Month: July 2023

  • Kerala

    മൈസൂരുവില്‍ കാറപകടത്തില്‍ മലയാളികളായ അച്ഛനും മകനും മരിച്ചു; അപകടത്തില്‍പ്പെട്ടത് വണ്ടൂര്‍ സ്വദേശികള്‍

    ബംഗളുരു: മൈസൂരു നഞ്ചന്‍കോട്ടിലുണ്ടായ കാറപകടത്തില്‍ മലയാളികളായ അച്ഛനും മകനും മരിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശികളായ അബ്ദുള്‍ നാസര്‍, മകന്‍ നഹാസ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടാകുന്നത്. വണ്ടൂരിന് സമീപമുള്ള വാണിയമ്പലത്തു നിന്ന് എട്ടു പേരടങ്ങുന്ന സംഘമാണ് മൈസൂരിലേക്ക് തിരിച്ചത്. നഞ്ചന്‍കോടിനും ഗുണ്ടല്‍പ്പേട്ടിനുമിടയിലുള്ള പൊസഹള്ളി ഗേറ്റിനു സമീപത്തു വെച്ചാണ് അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ച കാര്‍ റോഡിലെ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. അബ്ദുള്‍ നാസറും നഹാസും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ നഞ്ചന്‍കോടുള്ള സര്‍ക്കാരാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കാറിലുണ്ടായിരുന്ന ബാക്കിയുള്ളവര്‍ നിസ്സാര പരിക്കുകളോടെ ചികിത്സയിലാണ്. അപകടസമയം മഴയുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. വാണിയമ്പലം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് നഹാസ്.      

    Read More »
  • Social Media

    നിന്‍ ഉടലുകള്‍ കാക്കാന്‍ നീ മാത്രം, നേതാക്കള്‍ ആടാന്‍ മാത്രം; മൂര്‍ച്ചയുള്ള റാപ്പുമായി ഇന്ദുലേഖ വാരിയര്‍

    മനസ്സാക്ഷിയെ ഞെട്ടിച്ച മണിപ്പൂര്‍ കൂട്ട ബലാത്സംഗത്തിനും അധികാരികളുടെ മൗനത്തിനുമെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി ഗായിക ഇന്ദുലേഖ വാരിയര്‍. റാപ് ഗാനം പാടിയാണ് ഇന്ദുലേഖ തന്റെ പ്രതിഷേധം പ്രകടമാക്കിയത്. ഇന്ന് മണിപ്പൂര്‍ ആണെങ്കില്‍ നാളെ മിഴിക്കോണിലായിരിക്കും ഇത്തരം നീചമായ കൃത്യങ്ങള്‍ ഉണ്ടാവുകയെന്ന് ഗായിക പാട്ടിലൂടെ പറഞ്ഞുവയ്ക്കുന്നു. സ്ത്രീസുരക്ഷാ കാര്യത്തിലെ സര്‍ക്കാരിന്റെ നിസംഗ നിലപാടിനെതിരെയുള്ള കടുത്ത പ്രതിഷേധമാണ് ഇന്ദുലേഖയുടെ ഈ റാപ് ഗാനം.   View this post on Instagram   A post shared by Indulekha (@iamindulekha)   ‘ഞാന്‍ വളരെ അസ്വസ്ഥയാണ്. ഞാന്‍ മാത്രമല്ല, ഈ ലോകത്തു ജീവിക്കുന്ന സകല സ്ത്രീകളും. വാര്‍ത്താ റിപ്പോര്‍ട്ടുകളിലൂടെ പുറത്തുവന്ന ആ മങ്ങിയ ചിത്രങ്ങള്‍ കണ്ടിട്ട് സഹിക്കാന്‍ കഴിയുന്നില്ല. എന്തുകൊണ്ടാണ് ഈ ലോകം സ്ത്രീകളോട് ഇത്ര ക്രൂരത കാണിക്കുന്നത്? എനിക്കറിയില്ല, സത്യമായിട്ടും എനിക്കറിയില്ല’ എന്നു കുറിച്ചുകൊണ്ടാണ് ഇന്ദുലേഖ റാപ് ഗാനം പങ്കുവച്ചത്. നെഞ്ചില്‍ പടപട മിന്നും ഇടിപിടിയായി മണി മുഴക്കും മണിപ്പൂര്‍ ഇന്ന്…

    Read More »
  • India

    ‘ഗ്യാന്‍വാപി’യിലെ കുഴിച്ചു പരിശോധന തടഞ്ഞ് സുപ്രീം കോടതി; അപ്പീലില്‍ വാദം ഇന്നു തന്നെ

    ന്യൂഡല്‍ഹി: വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേയുടെ ഭാഗമായി കുഴിച്ചു പരിശോധന നടത്തുന്നതില്‍നിന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേയെ തടഞ്ഞ് സുപ്രീം കോടതി. സര്‍വേ നടത്താനുള്ള വാരാണസി കോടതിയുടെ ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉച്ചയ്ക്കു പരിഗണിക്കും. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഹുസേഫ അഹമ്മദ് ആവശ്യപ്പെട്ടു. ഇതു പരിഗണിച്ച കോടതി ഉച്ചയ്ക്ക് രണ്ടിന് ഹര്‍ജി കേള്‍ക്കാമെന്നു സമ്മതിക്കുകയായിരുന്നു. പള്ളിയില്‍ കുഴിച്ചു പരിശോധന നടത്തരുതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേയ്ക്കു നിര്‍ദേശം നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി നിര്‍ദേശിച്ചു. ക്ഷേത്രത്തിനു മുകളിലാണ് പള്ളി നിര്‍മിച്ചിരിക്കുന്നത് എന്നു കണ്ടെത്താനാണ് വിശദ ശാസ്ത്രീയ സര്‍വേയ്ക്ക് വാരാണസി കോടതി ഉത്തരവിട്ടത്. പര്യവേക്ഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ നടത്താമെന്നാണ് ഉത്തരവ്. ഓഗസ്റ്റ് നാലിനകം റിപ്പോര്‍ട്ട് നല്‍കാന്‍ വാരാണസി ജില്ലാ കോടതി എഎസ്ഐക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

    Read More »
  • Kerala

    ഓണം ബമ്പര്‍ ഒരുകോടി വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം; നറുക്കെടുപ്പ് സെപ്റ്റംബര്‍ 20 ന്

    തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയില്‍ ഒന്നാം സമ്മാനം പഴയപടി 25 കോടിയായി തന്നെ നിലനിര്‍ത്തി. രണ്ടാം സമ്മാനത്തിന്റെ ഘടനയില്‍ മാറ്റമുണ്ട്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞവര്‍ഷം രണ്ടാംസമ്മാനമായി അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനമേ ഉണ്ടായിരുന്നുള്ളൂ. ടിക്കറ്റ് നിരക്ക് 500 രൂപ തന്നെയായിരിക്കും ഈ വര്‍ഷവും. 500 രൂപയുടെ ടിക്കറ്റ് വിറ്റാല്‍ തൊഴിലാളിക്ക് 100 രൂപ വീതം കിട്ടും. ടിക്കറ്റിന്റെ പ്രിന്റിങ് കളര്‍ ഒഴിവാക്കി ഫ്ളൂറസന്റ് പ്രിന്റിങ്ങാക്കും. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനച്ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ 20-നാണ് ഭാഗ്യക്കുറി നറുക്കെടുപ്പ്. കഴിഞ്ഞ വര്‍ഷം 3,97,911 ഭാഗ്യശാലികളെയായിരുന്നു ഓണം ബമ്പര്‍ കാത്തിരുന്നത്. എന്നാല്‍, ഇത്തവണ 5,34,670 പേര്‍ക്ക് സമ്മാനം നല്‍കും. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 1,36,759 പേര്‍ കൂടുതലാണിത്. 50 ലക്ഷം വീതം 20 പേര്‍ക്ക് മൂന്നാം സമ്മാനം. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10…

    Read More »
  • Crime

    അടിമാലിയില്‍ വാഹനം തടഞ്ഞ് യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി; ആക്രമണം സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന്

    ഇടുക്കി: പണമിടപാട് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന്റ കൈപ്പത്തി വെട്ടിമാറ്റി. അടിമാലി പൊളിഞ്ഞപാലം സ്വദേശിയും മരപ്പണിക്കാരനുമായ വിജയരാജിന്റെ കൈപ്പത്തിയാണു വെട്ടിമാറ്റിയത്. സംഭവത്തില്‍ പൊളിഞ്ഞപാലം സ്വദേശിയായ തടി വ്യാപാരി ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് 6ന് പൊളിഞ്ഞപാലം ജങ്ഷനിലാണു സംഭവം. പണമിടപാടുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായി പോലീസ് പറയുന്നു. ഇന്നലെ വിജയരാജും മകനും സഹോദരീപുത്രനും സഞ്ചരിച്ചിരുന്ന വാഹനം ബിനു തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും വാഹനത്തില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ബിനു വെട്ടുകയുമായിരുന്നെന്നു പോലീസ് പറഞ്ഞു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയരാജന്റെ കൈപ്പത്തി തുന്നിച്ചേര്‍ത്തിട്ടുണ്ട.് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. സാമ്പത്തിക ഇടപാടിനപ്പുറം മറ്റ് എന്തെങ്കിലും ഉണ്ടോയെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

    Read More »
  • Crime

    നാദാപുരത്ത് വ്യാപാരിയുടെ വീടിനു നേരെ ബോംബേറ്; ക്വട്ടേഷന്‍ സംഘത്തിലെ 4 പേര്‍ അറസ്റ്റില്‍

    കോഴിക്കോട്: നാദാപുരത്ത് വ്യാപാരിയുടെ വീടിനു നേരെ ബോംബെറിഞ്ഞ കേസില്‍ നാലു പേര്‍ അറസ്റ്റില്‍. വാണിമേല്‍ പരപ്പുപാറയില്‍ കുഞ്ഞാലി ഹാജിയുടെ വീടിനു നേരെ ബോംബെറിഞ്ഞ കേസില്‍ കണ്ണൂര്‍ സ്വദേശികളാണ് അറസ്റ്റിലായത്. അഞ്ചരക്കണ്ടി സ്വദേശി തുമ്പത്ത് വീട്ടില്‍ നിധീഷ് (33), കാര പേരാവൂരിലെ ചിരുകണ്ടോത്ത് വി.നിധീഷ് (28), മാമ്പയില്‍ രാഹുല്‍ നിവാസില്‍ എ.രാഹുല്‍ (28), ശങ്കരനെല്ലൂരിലെ ശ്രീരാച്ചിയില്‍ രാജ് കിരണ്‍ (24) എന്നിവരെ എറണാകുളം കടവന്ത്രയില്‍ വച്ചാണ് വളയം പോലീസ് പിടികൂടിയത്. ക്വട്ടേഷന്‍ സംഘാംഗങ്ങളാണ് നാലു പേരുമെന്ന് പോലീസ് അറിയിച്ചു. ഈ മാസം 10നു പുലര്‍ച്ചെയാണ് കുഞ്ഞാലി ഹാജിയുടെ വീടിനു നേരെ ബോംബെറിഞ്ഞത്. പ്രതികള്‍ സഞ്ചരിച്ച കാറിനെക്കുറിച്ചു വിവരം ലഭിക്കുകയും കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. നാലു പേരെയും മജിസ്‌ട്രേട്ട് റിമാന്‍ഡ് ചെയ്തു. കുഞ്ഞാലി ഹാജിയുമായി വ്യാപാര സംബന്ധമായ തര്‍ക്കമുള്ളവരില്‍ ചിലരാണ് ബോംബെറിയാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരെയും ക്വട്ടേഷന്‍ സംഘത്തെയും ബന്ധിപ്പിക്കുകയും സഹായികളായി പ്രവര്‍ത്തിക്കുകയും ചെയ്ത തൂണേരി…

    Read More »
  • Crime

    കൂലി കുറഞ്ഞുപോയതിന് ലോറി ഡ്രൈവറുടെ കാല്‍ തല്ലിയൊടിച്ചു; അഞ്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

    എറണാകുളം: വാരപ്പെട്ടിയില്‍ ലോറി ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. പ്ലൈവുഡ് കമ്പനിയില്‍ ലോറിയുമായെത്തിയ മലപ്പുറം സ്വേദേശി നൗഫലിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ബഹ്‌റുല്‍ ഇസ്ലാം, ജനനത്തുല്‍ ഹക്ക്, മൂര്‍ഷിദുല്‍ ഇസ്ലാം, അനാറുള്‍ ഇസ്ലാം, ദിന്‍ ഇസ്ലാം എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നൗഫല്‍ പ്ലൈവുഡ് ലോറിയില്‍ കയറ്റിയിരുന്നു. അവിടെ ലോഡില്‍ പടുതയിട്ട് മൂടി കെട്ടി മുറുക്കുന്ന ജോലി ചെയ്യുന്നവരാണ് പ്രതികള്‍. ഇവര്‍ക്ക് കൊടുത്ത കെട്ട് കൂലി കുറഞ്ഞുവെന്ന കാരണം പറഞ്ഞായിരുന്നു നൗഫലിനെ ആക്രമിച്ചത്. പ്ലൈവുഡിന്റെ വേസ്റ്റ് ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ നൗഫലിന്റെ കാലിന് ഒടിവും ശരീരത്തിന്റെ പല ഭാഗങ്ങളില്‍ പരിക്കുപറ്റിയിട്ടുമുണ്ട്      

    Read More »
  • Kerala

    തൃശൂരില്‍ മാനസികരോഗിയായ കൊച്ചുമകന്റെ ആക്രമണത്തില്‍ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെട്ടു

    തൃശൂർ:മാനസികരോഗിയായ കൊച്ചുമകന്റെ ആക്രമണത്തില്‍ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെട്ടു.വടക്കേകാട് സ്വദേശികളായ അബ്ദുല്ലക്കുട്ടിയും ഭാര്യ ജമീലയുമാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെയായിരുന്നു സംഭവം.ദീര്‍ഘകാലമായി ഇവരുടെ കൊച്ചുമകന്‍ മാനിസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ വീട്ടിലേക്ക് തിരിച്ചെത്തിയത്.  ഇയാളെ നാട്ടുകാര്‍ ബലപ്രയോഗത്തിലുടെ കീഴ്‌പ്പെടുത്തി പോലീസിന് കൈമാറി.

    Read More »
  • Kerala

    മലയോര നാടിന്റെ രാത്രി സഞ്ചാരി; കല്പറ്റ-തിരുവനന്തപുരം  സൂപ്പർ ഫാസ്റ്റ് സർവീസ്  തുടങ്ങിയിട്ട് 6 വർഷങ്ങൾ 

    തിരുവനന്തപുരം – പത്തനംതിട്ട – കൽപ്പറ്റ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ്   വഴി :- താമരശ്ശേരി , മുക്കം , അഴിക്കോട് , മഞ്ചേരി , പെരിന്തൽമണ്ണ , പട്ടാമ്പി , ഷൊർണൂർ , തൃശൂർ , പെരുമ്പാവൂർ , മുവാറ്റുപുഴ , തൊടുപുഴ , ഈരാറ്റുപേട്ട കാഞ്ഞിരപ്പളളി , എരുമേലി , റാന്നി , പത്തനംതിട്ട , കോന്നി , പത്തനാപുരം , പുനലൂർ , അഞ്ചൽ , ആയൂർ , ചടയമംഗലം , കിളിമാനൂർ , വെഞ്ഞാറമൂട് , വെമ്പായം. തിരുവനന്തപുരത്ത് നിന്നും ദിവസവും വൈകിട്ട് 05:45ന് പുറപ്പെടുന്ന ബസ്  അടുത്ത ദിവസം പുലർച്ച 01:45ന് തൃശൂരിലും  രാവിലെ  6:15മണിക് കല്പറ്റയിലും എത്തിച്ചേരുന്നു. തിരികെ വൈകിട്ട് 06:30ന്  കൽപ്പറ്റ മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ടു രാത്രി 11:15ന് തൃശൂരിലും അടുത്ത ദിവസം രാവിലെ  07:10ന് തിരുവനന്തപുരത്തും എത്തിച്ചേരുന്നു…. ■ തിരുവനന്തപുരം :- 5:45 pm ■ പുനലൂര്‍…

    Read More »
  • India

    ഉത്ഘാടനം കഴിഞ്ഞ് ദിവസങ്ങൾ;വീര്‍ സവര്‍ക്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു

    ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആന്‍ഡമാന്‍ നിക്കോബാറിലെ വീര്‍ സവര്‍ക്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂരയുടെ സീലിങ് തകര്‍ന്നു. കനത്ത മഴയും കാറ്റും മൂലമാണ് സീലിങ് തകര്‍ന്നതെന്നാണ് റിപ്പോർട്ടുകൾ.  പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്.

    Read More »
Back to top button
error: