Life StyleNEWS

ഈ സൗന്ദര്യത്തിന് പിന്നില്‍ പ്ലാസ്റ്റിക് സര്‍ജറിയോ? ഹണി റോസിന്റെ പ്രതികരണം

ദ്ഘാടന വേദികളിലും മറ്റും വളരെ മനോഹരിയായിട്ടാണ് നടി ഹണി റോസ് പ്രത്യക്ഷപ്പെടാറ്. നടിയുടെ ഈ സൗന്ദര്യത്തിന് പിന്നില്‍ പ്ലാസ്റ്റിക് സര്‍ജറിയാണെന്ന രീതിയിലുള്ള പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ഉണ്ടായിരുന്നു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നടിയിപ്പോള്‍.

താന്‍ ഒരു സര്‍ജറിയും ചെയ്തിട്ടില്ലെന്നും ദൈവം തന്നതല്ലാതെ തനിക്ക് മറ്റൊന്നുമില്ലെന്നും ഹണി റോസ് പറഞ്ഞു. എന്നാല്‍ തന്റെ സൗന്ദര്യംനിലനിര്‍ത്താനായി ചില പൊടിക്കൈകള്‍ ചെയ്യാറുണ്ടെന്നും ഹണി റോസ് വെളിപ്പെടുത്തി.

താന്‍ നില്‍ക്കുന്ന ഫീല്‍ഡില്‍ സൗന്ദര്യം നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണെന്നും ഡയറ്റ് ചെയ്യാറുണ്ടെന്നും നടി പറയുന്നു. സൗന്ദര്യ സംരക്ഷണത്തിനായി ചെറിയ ട്രീറ്റ്മെന്റുകള്‍ ചെയ്യാറുണ്ടെന്നും അവര്‍ വ്യക്തമാക്കി.

 

Back to top button
error: