IndiaNEWS

ഇനിമുതൽ ഹോസ്റ്റല്‍ വാടകയ്ക്കൊപ്പം 12 ശതമാനം ജി.എസ്.ടിയും നൽകണം

ന്യൂഡൽഹി:ഇനിമുതൽ ഹോസ്റ്റല്‍ വാടകയ്ക്കൊപ്പം 12 ശതമാനം ജി.എസ്.ടിയും നൽകണം.ജി.എസ്.ടിയുടെ അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിംഗിന്റേതാണ് നടപടി.
ഹോസ്റ്റലുകൾ ഭവന പദ്ധതികളല്ലെന്നും ബിസിനസ് സേവനങ്ങളാണെന്നും അതുകൊണ്ട് ജി.എസ്.ടി ഒഴിവാക്കാനാകില്ലെന്നുമാണ് ജി.എസ്.ടിയുടെ അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിംഗ് (എ.എ.ആര്‍/AAR) ബംഗളൂരു ബെഞ്ച് വ്യക്തമാക്കിയത്. സ്ഥിരതാമസ സൗകര്യമുള്ള പദ്ധതികളെയാണ് ഭവന (residential) പദ്ധതികള്‍ എന്ന് വിശേഷിപ്പിക്കാനാവുക. ഗസ്റ്റ് ഹൗസ്, ഹോസ്റ്റല്‍, ലോഡ്ജ് എന്നിവയെ ഈ ഗണത്തില്‍ പെടുത്താനാവില്ല. ഹോസ്റ്റല്‍ സേവനം നല്‍കുന്നവര്‍ ജി.എസ്.ടി രജിസ്‌ട്രേഷൻ എടുക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.
ഹോസ്റ്റല്‍ വാടക പ്രതിദിനം 1,000 രൂപയ്ക്ക് താഴെയാണെങ്കിലും 12 ശതമാനം ജി.എസ്.ടി ബാധകമാണെന്ന് മറ്റൊരു കേസില്‍ എ.എ.ആര്‍ ലക്‌നൗ ബെഞ്ചും വ്യക്തമാക്കിയിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്കും ഹോസ്റ്റലുകളില്‍ താമസിക്കുന്ന ചെറുകിട ശമ്ബളക്കാര്‍ക്കുമാണ് ഇത് തിരിച്ചടിയാവുക.

Back to top button
error: