IndiaNEWS

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകളിയില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ മുന്നില്‍

ന്യൂഡൽഹി: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകളിയില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ മുന്നില്‍.ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എൻജിഒയുടെ റിപ്പോര്‍ട്ടിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്.

2016 മുതല്‍ 2022 വരെയുള്ള കാലയളവില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകളില്‍ 68 ശതമാനത്തോളം വര്‍ധനവാണുണ്ടായിരിക്കുന്നത്. കോവിഡ് കാലത്തിനു മുൻപുള്ളതിനേക്കാള്‍ കേസുകളുടെ എണ്ണത്തില്‍ ഇരട്ടിവര്‍ധന ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ കാലയളവില്‍ 18 വയസിനു താഴെയുള്ള 13,549 കുട്ടികളെ രക്ഷിച്ചു. രാജ്യത്ത് ഇപ്പോഴും ബാലവേലയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗെയിംസ് 24×7, കൈലാഷ് സത്യാര്‍ഥി ചില്‍ഡ്രൻസ് ഫൗണ്ടേഷൻ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

Back to top button
error: