Month: July 2023

  • LIFE

    അരേ വാ.. ഈ പ്രായത്തിലും എന്തൊരു മെയ് വഴക്കം! ജയിലറിലെ കാവാലയ്യ ​ഗാനത്തിന് ചടുല നീക്കങ്ങളുമായി രമ്യാ കൃഷ്ണൻ; ആവേശപുളകിതരായി സോഷ്യൽ മീഡിയ

    ചെന്നൈ: തമിഴ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ജയിലർ. രജനികാന്ത് നായകനാകുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. മോഹൻലാലും ജയിലറിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഏറെ ആവേശത്തോടെ സിനിമക്കായി കാത്തിരിക്കുക ആണ് മലയാളികളും. ജയിലറുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ചിത്രത്തിൽ രമ്യ കൃഷ്ണൻ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. രമ്യാ കൃഷ്ണൻ ഓഡിയോ ലോഞ്ച് ചടങ്ങിൽ എത്തും മുൻപുള്ള വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റായ പ്രകൃതി അനന്തിനൊപ്പം, ജയിലറിലെ ഇതിനകം വൈറൽ ഗാനമായ കാവാലയ്യയുടെ വൈറലായ സ്റ്റെപ്പുകൾക്ക് രമ്യ കൃഷ്ണ ചുവട് വയ്ക്കുകയാണ്. ഈ വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു.   View this post on Instagram   A post shared by ✨Prakruthi Ananth ✨ (@prakatwork) ചെന്നൈയിൽ നടന്ന ജയിലർ ഓഡിയോ ലോഞ്ചിൽ രമ്യ പ്രത്യക്ഷപ്പെട്ട അതേ വേഷത്തിലാണ് ഇപ്പോൾ…

    Read More »
  • NEWS

    ഓസ്ട്രേലിയൻ തീരത്തടിഞ്ഞ അജ്ഞാത വസ്തു പിഎസ്എൽവിയുടെ അവശിഷ്ടമെന്ന് ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസിയുടെ സ്ഥിരീകരണം

    ദില്ലി: ഓസ്ട്രേലിയൻ തീരത്തടിഞ്ഞ അജ്ഞാത വസ്തു PSLV-യുടെ അവശിഷ്ടമെന്ന് ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസിയുടെ സ്ഥിരീകരണം. കൂടുതൽ വിവരങ്ങൾക്കായി ISRO-യുമായി ബന്ധപെട്ടു വരുന്നതായി ഓസ്ട്രേലിയൻ ഏജൻസി തിങ്കളാഴ്ച വിശദമാക്കിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പശ്ചിമ ഓസ്ട്രേലിയയിലെ ജൂരിയൻ തീരത്താണ് അജ്ഞാത വസ്തു അടിഞ്ഞത്. ഈ വസ്തുവിന്റെ ശരിയായ രീതിയിലുള്ള നിർമാർജനത്തേക്കുറിച്ച് അറിയാനായി ഐഎസ്ആർഒയുമായി ബന്ധപ്പെടുന്നതായാണ് ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസി വിശദമാക്കുന്നത്. We have concluded the object located on a beach near Jurien Bay in Western Australia is most likely debris from an expended third-stage of a Polar Satellite Launch Vehicle (PSLV). The PSLV is a medium-lift launch vehicle operated by @isro. [More in comments] pic.twitter.com/ivF9Je1Qqy — Australian Space Agency (@AusSpaceAgency) July 31, 2023 സമാന രീതിയിലുള്ള മറ്റെന്തെങ്കിലും വസ്തുക്കൾ കണ്ടെത്തിയാൽ…

    Read More »
  • Sports

    കുല്‍ദീപ് യാദവിനെ ലഗാനിലെ കച്‌രയെന്ന് വിളിച്ച് കളിയാക്കി സൂര്യകുമാര്‍ യാദവ‌്; കുല്‍ദീപ് പ്രതികരിച്ചില്ലെങ്കിലും കലിയടങ്ങാതെ ആരാധകര്‍

    പോർട്ട് ഓഫ് സ്പെയിൻ: ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെല്ലാം ഹൃദയത്തിൽ ഏറ്റെടുത്ത സിനിമയാണ് അമീർ ഖാൻ നായകനായ ലഗാൻ. ബ്രിട്ടീഷുകാർക്കെതിരായ മത്സരത്തിൻറെ അവസാന ഓവറിൽ ഒരു പന്തിൽ അഞ്ച് റൺസ് വേണമെന്ന ഘട്ടത്തിൽ അമീർ അവതരിപ്പിച്ച ഭുവൻ എന്ന കഥാപാത്രത്തിനൊപ്പം ക്രീസിൽ നിൽക്കുന്നത് ശരിക്ക് ബാറ്റ് പിടിക്കാൻ പോലും അറിയാത്ത കച്‌രയാണ്. അവസാന പന്തിൽ അഞ്ച് റൺസെടുക്കാൻ കച്‌ര പരാജയപ്പെട്ട് ഭുവൻറെ ടീമും നാട്ടുകാരും തോൽവി ഉറപ്പിച്ച് തലകുനിക്കുമ്പോഴാണ് ആ പന്ത് അമ്പയർ നോ ബോൾ വിളിക്കുന്നതും അവസാന പന്തിൽ സ്ട്രൈക്ക് കിട്ടുന്ന ഭുവൻ സിക്സ് അടിച്ച് ടീമിനെ ജയിപ്പിക്കുന്നതും. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിത്തിനിടെ കുൽദീപ് യാദവിനെ ലഗാനിലെ കച്‌രയെന്ന് വിളിച്ച് കളിയാക്കിയ സൂര്യകുമാർ യാദവിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ ഇപ്പോൾ. വിൻഡീസ് ഇന്നിംഗ്സിലെ 29-ാം ഓവറിലായിരുന്നു കുൽദീപിനെ കച്‌ര എന്ന വിളിച്ചത്. അതിന് മുമ്പ് ഷിമ്രോൺ ഹെറ്റ്മെയറിനെ കുൽദീപ് പുറത്താക്കിയിരുന്നു. പിന്നീട് ഷായ് ഹോപ്പിനെതിരെ കുൽദീപ് പന്തെറിയാൻ തുടങ്ങുമ്പോഴാണ് കവറിൽ…

    Read More »
  • Social Media

    ടോയ്‍ലെറ്റ് ബ്രേക്കിന് അധികസമയമെടുക്കുന്നുവെന്ന് ബോസിന് പരാതി; ജോലിയിൽ പ്രവേശിച്ച് മൂന്നാം ദിവസം യുവതിയുടെ രാജി!

    നിരവധി കാരണങ്ങൾ കൊണ്ട് നാം നമ്മുടെ ജോലി രാജി വയ്ക്കാറുണ്ട്. എന്നിരുന്നാലും ജോലിയിൽ പ്രവേശിച്ച് മൂന്നാം ദിവസം രാജി വയ്ക്കുക എന്നത് വളരെ അപൂർവമോ അല്ലെങ്കിൽ അപൂർവങ്ങളിൽ അപൂർവമോ ആയ സംഭവം ആയിരിക്കും അല്ലേ? അതുപോലെ ഒരു അനുഭവം പങ്ക് വച്ചിരിക്കുകയാണ് റെഡ്ഡിറ്റിൽ ഒരു യുവതി. തിങ്കളാഴ്ച ജോലിയിൽ പ്രവേശിച്ച താൻ ബുധനാഴ്ച ജോലി രാജി വച്ച് അവിടെ നിന്നും ഇറങ്ങി എന്നാണ് യുവതി പറയുന്നത്. അതിന് കാരണമായി പറയുന്നത് അവളുടെ ബോസ് അവളോട് ദേഷ്യപ്പെട്ടു, വഴക്ക് പറഞ്ഞു എന്നതാണ്. പഠിച്ചു കൊണ്ടിരിക്കുന്ന തനിക്ക് ഓഫീസിൽ ആരെങ്കിലും ജോലി പറഞ്ഞു തന്നാൽ മാത്രമേ ചെയ്യാൻ കഴിയൂ. എന്നാൽ, ആരും, പ്രത്യേകിച്ച് അത് പറഞ്ഞ് തരികയോ തന്നെ കൊണ്ട് ആ ജോലി ചെയ്യിപ്പിക്കേണ്ടവരോ ഒന്നും അത് ചെയ്തില്ല. ഇതിന് പിന്നാലെ ബോസ് തന്നെ വിളിപ്പിക്കുകയായിരുന്നു. ബോസ് തന്നോട് ഒരുപാട് ദേഷ്യപ്പെട്ടു. താൻ ശരിക്ക് ജോലി ചെയ്യുന്നില്ല. വളരെ സ്ലോ ആണ് തുടങ്ങിയ പരാതികളാണ്…

    Read More »
  • Kerala

    സങ്കല്പങ്ങളെ സ്വപ്നങ്ങളെ പോലെ കാണണം, മിത്തുകൾ ചരിത്രത്തിന്‍റെ ഭാഗമാക്കി മാറ്റരുത്; ഗണപതി പരാ‍മര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിന് പിന്തുണ ആവര്‍ത്തിച്ച് എം. വിഗോവിന്ദന്‍

    കണ്ണൂർ: ഗണപതി പരാ‍മർശത്തിൽ സ്പീക്കർ എ.എൻ. ഷംസീറിന് പിന്തുണ ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദൻ രംഗത്തി. പ്രസംഗത്തിൽ നിലപാട് വ്യക്തമാക്കിയതാണ്. മിത്തുകൾ ചരിത്രത്തിൻറെ ഭാഗമാക്കി മാറ്റരുത്. സങ്കല്പങ്ങളെ സ്വപ്നങ്ങളെ പോലെ കാണണം. ഷംസീർ പറഞ്ഞതിൽ തെറ്റില്ല. ഷംസീർ രാജിവയ്ക്കുക, മാപ്പു പറയുക എന്ന ക്യാമ്പയിൻ നടക്കുന്നുണ്ട്. അതിനോട് സിപിഎമ്മിന് യോജിപ്പില്ല. ശാസ്ത്രീയമായ നിലപാട് ഊന്നി പറയുക എന്നതാണ് നിലപാട്. ഇനിയും അത് തുടരും. എല്ലാവരോടും അതാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്പീക്കർക്കെതിരെ കടുത്ത വിമർശനവുമായി എൻഎസ്എസ് രം​ഗത്തെത്തി. ഹൈന്ദവരുടെ ആരാധനമൂർത്തിക്കെതിരായ എ.എൻ ഷംസീറിൻറെ വിമർശനം സ്പീക്കർ പദവിക്ക് യോജിച്ചതല്ല. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയ സ്പീക്കർ, സ്ഥാനത്തു തുടരരുതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആവശ്യപ്പെട്ടു. വിവാദ പരാമർശം പിൻവലിച്ച് സ്പീക്കർ മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം സ്പീക്കർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന് ബാധ്യകയുണ്ടെന്നും സ്പീക്കർ പ്രസ്താവനയിൽ വ്യക്തമാക്കി. ഷംസീറിൻറെ പരാമർശത്തെ ചൊല്ലി ബിജെപിയും സിപിഎമ്മും തമ്മിൽ പോർവിളി…

    Read More »
  • Kerala

    പിവി അൻവറിനെതിരായ മിച്ച ഭൂമി കേസിൽ അൻവറിന്റെ കൈവശമുള്ള അധിക ഭൂമിയുടെ തെളിവുകൾ പരാതിക്കാർ ലാൻഡ് ബോർഡിന് കൈമാറി; കൈമാറിയത് 34.37 ഏക്കർ അധിക ഭൂമിയുടെ രേഖകൾ

    കോഴിക്കോട്: പിവി അൻവറിനെതിരായ മിച്ച ഭൂമി കേസിൽ അൻവറിന്റെ കൈവശമുള്ള അധിക ഭൂമിയുടെ കൂടുതൽ തെളിവുകൾ പരാതിക്കാർ ലാൻഡ് ബോർഡിന് കൈമാറി. ഇന്ന് നടന്ന താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് സിറ്റിംഗിലാണ് രേഖകൾ കൈമാറിയത്. 34.37 ഏക്കർ അധിക ഭൂമിയുടെ രേഖകളാണ് കൈമാറിയതെന്ന് വിവരാവകാശ കൂട്ടായ്മ അറിയിച്ചു. ഇതോടെ പരാതിക്കാർ ഇതുവരെ ലാൻഡ് ബോർഡിന് കൈമാറിയത് 46.83 ഏക്കർ ഭൂമിയുടെ രേഖകളാണ്. ലാൻഡ് ബോർഡ് കണ്ടെത്തിയതിന് പുറമേയുള്ള ഭൂമിയുടെ രേഖകളാണ് സമർപ്പിച്ചതെന്ന് പരാതിക്കാർ പറഞ്ഞു. ലാൻഡ് ബോർഡിൻറെ അന്വേഷണം നടക്കുന്നതിനിടെ കൈവശമുളള അധിക ഭൂമി അൻവറും ഭാര്യയും വിൽപന നടത്തിയതായി പരാതിക്കാർ ആരോപിച്ചു. അൻവറിൻറെ പേരിൽ കൂടരഞ്ഞി വില്ലേജിലുണ്ടായിരുന്ന 90 സെൻറ് ഭൂമി മലപ്പുറം ജില്ലയിലെ ഒരു കരാറുകാരനും ഭാര്യ ഹഫ്സത്തിൻറെ പേരിൽ കൂടരഞ്ഞി വില്ലേജിൽ ഉണ്ടായിരുന്ന 60 സെൻറ് ഭൂമി മലപ്പുറം ഊർങ്ങാട്ടിരിയിലെ മറ്റൊരാൾക്കുമാണ് വിൽപന നടത്തിയത്. ഇതിൻറെ രേഖകൾ ലാൻഡ് ബോർഡിന് കൈമാറിയതായും കെവി ഷാജി പറഞ്ഞു. 2016…

    Read More »
  • Kerala

    കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസിന്‍റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷണം

    ദില്ലി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയ വർഗീസിൻറെ നിയമനം ശരിവച്ച ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷണം. വിധി ഒരു പരിധി വരെ തെറ്റെന്നാണ് കോടതി വാക്കാൽ നിരീക്ഷിച്ചത്. എന്നാൽ നിയമനത്തിൽ തല്ക്കാലം ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിയമനത്തിനെതിരെ യുജിസിയും ജോസഫ് സ്കറിയയും നല്കിയ ഹർജികൾ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, കെവി വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട ബഞ്ച് ഈ നിരീക്ഷണം നടത്തിയത്. നിയമനം കേസിലെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്നും കോടതി അറിയിച്ചു. തൻറെ നിയമനനടപടികൾ പൂർത്തിയായതായി പ്രിയ വർഗീസ് കോടതിയെ അറിയിച്ചു. നിയമനം തല്ക്കാലം റദ്ദാക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹ‍ർജിയിൽ പ്രിയവർഗീസിന് കോടതി നോട്ടീസ് അയച്ചു. ആറാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും എന്നാണ് കോടതി അറിയിച്ചത്. ഹൈക്കോടതി വിധി യുജിസി റെഗുലേഷന് എതിരാണെന്നാണ് അപ്പീലിൽ വ്യക്തമാക്കുന്നത്. യൂജിസി ചട്ടത്തിൽ നിഷ്കർഷിക്കുന്ന എട്ട് വർഷത്തെ അധ്യാപന പരിചയത്തിൽ പഠനേതര ജോലികൾ കണക്കാക്കാൻ കഴിയില്ലെന്നും അപ്പീലിൽ…

    Read More »
  • Crime

    ചങ്ങനാശേരി പെരുന്ന ഗവൺമെന്റ് യു.പി സ്കൂളി​ന്റെ വാൻ അടിച്ചു തകർത്തു; ആറു പേർ പിടിയിൽ

    ചങ്ങനാശേരി: ചങ്ങനാശേരി പെരുന്ന ഗവൺമെന്റ് യു.പി സ്കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി ഷെഡ്ഡിൽ ഉണ്ടായിരുന്ന സ്കൂൾ വാൻ അടിച്ചു തകർത്ത കേസിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുന്ന പനച്ചിക്കാവ് പടിഞ്ഞാറ്റും ഭാഗത്ത് വേലൂർക്കളം താഴ്ചയിൽ വീട്ടിൽ വിഷ്ണു .വി (24), ചങ്ങനാശ്ശേരി വെട്ടിത്തുരുത്ത് ചാത്തനാട് വീട്ടിൽ മെൽബിൻ ചാക്കോ (19), ചങ്ങനാശ്ശേരി വെട്ടിത്തുരുത്ത് വട്ടപ്പറമ്പിൽ വീട്ടിൽ നിസൽ ആന്റണി (18), ചങ്ങനാശ്ശേരി പനച്ചിക്കാവ് വള്ളിക്കാവ് മുക്ക് ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ശ്യാം ഷാജി (19), ചങ്ങനാശ്ശേരി പെരുന്ന പോത്തോടു ഭാഗത്ത് കൊട്ടാരച്ചിറയിൽ വീട്ടിൽ സുജിത്ത് കെ.എസ് (19), ചങ്ങനാശ്ശേരി പെരുന്ന ചെമ്പുംതുരുത്ത് ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ അരുൺ കെ.പോൾസൺ (19) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി 10:30 മണിയോടെ സ്കൂളിന്റെ കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി സ്കൂൾ വാൻ അടിച്ചു തകർക്കുകയായിരുന്നു. സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ്…

    Read More »
  • Crime

    കോട്ടയം ജില്ലയിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി; 172 കേസുകൾ, 13 പേർ അറസ്റ്റിൽ

    കോട്ടയം: ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിനും വാറണ്ട് കേസിൽ ഒളിവിൽ കഴിയുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗവുമായും കഴിഞ്ഞ ദിവസം രാത്രി കോട്ടയം ജില്ലയിൽ ഉടനീളം പോലീസ് വ്യാപക പരിശോധന നടത്തി. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പിമാരെയും എസ്.എച്ച്.ഓമാരെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിശോധന. പരിശോധനയിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരം 28 കേസും, അബ്കാരി ആക്ട് പ്രകാരം 39 കേസും കോട്പ ആക്ട് പ്രകാരം 35 കേസും ഉൾപ്പെടെ മൊത്തം 172 കേസുകൾ രജിസ്റ്റർ ചെയ്യുകയും 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വാറന്റ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായും,കാപ്പാ ചുമത്തിയ പ്രതികള്‍ക്കായും ലോഡ്ജൂകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളില്‍ പ്രത്യേക പരിശോധനയും നടത്തി. വാറണ്ട് കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന 315 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിയുകയായിരുന്ന 11 പേരെയും പിടികൂടി. ഗുണ്ടകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പരിശോധന…

    Read More »
  • Kerala

    ആലുവ സംഭവം; കണ്ണൂരിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് കെ എസ് യു പ്രവർത്തകർ

    കണ്ണൂർ:ആലുവയില്‍ അഞ്ചുവയസുകാരി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ കണ്ണൂരില്‍ പ്രതിഷേധം.കെ എസ് യു പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പിഞ്ച് കുഞ്ഞിന്റെ ജീവന് പോലും സുരക്ഷയൊരുക്കാൻ കഴിയാത്ത നാണം കെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുല്‍ ആരോപിച്ചു. ആലുവയിലെ പെണ്‍കുട്ടിയുടെ കൊലപാതകം കേരള ജനതയെയാകെ ഞെട്ടിച്ചുവെന്നും നിരവധി ക്യാമറകള്‍ വെച്ച്‌ സാധാരണക്കാരെ പിഴിയുന്നതിന്റെ ഒരു തരി ആവേശം പോലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയൊരുക്കാൻ വേണ്ടി സര്‍ക്കാര്‍ കാണിക്കുന്നില്ലെന്നും അതുൽ കുറ്റപ്പെടുത്തി.ആലുവ സംഭവത്തില്‍ കെ.എസ്.യു ജില്ലാ കമ്മിറ്റി കണ്ണൂര്‍ കാല്‍ ടെക്‌സില്‍ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Read More »
Back to top button
error: