തിരുവനന്തപുരം:നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നഴ്സിംഗ് കോളജ് അനുവദിച്ചു.ഈ വര്‍ഷം തന്നെ അധ്യയനം ആരംഭിക്കാനാണ് തീരുമാനം.
നൂറ്റാണ്ടിനു മുന്പ് ധര്‍മാശുപത്രിയായിരുന്ന നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിലവില്‍ നഴ്സിംഗ് കോളജ് അനുവദിച്ചത് ഏറെ കാലത്തെ കാത്തിരിപ്പിന്‍റെ കൂടി സാക്ഷാത്കാരമാണ്. 436 ഐ പി കിടക്കകളുള്ള ആശുപത്രിയില്‍ ദിനംപ്രതി രണ്ടായിരത്തിലധികം രോഗികള്‍ ചികിത്സ തേടിയെത്തുന്നുണ്ട്.
സ്ഥലപരിമിതിയുള്ള ആശുപത്രിക്ക് കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്ന നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. 202122 സംസ്ഥാന ബജറ്റില്‍ 10 കോടി രൂപയാണ് ഇതിനായി നീക്കിവച്ചത്. ഏറ്റെടുക്കുന്ന സ്ഥലത്ത് കെട്ടിടം നിര്‍മിക്കുന്നതിന് കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ആറു കോടി രൂപ അനുവദിച്ചിരുന്നു.