IndiaNEWS

സൗജന്യമല്ല, പോക്കറ്റ് ഫ്രണ്ട്‌ലി; സ്‌നാക്‌സിന് പകരം ലോകോത്തര മെനുവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്

മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്കായി പുതിയ ഭക്ഷണ മെനു അവതരിപ്പിച്ചു. ഇന്‍-ഫ്‌ലൈറ്റ് ഡൈനിംഗ് ബ്രാന്‍ഡായ ഗൗര്‍മെയര്‍ ആയിരിക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് യാത്രക്കാര്‍ക്ക് വേണ്ടി ഇനി ഭക്ഷണം ഒരുക്കുക. ലോകത്തിലെ ഏറ്റവും മികച്ചതും വൈവിധ്യമാര്‍ന്നതുമായ മെനുവാണ് യാത്രക്കാര്‍ക്കായി ഒരുങ്ങുന്നത്. അതേസമയം, കഴിഞ്ഞ പതിനെട്ട് വര്‍ഷമായി യാത്രക്കാര്‍ക്ക് നല്‍കി വന്ന സൗജന്യ ഭക്ഷണം എയര്‍ ഇന്ത്യ എക്സ്പ്രസ് നിര്‍ത്തലാക്കി. ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം.

ബജറ്റ് എയര്‍ലൈനുകളായിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഏഷ്യ ഇന്ത്യ എന്നിവയുടെ ലയണത്തോടെയാണ് ആഭ്യന്തര റൂട്ടുകളില്‍ യാത്രാല്‍ക്കര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് ഗുണമേന്മയുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയത്. ഹെല്‍ത്തി, ഡയബറ്റിക് ഓപ്ഷനുകള്‍ മെനുവില്‍ ലഭ്യമായിരിക്കും. സീസണല്‍ ഫ്രഷ് ഫ്രൂട്ട്സ്, സാന്‍ഡ്വിച്ചുകളും റോളുകളും തുടങ്ങി സ്വാദിഷ്ടമായ ഡെസേര്‍ട്ടുകളും പുതിയ മെനുവില്‍ ഉണ്ട്.

Signature-ad

എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്ക് എയര്‍ലൈനിന്റെ പുതിയ കോ-ബ്രാന്‍ഡഡ് വെബ്സൈറ്റായ മശൃശിറശമലഃുൃല.ൈരീാല്‍ ഹോട്ട് മീല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. 2023 ജൂണ്‍ 22 മുതല്‍ പുതിയ മെനു പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. രാജ്യാന്തര യാത്രയ്ക്ക് 24 മണിക്കൂര്‍ മുമ്പും ആഭ്യന്തര യാത്രകള്‍ക്ക് 12 മണിക്കൂര്‍ മുമ്പും യാത്രക്കാര്‍ക്ക് ഭക്ഷണം ബുക്ക് ചെയ്യാം. 300 മുതല്‍ 600 രൂപ വരെയാണ് വില.

മുന്‍പ് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ യാത്രക്കാര്‍ക്ക് സ്നാക്ക്‌സ് മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാല്‍, 4 മണിക്കൂര്‍ അധികം യാത്ര ചെയ്യുന്നവര്‍ക്ക് ഈ ഭക്ഷണം മാത്രം മതിയാകില്ല എന്ന അഭിപ്രായം വന്നതിനെ തുടര്‍ന്നാണ് പുതിയമാറ്റം.

‘മാസ്റ്റര്‍ഷെഫ് ഇന്ത്യ’ സീസണ്‍ അഞ്ചിലെ വിജയി മാസ്റ്റര്‍ ഷെഫ് കീര്‍ത്തി ബൂട്ടികയാണ് ഗൗര്‍മയര്‍ ബ്രാന്‍ഡിന് കീഴില്‍ യാത്രക്കാര്‍ക്കായി ഭക്ഷണം ഒരുക്കുന്നത്. പ്രാദേശികമായി പ്രിയപ്പെട്ട വിഭവങ്ങളും മെനുവിലുണ്ട്. ഇഡ്ഡലിയോ വടയോ ഉപ്പുമാവോ ആകട്ടെ, അല്ലെങ്കില്‍ ചിക്കന്‍ സോസേജുകളും ഹാഷ് ബ്രൗണി, മസാല ഓംലെറ്റ്, അല്ലെങ്കില്‍ തേങ്ങാ ചോറും ഉള്‍പ്പടെയുള്ളവ ചൂടോടെ തന്നെ വിളമ്പുമെന്ന് എയര്‍ലൈന്‍സ് അറിയിച്ചു.

Back to top button
error: