IndiaNEWS

അക്രമങ്ങള്‍ മിസോറമിലേക്കും; മെയ്ത്തികൾക്കായി പ്രത്യേകവിമാനങ്ങൾ ഏര്‍പ്പെടുത്തി ബീരേൻ സിംഗ് സർക്കാർ

ഇംഫാൽ: മണിപ്പൂരിലെ കലാപങ്ങൾക്ക് പകരമായി മിസോറമിൽ മെയ്ത്തി വിഭാഗങ്ങൾക്ക് നേരെ ആക്രമം.

ജീവന്‍ വേണമെങ്കില്‍ ഉടന്‍ സംസ്ഥാനം വിടണമെന്ന മുന്‍ വിഘടനവാദികളായ മിസോ നാഷണല്‍ ഫ്രണ്ടില്‍ നിന്നുള്ളവര്‍ മുന്നറിയിപ്പുനല്‍കിയതോടെ മെയ്ത്തി വിഭാഗക്കാര്‍ കൂട്ടത്തോടെ മിസോറമില്‍നിന്ന് പലായനംതുടങ്ങി.

Signature-ad

മണിപ്പുരില്‍നിന്ന് ജോലിക്കും മറ്റുമായി മിസോറമിലെത്തിയവരാണിവര്‍. റോഡുമാര്‍ഗവും വിമാനമാര്‍ഗവും ഇവര്‍ മടങ്ങുകയാണ്. റോഡുയാത്ര സുരക്ഷിതമല്ലാത്തതിനാല്‍ ഇവര്‍ക്കായി ഞായറാഴ്ച മണിപ്പുരിലെ ബീരേന്‍ സിങ് സര്‍ക്കാര്‍ പ്രത്യേകവിമാനങ്ങളും ഏര്‍പ്പെടുത്തി.

അതേസമയം മെയ്ത്തികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ വിമാനം പോലും ഏർപ്പെടുത്തിയ മുഖ്യമന്ത്രി ബീരേൻ സിംഗ് എന്തുകൊണ്ടാണ് സ്വന്തം നാട്ടിലെ കുക്കികളുടെ സുരക്ഷയെ പ്പറ്റി ആശങ്കപ്പെടാത്തതെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അടക്കമുള്ളവർ ചോദിച്ചു.

Back to top button
error: