കോട്ടയം: ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2023-24 അധ്യയന വർഷത്തിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഡെമോൺസ്‌ട്രേറ്ററെ നിയമിക്കുന്നു. ഹോട്ടൽ മാനേജ്‌മെന്റിൽ ബിരുദവും കുറഞ്ഞത് രണ്ടു വർഷം പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഫുഡ് പ്രോഡക്ഷൻ, ഫുഡ് ആൻഡ് ബീവറേജ് സർവീസ് ക്ലാസുകൾ കൈകാര്യം ചെയ്യാൻ പ്രാപ്തരാകണം. താത്പര്യമുള്ളവർ ഓഗസ്റ്റ് രണ്ടിന് രാവിലെ 11 ന് ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2312504.
Related Articles
Check Also
Close