Month: July 2023

  • India

    ചടയമംഗലം ജടായു ക്ഷേത്രവും അയോധ്യയും തമ്മില്‍ ബന്ധിപ്പിക്കണമെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ്

    കൊല്ലം:കേരളത്തിലെ ചടയമംഗലം ജടായു ക്ഷേത്രവും അയോധ്യയും തമ്മില്‍ ബന്ധിപ്പിക്കണമെന്ന്  പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ്. ശ്രീരാമൻ വനവാസകാലത്ത് കേരളത്തില്‍ യാത്രചെയ്തുവെന്നതിന്റെ തെളിവാണ് ജടായുപ്പാറയെന്നും ആനന്ദബോസ് പറഞ്ഞു. ശ്രീരാമസാന്നിധ്യ പാരമ്ബര്യമുള്ള ജടായുക്ഷേത്രവും അയോധ്യയും ബന്ധിപ്പിക്കുന്ന യാത്രാപഥം ഉണ്ടാകുന്നത് ദേശീയോദ്ഗ്രഥനത്തിന് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. നിര്‍ദേശത്തിന് മിസോറം മുൻഗവര്‍ണര്‍ കുമ്മനം രാജശേഖരൻ പിന്തുണയറിയിച്ചു.

    Read More »
  • Kerala

    ക്യാനഡയിലേക്ക് നഴ്സുമാരെ ആവശ്യമുണ്ട്;നോർക്ക വഴി ഇപ്പോൾ അപേക്ഷിക്കാം

    തിരുവനന്തപുരം: ക്യാനഡയിൽ നഴ്സുമാർക്ക് അവസരങ്ങൾ. ബി.എസ്.സി നഴ്സിംഗ് ബിരുദവും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ള ഒരു രജിസ്റ്റേര്‍ഡ് നഴ്‌സ്മാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് ആൻഡ് ലാബ്രഡോറിലേക്കാണ് അവസരം. 2015 ന് ശേഷമുള്ള ബി.എസ്.സി ബിരുദവും കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുപ്പിനായുള്ള അഭിമുഖം സെപ്തംബര്‍ മാസം നടക്കും.സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക വഴിയാണ് റിക്രൂട്ട്മെന്റ്. ഐ.ഇ.എല്‍.ടി.എസ് ജനറല്‍ സ്കോര്‍ അഞ്ച് അഥവാ സി.ഇ.എല്‍.പി.ഐ.പി ജനറല്‍ സ്കോര്‍ അഞ്ച് ആവശ്യമാണ്. കൂടുതല്‍ വിവരങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും നോര്‍ക്കയുടെ www.norkaroots.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

    Read More »
  • India

    ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ്

    ന്യൂഡൽഹി:കാര്‍ഗില്‍ മലനിരകളില്‍ പാകിസ്താനുമേല്‍ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 24 വയസ്സ്. ഇന്ത്യൻ ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാര്‍ഗില്‍ മലനിരകളില്‍ യുദ്ധം ആരംഭിച്ചത്. തര്‍ക്ക പ്രദേശമായ സിയാചിൻ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗര്‍- കാര്‍ഗില്‍ ലേ ഹൈവേ ഉള്‍പ്പെടെ നിര്‍ണായക പ്രദേശങ്ങള്‍ അധീനതയിലാക്കുകയായിരുന്നു പാകിസ്താന്റെ ലക്ഷ്യം. 5000-ത്തോളം പാക് സൈനികരായിരുന്നു അന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. 16,000 മുതല്‍ 18,000 അടി വരെ ഉയരത്തിലുള്ള മലനിരകളില്‍ നിലയുറപ്പിച്ച ശത്രുസൈന്യത്തെ തുരത്താൻ ഓപ്പറേഷൻ വിജയ് എന്ന പേരില്‍ ഇന്ത്യയുടെ പ്രത്യാക്രമണം ആരംഭിച്ചു. ഒടുവില്‍ ഇന്ത്യൻ സൈന്യത്തിന്റെ കരുത്തറിഞ്ഞ പാകിസ്താൻ തോറ്റ് പിൻമാറുകയായിരുന്നു. 1999 മെയ് 8-ന് ആരംഭിച്ച യുദ്ധം 1999 ജൂലൈ 14-വരെ നീണ്ടു.പോരാട്ടത്തില്‍ 527 ഇന്ത്യൻ സൈനികര്‍ വീരമൃത്യുവരിച്ചു.ഇന്ത്യൻ സൈന്യത്തിന്റെ കണക്കനുസരിച്ച്‌ 1,200 പാക് സൈനികരെങ്കിലും പോരാട്ടത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. കാര്‍ഗിലില്‍ വിജയക്കൊടി നാട്ടിയ ജൂലൈ 26 ഇന്ത്യ പിന്നീട് വിജയ് ദിവസ് എന്ന പേരില്‍ ആചരിക്കാൻ തുടങ്ങി. കാര്‍ഗിലില്‍ രാജ്യത്തിന്…

    Read More »
  • Kerala

    കൽപറ്റ-പാലക്കാട്-ചിറ്റൂർ സർവീസിന്റെ സമയം പുന:ക്രമീകരിച്ചു

    കൽപറ്റ-പാലക്കാട്-ചിറ്റൂർ (TT) സർവീസ് ന്റെ സമയം 23.07.23 മുതൽ  പുന:ക്രമീകരിച്ചു. 10.00AM കൽപ്പറ്റ – ചിറ്റൂർ TT 04.45PM (താമരശ്ശേരി-മുക്കം-#അരീക്കോട്-മഞ്ചേരി-പാണ്ടിക്കാട്-മേലാറ്റൂർ-മണ്ണാർക്കാട്-പാലക്കാട്-പുതു നഗരം- വഴി)       ↩️റിട്ടേൻ സർവീസ് ⭕10.00AM-കൽപ്പറ്റ ⭕11.20AM-താമരശ്ശേരി 11.30AM ⭕11.55AM-മുക്കം ⭕12.15PM-അരീക്കോട് ⭕12.45PM-മഞ്ചേരി 12.55PM ⭕01.15PM-പാണ്ടിക്കാട് ⭕01.45PM-മേലാറ്റൂർ ⭕02.20PM-മണ്ണാർക്കാട് ⭕03.40PM-പാലക്കാട് 04.05PM ⭕04.35PM-പുതു നഗരം ⭕04.45PM-ചിറ്റൂർ     ⏹️വരുന്നത്….. 08.30PM ചിറ്റൂർ-കൽപ്പറ്റ TT 04.10AM (പുതു നഗരം-പാലക്കാട്-മണ്ണാർക്കാട്-പെരിന്തൽമണ്ണ-മലപ്പുറം-കോഴിക്കോട്-താമരശ്ശേരി വഴി) ⭕08.30PM-ചിറ്റൂർ ⭕08.50PM-പുതു നഗരം ⭕09.20PM-പാലക്കാട് 09.30PM ⭕10.40PM-മണ്ണാർക്കാട് ⭕11.30PM-പെരിന്തൽമണ്ണ ⭕01.30AM കോഴിക്കോട് 02.00AM ⭕02.45AM-താമരശ്ശേരി ⭕04.10AM-കൽപറ്റ കൂടുതൽ വിവരങ്ങൾക്ക്; KSRTC ചിറ്റൂർ-04923 227 488

    Read More »
  • Kerala

    ആഗസ്റ്റ് 4 ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ

    തിരുവനന്തപുരം:ആഗസ്റ്റ് 4 ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തും.ലോകത്തിലെ ആദ്യത്തെ സത്യസായി ബാബ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത്.  തോന്നയ്‌ക്കല്‍ സായിഗ്രാമത്തില്‍ ആഗസ്റ്റ് 4 ന് ഉച്ചയ്‌ക്ക് 12.30 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രം ഭക്തര്‍ക്കായി തുറന്ന് നല്‍കും.ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ്  ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്  സത്യസായി ബാബയുടെ സഹോദരി പുത്രനായ ശങ്കര്‍ രാജുവാണ്. ഒരു വര്‍ഷമെടുത്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

    Read More »
  • Health

    മൂത്രത്തിന്റെ നിറം പറയും നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് 

    മൂത്രത്തിന്റെ നിറത്തെ യൂറോക്രോം എന്നാണ് പറയാറ്. മഞ്ഞനിറത്തിലുള്ള വർണവസ്തു ഇതിലുണ്ട്. ശരീരത്തിൽ ജലാംശം ഉണ്ടെങ്കിൽ മൂത്രത്തിന്റെ നിറം ഇളംമഞ്ഞയായിരിക്കും. ജലാംശം കുറവാണെങ്കിൽ മൂത്രത്തിന്റെ നിറം കടുത്തതാകും. ശരീരത്തിലെ ജലാംശത്തിന്റെ അളവ് അനുസരിച്ച് മൂത്രത്തിന്റെ നിറവും മാറിക്കൊണ്ടിരിക്കും. എന്തെങ്കിലും രോഗാവസ്ഥകൾ ഉണ്ടെങ്കിൽ പെട്ടെന്ന് നമ്മൾ ശ്രദ്ധിക്കാൻ ശരീരം ചില സൂചനകൾ തരും.അതിൽ ഒന്നാണ് മൂത്രത്തിന്റെ നിറം.  1.സുതാര്യമായ/ക്ലിയർ  അമിത ജലാംശത്തിന്റെ അടയാളം.വെള്ളം കുടിക്കുന്നത് അധികം ആയി എന്ന് അർത്ഥം..  2.ബ്രൗണിഷ് ഓറഞ്ച്  നിർജ്ജലീകരണത്തിന്റെ അടയാളം അല്ലെങ്കിൽ കരൾ രോഗത്തിന്റെ സാധ്യമായ അടയാളം.  3.ഇളം മഞ്ഞ  ഒരു വ്യക്തിക്ക് ആരോഗ്യം ഉണ്ട് എന്നും ശരീരത്തിൽ ആവശ്യത്തിന് ജലാംശമുണ്ട് എന്നാണ് അർത്ഥമാക്കുന്നത്.  4.പിങ്കിഷ് ചുവപ്പ് വൃക്കരോഗം, യുടിഐ( മൂത്രശയാണ് ബാധ) അല്ലെങ്കിൽ ട്യൂമർ എന്നിവയുടെ ലക്ഷണമാകാം.  5.സുതാര്യമായ മഞ്ഞ നോർമൽ 6.നീല അല്ലെങ്കിൽ പച്ച ഒരു അപൂർവ ജനിതക രോഗത്തിന്റെ അടയാളം.  7.ഇരുണ്ട മഞ്ഞ  സാധാരണമാണ് എന്നാൽ കൂടുതൽ വെള്ളം കുടിക്കേണ്ടതുണ്ട്: 8.നുര അല്ലെങ്കിൽ പത…

    Read More »
  • Kerala

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം ആര്‍ക്കൊക്കെ, എങ്ങനെ അപേക്ഷിക്കാം ?

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം ആര്‍ക്കൊക്കെ ലഭിക്കുമെന്നും എങ്ങനെയാണ്  അപേക്ഷിക്കേണ്ടതെന്നും പരിശോധിക്കാം. ഗുരുതര രോഗികള്‍ക്കും വാര്‍ഷിക വരുമാനം രണ്ട് ലക്ഷം കവിയാത്തവര്‍ക്കും ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാം. ഒരാള്‍ക്ക് ഒരു തവണ മാത്രമേ അപേക്ഷിക്കാനാകു. ക്യാന്‍സര്‍, വൃക്കരോഗം തുടങ്ങിയവയാണെങ്കില്‍ രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും അപേക്ഷിക്കാം. ആറ് മാസത്തിനകമുള്ള അസ്സല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, മേല്‍വിലാസം തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും നല്‍കണം. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍, മരണ സര്‍ട്ടിഫിക്കറ്റ്, എഫ് ഐ ആര്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പ് സഹിതം മരിച്ച് ഒരു വര്‍ഷത്തിനകം അപേക്ഷിക്കണം. തീപിടിത്തത്തില്‍ വീടോ ചെറുകിട സ്ഥാപനങ്ങളോ നശിച്ചാലും വള്ളം, ബോട്ട്, തോണി, വല, തുടങ്ങിയവയ്ക്ക് നാശമുണ്ടായാലും സഹായം ലഭിക്കും. പ്രകൃതി ക്ഷോഭം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് കളക്ടറുടെ ശുപാര്‍ശ ആവശ്യമുണ്ട്. ബാങ്ക് അക്കൗണ്ട് വഴിയാകും പണം ലഭിക്കുക. എങ്ങനെ അപേക്ഷിക്കാം cmo.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെ നേരിട്ട അപേക്ഷിക്കാം.…

    Read More »
  • Food

    കർക്കിടകത്തിൽ കഴിക്കാം ഈ ഇലവർഗ്ഗങ്ങൾ 

    1 ചേമ്പിന്റെ ഇല 2.തകര ഇല 3.തഴുതാമ ഇല 4.കുമ്പളത്തിന്റെ ഇല 5.മത്തന്റെ ഇല 6. ചീര ഇല 7. ചേന ഇല 8.പയറിന്റെ ഇല 9.ചൊറിയണത്തിന്റെ ഇല 10.മുള്ളൻചീര ഇല. 1. ചേമ്പിന്റെ ഇലയിൽ കാൽസ്യം, ഫോസ്ഫറസ് ഇവ ധാരാളമുണ്ട്. ദഹനം വർധിപ്പിക്കാനും സഹായിക്കുന്നു. 2. തകരയുടെ ഇല നേത്രരോഗം, മലബന്ധം, ത്വക്‌രോഗം ഇവ അകറ്റുന്നു. 3.  തഴുതാമയിലയ്ക്ക് നിരവധി ഗുണങ്ങൾ ഉണ്ട്. പൊട്ടാസ്യം നൈട്രേറ്റ് ധാരാളം അടങ്ങിയ ഇത് മൂത്രവർദ്ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു.  ചുമ, ഹൃദ്രോഗം മുതലായവയ്ക്കും തഴുതാമ ഗുണം ചെയ്യും. 4. കുമ്പളത്തിന്റെ ഇല രക്തം ശുദ്ധിയാക്കുന്നു. ബുദ്ധിവളർച്ചയ്ക്കും നല്ലതാണ്. 5. മത്തന്റെ ഇലയിൽ ജീവകം എ, സി ഇവ ധാരാളമുണ്ട്. 6. ചീരയിലയിൽ ഇരുമ്പ് ധാരാളം ഉള്ളതിനാൽ വിളർച്ച അകറ്റുന്നു. 7. ചേനയിലയിൽ നാരുകൾ, കാൽസ്യം, ഫോസ്ഫറസ് ഇവ ധാരാളം ഉണ്ട്. 8. പയറിന്റെ ഇല ദഹനശക്തി മെച്ചപ്പെടുത്തുന്നു. കരൾവീക്കത്തിനും നല്ലതാണ്.  മാംസ്യം, ധാതുക്കൾ, ജീവകം…

    Read More »
  • Kerala

    തൃപ്പൂണിത്തുറയിൽ നിന്ന് എറണാകുളം എത്താൻ 40 മിനിറ്റ്;വൈകിയോട്ടം പതിവാക്കി വേണാട് എക്സ്പ്രസ്

    കോട്ടയം:വന്ദേഭാരത് വന്നതോടെ വൈകിയോട്ടം പതിവാക്കി വേണാട് എക്സ്പ്രസ്.   തൃപ്പൂണിത്തുറയിൽ നിന്ന് എറണാകുളം ജംക്‌ഷനിലേക്ക് 10 മിനിറ്റു കൊണ്ട് എത്താമെന്നിരിക്കെ 40 മിനിറ്റാണ് വേണാടിന് റെയിൽവേ നൽകിയിരിക്കുന്നത്. അതുകൊണ്ടു തന്നെ അരമണിക്കൂറിലേറെ വൈകിയോടുന്ന വേണാട് എറണാകുളം ജംക്‌ഷനിൽ എത്തുമ്പോൾ കൃത്യസമയം രേഖപ്പെടുത്തുന്നു. രേഖകളിൽ കൃത്യസമയം പാലിക്കുന്നതിനാൽ വൈകിയോട്ടം സംബന്ധിച്ച് യാത്രക്കാർ‌ നൽകുന്ന പരാതി അവഗണിക്കുകയാണ് റെയിൽവേ ചെയ്യുന്നത്. വേണാട് സമയം പാലിക്കാത്തതിനാൽ 6.58ന് കോട്ടയത്ത് എത്തുന്ന പാലരുവി എക്സ്പ്രസിനെയാണ് പലരും ആശ്രയിക്കുന്നത്.ഇത് 8.45ന് എറണാകുളത്ത് എത്തും. ഈ ട്രെയിനിൽ 14 കോച്ചുകൾ മാത്രമാണുള്ളത്. തിങ്ങിനിറഞ്ഞാണു ആളുകൾ ഇതിൽ യാത്ര ചെയ്യുന്നത്.തന്നെയുമല്ല പാലരുവിയിൽ യാത്ര ചെയ്യണമെങ്കിൽ പുലർച്ചെ വീടുകളിൽ നിന്ന് ഇറങ്ങുകയും വേണം. കൊല്ലം–ചെങ്കോട്ട ഘാട്ട് സെക്‌ഷനിൽ സർവീസ് നടത്തുന്ന ട്രെയിനായതിനാൽ 14 കോച്ചിൽ കൂടുതൽ ഓടിക്കാൻ കഴിയാത്തതാണ് പാലരുവിയിലെ പ്രശ്നം.കായംകുളം–എറണാകുളം സെക്ടറിൽ രാവിലെ 6ന് പുറപ്പെടുന്ന പുതിയ മെമു സർവീസ് ആരംഭിക്കുകയാണു തിരക്കു കുറയ്ക്കാനുള്ള പോംവഴി. ജോലിക്കാരായ ഒട്ടേറെ യാത്രക്കാർ ദിവസവും ആശ്രയിക്കുന്ന വേണാട് വൈകുന്നതിനാൽ ഓഫിസുകളിൽ സമയത്തിന്…

    Read More »
  • Kerala

    മഴ കാരണം കുഞ്ഞിനെ കൊണ്ട് യാത്ര ചെയ്യാൻ ബുദ്ധിമുട്ടി;ജെ സി ബിയുടെ കൈകൾ കൊണ്ട് സംരക്ഷണം നൽകി ഡ്രൈവർ

    മഴ കാരണം കുഞ്ഞിനെ കൊണ്ട് യാത്ര ചെയ്യാൻ ബുദ്ധിമുട്ടി വണ്ടി നിർത്തിയ ബൈക്ക് യാത്രക്കാരനെ ജെ സി ബിയുടെ കൈകൾ കൊണ്ട് സംരക്ഷണം നൽകി ജെ സി ബി ഡ്രൈവർ. അതി ശക്തമായ മഴയിൽ കുഞ്ഞിനേയും കൊണ്ട് ബൈക്ക് ഓടിക്കാൻ സാധിക്കാതെ വന്നപ്പോൾ റോഡരികിലായി ബൈക്ക് നിർത്തിയപ്പോഴായിരുന്നു സമീപത്തുണ്ടായിരുന്ന ജെസിബി ഡ്രൈവർ അച്ഛനും കുഞ്ഞിനും മഴയത്ത് സുരക്ഷ ഒരുക്കിയത്.

    Read More »
Back to top button
error: