Month: July 2023
-
Crime
മുൻ വൈരാഗ്യം; വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ഗാന്ധിനഗർ: യുവതിയെ അവരുടെ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നെടുമ്പന പഴങ്ങാലം ഭാഗത്ത് ധനുജ ഭവൻ വീട്ടിൽ പ്രവീൺകുമാർ (37) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം ഉച്ചയോടു കൂടി യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ മർദ്ദിക്കുകയായിരുന്നു. ഇത് തടയാൻ എത്തിയ യുവതിയുടെ പിതാവിനെയും ഇയാൾ ആക്രമിച്ചു. ഇയാൾക്ക് യുവതിയോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ആക്രമിച്ചത്. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജി കെ, എസ്.ഐ ജയൻ പി.സി, സി.പി.ഓമാരായ ഹരിപ്രസാദ്, അഭിലാഷ്, രതീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read More » -
NEWS
പാക്കിസ്ഥാനിൽ ചാവേർ സ്ഫോടനം: മരണം 44 ആയി
ഇസ്ലാമാബാദ്: പാകിസ്താനിലെ ബജൗറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 44 ആയി. ജമിയത് ഉലമ ഇസ്‍ലാം ഫസല്‍ (ജെ.യു.ഐ-എഫ്) പാര്‍ട്ടി സമ്മേളനത്തിനിടെയാണ് ബോംബ് സ്ഫോടനമുണ്ടായത്. 200ലേറെ പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തില്‍ പാര്‍ട്ടി പ്രാദേശിക നേതാവ് മൗലാനാ സിയാവുല്ല ജാനും കൊല്ലപ്പെട്ടു. 500ഓളം പേര്‍ ഒത്തുകൂടിയ സദസിലാണ് ബോംബ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
Read More » -
India
ഇനിമുതൽ ഹോസ്റ്റല്‍ വാടകയ്ക്കൊപ്പം 12 ശതമാനം ജി.എസ്.ടിയും നൽകണം
ന്യൂഡൽഹി:ഇനിമുതൽ ഹോസ്റ്റല്‍ വാടകയ്ക്കൊപ്പം 12 ശതമാനം ജി.എസ്.ടിയും നൽകണം.ജി.എസ്.ടിയുടെ അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിംഗിന്റേതാണ് നടപടി. ഹോസ്റ്റലുകൾ ഭവന പദ്ധതികളല്ലെന്നും ബിസിനസ് സേവനങ്ങളാണെന്നും അതുകൊണ്ട് ജി.എസ്.ടി ഒഴിവാക്കാനാകില്ലെന്നുമാണ് ജി.എസ്.ടിയുടെ അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിംഗ് (എ.എ.ആര്‍/AAR) ബംഗളൂരു ബെഞ്ച് വ്യക്തമാക്കിയത്. സ്ഥിരതാമസ സൗകര്യമുള്ള പദ്ധതികളെയാണ് ഭവന (residential) പദ്ധതികള്‍ എന്ന് വിശേഷിപ്പിക്കാനാവുക. ഗസ്റ്റ് ഹൗസ്, ഹോസ്റ്റല്‍, ലോഡ്ജ് എന്നിവയെ ഈ ഗണത്തില്‍ പെടുത്താനാവില്ല. ഹോസ്റ്റല്‍ സേവനം നല്‍കുന്നവര്‍ ജി.എസ്.ടി രജിസ്‌ട്രേഷൻ എടുക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. ഹോസ്റ്റല്‍ വാടക പ്രതിദിനം 1,000 രൂപയ്ക്ക് താഴെയാണെങ്കിലും 12 ശതമാനം ജി.എസ്.ടി ബാധകമാണെന്ന് മറ്റൊരു കേസില്‍ എ.എ.ആര്‍ ലക്‌നൗ ബെഞ്ചും വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കും ഹോസ്റ്റലുകളില്‍ താമസിക്കുന്ന ചെറുകിട ശമ്ബളക്കാര്‍ക്കുമാണ് ഇത് തിരിച്ചടിയാവുക.
Read More » -
Kerala
കെഎസ്ആർടിസിയിൽ ഓണത്തിന് ടിക്കറ്റ് നിരക്ക് കൂടും
തിരുവനന്തപുരം:കെഎസ്ആർടിസി അന്തർ സംസ്ഥാന സർവീസുകളിൽ ഓണത്തിന് ടിക്കറ്റ് നിരക്ക് കൂടും. ഓഗസ്റ്റ്, സെപ്റ്റംബർ, ഓക്ടോബർ മാസങ്ങളിലെ ഉത്സവ ദിവസങ്ങളിൽ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് കൂടുക. എക്സ്പ്രസ് മുതൽ മുകളിലേക്കുള്ള സൂപ്പർ ഫാസ്റ്റ് ബസുകളിലാണ് കൂട്ടിയ നിരക്ക് ബാധകമാവുക. സിംഗിൾ ബർത്ത് ടിക്കറ്റുകളുടെ നിരക്കിൽ അഞ്ച് ശതമാനം വർധനയാകും ഉണ്ടാവുക.അതേസമയം ഉത്സവ ദിവസങ്ങളല്ലാത്ത സമയത്ത് 15 ശതമാനം നിരക്ക് കുറയുമെന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.
Read More » -
Kerala
ഓണത്തിരക്ക്; കൂടുതൽ ട്രെയിനുകൾ അനുവദിക്കണം:മന്ത്രി വി അബ്‌ദുറഹിമാൻ
തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ ട്രെയിൻ സർവീസ് അനുവദിക്കണമെന്ന് റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹിമാൻ ആവശ്യപ്പെട്ടു. നിലവിൽ 2 ട്രെയിനുകളാണ് അനുവദിച്ചിട്ടുള്ളത്.ഇത് പര്യാപ്‌തമല്ലെന്നും മന്ത്രി പറഞ്ഞു. ചെന്നൈയിലേക്കാണ് രണ്ടു ട്രെയിനുകളും അനുവദിച്ചിട്ടുള്ളത്.ആഗസ്ത് 24, 31, സെപ്തംബര്‍ ഏഴ് തീയതികളില്‍ രാത്രി ഒമ്ബതിന് എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് 06046 എറണാകുളം- ഡോ. എം ജി ആര്‍ സെൻട്രല്‍ ട്രെയിൻ സര്‍വീസ് നടത്തും. ആഗസ്ത് 25, സെപ്തംബര്‍ ഒന്ന്, എട്ട് തീയതികളില്‍ ചെന്നൈയില്‍ നിന്ന് തിരിച്ചും (06045) ട്രെയിൻ സര്‍വീസ് നടത്തും. താംബരം- മംഗളൂരു സ്പെഷ്യല്‍ ട്രെയിൻ (06041) ആഗസ്ത് 22, 29, സെപ്തംബര്‍ അഞ്ച് തീയതികളില്‍ പകല്‍ 1.30ന് താംബരത്തുനിന്ന് പുറപ്പെടും. ആഗസ്ത് 23, 30, സെപ്തംബര്‍ ആറ് തീയതികളില്‍ മംഗളൂരുവില്‍ നിന്ന് (06042) ട്രെയിൻ തിരികെ താംബരത്തേക്ക് പുറപ്പെടും. അതേസമയം മലയാളികൾ ഏറെയുള്ള ഡൽഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലേക്ക് സർവീസില്ല.പ്രധാന ട്രെയിനുകളിൽ ഇപ്പോൾ തന്നെ ടിക്കറ്റ് കിട്ടാനില്ലാത്ത…
Read More » -
India
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകളിയില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ മുന്നില്‍
ന്യൂഡൽഹി: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകളിയില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ മുന്നില്‍.ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എൻജിഒയുടെ റിപ്പോര്‍ട്ടിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്. 2016 മുതല്‍ 2022 വരെയുള്ള കാലയളവില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകളില്‍ 68 ശതമാനത്തോളം വര്‍ധനവാണുണ്ടായിരിക്കുന്നത്. കോവിഡ് കാലത്തിനു മുൻപുള്ളതിനേക്കാള്‍ കേസുകളുടെ എണ്ണത്തില്‍ ഇരട്ടിവര്‍ധന ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ കാലയളവില്‍ 18 വയസിനു താഴെയുള്ള 13,549 കുട്ടികളെ രക്ഷിച്ചു. രാജ്യത്ത് ഇപ്പോഴും ബാലവേലയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗെയിംസ് 24×7, കൈലാഷ് സത്യാര്‍ഥി ചില്‍ഡ്രൻസ് ഫൗണ്ടേഷൻ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
Read More » -
Crime
വിജിലന്‍സ് പിടിച്ചപ്പോള്‍ ഏജന്റ് ‘നൈസായി സ്‌കൂട്ടായി’; 5000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ എംവിഐ അറസ്റ്റില്‍
തൃശൂര്‍: തൃപ്രയാറില്‍ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയിലായി. എംവിഐ സിഎസ് ജോര്‍ജാണ് അറസ്റ്റിലായത്. പുക പരിശോധന കേന്ദ്രം അനുവദിക്കാന്‍ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥന് വേണ്ടി പണം വാങ്ങിയത് ഏജന്റായിരുന്നു. ആദ്യം ഏജന്റിനെ അറസ്റ്റ് ചെയ്ത വിജിലന്‍സ് പിന്നീട് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അയ്യായിരം രൂപയാണ് ജോര്‍ജ്ജിനായി അഷ്‌റഫ് എന്നയാള്‍ കൈക്കൂലി വാങ്ങിയത്. വാടാനപ്പള്ളി സ്വദേശിയുടെ പേരിലായിരുന്ന പുക പരിശോധനാ കേന്ദ്രം ഭാര്യയുടെ പേരിലേക്ക് മാറ്റാനായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാല്‍, വിലാസം മാറ്റാന്‍ കഴിയില്ലെന്നും പകരം പുതിയ ലൈസന്‍സ് എടുക്കണമെന്നും എംവിഐ നിര്‍ദ്ദേശിച്ചു. ഇതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്കുള്ളില്‍ അയ്യായിരം രൂപ എത്തിച്ചാല്‍ ലൈസന്‍സ് നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇന്ന് തൃപ്രയാറില്‍ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നുണ്ടായിരുന്നു. ഇവിടേക്ക് പണവുമായി എത്താനാണ് ഏജന്റ് മുഖേന എംവിഐ ആവശ്യപ്പെട്ടത്. ഇവിടെ വച്ച് പണം ഏജന്റ് കൈപ്പറ്റുമ്പോഴാണ് വിജിലന്‍സ് സംഘം ഇയാളെ പിടികൂടിയത്. ആളുകള്‍…
Read More » -
India
രണ്ടു വർഷത്തിനിടെ രാജ്യത്ത് 13.13 ലക്ഷം പെണ്‍കുട്ടി/വനിതകളെ കാണാതായതായി ആഭ്യന്തരമന്ത്രാലയം
ന്യൂഡൽഹി:രണ്ടു വർഷത്തിനിടെ രാജ്യത്ത് 13.13 ലക്ഷം പെണ്‍കുട്ടി/വനിതകളെ കാണാതായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകളാണിത്. ഇതില്‍ ഏറ്റവും കൂടുതല്‍ മധ്യപ്രദേശിലാണെന്നും മന്ത്രാലയം കഴിഞ്ഞ ആഴ്ച പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ച രേഖയിൽ വ്യക്തമാക്കുന്നുു. . 18 വയസ്സിനു മുകളിലുള്ള 10,61,648 വനിതകളെയും 18നു താഴെയുള്ള 2,51,430 പെണ്‍കുട്ടികളെയും ഈ കാലയളവില്‍ കാണാതായതായും റിപ്പോര്‍ട്ട് പറയുന്നു.മധ്യപ്രദേശില്‍ 2019-21 കാലയളവില്‍ 1,60,180 വനിതകളെയും 38,234 പെണ്‍കുട്ടികളെയുമാണ് കാണാതായത്. ഈ കാലയളവില്‍ പശ്ചിമ ബംഗാളില്‍ 1,56,905 വനിതകളെയും 36,606 പെണ്‍കുട്ടികളെയും കാണാതായി. മഹാരാഷ്ട്രയില്‍ ഇത് യഥാക്രമം 1,78,400, 13,033 എന്നിങ്ങനെയാണ്.
Read More » -
Kerala
ആംമ്പുലൻസായി ടൊയോട്ട ഇന്നോവ ക്രിസ്റ്റ
യാത്രാ സുഖവും കരുത്തും സുരക്ഷയും ഒരുക്കുന്ന വിശ്വാസ്യതയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ വാഹനങ്ങങളുടെ പ്രത്യേകത. ഇപ്പോഴിതാ പ്രതിസന്ധികളില്‍ കൂട്ടാവാന്‍ ആംബുലന്‍സായും ക്രിസ്റ്റ എത്തുന്നു. ടൊയോട്ട തന്നെയാണ് അവരുടെ ഇന്നോവ ക്രിസ്റ്റയെ ആംബുലന്‍സായി അവതരിപ്പിച്ചിരിക്കുന്നത്. ബേസിക്, അഡ്വാന്‌സ്ഡ് എന്നീ രണ്ടു വേരിയന്റുകളിലാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ ആംബുലന്‍സ് വരുന്നത്. പൈനാക്കിള്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി സഹകരിച്ചാണ് ഇന്നോവ ക്രിസ്റ്റ ആംബുലന്‍സ് നിര്‍മിക്കുന്നത്. ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള സ്റ്റിക്കറുകളും വാഹനത്തിനു മുകളിലെ എമര്‍ജന്‍സി ഫ്‌ളാഷിങ് ലൈറ്റുകളും ആംബുലന്‍സ് ലുക്ക് വാഹനത്തിന് നല്‍കുന്നുണ്ട്.ഉള്ളിലേക്കു വന്നാല്‍ ഡ്രൈവറും രോഗി കിടക്കുന്ന പിന്‍ഭാഗവും തമ്മിലുള്ള വേര്‍തിരിവാണ് പ്രധാന വ്യത്യാസം. മരുന്നുകള്‍ സൂക്ഷിക്കാനുള്ള സൗകര്യം, എമര്‍ജന്‍സി കിറ്റ്, അഗ്നിശമന സംവിധാനം, ഓട്ടോ ലോഡിങ് സ്ട്രക്ച്ചര്‍, പാരമെഡിക് സീറ്റ്്, ഫോള്‍ഡിങ് റാംപ്, എടുത്തു മാറ്റാവുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ എന്നിവയെല്ലാം ക്രിസ്റ്റ ആംബുലന്‍സിലുണ്ടാവും.
Read More » -
Crime
കുട്ടികളുടെ സുരക്ഷ ആര് നോക്കും? ഏഴു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 214 കുട്ടികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ഷംതോറും കൂടുന്നു. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അതിക്രമങ്ങള്‍ തടയുന്നതിനുമായി ബാലാവകാശ കമ്മിഷനും ശിശുക്ഷേമ സമിതിയും നിലവിലുണ്ടെങ്കിലും കേസുകള്‍ കൂടിവരികയാണ്. ലഹരി, കുടുംബപ്രശ്‌നങ്ങള്‍, മറ്റ് സാമൂഹിക അരക്ഷിതാവസ്ഥ എന്നിവയുടെ ഇരയായി കുട്ടികള്‍ മാറുന്നു. ആലുവയില്‍ അഞ്ചുവയസ്സുകാരി ക്രൂരമായ പീഡനങ്ങള്‍ക്കിരയായി കൊല്ലപ്പെട്ട കേസിലെ പ്രതി ലഹരിക്കടിമയായിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനവുണ്ടായതായാണ് പോലീസ് കണക്കുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം 2016 മുതല്‍ 2023 മെയ് വരെ 31,364 ആണ്. 2016 ല്‍ 33 കുട്ടികളാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. 2017 ലും 2018 ലും 28 വീതം കുട്ടികള്‍ കൊല്ലപ്പെട്ടു. 2019 ല്‍ ഇത് 25 ഉം 2020 ല്‍ 29 ഉം ആയിരുന്നു. എന്നാല്‍, 2021 ല്‍ 41 കുട്ടികളാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. 2022 ല്‍ 23 കുട്ടികള്‍ കൊല്ലപ്പെട്ടു. ഈ വര്‍ഷം മേയ് വരെയുള്ള കണക്കുകള്‍ പ്രകാരം ഏഴ് കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം…
Read More »