; 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

    മംഗളുരു: സഹപാഠികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി റെസ്റ്റ് റൂമില്‍ മൊബൈല്‍ ക്യാമറ വച്ച സംഭവത്തില്‍ മൂന്നു വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍. കര്‍ണാടക ഉഡുപ്പിയിലെ നേത്ര ജ്യോതി കോളജിലെ മൂന്നു വിദ്യാര്‍ഥിനികള്‍ക്കാണ് സസ്‌പെന്‍ഷന്‍. ബുധനാഴ്ച ഇവര്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി കണ്ടെത്തിയിരുന്നു. തന്റെ ദൃശ്യങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുന്ന വിവരമറിഞ്ഞ് പെണ്‍കുട്ടി സുഹൃത്തുക്കളോട് വിവരം പറഞ്ഞു. ഇവരാണ് വിഷയം മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തൊട്ടടുത്ത ദിവസം തന്നെ മൂന്നുപേരെയും കോളജ് മാനേജ്‌മെന്റ് പുറത്താക്കി. കോളജില്‍ മൊബൈല്‍ ഫോണിന് വിലക്കുണ്ടെന്നും ഇതു ധിക്കരിച്ച് മൊബൈല്‍ കൊണ്ടുവന്നതിനും വീഡിയോ ചിത്രീകരിച്ചതിനുമാണു വിദ്യാര്‍ഥിനികളെ പുറത്താക്കിയതെന്നു കോളജ് അധികൃതര്‍ പറഞ്ഞു. ലക്ഷ്യമിട്ടത് മറ്റു ചില പെണ്‍കുട്ടികളെയാണെന്നും, പരാതിക്കാരിയുടെ വീഡിയോ അറിയാതെ ചിത്രീകരിച്ചതാണെന്നുമാണു വിദ്യാര്‍ഥിനികള്‍ നല്‍കിയ വിശദീകരണം. തുടര്‍ന്നു വീഡിയോ പെണ്‍കുട്ടിയുടെ മുമ്പില്‍ വച്ചുതന്നെ ഇവര്‍ ഡിലീറ്റ് ചെയ്തതായും ഡയറക്ടര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതിപ്പെടാന്‍ പെണ്‍കുട്ടി വിമുഖത കാട്ടിയ സാഹചര്യത്തില്‍ കോളജ് തന്നെ പരാതി നല്‍കിയതായി ഡയറക്ടര്‍ അറിയിച്ചു. വീഡിയോ പകര്‍ത്താന്‍…

    Read More »
  • Crime

    നന്മയുള്ള ലോകമേ! കള്ളന് വീട്ടില്‍ ഒളിയിടമൊരുക്കി മറ്റൊരു കള്ളന്‍; ഒടുവില്‍ ഇരുവരും കുടുങ്ങി

    പത്തനംതിട്ട: ‘കള്ളന് കഞ്ഞിവച്ചന്‍’ എന്നത് പഴമൊഴി, ‘കള്ളന് ഒളിയിടമൊരുക്കയവന്‍’ എന്നത് പുതുമൊഴി. ഒളിയിടമൊരുക്കിയത് മറ്റൊരു കള്ളനാണെങ്കിലോ? ആകെമൊത്തം ട്വിസ്‌റ്റോടു ടിസ്റ്റ് അല്ലേ? തിരുവല്ല നിരണത്താണ് സംഭവം. കള്ളന് വീട്ടില്‍ ഒളിയിടമൊരുക്കി മറ്റൊരു കള്ളന്‍. ഒടുവില്‍ രണ്ടിനെയും പോലീസ് പൊക്കി. നിരണം കോട്ടാങ്ങല്‍ ജെ.പി. എന്ന് അറിയപ്പെടുന്ന ജയപ്രകാശ് (49), ഇയാള്‍ക്ക് ഒളിത്താവളം ഒരുക്കി നല്‍കിയ ചെങ്ങന്നൂര്‍ പ്രാവിന്‍കൂട് കാവനാല്‍ അജി എബ്രഹാം (55) എന്നിവരെ ആണ് ഞായറാഴ്ച വെളുപ്പിന് പുളിക്കീഴ് പോലീസ് പിടികൂടിയത്. കഴിഞ്ഞ 17-ന് നിരണം എസ്.ബി.ഐക്ക് സമീപമുള്ള വീട്ടില്‍ നടത്തിയ മോഷണശ്രമത്തെ തുടര്‍ന്ന് രജിസ്റ്റര്‍ചെയ്ത കേസിലാണ് അറസ്റ്റ്. അവിടെനിന്നു ലഭിച്ച വിരലടയാളം ആണ് മോഷ്ടാവിനെ കുടുക്കിയത്. അജിയുടെ പ്രാവിന്‍കൂട്ടിലെ വീട്ടില്‍ ജയപ്രകാശ് ഒളിവില്‍ കഴിയുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വീട് വളഞ്ഞാണ് പിടികൂടിയത്. പകല്‍ സമയങ്ങളില്‍ അടച്ചിട്ടിരിക്കുന്ന വീടുകള്‍ നിരീക്ഷിച്ച് രാത്രി എത്തി മോഷണം നടത്തുന്നതാണ് രീതി എന്ന് പോലീസ് പറഞ്ഞു. ജനാലയുടെയും കതകിന്റെയും വാതിലുകള്‍ കുത്തിത്തുറക്കാന്‍…

    Read More »
  • Kerala

    രണ്ടരമാസത്തിനിടെ കേരളത്തില്‍ കട്ടപ്പുറത്തേറിയത് 300 സ്വകാര്യ ബസുകള്‍

    തിരുവനന്തപുരം:രണ്ടരമാസത്തിനിടെ കേരളത്തില്‍ കട്ടപ്പുറത്തേറിയത് 300 സ്വകാര്യ ബസുകള്‍. മേയ് മൂന്നിനാണ് 140 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള സ്വകാര്യബസുകളുടെ സര്‍വീസ് റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതോടെയാണ് 300 ബസുകള്‍ക്ക് സര്‍വീസ് നടത്താനാകാത്ത സ്ഥിതിവന്നത്. ഇത്തരം ബസുകള്‍ക്ക് ഇതേറൂട്ടില്‍ 140 കിലോമീറ്ററില്‍ താഴെ സാധാരണ സര്‍വീസിന് അനുമതി നല്‍കിയെങ്കിലും ബസുകൾ നിരത്തൊഴിയുകയായിരുന്നു.ഇതോടെ 1000 പേർക്കെങ്കിലും തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് കണക്കുകൾ. ദീര്‍ഘദൂരബസുകള്‍ക്ക് ഒരു കിലോമീറ്ററിന് രണ്ടു മിനിറ്റാണ് അനുവദിച്ചിരുന്നത്. സാധാരണ ബസുകള്‍ക്ക് ഇത് രണ്ടരമിനിറ്റാണ്. അതോടെ ഇതേറൂട്ടിേലാടുന്ന മറ്റു സ്വകാര്യബസുകളുമായി പ്രശ്നമായി.തുടർന്നാണ് സർവീസ് അവസാനിപ്പിക്കാൻ ബസുകാർ തീരുമാനിച്ചത്. 2013-ല്‍ കേരളത്തില്‍ 19,000 സ്വകാര്യ ബസുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 6000 ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. സ്വകാര്യബസുകളുടെ സേവനകാര്യത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇടിവുണ്ടായ സംസ്ഥാനവും കേരളമാണ്.

    Read More »
  • Kerala

    ഹെല്‍മെറ്റില്ലാതെ ഓട്ടോറിക്ഷ ഓടിച്ചതിന് 500 രൂപ പിഴ; ഹെൽമറ്റ് വച്ച് ഓട്ടോ ഓടിച്ച് ഡ്രൈവർ

    ബാലരാമപുരം:ഹെല്‍മെറ്റില്ലാതെ ഓട്ടോറിക്ഷ ഓടിച്ചതിന് 500 രൂപ പിഴ.ബാലരാമപുരം സ്വദേശി ഷെമീറിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷക്കാണ് ഹെല്‍മറ്റില്ലാത്തതിന് 500 രൂപ പഴിയടക്കുന്നതിനുള്ള മെസേജ് വന്നത്.  മെസേജ് ലഭിച്ചതോടെ ഹെൽമറ്റ് വച്ച് പ്രതിഷേധവുമായാണ് ഷെമീർ ഇപ്പോൾ ഓട്ടോറിക്ഷാ ഓടിക്കുന്നത്.ഹെല്‍മറ്റുമായി ബാലരാമപുരത്ത് ഷെമീർ ഓട്ടോറിക്ഷ ഓടുന്നത് നാട്ടുകാരിലും കൗതുകമുണര്‍ത്തി.എന്നാൽ തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്.

    Read More »
  • Kerala

    ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

    തിരുവനന്തപുരം:ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. വടക്കൻ ജില്ലകളിലാണ് കൂടുതല്‍ മഴ.ഇതേത്തുടർന്ന് എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ഒൻപതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട്. ഇന്ന് കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. വരും ദിവസങ്ങളിലും മഴ ശക്തമാകും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ വ്യാപകമായി ലഭിച്ച സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

    Read More »
Back to top button
error: