Month: July 2023

  • Kerala

    കളമശേരിയിൽ ബൈക്കില്‍ സ്വകാര്യ ബസിടിച്ച് അപകടം; മാധ്യമ പ്രവര്‍ത്തകരായ രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

    കളമശേരി: ബൈക്കിൽ സ്വകാര്യ ബസിടിച്ച് മാധ്യമ പ്രവർത്തകരായ രണ്ട് പേർക്ക് ഗുരുതര പരിക്ക്. ചന്ദ്രിക കൊച്ചി യൂണിറ്റിലെ ഫോട്ടോഗ്രാഫർ നിതിൻ കൃഷ്ണൻ, സബ് എഡിറ്റർ എസ് സുധീഷ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കളമശേരി ടി വി എസ് ജംഗ്ഷനിലായിരുന്നു അപകടം. ചന്ദ്രിക ജീവനക്കാരൻറെ സഹോദരൻറെ മരണാവശ്യത്തിന് പോയി തിരിച്ചു വരവെ ടിവിഎസ് ജംഗ്ഷനിൽ സിഗ്നൽ കാത്ത് നിൽക്കുന്നതിനിടെ സൗത്ത് കളമശേരിയിൽ നിന്ന് ആലുവയിലേക്ക് പോകുകയായിരുന്ന കെ എൽ 43 ബി 175 എന്ന സ്വകാര്യ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ച് വീണ നിതിൻറെ ഇടുപ്പെല്ലിനും തോളെല്ലിനും ഗുരുതര പരിക്കുണ്ട്. പിന്നിലിരുന്ന സുധീഷ് കുമാറിന്റെ ഇടതുകാലൊടിഞ്ഞു. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സുധീഷിനെ വൈകിട്ടോടെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇരുവർക്കും ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ട്.…

    Read More »
  • Crime

    വാടക വീട്ടിൽ നിന്ന് വനം വകുപ്പ് പിടിച്ചെടുത്തത് അനധികൃതമായി കൈവശം വെച്ച കാട്ടുപോത്തിന്‍റെയും മലമാനിന്‍റെയും കൊമ്പുകളും പവിഴപ്പുറ്റും നാടൻ തോക്കിന്‍റെ ഭാഗങ്ങളും

    കോഴിക്കോട്: മൂടാടി സ്വദേശി വാടകക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് അനധികൃതമായി കൈവശം വെച്ച കാട്ടുപോത്തിൻറെയും മലമാനിൻറെയും കൊമ്പുകളും പവിഴപ്പുറ്റും നാടൻ തോക്കിൻറെ ഭാഗങ്ങളും കണ്ടെത്തി. കോഴിക്കോട് ഫ്ലൈയിംഗ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ ചെറുകുളം കോട്ടുപാടം റോഡിൽ ഉണിമുക്ക് ഭാഗത്ത് മൂടാടി ഹിൽ ബസാർ, ശിവപുരി വീട്ടിൽ ധനമഹേഷ് പി ടി (50) എന്നയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നുമാണ് ഇവ കോഴിക്കോട് ഫോറസ്റ്റ് വിജിലൻസ് വിഭാഗം പിടികൂടിയത്. വന്യ ജീവി സംരക്ഷണ നിയമം 1972 പ്രകാരം വന്യ ജീവികളുടെ ശരീര ഭാഗങ്ങൾ കൈവശം വെയ്ക്കുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്. പ്രതി ധനമഹേഷ് പോക്സോ കേസിൽ നിലവിൽ റിമാൻഡിൽ കഴിയുകയാണ്. കേസ് തുടരന്വേഷണത്തിനായി താമരശ്ശേരി റേഞ്ച് ഓഫീസിലേക്ക് കൈമാറി. കോഴിക്കോട് ഫ്ലൈയിംഗ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി പ്രഭാകരൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എബിൻ എ, ബീറ്റ് ഫോറസ്റ്റ് ഒഫീസർമാരായ എ ആസിഫ്, സി…

    Read More »
  • NEWS

    രണ്ട് മുതൽ മൂന്ന് വർഷം വരെ ജോലി ചെയ്തിട്ടും നാട്ടിൽ പോകാൻ ലീവില്ല! സൗദിയില്‍ വീട്ടുജോലിക്കെത്തി നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന രണ്ട് മലയാളികള്‍ ഉൾപ്പടെയുള്ള അഞ്ച് വനിതകള്‍ നാട്ടിലേക്ക് മടങ്ങി

    റിയാദ്: സൗദിയിൽ വീട്ടുജോലിക്കെത്തി ദുരിതത്തിലായ അഞ്ച് വനിതകൾ നാട്ടിലേക്ക് മടങ്ങി. നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞ് വന്നിരുന്ന രണ്ട് മലയാളികൾ ഉൾപ്പടെയുള്ള സംഘമാണ് ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയത്. വീട്ട് ജോലിക്കെത്തിയവരാണ് തൊഴിലുടമകളുടെ അടുത്ത് നിന്ന് ഒളിച്ചോടി റിയാദിലെ ഇന്ത്യൻ എംബസിയിൽ അഭയം തേടിയത്. രണ്ട് മാസക്കാലം എംബസി അഭയ കേന്ദ്രത്തിൽ കഴിഞ്ഞ ഇവരെ നിയമനടപടികൾ പൂർത്തീകരിക്കുന്നതിനായി സാമൂഹിക പ്രവർത്തകരെ ഏൽപിച്ചു. ആലപ്പുഴ സ്വദേശി ആഷാ ജോർജ് (39), പത്തനാപുരം സ്വദേശിനിയായ റഹ്മത്ത് ബീവി, യു.പി ബിജ്നൊർ സ്വദേശിനി ഷബ്നം ജഹാൻ (39), മധ്യപ്രദേശ് ഭോപ്പാൽ സ്വദേശിനി ഫിർദോസ് ജഹാൻ (49), തെലങ്കാന ഹൈദരാബാദ് സ്വദേശിനി വാസീം ബീഗം (39) എന്നിവരാണ് മാസങ്ങളായി ദുരിതത്തിൽ കഴിഞ്ഞത്. രണ്ട് മുതൽ മൂന്ന് വർഷം വരെ ജോലി ചെയ്തിട്ടും നാട്ടിൽ പോകാൻ ലീവ് അനുവദിക്കാത്തതിനെ തുടർന്നാണ് തൊഴിലുടമകളുടെ കീഴിൽനിന്ന് ഓടിപ്പോയി ഇന്ത്യൻ എംബസിയിൽ അഭയംപ്രാപിച്ചത്. സാമൂഹിക പ്രവർത്തകരായ മഞ്ജുവും മണിക്കുട്ടനും ചേർന്നാണ്…

    Read More »
  • Kerala

    എല്ലാവരും ഗോ ടു യുവർ ക്ലാസസ്സ്…. സുരക്ഷിതമായി ക്ലാസ് മുറികളിലേക്ക് തിരികെയെത്താമെന്ന് കോഴിക്കോട് കളക്ടർ

    കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തി ദിവസമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി ക്ലാസ് മുറികളിലേക്ക് തിരികെയെത്താമെന്ന് കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കനത്ത മഴയെ തുടർന്ന് ഇന്നലെ കോഴിക്കോട് ജില്ലയ്ക്ക് ഉൾപ്പടെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരുന്നു. എന്നാൽ മഴ കുറഞ്ഞ സാഹചര്യത്തിൽ നാളെ പ്രവർത്തി ദിവസമാണെന്ന് അറിയിച്ചിരിക്കുകയാണ് കളക്ടർ. കോഴിക്കോട് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തി ദിവസമാണ്. വിദ്യാർത്ഥികൾ എല്ലാവരും സുരക്ഷിതരായി വിദ്യാലയങ്ങളിൽ പോയി തിരികെ വരണം. എല്ലാ സ്കൂൾ ഹെഡ് മാസ്റ്റർമാർ, പിടിഎ അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ കുട്ടികൾക്ക് സുരക്ഷിതമായി സ്‌കൂളിൽ യാത്ര സാധ്യമാക്കുന്നു എന്ന് ഉറപ്പുവരുത്തണം. രക്ഷിതാക്കളും അദ്ധ്യാപകരും മഴക്കാലത്തെ അപകടസാധ്യതകൾ കുട്ടികളെ പറഞ്ഞു മനസിലാക്കണം, കുറച്ചു ദിവസത്തിന് ശേഷമാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത് എന്നത് കൊണ്ട് തന്നെ സ്കൂളും ക്ലാസ് മുറികളും പരിശോധിച്ച ശേഷം വേണം അദ്ധ്യാപനം ആരംഭിക്കാൻ. പ്രിയപ്പെട്ട…

    Read More »
  • Kerala

    കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുമ്പോൾ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടതിന് കേസ്

    തിരുവനന്തപുരം: കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടതിന് കേസ്. കന്റോമെൻറ് പൊലീസാണ് സ്വമേധയാ കേസെടുത്തത്. കേരളാ പൊലീസ് ആക്ട് പ്രകാരമാണ് കേസ്. 118 E KPA ആക്ട് പ്രകാരം (പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്നതോ പൊതു സുരക്ഷയിൽ പരാജയപ്പെടുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞു കൊണ്ട് ചെയ്യൽ) ആണ് കേസെടുത്തിരിക്കുന്നത്. അയ്യൻകാളി ഹാളിൽ ഇന്നലെയായിരുന്നു കെപിസിസി സംഘടിപ്പിച്ച അനുസ്മരണ പരിപാടി നടന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗതിനിടെ മൈക്കിന് ഇടക്ക് സാങ്കേതിക തകരാർ ഉണ്ടായിരുന്നു. കെപിസിസിയുടെ ഉമ്മൻചാണ്ടി അനുസ്മരണത്തിൽ പിണറായി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ഉയർന്ന മുദ്രാവാക്യം വിളിയും പിണറായിയുടെ സാന്നിധ്യത്തിൽ ഉമ്മൻചാണ്ടിയെ വേട്ടയാടിയതിനെ കെസുധാകരൻ വിമർശിച്ചതുമാണിപ്പോൾ സജീവ ചർച്ച. മുഖ്യമന്ത്രി ക്ഷണം സ്വീകരിച്ച് പങ്കെടുത്തിട്ടും അപമാനിക്കുന്ന രീതിയിലായിരുന്നു കോൺഗ്രസ് സമീപനമെന്നായിരുന്നും ഒരുവിഭാഗം സിപിഎം നേതാക്കളുടെ കുറ്റപ്പെടുത്തൽ. മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതിനെതിരെ മന്ത്രി വി എൻ വാസവൻ ഇന്നലെ വിമർശിച്ചിരുന്നു. ഏറ്റവും അധികം…

    Read More »
  • Crime

    മാറന്നല്ലൂരിലെ വീട്ടിനുള്ളിൽ കയറി ഉറ‌ങ്ങി കിടക്കുകയായിരുന്ന സിപിഎം നേതാവി​ന്റെ മുഖത്ത് ആസിഡ് ഒഴിച്ച പ്രതി ആത്മഹത്യ ചെയ്തു

    തിരുവനന്തപുരം: മാറനല്ലൂരിൽ സിപിഎം നേതാവ് സുധീർ ഖാൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച പ്രതി ആത്മഹത്യ ചെയ്തു. മധുരയിലെ ലോഡ്ജിലാണ് പ്രതി സജി കുമാർ കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഐ മണ്ഡലം കമ്മിറ്റി അംഗവും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമാണ് മരിച്ച സജി കുമാർ. ഞായറാഴ്ചയാണ് മാറന്നല്ലൂരിലെ വീട്ടിനുള്ളിൽ കയറി ഉറ‌ങ്ങി കിടക്കുകയായിരുന്ന സുധീർഖാൻറെ മുഖത്തേക്ക് സജികുമാർ ആസിഡൊഴിച്ചത്. മാറനല്ലൂരിലെ സിപിഐ ലോക്കല് കമ്മിറ്റി സെക്രട്ടറിയും മാറനല്ലൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനമാണ് എ. ആർ. സുധീർഖാൻ. സാരമായി പൊള്ളിലേറ്റ സുധീർ ഖാൻ അപകടനില തരണം ചെയ്തുവെങ്കിലും തീവ്ര പരിചരണവിഭാഗത്തിലാണ്. സുധീർ ഖാന് 45 ശതമാനം പൊള്ളലേറ്റിട്ടുണ്ട് എന്നാണ് വിവരം. പ്രതിയായ സജി കുമാറിന് വേണ്ടി മാറാന്നല്ലൂർ പൊലീസ് അന്വേഷണം ഊർജ്ജിമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. മാറനല്ലൂരിലെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു സുധീർഖാൻ. മുറിയിൽ നിന്ന് ശബ്ദം കേട്ട് ഭാര്യ എത്തുമ്പോൾ സുധീർഖാന്റെ ദേഹമാസകലം പൊള്ളലേറ്റ…

    Read More »
  • Kerala

      ‘മുഖ്യമന്ത്രിയെ കൊത്തിവലിക്കാന്‍ ആരെയും സമ്മതിക്കില്ല, എന്താണ് അദ്ദേഹം ചെയ്ത തെറ്റ്, വഴിയില്‍ കെട്ടിയിട്ട ചെണ്ടയൊന്നുമല്ല പിണറായി വിജയന്‍’ ഇ.പി ജയരാജന്‍

       മുഖ്യമന്ത്രിയെ കൊത്തിവലിക്കാന്‍ ആരെയും സമ്മതിക്കില്ലെന്നും എന്താണ് അദ്ദേഹം ചെയ്ത തെറ്റെന്നും  ചോദിച്ച് എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വഴിയില്‍ കെട്ടിയിട്ട ചെണ്ടയൊന്നുമല്ല പിണറായി വജയന്‍ എന്നും ജയരാജന്‍ പറയുന്നു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയരാജന്റെ വാക്കുകള്‍:    “വഴിയില്‍ കെട്ടിയിട്ട ചെണ്ടയൊന്നുമല്ല മുഖ്യമന്ത്രി. മുഖ്യമന്ത്രിയെ കൊത്തിവലിക്കാന്‍ ആരെയും സമ്മതിക്കില്ല. എന്താണ് സഖാവ് പിണറായി വിജയന്‍ ചെയ്ത തെറ്റ്? കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം. മുഖ്യമന്ത്രിക്ക് കോട്ടം സംഭവിച്ചിട്ടില്ല. ഈ കേരളത്തെ പുതിയ കേരളമാക്കി മാറ്റാന്‍, ഇന്നത്തെ കേരളത്തിന്റെ അഭിവൃദ്ധിക്കായി, നാടും നഗരവുമെല്ലാം ഉയര്‍ന്നുയര്‍ന്ന് വരികയാണ്. അതിദരിദ്രരില്ലാത്ത കേരളമായി ഇവിടം മാറിക്കഴിഞ്ഞു. പട്ടിണിയും ദാരിദ്ര്യവും പൂര്‍ണമായി അവസാനിപ്പിച്ചു വികസനോന്മുഖമായ ഒരു കേരളം യാഥാര്‍ഥ്യമായി. അസാധ്യമെന്നു കരുതിയിരുന്ന പല പദ്ധതികളും നടപ്പില്‍വരുത്തി. ലോകത്ത് ശാസ്ത്രസാങ്കേതിക വിദ്യയെ മലയാളികള്‍ക്ക് അനുഭവിക്കാന്‍ കഴിയത്തക്ക വിധത്തില്‍ ഒരു പുതിയ കേരളം സൃഷ്ടിക്കാന്‍ അദ്ദേഹം പദ്ധതികള്‍ തയാറാക്കി. തീവ്രമായി പരിശ്രമിക്കുന്ന, 24…

    Read More »
  • India

    കേരളത്തിന് ഇത്തവണയും ‘എയിംസ്’ ഇല്ല

    ന്യൂഡൽഹി:കേരളത്തിന് ഇത്തവണയും ‘എയിംസ്’ (All India Institute Of Medical Science) ഇല്ലെന്ന് കേന്ദ്രം.ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (PMSSY) പദ്ധതി പ്രകാരം നാളിതുവരെ രാജ്യത്ത് 22 പുതിയ എയിംസുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ എയിംസ് സ്ഥാപിക്കണമെന്ന സംസ്ഥാന ഗവണ്‍മെന്റിന്റെ ആവശ്യം PMSSYയുടെ നിലവിലെ ഘട്ടത്തില്‍ ഇല്ലെന്നായിരുന്നു മറുപടി. പതിറ്റാണ്ടുകളായുള്ള കേരളത്തിന്റെ ആവശ്യമാണ് എയിംസ് അനുവദിക്കുക എന്നുള്ളത്. ഇതിനായി അനുയോജ്യമായ നാല് സ്ഥലങ്ങള്‍ കണ്ടെത്തി കേരള ഗവണ്‍മെന്റ്  കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിരുന്നു.

    Read More »
  • India

    ഇന്ത്യന്‍ മുജാഹിദീനിലും ‘ഇന്ത്യ’യുണ്ടെന്ന് പരിഹസിച്ച്‌ മോദി

    ന്യൂഡൽഹി:ഇന്ത്യന്‍ മുജാഹിദീനിലും ‘ഇന്ത്യ’യുണ്ടെന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര‌ മോദി.പ്രതിപക്ഷ സഖ്യത്തിന് “ഇന്ത്യ’ എന്ന് പേരിട്ടതിനെ പരിഹസിച്ചായിരുന്നു‌ പ്രധാനമന്ത്രിയുടെ പ്രസ്താവന. ദിശാബോധമില്ലാത്തവരാണ് ഇപ്പോഴത്തെ പ്രതിപക്ഷമെന്നും ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യ എന്ന് പേരിട്ടത് കൊണ്ടുമാത്രം കാര്യമില്ല.ഈസ്റ്റ് ഇന്ത്യ കമ്ബനി, ഇന്ത്യൻ മുജാഹിദീൻ, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ- ഇവയിലൊക്കെയും ഇന്ത്യ ഉണ്ട്. എന്തിനും ഏതിനും ഇന്ത്യ എന്ന പേര് മാത്രം ഉപയോഗിച്ചാല്‍ അര്‍ഥമാകില്ല. രാജ്യത്തിന്‍റെ പേര് ഉപയോഗിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും മോദി പറഞ്ഞു.

    Read More »
  • പത്തനംതിട്ടയിൽ മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു

    പത്തനംതിട്ട:ഇടയാറൻമുളയിൽ  മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു. എ ഇ ഒയുടെ റിപ്പോര്‍ട്ടും പൊലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരമാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തത്. അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. അധ്യാപകൻ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പാഠഭാഗങ്ങള്‍ എഴുതിയില്ലെന്ന് പറഞ്ഞാണ് വിദ്യാര്‍ഥിനിയെ ഗുരുക്കൻകുന്ന് സര്‍ക്കാര്‍ എല്‍പി സ്കൂളിലെ അധ്യാപകൻ ബിനോജ് നിലത്തിരുത്തുകയും ചൂരല്‍ വടി ഉപയോഗിച്ച്‌ തല്ലുകയും ചെയ്തത്. വിദ്യാര്‍ഥിനിക്ക് ഇതിനുമുൻപും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് കുടുംബം പൊലീസ് നല്‍കിയ പരാതിയില്‍ പറയുന്നു.  ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് ആറന്മുള പൊലീസ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.എന്നാല്‍ കുട്ടിയെ ബോധപൂര്‍വ്വം താൻ മര്‍ദിക്കാൻ ശ്രമിച്ചിട്ടില്ല എന്നാണ് അധ്യാപകൻ ബിനോജ് പൊലീസിന് നല്‍കിയ മൊഴി.

    Read More »
Back to top button
error: