Month: July 2023
-
Kerala
കമ്മട്ടിപ്പാടങ്ങളിലേക്കല്ല,മണിപ്പൂരിലേക്കാണ് ക്യാമറ തിരിക്കേണ്ടത്
കമ്മട്ടിപ്പാടങ്ങളിൽ തൂറാനൊരിടം പോലുമില്ലാതിരുന്ന മനുഷ്യരിൽ ഒരാൾ. അയാളാണ് ഇന്ത്യയുടെ നിലനില്പിന് ഏറ്റവും വലിയ ഭീഷണി! മുത്തങ്ങയിൽ ആന്റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും സുധാകരന്റെയും ഭരണകൂടം വെടിവച്ചു കൊന്ന ജോഗിയെപ്പോലെ തൂറാനും പെടുക്കാനും കിടക്കാനും ഇടമില്ലാതെ പോയ വർഗ്ഗത്തിന്റെ പ്രതിനിധികൾ നിങ്ങൾക്കു യോജിക്കാൻ കഴിയാത്ത പല ചോദ്യങ്ങളും ചോദിച്ചെന്നിരിക്കും. അതിന്റെ ധാർമ്മികത പരിശോധിക്കുമ്പോൾ ഒരു വശത്തു നിന്നു മാത്രം നോക്കിക്കാണുന്നത് നീതിയല്ല. നിങ്ങൾക്കു ധാർമ്മികമായി ശരിയല്ലെന്നു തോന്നുന്നതെല്ലാം ലോകത്തിനു മുഴുവനും അങ്ങനെ തന്നെയായിക്കൊള്ളണം എന്നു വാശി പിടിക്കരുത്. നിങ്ങൾ കാണുന്നതു നിങ്ങളുടെ ചുറ്റുമുള്ള ലോകം മാത്രമാണ്. ആ ലോകത്തിന്റെ ധാർമ്മികത വച്ച് നിങ്ങളുടെ കാലിനും മണ്ണിനുമടിയിലെ ലോകത്തെ അളക്കരുത്. ക്ഷത്രിയൻ ചാകുമ്പോൾ നാടുനീങ്ങിയെന്നും തീപ്പെട്ടെന്നും ഇന്നും വെണ്ടയ്ക്കാ വലിപ്പത്തിൽ അച്ചടിക്കുന്നവരുടെ ആ ധാർമ്മികതയല്ലേ നിങ്ങളുടെ അളവുകോൽ? കാണാൻ വന്നതു തൊഴിലുറപ്പുകാരല്ല, കോടീശ്വരന്മാരും പ്ലാന്റർമാരും അവരുടെ ഭാര്യമാരായ ആഢ്യവനിതകളുമാണ് എന്നഭിമാനിക്കുന്ന കള്ളസ്വാമിമാരുടെ മഹത്തായ മാനകം! അതിനപ്പുറമൊരു ലോകമുണ്ട്. കാലിനും മണ്ണിനുമടിയിലെ, തൂറാനിടമില്ലാതിരുന്നവരുടെ ലോകം. തൂറലെന്നും തീട്ടമെന്നും…
Read More » -
Kerala
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നഴ്സിംഗ് കോളജ് അനുവദിച്ചു
തിരുവനന്തപുരം:നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നഴ്സിംഗ് കോളജ് അനുവദിച്ചു.ഈ വര്‍ഷം തന്നെ അധ്യയനം ആരംഭിക്കാനാണ് തീരുമാനം. നൂറ്റാണ്ടിനു മുന്പ് ധര്‍മാശുപത്രിയായിരുന്ന നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിലവില്‍ നഴ്സിംഗ് കോളജ് അനുവദിച്ചത് ഏറെ കാലത്തെ കാത്തിരിപ്പിന്‍റെ കൂടി സാക്ഷാത്കാരമാണ്. 436 ഐ പി കിടക്കകളുള്ള ആശുപത്രിയില്‍ ദിനംപ്രതി രണ്ടായിരത്തിലധികം രോഗികള്‍ ചികിത്സ തേടിയെത്തുന്നുണ്ട്. സ്ഥലപരിമിതിയുള്ള ആശുപത്രിക്ക് കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്ന നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. 202122 സംസ്ഥാന ബജറ്റില്‍ 10 കോടി രൂപയാണ് ഇതിനായി നീക്കിവച്ചത്. ഏറ്റെടുക്കുന്ന സ്ഥലത്ത് കെട്ടിടം നിര്‍മിക്കുന്നതിന് കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ആറു കോടി രൂപ അനുവദിച്ചിരുന്നു.
Read More » -
Kerala
കണ്ണൂർ വിമാനത്താവളത്തിന് വീണ്ടും പോയിന്റ് ഓഫ് കാള്‍ പദവി നിരസിച്ച് കേന്ദ്ര സർക്കാർ
കണ്ണൂർ: ഏറെ അനിശ്ചിതത്വം നേരിടുന്ന കണ്ണൂർ വിമാനത്താവളത്തിന് കേന്ദ്ര സർക്കാർ വീണ്ടും പോയിന്റ് ഓഫ് കാള്‍ പദവി നിരസിച്ചു. രാജ്യസഭയില്‍ ഡോ ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിഷേധ നിലപാട് ആവര്‍ത്തിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാള്‍ പദവി കേന്ദ്ര ഗവണ്‍മെന്റ് നല്‍കുകയാണെങ്കില്‍ മാത്രമേ വിദേശ വിമാന കമ്ബനികള്‍ക്ക് സര്‍വീസുകള്‍ നടത്തുവാന്‍ കഴിയൂ.നിലവില്‍ കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ ഉള്‍പ്പെടെ രണ്ട് ആഭ്യന്തര വിമാന കമ്ബനികള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്, എന്നാല്‍ അവയൊന്നും കൂടുതല്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ നടത്തുവാന്‍ താല്പര്യം പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രമല്ല നിലവിലുള്ള സര്‍വ്വീസുകള്‍ക്ക് പോലും വൈഡ് ബോഡി എയര്‍ ക്രാഫ്റ്റുകള്‍ ഉപയോഗിക്കുന്നുമില്ല. ഇത് കണ്ണൂരില്‍ നിന്നുള്ള ചരക്ക് കയറ്റുമതിയെയും സാരമായി ബാധിക്കുന്നു. വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ കഴിയാത്തത് കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിലനില്‍പ്പിനെ തന്നെ പ്രതികൂലമായി ബാധിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മ്മിച്ച വിമാനത്താവളത്തിന് നിര്‍മ്മാണാവശ്യത്തിന് എടുത്ത 800 കോടി രൂപയ്ക്ക് മുകളിലുള്ള വായ്പ…
Read More » -
Business
മിതമായ ചെലവിൽ സ്റ്റൈപ്പെന്റോടെ മെഡിസിൻ പഠിക്കാം
NEET /FMGE / NEXT എന്നിവ ഇല്ലാതെ മിതമായ ചെലവിൽ stipend / scholarship -ഓടു കൂടി ഇനി അനായാസം Medicine പഠിച്ച് USA യിൽ settle ചെയ്യുകയോ, മറ്റ് പരീക്ഷകളില്ലാതെ ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലും practice ചെയ്യുവാനും സാധിക്കും. 10 +2 കഴിഞ്ഞവർക്ക് USMD Programme (MBBS +MD +DM ). MBBS / MD കഴിഞ്ഞവർക്ക് – USMLE pass ആയി അമേരിക്കയിൽ നിന്നും DM എടുത്ത് അവിടെ settle ചെയ്യാൻ അവസരം. അമേരിക്കയിൽ നിന്നും വന്നിരിക്കുന്ന USMLE subject expert doctors കേരളത്തിൽ ഞങ്ങളുടെ കോട്ടയത്തുള്ള സ്ഥാപനത്തിൽ Offline ആയും Online ആയും ക്ലാസുകൾ നൽകുന്നു. Full package (including visa) offered by Atlanta Medical Education Group. For more details, Contact Immediately Atlanta Medical Education Group 3701, Atlanta Highway, Athans, Georgia – 30606, USA Contact…
Read More » -
India
ഏഴു വയസ്സുകാരൻ മകന് ഓട്ടിസം, അച്ഛനമ്മമാർ ജീവനൊടുക്കി; മകന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ
കേരള അതിർത്തിയായ കന്യാകുമാരി ജില്ലയിലെ തക്കലയിൽ ദമ്പതികളെയും ഏഴു വയസ്സുകാരൻ മകനെയും വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സോഫ്റ്റ് വെയർ എൻജിനീയറായ കരകണ്ഠർ കോണത്തിൽ മുരളീധരൻ (40), ഭാര്യ ഷൈലജ (35), മകൻ ജീവ (7) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിൽ ആണ് സോഫ്റ്റ് വെയർ എൻജിനീയറായ മുരളീധരൻ വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്. ദമ്പതികളെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലും മകൻ ജീവയുടെ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. മകന്റെ രോഗത്തെ തുടർന്നുണ്ടായ മനോവിഷമം മൂലമാണ് മൂവരും ജീവനൊടുക്കാൻ കാരണമെന്ന് വീട്ടിൽ നിന്നും ലഭിച്ച കുറിപ്പിൽ പറയുന്നതായി തക്കല പൊലീസ് അറിയിച്ചു. മുരളീധരനും ഷൈലജയും വിവാഹിതരായത് 2010ലാണ്. ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2016ലാണ് ഇരുവർക്കും മകൻ പിറന്നത്. മൂന്നു വർഷം മുൻപാണ് ദമ്പതികൾ, ഷൈലജയുടെ നാടായ തക്കലയിലേക്ക് താമസം മാറിയത്. ഒരു മാസം മുൻപു പുതിയ വീടു നിർമിക്കുകയും ചെയ്തു. എന്നാൽ മകന് ഓട്ടിസം സ്ഥിരീകരിച്ചതോട…
Read More » -
Kerala
ആന്റണി രാജുവിന്റെ കാലാവധി കഴിയുന്നു; ഗണേഷ്കുമാർ മന്ത്രിയായേക്കും
തിരുവനന്തപുരം: മന്ത്രി സ്ഥാനത്തുള്ള ആന്റണി രാജുവിന്റെ കാലാവധി പൂർത്തിയാകുന്നു.കരാർ പ്രകാരം ഇനി കേരള കോൺഗ്രസ് ബിക്കാണ് മന്ത്രി സ്ഥാനം.കെ ബി ഗണേഷ്കുമാർ ആയിരിക്കും മന്ത്രിസ്ഥാനത്തേക്ക് വരിക. മുന്നണി ധാരണ പ്രകാരം മന്ത്രി ആന്റണി രാജുവില്‍ നിന്നാണ് കെബി ഗണേഷ് കുമാര്‍ മന്ത്രി സ്ഥാനം ഏറ്റെടുക്കേണ്ടത്.അതേസമയം പാര്‍ട്ടിയ്‌ക്ക് ഗതാഗത വകുപ്പ് വേണ്ടെന്ന് കേരള കോണ്‍ഗ്രസ് ബി അറിയിച്ചതാണ് വിവരം. ധാരണ പ്രകാരം രണ്ടര വര്‍ഷം വീതമാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസ് ബിയ്‌ക്കും മന്ത്രി സ്ഥാനം ലഭിക്കുക. ആദ്യ പകുതിയില്‍ ആന്റണി രാജു മന്ത്രിയായിരുന്നു. എൻസിപി കാലങ്ങളായി കൈവശംവെച്ചിരുന്ന ഗതാഗത വകുപ്പാണ് ആന്റണി രാജുവിന് ലഭിച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ മന്ത്രിസ്ഥാനം ലഭിക്കുന്ന തങ്ങള്‍ക്ക് ഈ വകുപ്പ് വേണ്ടെന്നാണ് കേരള കോണ്‍ഗ്രസ് ബിയുടെ തീരുമാനം. ഇക്കാര്യം മുന്നണിയില്‍ ആവശ്യപ്പെടും. സാംസ്‌കാരിക വകുപ്പ് ആവശ്യപ്പെടാനാണ് സാദ്ധ്യത. ഇത്തരത്തില്‍ ഗണേഷ് കുമാറിന്റെയും പാര്‍ട്ടിയുടെയും ആവശ്യങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ ഇടത് സര്‍ക്കാരിനെ മന്ത്രിമാരില്‍ പലരുടെയും വകുപ്പുകള്‍ മാറും.
Read More » -
India
ലഡാക്കില്‍ ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ രണ്ടുപോലീസുകാര്‍ക്ക് ഗുരുതര പരിക്ക്
ശ്രീനഗർ:ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ രണ്ടുപോലീസുകാര്‍ക്ക് ഗുരുതര പരിക്ക്. ലേ പോലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടര്‍ മുഹമ്മദ് ജാനിയെയും ഹെഡ് കോണ്‍സ്റ്റബിള്‍ ഗുലാം റസൂലിനെയുമാണ് ഒരു കൂട്ടം യുവാക്കള്‍ ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ചത്. റസ്റ്റോറന്‍റില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവെ ആയിരുന്നു സംഭവം.സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്.
Read More » -
NEWS
മണിപ്പൂർ വിഷയം; ആശങ്ക രേഖപ്പെടുത്തി യു.എസ്
വാഷിങ്ടൺ: മണിപ്പൂരിൽ തുടർച്ചയായി മനുഷ്യാവകാശ ലംഘനം നടക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി യുഎസ്. മണിപ്പൂരില്‍ കലാപത്തിനിടെ ആള്‍ക്കൂട്ടം സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് യുഎസ് ഇന്ത്യയെ ആശങ്ക അറിയിച്ചത്. സംഭവം ക്രൂരവും ഭയാനകവുമാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പ്രതികരിച്ചു. മണിപ്പൂരിലെ അക്രമങ്ങള്‍ക്കെതിരെ സമാധാനപരമായ പ്രശ്നപരിഹാരം കാണുന്നതിന് അമേരിക്ക പ്രോത്സാഹനം നല്‍കുമെന്നും എല്ലാ വിഭാഗക്കാരെയും വീടുകളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കുന്നതിനൊപ്പം മാനുഷിക ആവശ്യങ്ങളോട് പ്രതികരിക്കാനും അധികാരികളോട് ആവശ്യപ്പെടുന്നതായും വക്താവ് കൂട്ടിച്ചേര്‍ത്തു. അതേസമയം യു.എസിന്റെ അഭിപ്രായത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read More » -
NEWS
വിമാന ടിക്കറ്റ് നിരക്ക് വർധന; ഇടപെടില്ലെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി:ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുള്ള വിമാന സര്‍വീസുകളില്‍ ഈടാക്കുന്ന അമിത ടിക്കറ്റ് നിരക്കില്‍ ഇടപെടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. 1994 ല്‍ എയര്‍ കോര്‍പ്പറേഷൻ നിയമം റദ്ദാക്കിയത് മൂലം യാത്രാ നിരക്ക് തീരുമാനിക്കാനുള്ള അവകാശം എയര്‍ലൈൻസുകള്‍ക്കാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ലോക്സഭയില്‍ എ.എം ആരിഫ് എംപിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
Read More » -
Kerala
തിരുവനന്തപുരത്ത് ചിക്കൻ ബിരിയാണി കഴിച്ചു നൂറോളം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷ ബാധ
തിരുവനന്തപുരം:എൻട്രൻസ് കോച്ചിംഗ് സ്ഥാപനത്തില്‍ നല്‍കിയ ചിക്കൻ ബിരിയാണി കഴിച്ചു നൂറോളം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷ ബാധ. ശ്രീകാര്യം ചാവടിമുക്കിനു സമീപം പ്രവര്‍ത്തിക്കുന്ന സൈലം എന്ന എൻട്രൻസ് കോച്ചിംഗ് സ്ഥാപനത്തില്‍ ഞായറാഴ്ച ഉച്ചയ്ക്കു നല്‍കിയ ചിക്കൻ ബിരിയാണിയില്‍നിന്നുമാണ് ഭക്ഷ്യവിഷ ബാധയേറ്റത്. ഹോസ്റ്റലില്‍ പോയശേഷം വൈകുന്നേരത്തോടെ നൂറോളം വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ 30 ഓളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.മറ്റുള്ളവർ പാങ്ങപ്പാറ ഹെല്‍ത്ത് സെന്‍ററിലും ചികിത്സ തേടി. സംഭവത്തെത്തുടർന്ന് ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ ഭക്ഷണമെത്തിച്ച കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിനു സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനും കോച്ചിംഗ് സ്ഥാപനത്തിനും ലൈസൻസ് ഇല്ലെന്നു കണ്ടെത്തി. ഈ രണ്ടു സ്ഥാപങ്ങള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.
Read More »