CrimeNEWS

റെസ്റ്റ് റൂമില്‍ മൊബൈല്‍ ക്യാമറവച്ച് സഹപാഠിയുടെ ദൃശ്യം പകര്‍ത്തി; 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

മംഗളുരു: സഹപാഠികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി റെസ്റ്റ് റൂമില്‍ മൊബൈല്‍ ക്യാമറ വച്ച സംഭവത്തില്‍ മൂന്നു വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍. കര്‍ണാടക ഉഡുപ്പിയിലെ നേത്ര ജ്യോതി കോളജിലെ മൂന്നു വിദ്യാര്‍ഥിനികള്‍ക്കാണ് സസ്‌പെന്‍ഷന്‍. ബുധനാഴ്ച ഇവര്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി കണ്ടെത്തിയിരുന്നു.

തന്റെ ദൃശ്യങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുന്ന വിവരമറിഞ്ഞ് പെണ്‍കുട്ടി സുഹൃത്തുക്കളോട് വിവരം പറഞ്ഞു. ഇവരാണ് വിഷയം മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തൊട്ടടുത്ത ദിവസം തന്നെ മൂന്നുപേരെയും കോളജ് മാനേജ്‌മെന്റ് പുറത്താക്കി.

Signature-ad

കോളജില്‍ മൊബൈല്‍ ഫോണിന് വിലക്കുണ്ടെന്നും ഇതു ധിക്കരിച്ച് മൊബൈല്‍ കൊണ്ടുവന്നതിനും വീഡിയോ ചിത്രീകരിച്ചതിനുമാണു വിദ്യാര്‍ഥിനികളെ പുറത്താക്കിയതെന്നു കോളജ് അധികൃതര്‍ പറഞ്ഞു. ലക്ഷ്യമിട്ടത് മറ്റു ചില പെണ്‍കുട്ടികളെയാണെന്നും, പരാതിക്കാരിയുടെ വീഡിയോ അറിയാതെ ചിത്രീകരിച്ചതാണെന്നുമാണു വിദ്യാര്‍ഥിനികള്‍ നല്‍കിയ വിശദീകരണം. തുടര്‍ന്നു വീഡിയോ പെണ്‍കുട്ടിയുടെ മുമ്പില്‍ വച്ചുതന്നെ ഇവര്‍ ഡിലീറ്റ് ചെയ്തതായും ഡയറക്ടര്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതിപ്പെടാന്‍ പെണ്‍കുട്ടി വിമുഖത കാട്ടിയ സാഹചര്യത്തില്‍ കോളജ് തന്നെ പരാതി നല്‍കിയതായി ഡയറക്ടര്‍ അറിയിച്ചു. വീഡിയോ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധയ്ക്കായി അയച്ചിട്ടുണ്ട്.

Back to top button
error: