Month: July 2023

  • Kerala

    പാലാ-പത്തനംതിട്ട-പുനലൂർ-തെങ്കാശി കെഎസ്ആർടിസി സമയവിവരങ്ങൾ

    പാലാ   തെങ്കാശി FP PALA THENKASI FP பாலா தென்காசி  കടന്നു പോകുന്ന സ്ഥലങ്ങൾ ★ പാലാ பாலா ◆  ഈരാറ്റുപേട്ട ஈரட்டுப்பேட்டை ◆കാഞ്ഞിരപ്പള്ളി காஞ்சிரப்பள்ளி ★ എരുമേലി எருமேலி ◆റാന്നി ராணி ★ പത്തനംതിട്ട பத்தனம்திட்டா ◆ കോന്നി கோனி ◆ കൂടൽ கூடல் ◆ പത്തനാപുരം  பத்தனாபுரம் ★ പുനലൂർ  புணலூர் ◆ തെന്മല  தென்மலை ◆ ആര്യങ്കാവ്  ஆர்யங்கவே ◆ ചെങ്കോട്ട  செங்கோட்டை ★ തെങ്കാശി  தென்காசி പുറപ്പെടുന്ന സമയം രാവിലെ 7:30 പാലാ 2:30 തെങ്കാശി(ഉച്ചയ്ക്ക്)

    Read More »
  • Movie

    ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും ജയകൃഷ്ണനോട് യാത്ര പറഞ്ഞ് ക്ലാര മടങ്ങിയിട്ട് മുപ്പത്തിയാറ് വർഷങ്ങൾ !!

    പെയ്തൊഴിഞ്ഞ മഴ പോലെ വർഷങ്ങൾ എത്ര കടന്നുപോയിരിക്കുന്നു…! മണ്ണാറത്തൊടിയിലെവിടെയോ പെയ്യാൻ കൊതിച്ചൊരു കാർമേഘമായി ക്ലാര ഇന്നും കാത്തിരിക്കുന്നുണ്ടാവാം. “ഞാൻ എപ്പോഴും ഓർക്കും.. ഓരോ മുഖംകാണുമ്പോഴും ഓർക്കും” -ക്ലാര പറയുമ്പോൾ ജയകൃഷ്ണന്‍ പറയുന്നു… “മുഖങ്ങളുടെ എണ്ണം അങ്ങിനെകൂടിക്കൊണ്ടിരിക്കുകയല്ലേ… അങ്ങനെ കൂടിക്കൂടി ഒരു ദിവസം അതങ്ങ് മറക്കും…” “മറക്കുമോ..” “പിന്നെ മറക്കാതെ..” “#പക്ഷേ എനിക്ക് മറക്കണ്ട…” ക്ലാരയുടെ ആ മറുപടിയായിരുന്നു തൂവാനത്തുമ്പികൾ എന്ന സിനിമ. മലയാളികളുടെ മനസ്സിൽ ഇന്നും ആഴത്തിൽ പതിഞ്ഞു കിടക്കുന്ന കഥാപാത്രങ്ങളാണ് ക്ലാരയും മണ്ണാറത്തൊടിയിലെ ജയകൃഷ്ണനും.1987 ജൂലൈ 31 ന് തിയ്യറ്ററുകളിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് പത്മരാജനാണ്.മോഹൻലാൽ നായകനായി എത്തിയ ചിത്രം കാലം ഇത്ര കഴിഞ്ഞിട്ടും മലയാളികളുടെ ഇഷ്ട ചിത്രമായി തുടരുകയാണ്. “കൊല്ലാൻ പറ്റിയ സ്ഥലം,” ഞാൻ പറഞ്ഞു, “ഞാൻ നിന്നെ കൊല്ലട്ടെ..?” “കൊല്ല്” അവൾ  പൊട്ടിചിരിച്ചുകൊണ്ട് എന്ന് പിറകിൽനിന്നു വരിഞ്ഞുചേർത്തു, “ചാകാൻ പറ്റിയ സ്ഥലം, കൊല്ലാമെങ്കിൽ കൊന്നേക്കൂ, ഞാൻ തമാശ പറയുകയല്ല” ക്ലാരയ്ക്ക് ഒരിക്കലും മരണത്തെ ഭയമുണ്ടായിരുന്നില്ല, എൻ്റെ…

    Read More »
  • India

    ഈ മൗനം അപകടകരം തന്നെ!

    മാസങ്ങളായി ഭാരതജനതയുടെ ഒരു വിഭാഗം ഭീകരമായ അനിശ്ചിതത്വവും മനുഷ്യാവകാശങ്ങളുടെ പ്രാകൃത ലംഘനവും സമാനതകളില്ലാത്ത ദുരിതങ്ങളും അനുഭവിക്കുമ്പോൾ ബഹുഭൂരിപക്ഷം വരുന്ന ഒരു ജനതയുടെ മൗനം അത്ഭുതപ്പെടുത്തുകയാണ്.മനുഷ്യരുടെ നൊമ്പരങ്ങളും പ്രയാസങ്ങളും എത്രത്തോളം അരാഷ്ട്രീയവൽക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്.അതു മാത്രമല്ല, മനുഷ്യരുടെ വേദനകളെ വല്ലാതെ സ്വകാര്യവൽക്കരിക്കുകയും സമുദായവൽക്കരിക്കുകയും ചെയ്യപ്പെട്ടതിന്റെയും. സഹജീവികളുടെ കണ്ണുനീർ ഇന്ന് നമ്മെ പൊള്ളിക്കാത്തും ഇതുകൊണ്ടാണ്.  മുമ്പ് കാശ്മീരിന്റെ പ്രത്യേകപദവിയും സ്യയംഭരണാവകാശവും ഉറപ്പാക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370  റദ്ദാക്കിയപ്പോഴും നമ്മളീ അപകടകരമായ മൗനം തുടർന്നു.ഗോമാംസത്തിന്റെ പേരിൽ.. നായയുടെ പേരിൽ..ദലിതനായതിന്റെ പേരിൽ.. ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിൽ.. ഒരു പ്രത്യേക ജാതിയിലും കുലത്തിലും പിറന്നതിന്റെ പേരിൽ… അങ്ങനെ എന്തെല്ലാം! എല്ലാം ഫാസിസത്തിന്റെ പരീക്ഷണശാലയിൽ രചിക്കപ്പെട്ട തിരക്കഥയനുസരിച്ച് ഭരണകൂടം നടപ്പിലാക്കിയത്. വേദനയും വ്യസനവും മരണവും കൂട്ടവിലാപങ്ങളുമൊക്കെ ഇന്ന് ഈ രാജ്യത്തെ ജനങ്ങളുടെ  ജീവിതത്തിലെ തുടരനുഭവങ്ങളാകുമ്പോൾ എങ്ങോട്ടാണ് ഈ രാജ്യത്തിന്റെ പോക്കെന്ന് ചോദിക്കാൻ എന്നിട്ടും എന്തേ ആരുടെയും നാവ് ഉയരുന്നില്ല..?  വേദനയും വ്യസനവും വ്യാകുലതകളും സങ്കടങ്ങളുമൊക്കെ മനുഷ്യജീവിതത്തിലെ…

    Read More »
  • Food

    വടക്കേ ഇന്ത്യക്കാരുടെ രാജ്മ മസാല

    സാധാരണ നമ്മളുപയോഗിക്കുന്ന ചുവന്ന പയറിനേക്കാളും നല്ല വലുപ്പക്കൂടുതലും മാംസളതയുമുള്ള പയറാണ് രാജ്മ.ഉത്തരേന്ത്യക്കാരാണ് രാജ്മ എറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. അന്നജം,മാംസ്യം, നാരുകള്‍ എന്നിവയാല്‍ സമ്ബുഷ്ടമായ രാജ്മയില്‍ ഇരുമ്ബ്, ഫോളിക് ആസിഡ് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. മസാലക്കറി ഉണ്ടാക്കാനാണ് രാജ്മ ഏറ്റവും അനുയോജ്യം.അതെങ്ങിനെയാണെന്നു നോക്കാം: രാജ്മ – 250 ഗ്രാം സവാള – 2 വലുത് പച്ചമുളക് – 2 എണ്ണം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ഒന്നര ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി – 1 ടീസ്പൂണ്‍ പെരും ജീരകം – ഒരു നുള്ള് സാധാരണ ജീരകം – കാല്‍ ടീസ്പൂണ്‍ തക്കാളി – 2 ഗരം മസാല – ഒരു ടീസ്പൂണ്‍ (വേണമെങ്കില്‍ കൂടുതലാവാം) മഞ്ഞള്‍പ്പൊടി. മുളകുപൊടി – പാകത്തിന് കുറച്ച്‌ മല്ലിയില, കറിവേപ്പില ഫ്രഷ് ക്രീം – അര കപ്പ് രാജ്മ 6-8 മണിക്കൂറോളം വെള്ളത്തിലിട്ട് കുതിര്‍ക്കുക. ഇങ്ങനെ കുതിര്‍ത്ത രാജ്മ ഉപ്പും കുറച്ചു മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു പ്രഷര്‍ കുക്കറിലിട്ട് നന്നായി വേവിക്കുക. ഒരു…

    Read More »
  • NEWS

    പോസ്റ്റുമാനെ കാത്തിരുന്ന ഒരു ജനതയുടെ കഥ അഥവാ തപാലിന്റെ ചരിത്രം

    സ്മാർട്ട് ഫോണിന്റേയും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും കാലത്ത് വിവരങ്ങൾ ലോകത്തെ ഏതു കോണിലേക്കും അയക്കാൻ നൊടിയിട മതിയെന്നായിട്ടുണ്ട്.ഇതോടെ പോസ്റ്റാഫീസ് മുഖേനയുള്ള വാർത്താ വിനിമയത്തിന്റെ പ്രാധാന്യം കുറഞ്ഞു പോയി.രണ്ടു പതിറ്റാണ്ട് മുൻപ് വരെ വിവരങ്ങൾ  ദൂരെയുള്ളവരെ അറിയിച്ചിരുന്നത് തപാൽ വഴിയായിരുന്നു. തപാലാഫീസുകൾ  നിത്യ ജീവിതത്തിന്റെ ഭാഗമായിരുന്നു അക്കാലത്ത്. കാർഡ്, ഇൻ ലാന്റ്, കവറുകൾ എന്നിവയിലൂടെ  തൻ്റെ മനസ്സിലെ വികാര വിചാരങ്ങൾ അല്പവും ചോരാതെ പ്രകടമാക്കാൻ കത്തെഴുത്തിലൂടെ സാധിക്കുമായിരുന്നു.കത്തെഴുതുക എന്നതു തന്നെ ഒരു കലയായിരുന്നു.നിനക്ക് അവിടെ സുഖമെന്നു വിശ്വസിക്കുന്നു. ഇവിടെയും അപ്രകാരമാണ്. ആ വാക്കുകളിലെ ആത്മാർത്ഥതയും സത്യസന്ധതയും നിഷ്കളങ്കതയും അത്ര നിസാരമല്ലായിരുന്നു.തന്നെക്കുറിച്ചുള്ള ക്ഷേമാന്വേഷണം കത്ത് വായിക്കുന്ന ആളിനുണ്ടാക്കുന്ന  പോസിറ്റീവ് എനർജിയും ചെറുതല്ലായിരുന്നു.എഴുതുന്ന ആളുടെ ഹൃദയത്തിൽ നിന്ന്  വന്നവയായിരുന്നു അതിലെ ഓരോ വരികളും. ഇന്നു വാട്സാപ്പിലോ , ഈ മെയിലോ, SMS ലോ വരുന്ന മെസ്സേജുകൾക്ക് അത്തരം മാനസിക സുഖo പ്രദാനം ചെയ്യുവാനുള്ള  കഴിവില്ല. അതൊരു സൃഷ്ടിയല്ല, അതിൽ ഹൃദയത്തിന്റെ ഭാവമില്ല. ഒരു സാങ്കേതിക വിദ്യയുടെ…

    Read More »
  • Kerala

    താമസിക്കാൻ അനുയോജ്യമായ സ്ഥലമാണ് കേരളം:മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ

    കൊച്ചി:കേരളം മനോഹരമായ സ്ഥലമാണെന്നും അതുകൊണ്ടാണ് താനിവിടെ സ്ഥിരതാമസമാക്കിയതെന്നും മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ. കേരളത്തില്‍ നല്ല ആരോഗ്യ പരിരക്ഷ ലഭിക്കുന്നു. ആളുകള്‍ സൗഹാര്‍ദത്തോടെ ഇപെടുന്നവരും അങ്ങേയറ്റം മതേതരമായി ചിന്തിക്കുന്നവരുമാണ്. കൂടാതെ ഭാഷാപരമായ തടസ്സങ്ങളൊന്നുമില്ല. വിരമിച്ചതിന് ശേഷം താമസിക്കാൻ അനുയോജ്യമായ സ്ഥലമാണ് കേരളമെന്നും ലോക്നാഥ് ബെഹ്റ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മുൻ ഡി.ജി.പി രമണ്‍ ശ്രീവാസ്തവ, ഋഷിരാജ് സിംഗ് എന്നിവർ ഇവിടെയുണ്ട്. നീതി ആയോഗ് മുന്‍ സിഇഒ അമിതാഭ് കാന്തും കേരളത്തില്‍ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. കേരളത്തില്‍ തുടരുന്നത് നല്ല തീരുമാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. മാനവ വികസന സൂചികകളും ശിശുമരണ നിരക്ക്, ആരോഗ്യ പരിരക്ഷ, വൈദ്യുതി, ജലവിതരണം മുതലായ മറ്റ് മാനദണ്ഡങ്ങളും പരിശോധിച്ചാല്‍ കേരളം പാശ്ചാത്യ രാജ്യത്തിന് സമാനമാണ്. ഇത്രയും വികസിതമായ സംസ്ഥാനം ഞാൻ എന്തിന് ഉപേക്ഷിക്കണം? അതുകൊണ്ട് ഞാനിവിടെ സ്ഥിരതാമസമാക്കി”- ലോക്നാഥ് ബെഹ്റ പറഞ്ഞു. ലവ് ജിഹാദ് ഇല്ലെന്ന് ആദ്യമായി ഔദ്യോഗിക…

    Read More »
  • Kerala

    നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

    കണ്ണൂർ: കനത്തമഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലെ സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗൻവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പി.എസ്.സി ഉള്‍പ്പെടെ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളില്‍ മാറ്റമുണ്ടായിരിക്കില്ല.

    Read More »
  • Kerala

    അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാധ്യമത്തിൽ അപമാനിച്ചതായി പരാതി; മന്ത്രി പി രാജീവിന്റെ സ്റ്റാഫിനെതിരെ പരാതി

    കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാധ്യമത്തിൽ അപമാനിച്ചതായി പരാതി. മന്ത്രി പി രാജീവിന്റെ അസിസ്റ്റന്റ് പിഎസ് ആയ സേതുരാജ് ബാലകൃഷ്ണന് എതിരെയാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. സർക്കാർ ഉദ്യോഗസ്ഥനായ സേതുരാജ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നാണ് പരാതി. അര നൂറ്റാണ്ട് എത്തുന്ന എന്റെ ജീവിതത്തിൽ ഞാൻ സമ്പാദിച്ചതെല്ലാം ഉമ്മൻചാണ്ടിയോടുള്ള വെറുപ്പാണ് എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് പരാതി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജിന്റോ ജോൺ ആണ് പരാതി നൽകിയത്. നേരത്തേയും ഉമ്മൻചാണ്ടിയെ അപമാനിച്ചവർക്കെതിരെ കേസെടുത്തിരുന്നു. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകനെതിരേയും പൊലീസ് കേസെടുത്തിരുന്നു. കേസിൽ കൊച്ചി സിറ്റി പൊലീസ് വിനായകനെ ചോദ്യം ചെയ്തിരുന്നു. വിനായകന്റെ മൊബൈൽ ഫോൺ നിർണായക തെളിവായി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കലൂരിലെ വിനായകന്റെ വീട്ടിലെത്തിയാണ് പൊലീസ് സംഘം ചോദ്യം ചെയ്തത്. എറണാകുളം ടൗൺ നോർത്ത് പൊലീസാണ് വിനായകനെതിരായ പരാതികൾ അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിൽ വിനായകൻ കുറ്റം…

    Read More »
  • Kerala

    കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും മൂലം പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    കൊല്ലം: കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും മൂലം പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം അസീസിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ് മഅദനി. മഅദനിയുടെ രക്തസമ്മർദ്ദവും പ്രമേഹവുമും കൂടിയ അളവിലാണ്. രക്തത്തിലെ ക്രിയാറ്റിന്റെ അളവ് കൂടിയ നിലയിലാണ്. അതേസമയം, സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 20നാണ് അബ്ദുൽ നാസർ മഅദനി തിരുവനന്തപുരത്തെത്തിയത്. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെയാണ് മഅദനിക്ക് കേരളത്തിലേക്ക് വരാൻ വഴിയൊരുങ്ങിയത്. ബെംഗലൂരുവിൽ നിന്ന് തിരുവന്തപുരം വിമാനത്താവളത്തിലിറങ്ങിയ മഅദനി അൻവാർശേരിയിലേക്ക് പോവുകയായിരുന്നു. കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും ചേർന്ന് മഅദനിയെ വിമാനത്താവളത്തിൽ സ്വീകരിച്ചിരുന്നു. അസുഖബാധിതനായ പിതാവിനൊപ്പം ദിവസങ്ങൾ ചെലവഴിച്ച ശേഷം ചികിത്സ അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നാണ് പിഡിപി വൃത്തങ്ങൾ അറിയിച്ചത്. നീതിന്യായ സംവിധാനത്തിന്റെ യശസ്സ് ഉയർത്തുന്ന ഉത്തരവാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായതെന്ന് മഅദനി പറഞ്ഞിരുന്നു. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ആരോഗ്യപ്രശ്നങ്ങളടക്കം നിരവധി വൈഷമ്യങ്ങൾ ഉണ്ടായി. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് നാട്ടിൽ പോകാൻ സാധിച്ചത്. ഇപ്പോൾ…

    Read More »
  • Crime

    സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടപടിയെടുക്കാൻ വൈകി; വൈക്കം സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ്ഐ ഉൾപ്പെടെ നാലു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

    കോട്ടയം: വൈക്കം സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ്ഐ ഉൾപ്പെടെ നാലു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടപടിയെടുക്കാൻ വൈകിയതിലാണ് ഡിഐജിയുടെ നടപടി. എസ്.ഐ. അജ്മൽ ഹുസൈൻ, പിആർഒ വിനോദ്, ബിനോയ്, സാബു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കേസെടുക്കാൻ വൈകി, ദുർബലമായ വകുപ്പുകൾ ഇട്ടു, പരാതി കൈപ്പറ്റിയ രസീത് കൈമാറിയില്ല തുടങ്ങിയ കാര്യങ്ങളിൽ പൊലീസിന് വീഴ്ച പറ്റിയെന്നാണ് വിമർശനം.

    Read More »
Back to top button
error: