Month: July 2023

  • Kerala

    റേഷന്‍ വിതരണം ഇന്നത്തേക്കു കൂടി നീട്ടി; പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഐടി മിഷന് നിര്‍ദേശം

    തിരുവനന്തപുരം: ഇ പോസ് മെഷീന്റെ തകരാര്‍ കാരണം റേഷന്‍ വിതരണം തടസപ്പെട്ടതിനാല്‍ ജൂണ്‍ മാസത്തിലെ വിതരണം ഇന്നത്തേക്കു കൂടി നീട്ടി. നിരവധി ആളുകള്‍ക്ക് ഇനിയും റേഷന്‍ കിട്ടാനുണ്ടെന്നതിനാലാണ് റേഷന്‍ വിതണം ഇന്നത്തെക്ക് കൂടി നീട്ടിയത്. ഇന്നലെ 9.38 പേരാണ് റേഷന്‍ വാങ്ങിയത്. കണക്ക് അനുസരിച്ച് 93.65 ലക്ഷം കാര്‍ഡുടമകളില്‍ 74.65 ലക്ഷം പേര്‍ക്കാണ് ജൂണ്‍ മാസത്തിലെ റേഷന്‍ കിട്ടിയത്. ഇ പോസ് സംവിധാനത്തില്‍ ആധാര്‍ വിവരങ്ങള്‍ പരിശോധിക്കുന്നതിന്റെ വേ?ഗം കുറഞ്ഞതാണ് പ്രശ്‌നമെന്ന് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. പരാതികള്‍ പരിഹരിക്കാന്‍ ഐടി മിഷന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. മെഷീന്‍ തകരാറായതിനെ തുടര്‍ന്ന് മാസസാവസാനം റേഷന്‍ വാങ്ങാനെത്തിയവര്‍ പ്രതിസന്ധിയിലായിരുന്നു. ഇടയ്ക്ക് സെര്‍വര്‍ തകരാറാവുന്നതാണ് വിതരണം മുടങ്ങുന്ന സാഹചര്യം ഉണ്ടാകുന്നതെന്നാണ് റേഷന്‍ കട ഉടമകള്‍ പറയുന്നത്. കഴിഞ്ഞ എട്ടുമാസത്തോളമായി സമാനമായ പ്രശ്‌നം നേരിടുന്നുണ്ട്. റേഷന്‍ വിതരണം കൃത്യമായി നടത്താന്‍ കഴിയുന്നില്ലെന്ന് റേഷന്‍ വിതരണക്കാരും നിരന്തരം പരാതി ഉന്നയിച്ചിരുന്നു. 2017 മുതലാണ് സംസ്ഥാനത്ത് ഇ…

    Read More »
  • Crime

    ഇല്ലാത്ത ലഹരിയുടെ പേരില്‍ വീട്ടമ്മയ്ക്ക് ‘വല്ലാത്ത പൊല്ലാപ്പ്’; കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് മന്ത്രി

    തൃശൂര്‍: ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീയില്‍ നിന്ന് പിടികൂടിയത് മയക്കുമരുന്ന് അല്ലെന്ന് കണ്ടെത്തിയതോടെ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. എക്‌സൈസ് പരിശോധനകളെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ആരെങ്കിലും ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ കുറ്റക്കാരനായ ഉദ്യോഗസ്ഥനെ ജില്ലയ്ക്ക് പുറത്തേയ്ക്ക് സ്ഥലം മാറ്റിയിരുന്നതായും മന്ത്രി അറിയിച്ചു. ”ഇതേക്കുറിച്ച് എക്‌സൈസ് തന്നെ ഒരു വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. ആ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീയെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ ജില്ലയ്ക്ക് പുറത്തേയ്ക്ക് സ്ഥലംമാറ്റിയത്. ഇപ്പോള്‍ എക്‌സൈസ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകും. അതില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ല”. -മന്ത്രി അറിയിച്ചു. ‘ഷീ സ്‌റ്റൈല്‍’ ബ്യൂട്ടി പാര്‍ലര്‍ ഉടമ പരിയാരം സ്വദേശി കാളിയങ്കര വീട്ടില്‍ ഷീല സണ്ണിയാണ് (51) ചെയ്യാത്ത കുറ്റത്തിന് 72 ദിവസം ജയിലില്‍ കിടന്നത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാഗില്‍ നിന്നു പിടികൂടിയത് മയക്കുമരുന്ന് അല്ലെന്ന് കണ്ടെത്തിയതോടെ ഷീല നിയമ നടപടികളിലേക്ക് പോകുമെന്ന്…

    Read More »
  • NEWS

    കടമക്കുടി എന്ന കൊച്ചിയുടെ സുന്ദരിക്കുട്ടി

    വേമ്പനാട്ടു കായലിനു നടുവിലായി പ്രകൃതി ഒളിപ്പിച്ചുവച്ച രത്നമാണ് കടമക്കുടി എന്ന സുന്ദരഭൂമി. കായല്‍ഞണ്ടും ചെമ്മീന്‍കെട്ടുകളും പൊക്കാളിപ്പാടങ്ങളുമെല്ലാം നിറഞ്ഞ കടമക്കുടി ദ്വീപുകള്‍, വാരാന്ത്യം ചെലവഴിക്കാന്‍ ഏറ്റവും മികച്ച സ്ഥലമാണ്. കൊച്ചിയില്‍നിന്നു വെറും എട്ടു കിലോമീറ്റർ അകലെയാണ് കടമക്കുടി, വെറും പതിനഞ്ചു മിനിറ്റ് ഡ്രൈവ് മതി ഇവിടേക്ക്. തിരക്കും ബഹളവും നിറഞ്ഞ ഓഫിസ് ദിനങ്ങള്‍ക്കു ശേഷം കൊച്ചിക്കാര്‍ക്ക് ഒന്ന് റിലാക്സ് ചെയ്യാന്‍ കടമക്കുടിയേക്കാള്‍ മികച്ച മറ്റൊരിടമില്ല. 1341 ലെ വെള്ളപ്പൊക്കത്തിൽ കൊച്ചി അഴിമുഖത്തിന്‍റെ രൂപീകരണസമയത്താണ് കടമക്കുടിയും ഉണ്ടായത് എന്നുകരുതുന്നു. നാലു വശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ടതായതിനാല്‍ നാട്ടുകാർക്ക് പുറംലോകവുമായി ബന്ധപ്പെടാനായി ബോട്ടുകളും വഞ്ചികളും മാത്രമേ പണ്ടുകാലത്ത് ഉണ്ടായിരുന്നുള്ളു. പിന്നീട് റോഡ്‌ സൗകര്യം വന്നതോടെ കടമക്കുടിയുടെ വിനോദസഞ്ചാര സാധ്യതകൾ വർധിച്ചു. പതിനാല് ദ്വീപുകളുടെ ഒരു കൂട്ടമാണ് കടമക്കുടി ദ്വീപുകൾ. വലിയ കടമക്കുടി, മുറിക്കൽ, പാളയം തുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചാരിയം തുരുത്ത്, ചേന്നൂർ, കോതാട്, കോരമ്പാടം, കണ്ടനാട്, കാടനാട് എന്നിവയാണവ. ഇവയില്‍ വലിയ…

    Read More »
  • Food

    അർബുദത്തെയും തിമിരത്തെയും ഒരുപോലെ പ്രതിരോധിക്കുന്ന ബീൻസ്

    അധികം ആരും ശ്രദ്ധിക്കാത്ത, കഴിക്കാന്‍ ഇഷ്ട്ടപെടാത്ത ഒരു പച്ചക്കറിയാണ് ബീന്‍സ്.എന്നാൽ ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ബീന്‍സിന്റെ ഗുണങ്ങള്‍ നിരവധിയാണ്. ഇതില്‍ അടങ്ങിയ ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവ പ്രധാനമായും കാഴ്ചശക്തിയെ സംരക്ഷിക്കുന്നു. അതുപോലെ തിമിരം വരാതെയിരിക്കാനും ബീന്‍സ് ഉത്തമമാണ്. കൂടാതെ അര്‍ബുദത്തേയും പ്രമേത്തേയും പ്രതിരോധിക്കാനും ഈ പച്ചക്കറി വളരെ ഉത്തമമാണ്. ബീന്‍സില്‍ ഇരുമ്പ്, കാല്‍സ്യം, സിങ്ക്, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. സ്വാഭാവിക ഫോളേറ്റ് ഉറവിടങ്ങളില്‍ ഒന്നാണ് ബീന്‍സ്. സെല്‍ നന്നാക്കുന്നതിന് അവശ്യമായ ധാതുവാണ് ഫോളേറ്റ്. ഇത് ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് കാരണമാകുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കുകയും രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. 100 ഗ്രാം ബീന്‍സില്‍ 37 മൈക്രോഗ്രാം ഫോളേറ്റാണ് അടങ്ങിയിരിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും പ്രമേഹം ഉള്ളവരില്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും ബീന്‍സ് നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ബീന്‍സില്‍ ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നത് കൊണ്ടുതന്നെ മലബന്ധം മാറാനും സഹായിക്കുന്നു. പൊതുവെ പലരും അനുഭവിക്കുന്നതും ബുദ്ധിമുട്ടുന്നതുമായ…

    Read More »
  • India

    സൗജന്യമല്ല, പോക്കറ്റ് ഫ്രണ്ട്‌ലി; സ്‌നാക്‌സിന് പകരം ലോകോത്തര മെനുവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്

    മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്കായി പുതിയ ഭക്ഷണ മെനു അവതരിപ്പിച്ചു. ഇന്‍-ഫ്‌ലൈറ്റ് ഡൈനിംഗ് ബ്രാന്‍ഡായ ഗൗര്‍മെയര്‍ ആയിരിക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് യാത്രക്കാര്‍ക്ക് വേണ്ടി ഇനി ഭക്ഷണം ഒരുക്കുക. ലോകത്തിലെ ഏറ്റവും മികച്ചതും വൈവിധ്യമാര്‍ന്നതുമായ മെനുവാണ് യാത്രക്കാര്‍ക്കായി ഒരുങ്ങുന്നത്. അതേസമയം, കഴിഞ്ഞ പതിനെട്ട് വര്‍ഷമായി യാത്രക്കാര്‍ക്ക് നല്‍കി വന്ന സൗജന്യ ഭക്ഷണം എയര്‍ ഇന്ത്യ എക്സ്പ്രസ് നിര്‍ത്തലാക്കി. ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം. ബജറ്റ് എയര്‍ലൈനുകളായിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഏഷ്യ ഇന്ത്യ എന്നിവയുടെ ലയണത്തോടെയാണ് ആഭ്യന്തര റൂട്ടുകളില്‍ യാത്രാല്‍ക്കര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് ഗുണമേന്മയുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയത്. ഹെല്‍ത്തി, ഡയബറ്റിക് ഓപ്ഷനുകള്‍ മെനുവില്‍ ലഭ്യമായിരിക്കും. സീസണല്‍ ഫ്രഷ് ഫ്രൂട്ട്സ്, സാന്‍ഡ്വിച്ചുകളും റോളുകളും തുടങ്ങി സ്വാദിഷ്ടമായ ഡെസേര്‍ട്ടുകളും പുതിയ മെനുവില്‍ ഉണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്ക് എയര്‍ലൈനിന്റെ പുതിയ കോ-ബ്രാന്‍ഡഡ് വെബ്സൈറ്റായ മശൃശിറശമലഃുൃല.ൈരീാല്‍ ഹോട്ട് മീല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. 2023 ജൂണ്‍ 22 മുതല്‍…

    Read More »
  • NEWS

    ബോട്ട് യാത്രയ്ക്കിടെ 55 ലക്ഷത്തിന്റെ വാച്ച് കടലില്‍ വീണു; അരമണിക്കൂറില്‍ തപ്പിയെടുത്ത് ദുബായ് പോലീസ്

    ദുബായ്: ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെ കടലില്‍ വീണ റോളക്‌സ് വാച്ച് മിനിറ്റുകള്‍ക്കകം മുങ്ങിയെടുത്ത് ദുബായ് പോലീസ്. സുഹൃത്തുക്കള്‍ക്കൊപ്പം ദുബായിലെ പാം ജുമൈറയില്‍ ബോട്ട് യാത്ര ആസ്വദിക്കുന്നതിനിടെയാണ് യുഎഇ പൗരനായ ഹമീദ് ഫഹദ് അല്‍ അമീരിയുടെ വിലപിടിപ്പുള്ള റോളക്സ് വാച്ച് നഷ്ടപ്പെട്ടത്. വിവരമറിഞ്ഞ് തെരച്ചിലിനെത്തിയ ദുബായ് പോലീസ് 30 മിനിറ്റുകള്‍ക്കകം വാച്ച് കണ്ടെത്തി. 2,50,000 ദിര്‍ഹം (ഏകദേശം 55 ലക്ഷം രൂപ) വിലയുള്ള വാച്ചാണ് ബോട്ട് യാത്രയ്ക്കിടെ കടലില്‍ വീണത്. ബ്രിട്ടീഷ് സുഹൃത്തിനൊപ്പം കടലില്‍ ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെയാണ് അല്‍ അമീരിയുടെ വാച്ച് നഷ്ടപ്പെട്ടത്. വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ വാച്ച് കൈയിലുണ്ടായിരുന്നുവെന്ന് യുവാവ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാച്ച് കടലില്‍ വീണ് നഷ്ടമായെന്ന് വ്യക്തമായി. വെള്ളത്തിന്റെ ആഴം കണക്കിലെടുക്കുമ്പോള്‍, വാച്ച് കണ്ടെത്തുന്നത് അസാധ്യമാണെന്ന് അറിയാമായിരുന്നുവെങ്കിലും താന്‍ ദുബായ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. മിനിറ്റുകള്‍ക്കകം ദുബായ് പോലീസിന്റെ മുങ്ങല്‍ വിദഗ്ധരുടെ സംഘം സ്ഥലത്തെത്തി. 30 മിനിറ്റിനുള്ളില്‍ അവര്‍ കടലിന്റെ അടിയില്‍ നിന്ന് വാച്ച് കണ്ടെത്തി…

    Read More »
  • Crime

    ഹൗസ് സര്‍ജന് മര്‍ദനമേറ്റത് ‘ഡോക്ടര്‍മാരുടെ ദിന’ത്തില്‍; പ്രകോപനമായത് വനിതാ ഡോക്ടറെ ശല്യശപ്പടുത്തിയത് ചോദ്യംചെയ്തത്

    കൊച്ചി: വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ക്രൂരമര്‍ദനം. ഡോക്ടര്‍മാരുടെ ദിനമായി ആചരിക്കുന്ന ജുലൈ ഒന്നിന് പുലര്‍ച്ചെയായിരുന്നു സംഭവം. ഹൗസ് സര്‍ജന്‍ ഡോ.ഹരീഷ് മുഹമ്മദിനാണ് മര്‍ദ്ദനമേറ്റത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജോസ്മില്‍, റോഷന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ശനിയാഴ്ച പുലര്‍ച്ചെ രോഗിയെ കാണുന്നതിനായി ആശുപത്രിയിലെത്തിയവര്‍ വനിതാ ഡോക്ടറെ ശല്യം ചെയ്തിരുന്നു. ഇത് ഹരീഷ് ചോദ്യ ചെയ്തതിനെ തുടര്‍ന്ന് പ്രശ്‌നം പരിഹരിച്ച് പ്രതികള്‍ സ്ഥലത്തുനിന്നു പോയി. ഇതിനുശേഷം ഹൗസ് സര്‍ജന്‍മാര്‍ വിശ്രമിക്കുന്ന സ്ഥലത്തെത്തിയാണ് ഹരീഷിനെ ഇരുവരും മര്‍ദ്ദിച്ചത്. ആക്രമണം ആസൂതിതമെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. വനിതാ ഡോക്ടറെ പ്രതികള്‍ രണ്ടുതവണ ശല്യം ചെയ്തിരുന്നു. പിന്തുടര്‍ന്ന് ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മര്‍ദനത്തിന് പിന്നാലെ പുറത്തേക്ക് ഓടിയ രണ്ടുപേരെയും എറണാകുളം സെന്‍ട്രല്‍ പോലീസ് പിടികൂടുകയായിരുന്നു. ഇവര്‍ക്കെതിരെ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇരുവരെയും ഉടനെ കോടതിയില്‍ ഹാജരാക്കും. നേരത്തെ കളമശേരി മെഡിക്കല്‍ കോളജിലും…

    Read More »
  • India

    സിവില്‍കോഡില്‍ ‘ചുപ്പ് രഹോ’യെന്ന് എന്‍.സി.പി; രാജ്യസഭയില്‍ പിന്തുണയ്ക്കാന്‍ ശിവസേന

    ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് ചര്‍ച്ചകള്‍ ശക്തിപ്രാപിക്കവെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഐക്യശ്രമത്തിലുള്ള പ്രതിപക്ഷത്തില്‍ വീണ്ടും വിള്ളല്‍ സൂചനകള്‍. പിന്തുണ പ്രഖ്യാപിച്ച ആം ആദ്മി പാര്‍ട്ടിക്ക് പിന്നാലെ, ഏക സിവില്‍ കോഡിനെ ശിവസേന ഉദ്ദവ് താക്കറെ പക്ഷം രാജ്യസഭയില്‍ പിന്തണച്ചേക്കും. ഏക സിവില്‍ കോഡിനെ അംഗീകരിക്കുന്ന നിലപാടാണ് ശിവസനേയുടേതെങ്കിലും കരട് നിയമം അവതരിപ്പിച്ചാല്‍ മാത്രമേ അന്തിമതീരുമാനം എടുക്കൂവെന്ന് കഴിഞ്ഞദിവസം പാര്‍ട്ടി വക്താവ് സഞ്ജയ് റാവുത്ത് വ്യക്തമാക്കിയിരുന്നു. ബില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ പാര്‍ട്ടി അതിനെ പിന്തുണയ്ക്കുമെന്ന് ശിവസേന നേതാവ് ആനന്ദ് ദുബെ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. എന്നാല്‍, പ്രതിപക്ഷ ഐക്യത്തിലെ മറ്റുപാര്‍ട്ടികളുമായുള്ള നിലപാടിലെ വ്യതിയാനം എങ്ങനെ വിശദീകരിക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായും ശിവസേനയുമായി സഖ്യത്തിലുള്ള എന്‍.സി.പി. ഇതേക്കുറിച്ച് അഭിപ്രായമൊന്നും പറയേണ്ടെന്നാണ് നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം. ഡല്‍ഹിയില്‍ കഴിഞ്ഞദിവസം നടന്ന പാര്‍ട്ടിനേതാക്കളുടെ യോഗത്തിലാണ് പവാര്‍ ഇക്കാര്യം പറഞ്ഞത്. സര്‍ക്കാര്‍ ഇത് ഏത് രീതിയിലാണ് നടപ്പാക്കുന്നതെന്ന് വ്യക്തതവരട്ടെ. എന്നിട്ടാവാം…

    Read More »
  • Kerala

    കാച്ചിലെന്ന് കരുതി വെട്ടുകത്തിക്ക് വെട്ടി; പന്നിപ്പടക്കം പൊട്ടി യുവതിക്ക് ഗുരുതര പരിക്ക്

    കൊല്ലം: കടയ്ക്കലില്‍ പന്നിപ്പടക്കം പൊട്ടി യുവതിക്ക് ഗുരുതര പരിക്ക്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. അശ്രദ്ധമൂലമുണ്ടായ അപകടമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. കടയ്ക്കല്‍ സ്വദേശി രാജി(35)ക്കാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. രാവിലെ വെള്ളം എടുക്കുന്നതിനായി വീടിന്റെ താഴെയുള്ള വാട്ടര്‍ ടാങ്കിന് സമീപത്തേക്ക് പോയതായിരുന്നു ഇവര്‍. തുടര്‍ന്ന് അവിടെ വച്ച് ബോളിന്റെ രൂപത്തില്‍ ഒരു വസ്തു ശ്രദ്ധയില്‍പ്പെടുകയും അത് വീട്ടിലേക്ക് എടുക്കുകയുമായിരുന്നു. വീട്ടിലെത്തിയപ്പോള്‍ രാജിയുടെ കൈയിലിരിക്കുന്ന വസ്തു കാട്ടുകാച്ചിലാകാമെന്ന് അമ്മ പറഞ്ഞു. ഇതേത്തുടര്‍ന്ന് രാജി കത്തി ഉപയോഗിച്ച് അത് മുറിക്കുകയായിരുന്നു. ഇതോടെ കൈയിലിരുന്ന് പന്നിപ്പടക്കം പൊട്ടുകയും രാജിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. അപകടത്തില്‍ രാജിയുടെ ഇടത് കൈപ്പത്തി അറ്റുപോയതായും ഒരു കണ്ണിന് കാഴ്ച നഷ്ടമായെന്നുമാണ് വിവരം. മറ്റ് ശരീരഭാഗങ്ങളിലും പരിക്കുകളുണ്ട്. അപകടമുണ്ടായതിന് പിന്നാലെ രാജിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഫോറന്‍സിക് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി.

    Read More »
  • Kerala

    മകൻ ഓടിച്ചിരുന്ന ബൈക്കിന്റെ പിറകിൽ നിന്ന്  വീണ്  വീട്ടമ്മ മരിച്ചു

    പാലാ:മകൻ ഓടിച്ചിരുന്ന ബൈക്കിന് പിറകിൽ നിന്ന് പിടിവിട്ട് വീണ് വീട്ടമ്മ മരണപ്പെട്ടു. പാലാ കൊഴുവനാൽ ഐക്കരയിൽ  ബിന്ദു (48) ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട ഉടൻതന്നെ ചേർപ്പുങ്കൽ മാർ സ്ലിവാ മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

    Read More »
Back to top button
error: