IndiaNEWS

ഇന്ത്യന്‍ മുജാഹിദീനിലും ‘ഇന്ത്യ’യുണ്ടെന്ന് പരിഹസിച്ച്‌ മോദി

ന്യൂഡൽഹി:ഇന്ത്യന്‍ മുജാഹിദീനിലും ‘ഇന്ത്യ’യുണ്ടെന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര‌ മോദി.പ്രതിപക്ഷ സഖ്യത്തിന് “ഇന്ത്യ’ എന്ന് പേരിട്ടതിനെ പരിഹസിച്ചായിരുന്നു‌ പ്രധാനമന്ത്രിയുടെ പ്രസ്താവന.

ദിശാബോധമില്ലാത്തവരാണ് ഇപ്പോഴത്തെ പ്രതിപക്ഷമെന്നും ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യ എന്ന് പേരിട്ടത് കൊണ്ടുമാത്രം കാര്യമില്ല.ഈസ്റ്റ് ഇന്ത്യ കമ്ബനി, ഇന്ത്യൻ മുജാഹിദീൻ, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ- ഇവയിലൊക്കെയും ഇന്ത്യ ഉണ്ട്.

Signature-ad

എന്തിനും ഏതിനും ഇന്ത്യ എന്ന പേര് മാത്രം ഉപയോഗിച്ചാല്‍ അര്‍ഥമാകില്ല. രാജ്യത്തിന്‍റെ പേര് ഉപയോഗിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും മോദി പറഞ്ഞു.

Back to top button
error: