KeralaNEWS

രണ്ടരമാസത്തിനിടെ കേരളത്തില്‍ കട്ടപ്പുറത്തേറിയത് 300 സ്വകാര്യ ബസുകള്‍

തിരുവനന്തപുരം:രണ്ടരമാസത്തിനിടെ കേരളത്തില്‍ കട്ടപ്പുറത്തേറിയത് 300 സ്വകാര്യ ബസുകള്‍.

മേയ് മൂന്നിനാണ് 140 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള സ്വകാര്യബസുകളുടെ സര്‍വീസ് റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതോടെയാണ് 300 ബസുകള്‍ക്ക് സര്‍വീസ് നടത്താനാകാത്ത സ്ഥിതിവന്നത്.

Signature-ad

ഇത്തരം ബസുകള്‍ക്ക് ഇതേറൂട്ടില്‍ 140 കിലോമീറ്ററില്‍ താഴെ സാധാരണ സര്‍വീസിന് അനുമതി നല്‍കിയെങ്കിലും ബസുകൾ നിരത്തൊഴിയുകയായിരുന്നു.ഇതോടെ 1000 പേർക്കെങ്കിലും തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് കണക്കുകൾ.

ദീര്‍ഘദൂരബസുകള്‍ക്ക് ഒരു കിലോമീറ്ററിന് രണ്ടു മിനിറ്റാണ് അനുവദിച്ചിരുന്നത്. സാധാരണ ബസുകള്‍ക്ക് ഇത് രണ്ടരമിനിറ്റാണ്. അതോടെ ഇതേറൂട്ടിേലാടുന്ന മറ്റു സ്വകാര്യബസുകളുമായി പ്രശ്നമായി.തുടർന്നാണ് സർവീസ് അവസാനിപ്പിക്കാൻ ബസുകാർ തീരുമാനിച്ചത്.

2013-ല്‍ കേരളത്തില്‍ 19,000 സ്വകാര്യ ബസുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 6000 ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. സ്വകാര്യബസുകളുടെ സേവനകാര്യത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇടിവുണ്ടായ സംസ്ഥാനവും കേരളമാണ്.

Back to top button
error: