Month: July 2023
-
Kerala
വസ്തു കൈമാറ്റം: രജിസ്ട്രേഷന് മുന്നാധാരം നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി
കൊച്ചി: വസ്തുവിന്റെ കൈവശാവകാശം മറ്റൊരാള്‍ക്ക് കൈമാറി രജിസ്റ്റര്‍ ചെയ്യാന്‍ മുന്നാധാരം നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി. മുന്നാധാരം ഹാജരാക്കിയില്ലെന്ന കാരണത്താല്‍ കൈവശാവകാശം കൈമാറി രജിസ്റ്റര്‍ ചെയ്യാന്‍ സബ് രജിസ്ട്രാര്‍ അനുവദിച്ചില്ലെന്നാരോപിച്ച് പാലക്കാട് ആലത്തൂരിലെ ബാലചന്ദ്രന്‍, പ്രേമകുമാരന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ ഉത്തരവ്. വ്യക്തി അയാളുടെ കൈവശാവകാശം മാത്രമാണ് കൈമാറുന്നതെന്നു വിലയിരുത്തിയാണ് സിംഗിള്‍ബെഞ്ച് ഉത്തരവു നല്‍കിയത്. രജിസ്ട്രേഷനിലൂടെ ഒരു വ്യക്തി അയാളുടെ പക്കലുള്ള അവകാശം മാത്രമാണ് മറ്റൊരാള്‍ക്ക് കൈമാറുന്നത് എന്നതിനാല്‍ മുന്‍കാല ആധാരം ഹാജരാക്കണമെന്ന് പറഞ്ഞ് രജിസ്ട്രേഷന്‍ നിഷേധിക്കാന്‍ സബ് രജിസ്ട്രാര്‍ക്ക് സാധിക്കില്ല. കൈവശാവകാശം കൈമാറി രജിസ്ട്രേഷന്‍ നടത്താന്‍ നിയമപ്രകാരം വിലക്കില്ലെന്നും കൈവശത്തിന്റെ അടിസ്ഥാനം പാട്ടാവകാശമാണോ ഉടമസ്ഥാവകാശമാണോ എന്നത് സബ് രജിസ്ട്രാര്‍മാര്‍ നോക്കേണ്ടതില്ലെന്നും സുമതി കേസില്‍ ഹൈക്കോടതി വിധിച്ചിട്ടുള്ളത് കോടതി ചൂണ്ടിക്കാട്ടി. ഏതുതരത്തിലായാലും ഒരാള്‍ക്ക് ലഭ്യമായ അവകാശം മാത്രമാണ് കൈമാറ്റം ചെയ്യുന്നത്. പ്രമാണത്തിലെ വാചകങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഉടമസ്ഥത ഉള്‍പ്പെടെ അവകാശങ്ങള്‍ അന്തിമമായി സ്ഥാപിക്കപ്പെടുന്നില്ലെന്നും മുന്‍ ഉത്തരവിലുണ്ട്. രജിസ്ട്രേഷന്‍ നിയമത്തിലെ 17-ാം…
Read More » -
Crime
ഇന്‍സ്റ്റഗ്രാമില്‍ യുവതികളുടെ വ്യാജ അക്കൗണ്ടുണ്ടാക്കി അശ്ലീല ഫോട്ടോകള്‍ പ്രചരിപ്പിച്ചു; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍
മലപ്പുറം: ഇന്‍സ്റ്റാഗ്രാമില്‍ യുവതികളുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അശ്ലീല ചാറ്റുകളും ഫോട്ടോകളും പ്രചരിപ്പിച്ച യുവാവിനെ കാളികാവ് പോലീസ് അറസ്റ്റ് ചെയ്തു. ചോക്കാട് മമ്പാട്ടുമൂല സ്വദേശി പറാട്ടി മുബശിര്‍ (23) നെയാണ് അറസ്റ്റ് ചെയ്തത്. മമ്പാട്ടുമൂലയില്‍ തന്നെയുള്ള യുവതിയുടെ പരാതിയിലാണ് നടപടി. 2023 ജനുവരി മുതല്‍ തന്നെ പരാതിക്കാരിയുടെ ഫോട്ടൊ ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അശ്ലീലം പ്രചരിപ്പിച്ചിരുന്നതായാണ് പരാതി. പരാതിക്കാരിയുടെ ഇന്റസ്റ്റഗ്രാമിലെ തന്നെയുള്ള പെണ്‍ സുഹൃര്‍ത്തുക്കള്‍ക്കാണ് അശ്ലീല ചാറ്റുകള്‍ അയച്ചിരുന്നത്. മമ്പാട്ടുമൂലയിലുള്ള മറ്റുള്ള യുവതികളുടെ പേരില്‍ ഇത്തരം ചാറ്റുകള്‍ നടത്തിയിട്ടുണ്ടൊ എന്നു പോലീസ് പരിശോധിച്ചു വരികയാണ്. വണ്ടിയില്‍ പച്ചക്കറി കച്ചവടം നടത്തുന്ന തൊഴിലാണ് പ്രതിക്ക്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Read More » -
India
കാമുകനെ കാണാൻ പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതിയെ മടക്കി അയക്കും
പെഷവാർ:ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെ കാണാൻ പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതി ഓഗസ്റ്റ് 20നു നാട്ടിലേക്കു മടങ്ങും. പാക്കിസ്ഥാൻകാരനായ കാമുകൻ നസ്റുള്ള(29) യെ കാണാനാണ് ഉത്തർപ്രദേശ് സ്വദേശിനിയായ അഞ്ജു(34) പാക്കിസ്ഥാനിൽ എത്തിയത്.എന്നാൽ ഗവൺമെന്റ് ഇടപെട്ട് യുവതിയെ തിരിച്ചയക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ കായിബോര്‍ ഗ്രാമത്തില്‍ ജനിച്ച അഞ്ജു രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലാണു താമസിക്കുന്നത്. അഞ്ജുവുമായി സൗഹൃദമാണുള്ളതെന്നും വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്നും നസ്റുള്ള പറഞ്ഞു. 2019ലാണ് ഇരുവരും ഫേസ്ബുക്ക് വഴി സുഹൃത്തുക്കളായത്. പെഷവാറില്‍നിന്ന് 300 കിലോമീറ്റര്‍ അകലെ അപ്പര്‍ ദിര്‍ ജില്ലയിലെ കുല്‍ഷോ ഗ്രാമത്തിലാണ് അഞ്ജു എത്തിയത്. തങ്ങളുടേതു പ്രണയമല്ല, സൗഹൃദം മാത്രമാണെന്നു ചൂണ്ടിക്കാട്ടി ഇയാള്‍ പ്രാദേശിക അധികൃതര്‍ക്ക് സത്യവാങ്മൂലം നല്കിയിട്ടുണ്ട്.പാക്കിസ്ഥാൻ ഗവൺമെന്റ് ഇടപെട്ടാണ് യുവതിക്ക് യാത്രാസൗകര്യം ഒരുക്കിയിട്ടുള്ളത്.
Read More » -
Crime
സിപിഐ ലോക്കല്‍ സെക്രട്ടറിക്കുനേരെയുള്ള ആസിഡ് ആക്രമണം; ക്ഷീരസംഘത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിന്റെ തുടര്‍ച്ച?
തിരുവനന്തപുരം: സി.പി.ഐ. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കു നേരേ മണ്ഡലം സെക്രട്ടേറിയറ്റംഗം ആസിഡ് ആക്രമണം നടത്തിയത് ക്ഷീരോത്പാദക സംഘവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണെന്ന സംശയം ബലപ്പെടുന്നു. സി.പി.ഐ. മാറനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മാറനല്ലൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവുമായ എ.ആര്‍.സുധീര്‍ഖാനു നേരേ കാട്ടാക്കട മണ്ഡലം സെക്രട്ടേറിയറ്റംഗം സജികുമാറാണ് കഴിഞ്ഞദിവസം ആസിഡ് ആക്രമണം നടത്തിയത്. പൊള്ളലേറ്റ സുധീര്‍ഖാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഞായറാഴ്ച രാവിലെയാണ് വീട്ടില്‍ ഉറങ്ങിക്കിടന്ന സുധീര്‍ഖാനു നേരേ ആസിഡ് ആക്രമണമുണ്ടായത്. നിലവിളികേട്ട് ഭാര്യ ഹയറുന്നീസ മുറിയിലെത്തിയപ്പോള്‍ പൊള്ളലേറ്റ നിലയിലാണ് സുധീര്‍ഖാനെ കണ്ടത്. മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റതെന്നാണ് ആദ്യം കരുതിയത്. ആശുപത്രിയിലെത്തിയ ശേഷമാണ് ആസിഡ് ആക്രമണമാണെന്നു വ്യക്തമായത്. സംഭവത്തിനു മുന്‍പ് മുറിയിലുണ്ടായിരുന്ന സജികുമാറിനെ പിന്നീട് കാണാതായത് സംശയം ബലപ്പെടുത്തി. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. വെള്ളൂര്‍ക്കോണം ക്ഷീരോത്പാദക സഹകരണ സംഘത്തിലെ സാമ്പത്തിക വിഷയത്തില്‍ ആഴ്ചകള്‍ക്കു മുന്‍പ് സജികുമാറും സുധീര്‍ഖാനും തമ്മില്‍ തര്‍ക്കം നടന്നിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഈ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍…
Read More » -
India
ലോകായുക്ത പരിശോധനയ്‌ക്കെത്തി; കൈക്കൂലി വാങ്ങിയ 5,000 രൂപ വിഴുങ്ങി ഉദ്യോഗസ്ഥന്‍
ഭോപ്പാല്‍: കൈക്കൂലി വാങ്ങിയ പണം, ലോകായുക്തയുടെ പരിശോധനയ്ക്കിടെ വിഴുങ്ങി മധ്യപ്രദേശിലെ റവന്യൂ ഉദ്യോഗസ്ഥന്‍. തിങ്കളാഴ്ചയായിരുന്നു സംഭവം. പട്വാരി ഗജേന്ദ്ര സിങ് എന്ന ഉദ്യോഗസ്ഥനാണ് തന്റെ ഓഫിസില്‍ 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പരിശോധനയ്ക്ക് എത്തിയത്. ഉദ്യോഗസ്ഥരെ കണ്ടതോടെ ഇയാള്‍ കൈക്കൂലി വാങ്ങിയ പണം വിഴുങ്ങുകയായിരുന്നു. He was taken by the anti-corruption sleuths to Katni District Hospital, but despite efforts by medical staff, just shreds of the nine Rs 500 notes could be retrieved from the Patwari Gajendra Singh. @NewIndianXpress @TheMornStandard @santwana99 @Shahid_Faridi_ pic.twitter.com/TLsF6vdorY — Anuraag Singh (@anuraag_niebpl) July 24, 2023 ”ഗജേന്ദ്ര സിങ് കൈക്കൂലി ചോദിക്കുന്നു എന്ന പരാതിയുമായി ബര്‍ക്കേഡ ഗ്രാമത്തില്‍ നിന്നുള്ള വ്യക്തിയാണ് ഞങ്ങളെ സമീപിച്ചത്. കൈക്കൂലി വാങ്ങുന്ന സമയത്ത് അന്വേഷണ സംഘം ഓഫിസില്‍ എത്തിയെങ്കിലും ഗജേന്ദ്രസിങ് പണം വിഴുങ്ങി.…
Read More » -
Kerala
ഓണക്കിറ്റുകള്‍ മുടങ്ങില്ല: ധനമന്ത്രി കെ എൻ ബാലഗോപാല്‍
തിരുവനന്തപുരം:സംസ്ഥാനം കടുത്ത സാമ്ബത്തിക ഞെരുക്കത്തിലാണെങ്കിലും ഓണക്കിറ്റുകള്‍ മുടങ്ങില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍. അര്‍ഹരായ മുഴുവൻ കുടുംബങ്ങള്‍ക്കും ഓണക്കിറ്റ് നല്‍കും. സപ്ലൈകോയ്ക്ക് ഈയാഴ്ചതന്നെ കുറച്ച് പണം അനുവദിക്കും. സംസ്ഥാനത്ത് പൊതുവിതരണസമ്ബ്രദായം മെച്ചപ്പെടുത്താൻ എല്ലാനടപടികളും സ്വീകരിക്കും. സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ് പോലുള്ള സ്ഥാപനങ്ങളില്‍ പൊതുവിപണിയേ ക്കാള്‍ വിലകുറച്ച് വില്‍ക്കുന്ന നടപടി തുടരും. റേഷൻ നല്‍കുന്നതിനുവേണ്ടി നെല്ല് ഏറ്റെടുത്ത് നല്‍കിയതിന്റെ തുക കേന്ദ്രം തിരിച്ചുതന്നിട്ടില്ല. കേന്ദ്രം തരുന്നതിനൊപ്പം മൂന്നിലൊന്നോളം തുക കേരളം പ്രത്യേക സപ്പോര്‍ട്ടിങ് സബ്സിഡിയായി നല്‍കുന്നുണ്ട്. കേന്ദ്രത്തില്‍നിന്ന് പണം ലഭിക്കുമ്ബോള്‍ ഈ തുകയും ചേര്‍ത്ത് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Read More » -
Kerala
വീട്ടമ്മയെ ടൂവീലറിൽ നിന്നും ഇടിച്ച് വിഴ്ത്തി മൊബൈൽ മോഷ്ടിച്ച പ്രതി പിടിയിൽ
കണ്ണൂർ:വീട്ടമ്മയെ ടൂവീലറിൽ നിന്നും ഇടിച്ച് വിഴ്ത്തി മൊബൈൽ മോഷ്ടിച്ച പ്രതി പിടിയിൽ. കണ്ണൂർ മുണ്ടേരി ചാപ്പ കെ. പി ഹൗസിൽ അജ്നാസിനെ (21) യാണ് മയിൽ പോലീസ് പിടികൂടിയത്. കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ വെച്ച് വീട്ടമ്മ സഞ്ചരിക്കുന്ന ടൂ വീലറിൽ തന്റെ ബൈക്ക് ഇടിപ്പിച്ച് താഴെയിട്ടശേഷമായിരുന്നു ഇയാൾ മൊബൈൽ മോഷ്ടിച്ച് കടന്നുകളഞ്ഞത്.ഈ മാസം 20നായിരുന്ന കേസിന് ആസ്പദമായ സംഭവം.
Read More » -
Kerala
പാസ്പോര്‍ട്ട് പരിശോധനയ്ക്കെത്തിയ പോലീസുദ്യോഗസ്ഥൻ വീട്ടമ്മയ്ക്ക് രക്ഷകനായി
കോട്ടയം:പാസ്പോര്‍ട്ട് പരിശോധനയ്ക്കെത്തിയ പോലീസുദ്യോഗസ്ഥൻ വീട്ടമ്മയ്ക്ക് രക്ഷകനായി. ഹൃദയാഘാതംമൂലം ദേഹാസ്വാസ്ഥ്യം കാട്ടിയ വാകത്താനം നെടുമറ്റം പൊയ്കയില്‍ ലിസിയാമ്മ ജോസഫിനാണ്, വാകത്താനം സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥനായ സി.വി.പ്രദീപ്കുമാര്‍ രക്ഷകനായത്. ശനിയാഴ്ച വൈകീട്ട് നാലരയോടെ ലിസിയാമ്മയുടെ കൊച്ചുമകന്റെ പാസ്പോര്‍ട്ട് പരിശോധനയ്ക്കാണ് പ്രദീപ്കുമാര്‍, പൊയ്കയില്‍ വീട്ടിലെത്തിയത്. 10-ാംവാര്‍ഡ് മുൻ അംഗംകൂടിയായ ലിസിയാമ്മയും, കിടപ്പുരോഗിയായ ഭര്‍ത്താവ് പി.സി.ജോസഫുംമാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംസാരിക്കുന്നതിനിടെ, വീടിന്റെ പൂമുഖത്തിരുന്ന ലിസിയാമ്മയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടാകുകയായിരുന്നു. സമയം പാഴാക്കാതെ പ്രദീപ് കുമാർ ലിസിയാമ്മയെ ചെത്തിപ്പുഴ ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍, ഹൃദ്രോഗമാണെന്നും ബ്ലോക്കുണ്ടെന്നും ആശുപത്രിയധികൃതര്‍ പറഞ്ഞു. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതുകൊണ്ട് രക്ഷിക്കാനായെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Read More » -
Kerala
ആലപ്പുഴയില്‍ വിഷക്കായ കഴിച്ചു ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
ആലപ്പുഴ:വിഷക്കായ കഴിച്ചു ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കരുവാറ്റ കണ്ണഞ്ചേരില്‍ പുതുവേല്‍ പ്രശാന്ത്, പ്രസന്ന ദമ്ബതികളുടെ മകള്‍ വീണ (14) ആണ് മരിച്ചത്. ശാരീരിക ആസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വീണയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ താൻ വിഷക്കായ കഴിച്ച വിവരം കുട്ടി ഡോക്ടറോടോ വീട്ടുകാരോടോ ആദ്യം പറഞ്ഞിരുന്നില്ല. ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സ നല്‍കി വീണയെ തിരികെ വീട്ടിലേക്ക് അയച്ചു. അടുത്ത ദിവസം സ്ഥിതി ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ വെച്ചാണ് കുട്ടി താൻ വിഷകായ കഴിച്ച വിവരം പറഞ്ഞത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ആയാപറമ്ബ് എൻ. എസ്. എസ് എച്ച്. എസ്. എസിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വീണ. പ്രവീണ ആണ് സഹോദരി.
Read More » -
Kerala
പ്രവർത്തിച്ചു കൊണ്ടിരുന്ന വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു
കോഴിക്കോട്:പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു. കോഴിക്കോട് മുക്കം കാരശേരി ജംഗ്ഷനിലെ ബൈജുവിന്റെ വീട്ടില്‍ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. വാഷിംഗ് മെഷീൻ പൊട്ടിത്തെറിയ്‌ക്കുന്ന സമയത്ത് സമീപം ആളില്ലാതിരുന്നതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. നാല് വര്‍ഷം പഴക്കമുള്ള സെമി ആട്ടോമാറ്റിക് വാഷിംഗ് മെഷീനാണ് പൊട്ടിത്തെറിച്ചത്. വാഷംഗ് മെഷീനിന്റെ വയര്‍ എലി കരണ്ട് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാതാകാം അപകടകാരണമെന്നാണ് കെഎസ്‌ഇബി അധികൃതര്‍ പറയുന്നത്.പൊട്ടിത്തെറിയെ തുടര്‍ന്ന് വാഷിംഗ് മെഷീനും വസ്ത്രങ്ങളും ചിതറിപ്പോയി.
Read More »