CrimeNEWS

വാടക വീട്ടിൽ നിന്ന് വനം വകുപ്പ് പിടിച്ചെടുത്തത് അനധികൃതമായി കൈവശം വെച്ച കാട്ടുപോത്തിന്‍റെയും മലമാനിന്‍റെയും കൊമ്പുകളും പവിഴപ്പുറ്റും നാടൻ തോക്കിന്‍റെ ഭാഗങ്ങളും

കോഴിക്കോട്: മൂടാടി സ്വദേശി വാടകക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് അനധികൃതമായി കൈവശം വെച്ച കാട്ടുപോത്തിൻറെയും മലമാനിൻറെയും കൊമ്പുകളും പവിഴപ്പുറ്റും നാടൻ തോക്കിൻറെ ഭാഗങ്ങളും കണ്ടെത്തി. കോഴിക്കോട് ഫ്ലൈയിംഗ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ ചെറുകുളം കോട്ടുപാടം റോഡിൽ ഉണിമുക്ക് ഭാഗത്ത് മൂടാടി ഹിൽ ബസാർ, ശിവപുരി വീട്ടിൽ ധനമഹേഷ് പി ടി (50) എന്നയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നുമാണ് ഇവ കോഴിക്കോട് ഫോറസ്റ്റ് വിജിലൻസ് വിഭാഗം പിടികൂടിയത്.

വന്യ ജീവി സംരക്ഷണ നിയമം 1972 പ്രകാരം വന്യ ജീവികളുടെ ശരീര ഭാഗങ്ങൾ കൈവശം വെയ്ക്കുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്. പ്രതി ധനമഹേഷ് പോക്സോ കേസിൽ നിലവിൽ റിമാൻഡിൽ കഴിയുകയാണ്. കേസ് തുടരന്വേഷണത്തിനായി താമരശ്ശേരി റേഞ്ച് ഓഫീസിലേക്ക് കൈമാറി. കോഴിക്കോട് ഫ്ലൈയിംഗ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി പ്രഭാകരൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എബിൻ എ, ബീറ്റ് ഫോറസ്റ്റ് ഒഫീസർമാരായ എ ആസിഫ്, സി മുഹമ്മദ് അസ്ലം, ശ്രീനാഥ് കെ വി, ഡ്രൈവർ ജിജീഷ് ടി കെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Back to top button
error: