Month: July 2023

  • India

    കുടകില്‍ സഞ്ചാരികള്‍ക്ക് പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ പുതിയ കണ്ണാടിപ്പാലം

    മംഗലാപുരം:വിനോദസഞ്ചാരികളുടെ ഇഷ്ട മേഖലയായ കുടകില്‍ സഞ്ചാരികള്‍ക്ക് പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ പുതിയ കേന്ദ്രം തുറന്നു. നീലാകാശത്തിനു കീഴിലായി കാടിന്‍റെ പച്ചപ്പ് നുകരാൻ കഴിയുന്ന ‘പാപ്പീസ് ബ്രിഡ്ജ് ഓഫ് കൂര്‍ഗ് ‘ എന്ന ഗ്ലാസ് സ്കൈവാക് പാലമാണ് തുറന്നത്. കര്‍ണാടകയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഗ്ലാസ് സ്കൈ വാക് സഞ്ചാരികള്‍ക്കായി തുറക്കുന്നത്. ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ ഗ്ലാസ് പാലമാണിത്. കേരളത്തില്‍ വയനാട് ജില്ലയിലെ തൊള്ളായിരംകണ്ടിയിലെ ഇക്കോ പാര്‍ക്കിലാണ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗ്ലാസ് പാലം. കട്ടിയുള്ള ഗ്ലാസ് പാനലുകള്‍ ഉപയോഗിച്ചാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ചുറ്റുമുള്ള പ്രകൃതിയുടെ വിശാലമായ കാഴ്ചകള്‍ കാണാനും സാധിക്കും. ഹരിതവനങ്ങള്‍ക്കും കുന്നുകള്‍ക്കുമിടയിലാണ് പാലം സ്ഥിതിചെയ്യുന്നത്. 78 അടി ഉയരവും 32 മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വീതിയുമാണ് പാലത്തിന്. ഏകദേശം അഞ്ചു ടണ്‍ ഭാരം താങ്ങാന്‍ ശേഷിയുള്ള പാലത്തില്‍ ഒരേ സമയം 40 മുതല്‍ 50 ആളുകള്‍ക്കുവരെ കയറാം. വിരാജ്പേട്ട എം.എല്‍.എ എ.എസ്. പൊന്നണ്ണ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

    Read More »
  • Kerala

    ഓണക്കാലത്തെ വിഐപി; മാറ്റമില്ലാതെ നേന്ത്രക്കായ വില

    പത്തനംതിട്ട: പച്ചക്കറി വില കുതിക്കുമ്പോൾ ഓണക്കാലത്തെതെ വിഐപി ആയ നേന്ത്രക്കായ വിലയില്‍ വലിയ മാറ്റമില്ലാതെ തുടരുകയാണ്.  പുളിയാംപെട്ടി നേന്ത്രക്കായയ്ക്കു 50 ഉം നാടൻ നേന്ത്രയ്ക്കയ്ക്കു 55 രൂപയുമാണു വില.ഇത് ഓണത്തനു 70 രൂപയോളമെത്തുമെന്നാണു കച്ചവടക്കാര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓണത്തിനു 68 രൂപവരെ എത്തിയിരുന്നു.എന്നാൽ ഇത്തവണ 60-65 രൂപയ്ക്കപ്പുറം പച്ചക്കായയുടെ വില ഉയരില്ലെന്നാണ് മൊത്തക്കച്ചവടക്കാർ നൽകുന്ന സൂചന. അതേസമയം നേന്ത്രപ്പഴത്തിനു 60 രൂപമുതല്‍ 80 രൂപ വരെയാണ് ഇപ്പോഴത്തെ വില.ഓണവിപണിക്കായുള്ള ലോഡുകള്‍ കൂടുതലായി എത്തിത്തുടങ്ങുന്നതോടെ ഇതിനും വില കുറയാനാണു സാധ്യത.

    Read More »
  • Kerala

    ഓണക്കിറ്റ് ഇക്കുറി മഞ്ഞ കാര്‍ഡുകാര്‍ക്ക് മാത്രം 

    തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാർഡുകാർക്ക് മാത്രമെന്ന് സൂചന. കഴിഞ്ഞതവണത്തെപ്പോലെ എല്ലാ റേഷൻ കാര്‍ഡ് ഉടമകള്‍ക്കും ഇത്തവണ ഓണക്കിറ്റ് നല്‍കാനുള്ള പണമില്ലെന്നാണ് ഭക്ഷ്യവകുപ്പ് പറയുന്നത്. ഇതോടെ മുൻഗണനാ വിഭാഗത്തിലെ മഞ്ഞ കാര്‍ഡ് ഉടമകളായ 5.87 ലക്ഷം പേര്‍ക്ക് മാത്രമാകും ഓണക്കിറ്റ് ലഭിക്കുക. ഇതിന് പുറമെ വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അരലക്ഷത്തിനടുത്ത് വരുന്ന അന്തേവാസികള്‍ക്കും കിറ്റ് നല്‍കും. ഒരു കിറ്റിന് 450 രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.

    Read More »
  • India

    രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ ആന്ധ്രപ്രദേശിലെ കുര്‍ണൂലില്‍

    അമരാവതി: രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ ആന്ധ്രപ്രദേശിലെ കുര്‍ണൂലില്‍ നിര്‍മ്മിക്കും. പ്രതിമയുടെ ശിലാസ്ഥാപന കര്‍മ്മം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍വഹിച്ചു. 108 അടി ഉയരത്തിലാണ് ശ്രീരാമ പ്രതിമ ഉയരുക.കുര്‍ണൂലിലെ മന്ത്രാലയം ദാസ് സാഹിത്യം പ്രകല്‍പത്തിന്റെ കീഴിലാണ് പ്രതിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഏകദേശം 500 കോടി രൂപ ചെലവിലാണ് പ്രതിമ നിര്‍മ്മിക്കുക. തുംഗഭദ്ര നദിയുടെ തീരത്താണ് പ്രതിമ നിർമ്മാണം. ഏകദേശം രണ്ടര വര്‍ഷത്തിനുള്ളില്‍ പ്രതിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ നൽകുന്ന വിവരം.

    Read More »
  • NEWS

    ബസ് കുളത്തിലേയ്‌ക്ക് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം 17 പേര്‍ മരിച്ചു

    ധാക്ക:ബസ് കുളത്തിലേയ്‌ക്ക് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം 17 പേര്‍ മരിച്ചു. ബംഗ്ലാദേശിലെ ചന്ദ്രകാണ്ഡ പ്രദേശത്തായിരുന്നു അപകടം നടന്നത്. അപകടത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റു. ബസില്‍ അമിതമായി യാത്രക്കാരെ കയറ്റിയതും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടകാരണമെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. രാവിലെ 9 മണിയോടെ ചന്ദ്രകാണ്ഡയില്‍ നിന്ന് പുറപ്പെട്ട ബസ് ഛത്രകാണ്ഡ ഹൈവേക്ക് സമീപത്തുള്ള കുളത്തിലേയ്‌ക്ക് മറിയുകയായിരുന്നു. അപകട സമയത്ത് ബസില്‍ 60-ഓളം പേര്‍ ഉണ്ടായിരുന്നു. ബസിനുള്ളില്‍ യാത്രക്കാരുടെ എണ്ണം കൂടുതലായതുകൊണ്ട് തന്നെ കുളത്തിലേയ്‌ക്ക് മറിഞ്ഞ ബസ് വീണ്ടും താഴ്ന്ന് പോവുകയായിരുന്നു.

    Read More »
  • Kerala

    ഡെപ്യൂട്ടി തഹസില്‍ദാരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

    ഇടുക്കി:ഡെപ്യൂട്ടി തഹസില്‍ദാരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവില്‍ അബ്ദുല്‍സലാം (46) നെയാണ് ചെറുതോണി പാറേമാവില്‍ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോണ്‍ വിളിച്ചിട്ട് എടുക്കാതെ വന്നതോടെയാണ് അബ്ദുല്‍സലാമിന്റെ ബന്ധുക്കള്‍ വീട്ടുടമയെ വിവരം അറിയിച്ചത്. തുടര്‍ന്ന് ഇയാള്‍ വീട്ടിലെത്തി നോക്കുമ്ബോഴാണ് കസേരയില്‍ മരിച്ച നിലയില്‍ അബ്ദുല്‍സലാമിനെ കാണുന്നത്. 20 ദിവസം മുൻപാണ് അബ്ദുല്‍സലാം ഇടുക്കിയിലേക്ക് സ്ഥലം മാറിയേത്തിയത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

    Read More »
  • India

    അഖിലേന്ത്യ തലത്തില്‍ മലയാള കഥാ- കവിത മത്സരം 

    ബംഗളൂരു:ഓണാഘോഷത്തോട് അനുബന്ധിച്ച്‌ കേരളസമാജം ദൂരവാണി നഗര്‍ അഖിലേന്ത്യ തലത്തില്‍ മലയാള കഥാ- കവിത മത്സരം നടത്തുന്നു. രചന മൗലികമായിരിക്കണം. മുമ്ബ് പ്രസിദ്ധീകരിച്ചതാവരുത്. കഥ ആറു പേജിലും കവിത രണ്ടു പേജിലും കവിയരുത്. കടലാസിന്‍റെ ഒരു വശത്തു മാത്രം എഴുതുക. പോസ്റ്റല്‍ ആയി അയക്കുന്നവര്‍ പേരും മേല്‍വിലാസവും രചനയോടൊപ്പം പ്രത്യേക കടലാസില്‍ എഴുതി അയക്കണം. ഇമെയിലില്‍ അയക്കുന്നവര്‍ രചന അറ്റാച്ച്‌ ചെയ്തും പേരും മേല്‍വിലാസവും ഇമെയിലില്‍ കുറിച്ചും അയക്കണം. രചനകള്‍ ലഭിക്കേണ്ട അവസാന തീയതി: സെപ്തംബര്‍ 20. വിലാസം: ദ സെക്രട്ടറി, കേരള സമാജം ദൂരവാണി നഗര്‍, ഡി- 69, ഐ.ടി.ഐ ടൗണ്‍ഷിപ്പ്, ദൂരവാണി നഗര്‍ പോസ്റ്റ്, ബംഗളൂരു- 560016.  ഫോണ്‍: 080-25659645, +91 6366 372 320. ഇമെയില്‍: email: [email protected] ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം Rs.10,000, Rs.7,500, Rs.5,000 എന്നിങ്ങനെ കാഷ് അവാര്‍ഡുകള്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9008273313 നമ്ബറില്‍ ബന്ധപ്പെടണം.

    Read More »
  • Kerala

    കണക്ഷൻ വിച്ഛേദിക്കുന്നതിന് മറ്റൊരു ഡിസ്കണക്ഷൻ നോട്ടീസ് നല്‍കേണ്ടതില്ല: കെ എസ് ഇ ബി 

    തിരുവനന്തപുരം: ബില്‍ തയ്യാറാക്കിയ തീയതി, പിഴകൂടാതെ പണമടയ്ക്കാവുന്ന അവസാന തീയതി, വൈദ്യുതി വിച്ഛേദിക്കാതിരിക്കാൻ പണമടയ്ക്കേണ്ട അവസാന തീയതി തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഡിമാൻഡ് കം ഡിസ്കണക്ഷൻ നോട്ടീസ് ആണ് ഉപഭോക്താവിന് നല്‍കുന്നത്.അതിനാൽതന്നെ ബിൽ കുടിശ്ശിക വരുത്തുന്ന പക്ഷം കണക്ഷൻ വിച്ഛേദിക്കുന്നതിന് മറ്റൊരു ഡിസ്കണക്ഷൻ നോട്ടീസ് നല്‍കേണ്ടതില്ലെന്ന് കെഎസ്ഇബി. ഇത് സംബന്ധിച്ച നിയമ വ്യവസ്ഥകള്‍ റെഗുലേഷന് 138ല്‍ വ്യക്തമാക്കിയിട്ടുണ്ട്.ആയതിനാല്‍തന്നെ വൈദ്യുതി ബില്‍ കുടിശ്ശിക വരുത്തുന്ന പക്ഷം കണക്ഷൻ വിച്ഛേദിക്കുന്നതിന് മറ്റൊരു ഡിസ്കണക്ഷൻ നോട്ടീസ് നല്‍കേണ്ടതില്ലെന്ന് കെ എസ് ഇ ബി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 2021 ഒക്ടോബര്‍ ഒന്നിലെ WP(C) NO. 11372 OF 2021 കേസിന്റെ വിധിന്യായത്തില്‍ കേരള ഹൈക്കോടതി ഇത് ശരിവച്ചിട്ടുണ്ടെന്നും കെഎസ്‌ഇബി വ്യക്തമാക്കി. വൈദ്യുതി ബില്‍ തയ്യാറാക്കുന്ന തീയതിക്കുശേഷം 10 ദിവസം പിഴകൂടാതെ പണമടയ്ക്കുന്നതിനും തുടര്‍ന്ന് 15 ദിവസം പിഴയോടുകൂടി പണമടയ്ക്കുന്നതിനും അവസരമുണ്ടായിരിക്കും. 2014 ലെ കേരള ഇലക്‌ട്രിസിറ്റി സപ്ലൈ കോഡിന്റെ 122, 123 റെഗുലേഷനുകളനുസരിച്ചാണ് കെ എസ്…

    Read More »
  • Health

    അയമോദകം ഔഷധ ഗുണങ്ങൾ 

    അയമോദകം  കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും ഔഷധ ഗുണത്തി‍ന്റെ കാര്യത്തില്‍ വന്പന്‍ തന്നെ…!!! 1, കോളറയുടെ ആദ്യഘട്ടങ്ങളിൽ ഛർദ്ദിയും അതിസാരവും തടയുന്നതിന് അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഫലപ്രദമാണ്.  2,അയമോദകം മോരിൽ ചേർത്ത് കഴിച്ചാൽ വിഷമമില്ലാതെ കഫം ഇളകിപ്പോരും. 3,കടുത്ത ജലദോഷം മൂലമുണ്ടാകുന്ന മുക്കടപ്പുമാറ്റാൻ ഒരു ടീസ്പൂൺ അയമോദകം ചതച്ച് ഒരു തുണിയിൽ കെട്ടി ആവിപിടിക്കാം.  4,അയമോദകം മഞ്ഞള്‍ ചേര്ത്തരച്ച് പുരട്ടുന്നത് ചര്മ്മ രോഗങ്ങള്ക്ക് നല്ലതാണ്.  5,ഒരു നുള്ള് അയമോദകമെടുത്ത് അല്പം ഉപ്പും ഗ്രാമ്പൂവും ചേര്ത്ത് ചവച്ചു കഴിച്ചാല്‍ ഇന്ഫ്ലുവന്സ കൊണ്ടുണ്ടാകുന്ന ചുമ മാറും.  6,അയമോദകവും ചുക്കും തുല്യ അളവിലെടുത്ത് നാരങ്ങാ നീരു ചേര്ത്തുണക്കി പൊടിയാക്കി രണ്ടു ഗ്രാമെടുത്ത് ഉപ്പും ചേര്ത്ത് കഴിക്കുന്നത് ശ്വാസകോശസംബന്ധമായ രോഗങ്ങള്ക്കു നല്ലമരുന്നാണ്.  7, അയമോദകം വറുത്തു പൊടിച്ചു അല്പം തേനോ ശര്‍ക്കരയോ ചേര്‍ത്ത് കൂടെ കൂടെ സേവിച്ചാല്‍ അജീര്‍ണ്ണവും വയറ്റിലെ വേദനയും മാറി കിട്ടും..  8,അയമോദകം ഉണക്കിയതിനു ശേഷം പൊടിച്ചിട്ടാല്‍ തലയിലെ മുറിവുകള്‍ ഭേദമാകും…  9,അയമോദകവും ചുക്കും…

    Read More »
  • Kerala

    ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വന്നാൽ എന്ത് ചെയ്യണം ?

    സോഷ്യൽ മീഡിയയിൽ മുൻപരിചയമില്ലാത്ത  പെൺകുട്ടിയുടെ പേരിലുള്ള  ഫ്രണ്ട് റിക്വസ്റ്റ് വരുന്നു. സ്വീകരിച്ചാൽ വീഡിയോ കോളിന് ക്ഷണിക്കുന്നു. കാൾ അറ്റൻഡ് ചെയ്താലോ  മറു വശത്ത് ഒരു പെൺകുട്ടിയുടെ നഗ്നദൃശ്യമായിരിക്കും കാണാനാകുന്നത്. അതിനു അനുസരിച്ചു പ്രതികരിച്ചാലും ഇല്ലെങ്കിലും അടുത്തതായി ഫോണിലേക്ക് വരുന്നത് ഭീഷണി സന്ദേശങ്ങളായിരിക്കും. വീഡിയോ റെക്കോർഡ് ചെയ്തു എടുത്തിട്ടുണ്ടെന്നും, അത് ബന്ധുക്കൾക്കും നാട്ടുകാർക്കുമൊക്കെ അയച്ചു കൊടുക്കാതിരിക്കണമെങ്കിൽ അവർ ആവശ്യപ്പെടുന്ന പണം നൽകണം എന്നുമായിരിക്കും സന്ദേശം. കാൾ അറ്റൻഡ് ചെയ്തയാളുടെ രൂപം എഡിറ്റ് ചെയ്തു അശ്‌ളീലത കലർത്തിയുള്ള വീഡിയോയും ഇതിനൊപ്പം അയച്ചു നൽകും. ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വന്നാൽ എന്ത് ചെയ്യണം ? ഒരിക്കലും അവർ ആവശ്യപ്പെടുന്ന പണം നൽകരുത്.നൽകിയാൽ വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. ബന്ധുക്കളെയും സുഹൃത്തുക്കളെയുമുൾപ്പെടെ  വിവരമറിയിച്ച് ധൈര്യപൂർവം തട്ടിപ്പുകാരെ നേരിടുക.അടുത്തുള്ള  പോലീസ് സ്റ്റേഷനിലോ ഓൺലൈൻ മുഖാന്തരമോ പരാതി നൽകുക. NB : ഇത്തരം തട്ടിപ്പുകളെ കരുതിയിരിക്കുക. #keralapolice

    Read More »
Back to top button
error: