KeralaNEWS

റേഷന്‍ വിതരണം ഇന്നത്തേക്കു കൂടി നീട്ടി; പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഐടി മിഷന് നിര്‍ദേശം

തിരുവനന്തപുരം: ഇ പോസ് മെഷീന്റെ തകരാര്‍ കാരണം റേഷന്‍ വിതരണം തടസപ്പെട്ടതിനാല്‍ ജൂണ്‍ മാസത്തിലെ വിതരണം ഇന്നത്തേക്കു കൂടി നീട്ടി. നിരവധി ആളുകള്‍ക്ക് ഇനിയും റേഷന്‍ കിട്ടാനുണ്ടെന്നതിനാലാണ് റേഷന്‍ വിതണം ഇന്നത്തെക്ക് കൂടി നീട്ടിയത്. ഇന്നലെ 9.38 പേരാണ് റേഷന്‍ വാങ്ങിയത്. കണക്ക് അനുസരിച്ച് 93.65 ലക്ഷം കാര്‍ഡുടമകളില്‍ 74.65 ലക്ഷം പേര്‍ക്കാണ് ജൂണ്‍ മാസത്തിലെ റേഷന്‍ കിട്ടിയത്.

ഇ പോസ് സംവിധാനത്തില്‍ ആധാര്‍ വിവരങ്ങള്‍ പരിശോധിക്കുന്നതിന്റെ വേ?ഗം കുറഞ്ഞതാണ് പ്രശ്‌നമെന്ന് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. പരാതികള്‍ പരിഹരിക്കാന്‍ ഐടി മിഷന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. മെഷീന്‍ തകരാറായതിനെ തുടര്‍ന്ന് മാസസാവസാനം റേഷന്‍ വാങ്ങാനെത്തിയവര്‍ പ്രതിസന്ധിയിലായിരുന്നു. ഇടയ്ക്ക് സെര്‍വര്‍ തകരാറാവുന്നതാണ് വിതരണം മുടങ്ങുന്ന സാഹചര്യം ഉണ്ടാകുന്നതെന്നാണ് റേഷന്‍ കട ഉടമകള്‍ പറയുന്നത്.

Signature-ad

കഴിഞ്ഞ എട്ടുമാസത്തോളമായി സമാനമായ പ്രശ്‌നം നേരിടുന്നുണ്ട്. റേഷന്‍ വിതരണം കൃത്യമായി നടത്താന്‍ കഴിയുന്നില്ലെന്ന് റേഷന്‍ വിതരണക്കാരും നിരന്തരം പരാതി ഉന്നയിച്ചിരുന്നു. 2017 മുതലാണ് സംസ്ഥാനത്ത് ഇ പോസ് സംവിധാനം വഴി റേഷന്‍ വിതരണം ആരംഭിച്ചത്.

 

Back to top button
error: