രാജ്യസഭയില്‍ ഡോ ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിഷേധ നിലപാട് ആവര്‍ത്തിച്ചത്.
കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാള്‍ പദവി കേന്ദ്ര ഗവണ്മെന്റ് നല്കുകയാണെങ്കില് മാത്രമേ വിദേശ വിമാന കമ്ബനികള്‍ക്ക് സര്‍വീസുകള്‍ നടത്തുവാന്‍ കഴിയൂ.നിലവില്‍ കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ ഉള്‍പ്പെടെ രണ്ട് ആഭ്യന്തര വിമാന കമ്ബനികള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്, എന്നാല്‍ അവയൊന്നും കൂടുതല്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ നടത്തുവാന്‍ താല്പര്യം പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രമല്ല നിലവിലുള്ള സര്‍വ്വീസുകള്‍ക്ക് പോലും വൈഡ് ബോഡി എയര്‍ ക്രാഫ്റ്റുകള്‍ ഉപയോഗിക്കുന്നുമില്ല. ഇത് കണ്ണൂരില്‍ നിന്നുള്ള ചരക്ക് കയറ്റുമതിയെയും സാരമായി ബാധിക്കുന്നു.
വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ കഴിയാത്തത് കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിലനില്‍പ്പിനെ തന്നെ പ്രതികൂലമായി ബാധിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മ്മിച്ച വിമാനത്താവളത്തിന് നിര്‍മ്മാണാവശ്യത്തിന് എടുത്ത 800 കോടി രൂപയ്ക്ക് മുകളിലുള്ള വായ്പ തിരിച്ചടയ്ക്കുവാനുണ്ട്.