Month: July 2023

  • Kerala

    അനാശാസ്യം; പെരുമ്പാവൂരിൽ യുവതി ഉള്‍പ്പടെ മൂന്നുപേര്‍ പിടിയില്‍

    പെരുമ്പാവൂർ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ മൂന്നു പേർ അറസ്റ്റിൽ.അസാം സ്വദേശിനിയായ യുവതി ഉൾപ്പെടെ മൂന്നു പേരാണ് അറസ്റ്റിലായത്. ലോഡ്ജ് നടത്തിപ്പുകാരനായ ഖാദര്‍ (39), ആസാം സ്വദേശി ജാഹിദ് ഹുസൈൻ (20) അസാമി യുവതി എന്നിവരെയാണ് പെരുമ്ബാവൂര്‍ പൊലീസ് പിടികൂടിയത്. ഇൻസ്‌പെക്ടര്‍ ആര്‍. രഞ്ജിത്ത്, എസ്.ഐ റിൻസ് എം. തോമസ് എസ്.സി.പി.ഒ മാരായ പി.എ അബ്ദുല്‍ മനാഫ്, സി.കെ.മീരാൻ, ടി.പി. ശകുന്തള, സി.പി.ഒമാരായ എം.ഇ. മനാഫ്, ധന്യ മുരളി എന്നവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. ആലുവയിൽ അഞ്ച് വയസ്സുകാരി കൊല്ലപ്പെട്ടതിനു ശേഷം അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ വ്യാപക പരിശോധന തുടരുകയാണ്.

    Read More »
  • Crime

    ‘ഉടനടി ലോണ്‍’ പരസ്യം; രണ്ട് ലക്ഷം വായ്പ ആവശ്യപ്പെട്ട വീട്ടമ്മയ്ക്ക് സംഭവിച്ചത്…

    ആലപ്പുഴ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ ചെന്നിത്തലയിലെ വീട്ടമ്മയ്ക്ക് നഷ്ടമായത് 64,000 രൂപ. ചെന്നിത്തല-തൃപ്പെരുന്തുറ തെക്കുംമുറി പാറയില്‍ പുത്തന്‍ വീട്ടില്‍ രമ്യ (40)യ്ക്കാണ് ഓണ്‍ലൈനിലൂടെ പണം നഷ്ടമായത്. ഫേസ്ബുക്കില്‍ ബാങ്കിന്റെ പേരില്‍ കണ്ട ഉടനടി ലോണ്‍ എന്ന പരസ്യമാണ് കുടുക്കിയതെന്ന് രമ്യ നല്‍കിയ പരാതിയില്‍ പറയുന്നു. വീട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ യുവതിക്ക് രണ്ടു ലക്ഷത്തോളം രൂപ ആവശ്യമായിരുന്നു. വായ്പ ഉടനടി എന്ന ഫേസ്ബുക്ക് പരസ്യം കണ്ടതോടെ രമ്യ ‘യെസ്’ എന്ന് രേഖപ്പെടുത്തുകയും തട്ടിപ്പുകാരുടെ ആവശ്യപ്രകാരം ഫോണ്‍ നമ്പര്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് വാട്സാപ്പ് കോളുകള്‍ രമ്യയെ തേടിയെത്താന്‍ തുടങ്ങി. സൗമ്യമായി വായ്പയുടെ കാര്യങ്ങള്‍ വിശദീകരിച്ച ബാങ്കിന്റെ എക്സിക്യൂട്ടീവ് എന്ന് പരിചയപ്പെടുത്തിയ ആള്‍ ‘വായ്പയ്ക്കുള്ള’ ലിങ്ക് രമ്യയുടെ ഫോണിലേക്ക് അയച്ചു. ലിങ്കിലൂടെ ആവശ്യപ്പെട്ട പ്രകാരം പേര്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പി അയച്ചു കൊടുത്തതോടെ ഒരുലക്ഷം രൂപ വായ്പ പാസായതായി തട്ടിപ്പുകാര്‍ അറിയിച്ചു. പിന്നീട് മറ്റൊരാള്‍ വിളിച്ച് ഒരു ലക്ഷം രൂപ…

    Read More »
  • Kerala

    മൈക്കിന് ശേഷം ഫുട്‌ബോള്‍ ഓണ്‍ സ്‌റ്റേജ്! കളിക്കിടെ പോലീസ് വാഹനത്തില്‍ തട്ടി; പന്തുമായി ‘മാമന്‍മാര്‍’ പോയി

    കൊച്ചി: കളിക്കുന്നതിനിടെ ഫുട്‌ബോള്‍ വാഹനത്തില്‍ തട്ടിയെന്നു പറഞ്ഞ് പോലീസ് പന്ത് പിടിച്ചെടുത്തതായി പരാതി. നെട്ടൂര്‍ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള ഗ്രൗണ്ടില്‍ കളിച്ച കുട്ടികളുടെ ഫുട്‌ബോള്‍ പനങ്ങാട് പോലീസ് പിടിച്ചെടുത്തെന്നാണ് ആരോപണം. പൊലീസും കുട്ടികളും തമ്മിലുള്ള വാക്കു തകര്‍ത്തിന്റെ വീഡിയോയും പുറത്തു വന്നു. വെള്ളിയാഴ്ച വൈകിട്ട് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നത്. വാഹന പരിശോധനയ്ക്കായി പനങ്ങാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമ്പോള്‍ ഗ്രൗണ്ടില്‍ കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്നുണ്ടായിരുന്നു. വാഹനം മാറ്റണമെന്നും പന്ത് കൊള്ളുമെന്നും പൊലീസിനോട് പറഞ്ഞതായി കുട്ടികള്‍ വ്യക്തമാക്കുന്നു. എന്നാല്‍ പോലീസ് അതിനു തയ്യാറായില്ല. അതിനിടെ പന്ത് പോലീസ് വാഹനത്തില്‍ കൊണ്ടു. ഇതോടെ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടികളോടു കയര്‍ത്തു. പിന്നാലെ ഫുട്‌ബോള്‍ ജീപ്പിലിട്ട് പോലീസ് കൊണ്ടുപോയി. പന്ത് തിരിച്ചു തരാന്‍ കുട്ടികള്‍ ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറാകാതെ പന്തുമായി പോലീസ് പോയെന്നാണ് പരാതി. അതേസമയം, നേരത്തെ ലഹരിക്കേസില്‍ പ്രതിയായ യുവാവും ഗ്രൗണ്ടിലുണ്ടായിരുന്നു. ഇയാള്‍ മനപൂര്‍വം പന്ത് വാഹനത്തിലേക്ക് അടിച്ചതാണെന്നു പോലീസ്…

    Read More »
  • Kerala

    കാര്‍ കനാലില്‍ വീണ് കർണാടകയിൽ നാല്‌ സ്ത്രീകള്‍ മരിച്ചു

    ബംഗളൂരു:കാര്‍ കനാലില്‍ വീണ് കർണാടകയിൽ നാല്‌ സ്ത്രീകള്‍ മരിച്ചു.ശനിയാഴ്ച രാത്രി ശ്രീരംഗപട്ടണ താലൂക്കിലെ ഗമനഹള്ളിക്ക് സമീപത്തായിരുന്നു അപകടം. ഗമനഹള്ളി സ്വദേശികളായ മഹാദേവമ്മ (55), മഹാദേവി (45), രേഖ (36), സഞ്ജന (17) എന്നിവരാണ് മരിച്ചത്.വിശ്വേശ്വരായ കനാലിലേക്കാണ് കാര്‍ വീണത്.  കാര്‍ ഓടിച്ചിരുന്ന മനോജിനെ നിസ്സാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗമനഹള്ളിയില്‍ നിന്ന് ദൊഡ്ഡമുല്‍ഗൂഡുവിലെ ബന്ധുവീട്ടിലേക്ക് പോകുമ്ബോഴായിരുന്നു അപകടമെന്ന് പോലീസ് പറഞ്ഞു.വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ കനാലില്‍ വീഴുകയായിരുന്നു.നാലു സ്ത്രീകളും മുങ്ങിമരിക്കുകയായിരുന്നെന്നാണ് വിവരം

    Read More »
  • Crime

    ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചു; അതിഥിത്തൊഴിലാളി പിടിയില്‍

    തിരുവനന്തപുരം: ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാറിന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച മറുനാടന്‍തൊഴിലാളി അറസ്റ്റില്‍. ഞായറാഴ്ച രാവിലെ തേമ്പാമുട്ടത്തുള്ള റെയില്‍വേ പ്ലാറ്റ്ഫോമില്‍ വെച്ചാണ് സംഭവം നടന്നത്. രാവിലെ പതിവു പ്രഭാതസവാരിക്കായി തേമ്പാമുട്ടത്തുള്ള റെയില്‍വേ പ്ലാറ്റ്ഫോമിലെത്തിയ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍ പതിവുപോലെ മൊബൈല്‍ഫോണ്‍ പ്ലാറ്റ്‌ഫോമിനു സമീപത്തെ ബഞ്ചില്‍ വെച്ചശേഷം നടന്നു. അധികംദൂരം പോകാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ് പതിവ്. ഈ സമയം പ്രതി സുബ്രേതാകാറും സുഹൃത്തും ഇവിടെയെത്തിയിരുന്നു. സുബ്രേതാകാര്‍ ഫോണെടുത്ത് പോക്കലിട്ടശേഷം കന്യാകുമാരിയിലേക്ക് പോകുന്നതിന് ബസ് കയറുന്നതിനുവേണ്ടി ബാലരാമപുരത്ത് എത്തി. ഈ സമയം ഫോണ്‍ നഷ്ടപ്പെട്ട വിവരം സുരേഷ്‌കുമാര്‍ ബാലരാമപുരം പോലീസിലും നാട്ടുകാരില്‍ ചിലരോടും പറഞ്ഞു. പോലീസും നാട്ടുകാരും ചേര്‍ന്ന് ബാലരാമപുരം കവലയിലും പരിസരത്തും തിരക്കിയപ്പോഴാണ് ബസ് കാത്തുനില്‍ക്കുന്ന രണ്ട് മറുനാടന്‍തൊഴിലാളികളെ കണ്ടത്. ഇവരെ ചോദ്യംചെയ്തപ്പോള്‍ സുബ്രേതാകാറില്‍നിന്ന് മൊബൈല്‍ഫോണ്‍ കണ്ടെടുത്തു. ഇയാള്‍ ഫോണ്‍ എടുത്തകാര്യം കൂടെയുണ്ടായിരുന്ന സുഹൃത്ത് അറിഞ്ഞിരുന്നില്ല. ഇതുകാരണം ഇയാളെ പ്രതി ചേര്‍ത്തിട്ടില്ല. ബാലരാമപുരം എസ്.എച്ച്.ഒ. വിജയകുമാര്‍, എസ്.ഐ. ആന്റണി ജോസഫ് നെറ്റോ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്…

    Read More »
  • Kerala

    ആവേശം ഓളപ്പരപ്പിൽ; നെഹ്റു ട്രോഫി വള്ളംകളിക്ക് കെഎസ്‌ആര്‍ടിസിയും

    ആലപ്പുഴ:തുഴയെറിയുന്നവരും കണ്ടുനില്‌‍ക്കുന്നവരും ഒരുപോലെ ആവേശം കൊള്ളുന്ന നെഹ്റു ട്രോഫി വള്ളംകളിക്ക് ഇനി അധികദിവസമില്ല.ഓഗസ്റ്റ് 12 നാണ് ഇത്തവണത്തെ മത്സരം. വള്ളംകളി കാണുവാൻ കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍ അവസരമൊരുക്കുന്നു. കേരളത്തിലെ ഏറ്റവും ആവേശമുണര്‍ത്തുന്ന, ജനപങ്കാളിത്തം കൊണ്ട് പ്രസിദ്ധമായ ജലമേള കാണാൻ സഞ്ചാരികള്‍ക്ക് കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്തു വരാം. ബസ് ടിക്കറ്റും വള്ളംകളി ടിക്കറ്റും ഉള്‍പ്പെടെയുള്ള പാക്കേജാണ് ബജറ്റ് ടൂറിസം അവതരിപ്പിക്കുന്നത്. താല്പര്യമുള്ളവര്‌ക്ക് ബസ് മുഴുവനായും ബുക്ക് ചെയ്തു വരാം.ആലപ്പുഴയില്‍ നിന്ന് മാത്രമല്ല, വിവിധ ജില്ലകളില്‍ നിന്നും പ്രത്യേകം കെഎസ്‌ആര്‍ടിസി ബസ് ആവശ്യാനുസരണം ഒരുക്കി സഞ്ചാരികള്‍ക്ക് വള്ളംകളി മത്സരത്തിന്റെ ഭാഗമാകാം. നെഹ്രുട്രോഫിയുടെ 500 ,1000 എന്നീ ടിക്കറ്റ് കാറ്റഗറിയിലാണ് പ്രവേശനം. മറ്റു ജില്ലകളില്‍ നിന്നും ആലപ്പുഴയിലെത്തി വള്ളംകളി കാണാൻ വരുന്നവര്‍ക്ക് കെ എസ് ആര്‍ ടി സി ആലപ്പുഴ ഡിപ്പോയില്‍ വളളം കളി പാസ്സ്…

    Read More »
  • Crime

    ജില്ലാ ജയിലില്‍ക്കയറി തടവുകാരനെ മര്‍ദിച്ചത് സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി; സഹായം നല്‍കിയത് പോലീസ്

    ആലപ്പുഴ: ജയില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജില്ലാ ജയിലിനുള്ളില്‍ കയറി അസി. സൂപ്രണ്ടിനൊപ്പം ചേര്‍ന്നു തടവുകാരനെ മര്‍ദിച്ചതു അമ്പലപ്പുഴ കോമന സ്വദേശി നസീം നസീറാണെന്നു പോലീസ് തിരിച്ചറിഞ്ഞു. ഇയാളെ കേസില്‍ പ്രതി ചേര്‍ത്തു. സ്ത്രീയെയും കുട്ടിയെയും ആക്രമിച്ച് അറസ്റ്റിലായി ജില്ലാ ജയിലില്‍ റിമാന്‍ഡിലായിരുന്ന നസീം രണ്ടാഴ്ച മുന്‍പാണു പുറത്തിറങ്ങിയത്. ജാമ്യത്തിലിറങ്ങി ഒരാഴ്ചയ്ക്കു ശേഷം ജില്ലാ ജയില്‍ അസി. സൂപ്രണ്ട് ബി.ഷാജിമോന്‍, നസീമിനെ ജയിലിലേക്കു വിളിച്ചുവരുത്തുകയും സൂപ്രണ്ടിന്റെ മുറിയില്‍ വച്ച് ഇരുവരും ചേര്‍ന്നു റിമാന്‍ഡ് തടവുകാരനായ മണ്ണഞ്ചേരി സ്വദേശി ഫൈസലിനെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്‌തെന്നാണു കേസ്. കേസില്‍ അസി.സൂപ്രണ്ട് ഷാജിമോനെ നേരത്തേ പ്രതി ചേര്‍ത്തിരുന്നെങ്കിലും രണ്ടാം പ്രതിയെ തിരിച്ചറിയാത്തിനാല്‍ പ്രതിപ്പട്ടികയില്‍ പേരു ചേര്‍ത്തിരുന്നില്ല. അസി. സൂപ്രണ്ടും അദ്ദേഹത്തിന്റെ ബന്ധുവും ചേര്‍ന്നു സൂപ്രണ്ടിന്റെ മുറിയില്‍ വച്ചു തന്നെ മര്‍ദിച്ചെന്നായിരുന്നു ഫൈസലിന്റെ മൊഴി. ജയിലിലെ സന്ദര്‍ശക രജിസ്റ്ററും സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ച പോലീസ് പ്രതി നസീമാണെന്നു കണ്ടെത്തി. . 21 നാണ് ഫൈസലിനു മര്‍ദനമേറ്റത്.…

    Read More »
  • Crime

    കാര്‍ പാര്‍ക്ക് ചെയ്തതിന് അയല്‍വാസികളുട തര്‍ക്കം; കാര്‍ അടിച്ചുതകര്‍ത്തു, പെട്രോള്‍ ഒഴിച്ച് കത്തിക്കാനും ശ്രമം

    തിരുവനന്തപുരം: വീടിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്ത് ഗൃഹനാഥനെ മര്‍ദിക്കുകയും തൊട്ടുപിന്നാലെ ആളുകളെ കൂട്ടിയെത്തി കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തതായി പരാതി. കാറില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച പെണ്‍കുട്ടിക്ക് നേരെ പെട്രോള്‍ വീശി എറിയുകയും ചെയ്തു. മലയിന്‍കീഴ് പൊറ്റകാവിന്‍പുറത്ത് വിളവൂര്‍ക്കല്‍ പഞ്ചായത്ത് ഓഫീസിനു സമീപം ലേഖ നിവാസില്‍ വാടകക്ക് താമസിക്കുന്ന റീനയുടെ കാറാണ് തകര്‍ത്തത്. ഇവരുടെ വീടിന്റെ രണ്ടാമത്തെ നിലയില്‍ വാടകയ്ക്ക് താമസിക്കുന്ന അരവിന്ദ്, ഇയാളുടെ അമ്മാവന്‍ മണികണ്ഠന്‍, അരവിന്ദിന്റെ സുഹൃത്ത് എന്നിവര്‍ ചേര്‍ന്നാണ് കാറിന്റെ ചില്ല് അടിച്ചു തകര്‍ത്ത ശേഷം തീയിട്ടതെന്ന് മലയിന്‍കീഴ് പോലീസില്‍ ലഭിച്ച പരാതിയില്‍ പറയുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഞായറാഴ്ച്ച റീനയുടെ വീട്ടില്‍ വന്ന ബന്ധുക്കളുടെ കാര്‍ ഇവര്‍ താമസിക്കുന്ന വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്നു. ഈ സമയം ഗുഡ്‌സ് ഓട്ടോയില്‍ അവിടെയെത്തിയ അരവിന്ദ് നിറുത്താതെ ഹോണ്‍ മുഴക്കുകയും ഇത് നോക്കാന്‍ പുറത്ത് ഇറങ്ങിയ റീനയെ അസഭ്യം…

    Read More »
  • Kerala

    ബിജെപി കൗണ്‍സിലര്‍മാര്‍ ബഹിഷ്ക്കരിച്ചു; കേന്ദ്രമന്ത്രി വി മുരളീധരന്റെ പന്തളത്തെ പരിപാടികള്‍ പൊളിഞ്ഞു

    പത്തനംതിട്ട:ബിജെപി കൗണ്‍സിലര്‍മാര്‍ ബഹിഷ്ക്കരിച്ചതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി വി മുരളീധരന്റെ പന്തളത്തെ മീറ്റിംഗുകൾ പൊളിഞ്ഞു. വെല്‍നെസ് സെന്ററുകളുടെ രണ്ട് പരിപാടിയും പൊതുയോഗവുമാണ് ജനപങ്കാളിത്തമില്ലാതെയും നേതാക്കള്‍ എത്താതെയും നാണം കെട്ട് പൊളിഞ്ഞത്. മുടിയൂര്‍ക്കോണത്തെ ഉദ്ഘാടന യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് വി ഒ സൂരജ് അടക്കമുള്ളവർ എത്തിയില്ല. കുരമ്ബാല ഇടയാടിയിലെ വെല്‍നെസ് സെന്ററിന്റെ നാട മുറിക്കലിന് കേന്ദ്രമന്ത്രി വി മുരളീധരൻ എത്തിയിട്ടും ബിജെപി പ്രവര്‍ത്തകരുടെ ആള്‍ക്കൂട്ടം ഉണ്ടായില്ല. പാർട്ടിയിലെ ചേരിപ്പോരാണ് കാരണം.മുടിയൂര്‍ക്കോണത്തെ വെല്‍നെസ് സെന്റര്‍ നാടമുറിച്ച്‌ സമീപത്തെ അറത്തില്‍ പള്ളിമുറ്റത്ത് പൊതു യോഗം ഉദ്ഘാടനം ചെയ്യാനായിരുന്നു പന്തളം നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചത്. എന്നാല്‍ ഭരണ സമിതിയിലെ എതിര്‍ ചേരി വാശി പിടിച്ചപ്പോള്‍ കുരമ്ബാല ഇടയാടിയിലെ വെല്‍നെസ് സെന്ററിന്റെ നാടമുറിക്കലും പിന്നീട് തീരുമാനിച്ചു. അവര്‍ വേറെ നോട്ടീസും അടിച്ചിറക്കി.  എന്നാല്‍ കുരമ്ബാലയിലെ നാടമുറിക്കല്‍ പരിപാടിയില്‍ നിന്ന് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബെന്നി മാത്യു വിട്ടു നിന്നു. മുടിയൂര്‍ക്കോണത്ത് പരിപാടി നടക്കുമ്ബോള്‍ സമീപ വാര്‍ഡിലെ ബിജെപി…

    Read More »
  • Kerala

    വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കി

    പത്തനംതിട്ട:വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെ തുടർന്ന് പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കി.കോന്നിയിലാണ് സംഭവം. കോന്നി എലിയറയ്ക്കല്‍ അനന്തു ഭവനില്‍ ഹരിയുടേയും രാജലക്ഷ്മിയുടെയും മകള്‍ അതുല്യ ആണ് മരിച്ചത്.തുടര്‍പഠനത്തിനുള്ള വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന അതുല്യ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് സൂചന. 2022 ‍ മുതൽ  ബംഗളുരു ദേവാമൃത ട്രസ്റ്റിന്റെ നഴ്‌സിങ്ങ് കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു അതുല്യ.

    Read More »
Back to top button
error: