Month: July 2023
-
India
ഭക്ഷണം ലഭിക്കാന്‍ വൈകി; തട്ടുകട തല്ലിത്തകര്‍ത്ത മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
ഭക്ഷണം ലഭിക്കാന്‍ വൈകിയെന്ന പേരില്‍ തട്ടുകട തല്ലിത്തകർത്ത മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ഉത്തർപ്രദേശിലാണ് സംഭവം. നോയിഡ സെക്ടര്‍ 76-ലെ തട്ടുകടയില്‍ മൂന്നു പോലീസുകാർ ചേര്‍ന്ന് ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു. ഇവര്‍ ഓര്‍ഡര്‍ ചെയ്ത ഓംലറ്റ് ലഭിക്കാന്‍ വൈകിയെന്നാരോപിച്ചാണ് കട തല്ലിത്തകര്‍ത്തത്. സോര്‍ഖ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ഓംപ്രകാശ് സിംഗ്, ആവേഷ് മാലിക്, മാനവേന്ദ്ര കുമാര്‍ എന്നിവര്‍ക്കെതിരെയാണ് സംഭവത്തിൽ വകുപ്പുതല നടപടിയുണ്ടായിരിക്കുന്നത്. സംഭവത്തില്‍ തട്ടുകട ഉടമ സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നല്‍കിയിരുന്നു. ഉത്തര്‍പ്രദേശ് പോലീസിനെതിരെ ഇത്തരം ആക്ഷേപങ്ങള്‍ വരുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ ആഴ്ച ഗ്രേറ്റര്‍ നോയിഡയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു പണം നൽകാതെ പോയ പോലീസുകാർക്കെതിരെയും പരാതിയുയർന്നിരുന്നു.
Read More » -
Kerala
ഷാജൻ സ്കറിയക്കെതിരെ ലുക്കൗട്ട് നോട്ടീസ്
കൊച്ചി: മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ട് ഒളിവില്‍ കഴിയുന്ന മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പത്രത്തിൻറെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയിക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. പി വി ശ്രീനിജന്‍ എം എല്‍ എ നല്‍കിയ അപകീര്‍ത്തി കേസിലാണ് ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയത്. ഇതോടെ ഷാജനെ എത്രയും വേഗം അറസ്റ്റ് ചെയ്യുകയെന്ന നിലപാടിലാണ് പോലീസ്. ഷാജന് വേണ്ടി വിമാനത്താവളങ്ങളില്‍ ഉൾപ്പെടെ ലുക്കൗട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്. ഷാജന്‍ കേരളം വിട്ടെന്ന കണക്കു കൂട്ടലിലാണ് പോലീസ്. ഇയാളുമായി ബന്ധമുള്ളവരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നുമുണ്ട്. രണ്ടാഴ്ചയായി ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഷാജന്റെ ഫോണും സ്വിച്ച് ഓഫാണ്. എസ് സി -എസ് ടി പീഡന നിരോധന നിയമം അടക്കം കേസില്‍ നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ജി അരുണ്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. നേരത്തെയുള്ള ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുമ്ബോള്‍ ഷാജന്റേത് യഥാര്‍ത്ഥ…
Read More » -
Kerala
കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിക്ക് മാറ്റണമെന്ന് ഹൈബി ഈഡൻ എംപി
കൊച്ചി:കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിക്ക് മാറ്റണമെന്ന് ഹൈബി ഈഡൻ എംപി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിലാണ് ഹൈബി ഈഡൻ ഈ ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി. അതേസമയം, ഹൈബി ഈഡന്റെ നിര്‍ദ്ദേശത്തെ അപ്രായോഗികമാണെന്ന നിലപാടെടുത്ത മുഖ്യമന്ത്രി, ഇക്കാര്യം ഫയലിലും കുറിച്ചു.
Read More » -
Kerala
കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം മാറിനല്‍കി
കൊല്ലം:കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം മാറിനല്‍കി.കടയ്ക്കല്‍ വാച്ചിക്കോണം സ്വദേശി വാമദേവന്റെ മൃതദേഹമാണ് ബന്ധുക്കള്‍ക്ക് മാറിനല്‍കിയത്. വീട്ടിലെത്തിച്ച ശേഷം സംസ്‌ക്കാര ശുശ്രൂഷയ്ക്കായി മൃതദേഹം പുറത്തെടുത്തപ്പോഴാണ് മൃതദേഹം മാറിയത് അറിഞ്ഞത്. എന്നാല്‍ ബന്ധുക്കളെ കാണിച്ച ശേഷമാണ് മൃതദേഹം കൈമാറിയതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ധനുജ പറഞ്ഞു. സംഭവത്തില്‍ മോര്‍ച്ചറി ജീവനക്കാരില്‍ നിന്ന് കൂടുതല്‍ വിശദീകരണം തേടുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
Read More » -
Kerala
മോഷ്ടാവിനെ പമ്ബയാറ്റിലിട്ട് പോലീസ് പിടികൂടി
കോഴഞ്ചേരി: മോഷ്ടാവിനെ പമ്ബയാറ്റിലിട്ട് പോലീസ് പിടികൂടി.ചോറ്റാനിക്കര റെയില്‍വേ സ്റ്റേഷനടുത്തുള്ള ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്നെടുത്ത പണവുമായി കോഴഞ്ചേരിയിലെത്തിയ മോഷ്ടാവിനെയാണ് പമ്ബയാറ്റിലിട്ട് പോലീസ് പിടികൂടിയത്. ആലപ്പുഴ കുട്ടനാട് തലവടി കാരിക്കുഴി നീരേറ്റുപുറം വാഴയില്‍ വീട്ടില്‍ മാത്തുക്കുട്ടി മത്തായി (വാവച്ചൻ-52) ആണ് ആറന്മുള പോലീസിന്റെ പിടിയിലായത്.ചാക്കില്‍ സൂക്ഷിച്ചിരുന്ന പണം, കോഴഞ്ചേരിയില്‍ ചന്തക്കടവില്‍വെച്ച് കടയില്‍നിന്ന് വാങ്ങിയ ബാഗിലേക്ക് മാറ്റിക്കൊണ്ടിരിക്കുമ്ബോഴാണ് പോലീസ് മാത്തുക്കുട്ടിയെ വളഞ്ഞത്. എന്നാല്‍ ഇയാള്‍ എല്ലാവരേയേും വെട്ടിച്ച് പമ്ബയാറ്റിലേക്ക് ചാടി മറുകരയ്ക്ക് നീന്തുകയായിരുന്നു. റോഡിലൂടെ പോലീസ് മാരാമണ്‍ ഭാഗത്തെ മറുകരയെത്തി കാത്തുനിന്നു.പോലീസിനെ കണ്ട ഇയാൾ ആറ്റിലൂടെ ആറൻമുള ഭാഗത്തേക്ക് പിന്നെയും നീന്താൻ ശ്രമിച്ചതോടെ ആറ്റിൽ ചാടിയ പോലീസ് ഇയാളെ പിന്നാലെ നീന്തിച്ചെന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു.
Read More » -
Kerala
സംസ്ഥാനത്ത് ഇന്നും പനി മരണം; തൃശൂരിൽ രണ്ട് സ്ത്രീകളും തിരുവനന്തപുരത്ത് ഒരു പുരുഷനും പനിബാധിച്ച് മരിച്ചു
തൃശൂർ:സംസ്ഥാനത്ത് ഇന്നും പനി മരണം. തൃശൂരിൽ രണ്ട് സ്ത്രീകള്‍ പനിബാധിച്ച് മരിച്ചു. കുര്യച്ചിറ സ്വദേശി അനീഷ സുനില്‍ (34), നാട്ടികയില്‍ ജോലി ചെയ്യുന്ന ബംഗാളി സ്വദേശി ജാസ്മിൻ ബീബി(28) എന്നിവരാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മരിച്ചത്. പനിബാധിതരുടെ ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ തന്നെയാണ് ദിനം പ്രതി പുറത്ത് വരുന്നത്. ഇന്നലെ പനി ബാധിച്ചത് 12,965 പേര്‍ക്കാണ്. ഇതില്‍, 96 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പനി ബാധിതര്‍. മലപ്പുറത്ത് കഴിഞ്ഞ ദിവസം അച്ഛനും മകനും മരിച്ചത് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. പൊന്നാനി സ്വദേശികളായ 70 കാരനും 44 വയസുളള മകനുമാണ് മരിച്ചത്. അതേസമയം തിരുവനന്തപുരത്ത് പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കല്ലറ പാങ്കാട് ആര്‍ബി വില്ലയില്‍ കിരണ്‍ ബാബു (26) മരിച്ചു.ഡെങ്കിപ്പനി ബാധിച്ചായിരുന്നു മരണം.
Read More » -
Kerala
മണിപ്പാലില്‍ കോട്ടയം സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു
കോട്ടയം: മണിപ്പാലില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം സ്വദേശിയായ എ ആര്‍ സൂര്യനാരായണനാണ് (26) മരിച്ചത്. മണിപ്പാല്‍ കസ്‌തൂര്‍ബ മെഡിക്കല്‍ കോളജിലെ എം എസ് വിദ്യാര്‍ഥിയായിരുന്നു സൂര്യനാരായണൻ. ഇന്ന് പുലര്‍ച്ചെ 12.30ഓടെ കസ്‌തൂര്‍ബ മെഡിക്കല്‍ കോളജിന് സമീപത്ത് വച്ചാണ് അപകടം സംഭവിച്ചത്. സൂര്യ നാരായണൻ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് അപകടം. ബാങ്ക് ഓഫ് മഹാരാഷട്രയുടെ മാനേജിങ് ഡയറക്‌ടറും സി ഇ ഒയുമായ കോട്ടയം ആര്‍പ്പൂക്കര ഏറത്ത് (അദ്വൈതം) വീട്ടില്‍ എ എസ് രാജീവിന്‍റെ മകനാണ്.
Read More » -
Crime
ഒളിവില്‍ പോയ എം.ബി.ബി.എസില്ലാത്ത ‘പ്രഗത്ഭ’ ഡോക്ടറെ തെരഞ്ഞ് പോലീസ്
കണ്ണൂര്‍: പോലീസ് അന്വേഷണം തുടങ്ങിയതോടെ വ്യാജ ഡോക്ടര്‍ മുങ്ങി. കുറുമാത്തൂര്‍ പഞ്ചായത്തിലെ ആശുപ്രതിയില്‍ ജോലി ചെയ്തിരുന്ന ബാലുശേരി സ്വദേശി മുജീബ് റഹ്‌മാനാണ് മുങ്ങിയത്. എം.ബി.ബി.എസ്, എം.ഡി ബിരുദധാരിയാണെന്ന് അവകാശപ്പെട്ടാണ് ഇയാള്‍ ഇവിടെ ഡോക്ടറായി പ്രാക്ടീസ് ചെയ്തത്. സംശയം തോന്നി ഐ.എം.എ ഭാരവാഹികള്‍ പരിശോധന നടത്തിയപ്പോഴാണ് രജിസ്റ്റര്‍ നമ്പറില്‍ വേറൊരാളാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഐ.എം.എ സെക്രട്ടറി പോലീസില്‍ പരാതി നല്‍കി. തളിപ്പറമ്പ് പോലീസ് അന്വേഷണം തുടങ്ങിയതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. ഇയാള്‍ ആശുപത്രിയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. പിന്നീട് നല്‍കാമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നുവെന്ന് പറയുന്നു. ജില്ലയിലെ പല ഭാഗങ്ങളിലും ഇയാള്‍ ഡോക്ടറായി ‘പ്രാക്ടീസ്’ ചെയ്തിട്ടുണ്ടെന്നാണ് വിവരം.
Read More » -
Kerala
”എന്നെ അങ്ങനെയൊന്നും എടുക്കാന്‍ സിപിഎമ്മുകാര്‍ക്ക് സാധിക്കില്ല; ശക്തിധരന്റെ വെളിപ്പെടുത്തലില്‍ കേസ് എടുക്കുമെന്ന് പ്രതീക്ഷയില്ല”
കണ്ണൂര്‍: തന്നെ അങ്ങനെയൊന്നും എടുക്കാന്‍ സിപിഎമ്മുകാര്‍ക്ക് സാധിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അവര്‍ ഒരുപാട് തവണ തന്നെ വധിക്കാന്‍ നോക്കിയിട്ടുണ്ട്. താന്‍ ദൈവവിശ്വാസിയാണ് -സുധാകരന്‍ പറഞ്ഞു. കെ സുധാകരനെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ അയച്ചതായ ജി ശക്തിധരന്റെ വെളിപ്പെടുത്തലിനോട് കണ്ണൂരില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശക്തിധരന്‍ ഇപ്പോഴെങ്കിലും അക്കാര്യം തുറന്നുപറഞ്ഞത് തന്നായി. ജി ശക്തിധരന്റെ വെളിപ്പെടുത്തലില്‍ സര്‍ക്കാര്‍ കേസ് എടുക്കുമെന്ന് തോന്നുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. സ്വന്തം പാര്‍ട്ടിക്കകത്ത് ഉണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന് അറിയാവുന്ന ഒരു കാര്യം പറഞ്ഞു എന്നത് ഒരു നല്ല കാര്യം. കേസ് ഒന്നും അവര്‍ എടുക്കുമെന്ന പ്രതീക്ഷയില്ല. നിയമപരമായി എന്തെങ്കിലും ചെയ്യാനാവുമോയെന്നത് വക്കിലുമായി ആലോചിക്കും. നീതിയൊന്നും അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. നീതി ബോധമുള്ളവരില്‍ നിന്നേ നീതി പ്രതീക്ഷിക്കേണ്ടതുള്ളു. ഏകപക്ഷീയമായി സ്വന്തം സുഖലോലുപതയ്ക്ക് വേണ്ടി ഭരണത്തെ ആയുധമാക്കിയ ഒരു ഭരണകൂടത്തോട് തത്വം പ്രസംഗിച്ചിട്ട് കാര്യമുണ്ടോ? പോത്തോട് വേദം ഓതുക എന്നൊരു പഴമൊഴിയുണ്ട്. പിണറായി വിജയനോട് വേദമോദിയിട്ട് കാര്യമില്ല. കാരണം പിണറായി വിജയന്‍…
Read More » -
Kerala
കുളത്തില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു
കാസര്‍കോട്: കുളത്തില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. മഞ്ചേശ്വരം ഹൊസങ്കടി സ്വദേശികളായ നാസില്‍ (17), നവാസ്(21) എന്നിവരാണ് മരിച്ചത്. കാസര്‍കോട് മെഗ്രാല്‍ കൊപ്പള കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം.
Read More »