യാത്രാ സുഖവും കരുത്തും സുരക്ഷയും ഒരുക്കുന്ന വിശ്വാസ്യതയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ വാഹനങ്ങങളുടെ പ്രത്യേകത. ഇപ്പോഴിതാ പ്രതിസന്ധികളില്‍ കൂട്ടാവാന്‍ ആംബുലന്‍സായും ക്രിസ്റ്റ എത്തുന്നു.
ടൊയോട്ട തന്നെയാണ് അവരുടെ ഇന്നോവ ക്രിസ്റ്റയെ ആംബുലന്‍സായി അവതരിപ്പിച്ചിരിക്കുന്നത്. ബേസിക്, അഡ്വാന്‌സ്ഡ് എന്നീ രണ്ടു വേരിയന്റുകളിലാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ ആംബുലന്‍സ് വരുന്നത്. പൈനാക്കിള്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി സഹകരിച്ചാണ് ഇന്നോവ ക്രിസ്റ്റ ആംബുലന്‍സ് നിര്‍മിക്കുന്നത്.
ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള സ്റ്റിക്കറുകളും വാഹനത്തിനു മുകളിലെ എമര്‍ജന്‍സി ഫ്‌ളാഷിങ് ലൈറ്റുകളും ആംബുലന്‍സ് ലുക്ക് വാഹനത്തിന് നല്‍കുന്നുണ്ട്.ഉള്ളിലേക്കു വന്നാല്‍ ഡ്രൈവറും രോഗി കിടക്കുന്ന പിന്‍ഭാഗവും തമ്മിലുള്ള വേര്‍തിരിവാണ് പ്രധാന വ്യത്യാസം. മരുന്നുകള്‍ സൂക്ഷിക്കാനുള്ള സൗകര്യം, എമര്‍ജന്‍സി കിറ്റ്, അഗ്നിശമന സംവിധാനം, ഓട്ടോ ലോഡിങ് സ്ട്രക്ച്ചര്‍, പാരമെഡിക് സീറ്റ്്, ഫോള്‍ഡിങ് റാംപ്, എടുത്തു മാറ്റാവുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ എന്നിവയെല്ലാം ക്രിസ്റ്റ ആംബുലന്‍സിലുണ്ടാവും.