KeralaNEWS

ഓണത്തിരക്ക്; കൂടുതൽ ട്രെയിനുകൾ അനുവദിക്കണം:മന്ത്രി വി അബ്‌ദുറഹിമാൻ 

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക്‌ പരിഗണിച്ച്‌ കേരളത്തിലേക്ക്‌ കൂടുതൽ ട്രെയിൻ സർവീസ്‌ അനുവദിക്കണമെന്ന്‌ റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹിമാൻ ആവശ്യപ്പെട്ടു.  നിലവിൽ 2 ട്രെയിനുകളാണ്  അനുവദിച്ചിട്ടുള്ളത്‌.ഇത്‌ പര്യാപ്‌തമല്ലെന്നും മന്ത്രി പറഞ്ഞു.

ചെന്നൈയിലേക്കാണ് രണ്ടു ട്രെയിനുകളും അനുവദിച്ചിട്ടുള്ളത്.ആഗസ്ത് 24, 31, സെപ്തംബര്‍ ഏഴ് തീയതികളില്‍ രാത്രി ഒമ്ബതിന് എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് 06046 എറണാകുളം- ഡോ. എം ജി ആര്‍ സെൻട്രല്‍ ട്രെയിൻ സര്‍വീസ് നടത്തും. ആഗസ്ത് 25, സെപ്തംബര്‍ ഒന്ന്, എട്ട് തീയതികളില്‍ ചെന്നൈയില്‍ നിന്ന് തിരിച്ചും (06045) ട്രെയിൻ സര്‍വീസ് നടത്തും.

താംബരം- മംഗളൂരു സ്പെഷ്യല്‍ ട്രെയിൻ (06041) ആഗസ്ത് 22, 29, സെപ്തംബര്‍ അഞ്ച് തീയതികളില്‍ പകല്‍ 1.30ന് താംബരത്തുനിന്ന് പുറപ്പെടും. ആഗസ്ത് 23, 30, സെപ്തംബര്‍ ആറ് തീയതികളില്‍ മംഗളൂരുവില്‍ നിന്ന് (06042) ട്രെയിൻ തിരികെ താംബരത്തേക്ക് പുറപ്പെടും.

Signature-ad

അതേസമയം മലയാളികൾ ഏറെയുള്ള ഡൽഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു  എന്നിവിടങ്ങളിലേക്ക്‌ സർവീസില്ല.പ്രധാന ട്രെയിനുകളിൽ ഇപ്പോൾ തന്നെ ടിക്കറ്റ്‌ കിട്ടാനില്ലാത്ത സ്ഥിതിയാണ്‌. അതിനാൽ തന്നെ ഈ‌ റൂട്ടുകളിൽ അടിയന്തരമായി ട്രെയിൻ അനുവദിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

Back to top button
error: