തിരുവനന്തപുരം: മന്ത്രി സ്ഥാനത്തുള്ള ആന്റണി രാജുവിന്റെ കാലാവധി പൂർത്തിയാകുന്നു.കരാർ പ്രകാരം ഇനി കേരള കോൺഗ്രസ് ബിക്കാണ് മന്ത്രി സ്ഥാനം.കെ ബി ഗണേഷ്കുമാർ ആയിരിക്കും മന്ത്രിസ്ഥാനത്തേക്ക് വരിക.
മുന്നണി ധാരണ പ്രകാരം മന്ത്രി ആന്റണി രാജുവില്‍ നിന്നാണ് കെബി ഗണേഷ് കുമാര്‍ മന്ത്രി സ്ഥാനം ഏറ്റെടുക്കേണ്ടത്.അതേസമയം പാര്‍ട്ടിയ്‌ക്ക് ഗതാഗത വകുപ്പ് വേണ്ടെന്ന് കേരള കോണ്‍ഗ്രസ് ബി അറിയിച്ചതാണ് വിവരം.
ധാരണ പ്രകാരം രണ്ടര വര്‍ഷം വീതമാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസ് ബിയ്‌ക്കും മന്ത്രി സ്ഥാനം ലഭിക്കുക. ആദ്യ പകുതിയില്‍ ആന്റണി രാജു മന്ത്രിയായിരുന്നു. എൻസിപി കാലങ്ങളായി കൈവശംവെച്ചിരുന്ന ഗതാഗത വകുപ്പാണ് ആന്റണി രാജുവിന് ലഭിച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ മന്ത്രിസ്ഥാനം ലഭിക്കുന്ന തങ്ങള്‍ക്ക് ഈ വകുപ്പ് വേണ്ടെന്നാണ് കേരള കോണ്‍ഗ്രസ് ബിയുടെ തീരുമാനം.
ഇക്കാര്യം മുന്നണിയില്‍ ആവശ്യപ്പെടും. സാംസ്‌കാരിക വകുപ്പ് ആവശ്യപ്പെടാനാണ് സാദ്ധ്യത. ഇത്തരത്തില്‍ ഗണേഷ് കുമാറിന്റെയും പാര്‍ട്ടിയുടെയും ആവശ്യങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ ഇടത് സര്‍ക്കാരിനെ മന്ത്രിമാരില്‍ പലരുടെയും വകുപ്പുകള്‍ മാറും.