Month: July 2023
-
Kerala
”സുധാകരനെ കൊല്ലാന്‍ വാടക കൊലയാളികളെ അയച്ചു; തൊട്ടു തൊട്ടില്ല എന്ന നിലയിലെത്തി”
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ അയച്ചതായി വെളിപ്പെടുത്തി ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍ രംഗത്ത്. കെ.സുധാകരനെ വധിക്കാന്‍ വാടകക്കൊലയാളികളെ അയച്ച പ്രസ്ഥാനത്തിലായിരുന്നു താനെന്നാണ് ശക്തിധരന്റെ പരാമര്‍ശം. അന്ന് അക്രമികള്‍ സുധാകരനു തൊട്ടുതൊട്ടില്ല എന്ന നിലയിലെത്തിയിരുന്നതായി ശക്തിധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സുധാകരനെ എങ്ങനെ വകവരുത്തിയാലും അതു സ്വീകരിക്കുന്ന ഒരു സമൂഹം കേരളത്തിലുണ്ട്. സുധാകരന്‍ കൊല്ലപ്പെടേണ്ടവനാണ് എന്ന ചിന്ത കമ്യൂണിസ്റ്റുകാരുടെ ബോധതലത്തില്‍ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അതാണ് അടിമ സമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ വിജയമെന്നും ശക്തിധരന്‍ കുറിച്ചു. ”എനിക്ക് ആരാണ് കെ.സുധാകരന്‍? വാടക കൊലയാളികളെ വിട്ട പ്രസ്ഥാനത്തിലായിരുന്നു ഞാനും. അന്ന് തൊട്ടു തൊട്ടില്ല എന്ന് എത്തിയതല്ലേ? കൊല്ലാന്‍ അയച്ചവരില്‍ ഒരു അഞ്ചാം പത്തി! അതല്ലേ സത്യം?” ശക്തിധരന്‍ കുറിച്ചു. ”കെ.സുധാകരനെ എങ്ങനെ വകവരുത്തിയാലും അതു സ്വീകരിക്കുന്ന ഒരു കമ്യൂണിസ്റ്റ് സമൂഹം കേരളത്തിലുണ്ട് എന്നത് സത്യമാണ്. കൊല്ലപ്പെടേണ്ടവന്‍ തന്നെയാണ് അയാള്‍ എന്ന ചിന്ത കമ്യൂണിസ്റ്റുകാരുടെ ബോധതലത്തില്‍ സൃഷിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതാണ് അടിമസമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ വിജയം. കേരള…
Read More » -
Kerala
‘കേരള ചിക്കൻ പദ്ധതി’ മുടന്തുമ്പോൾ കേരളത്തിലെ കോഴിവില നിശ്ചയിച്ച് തമിഴ്നാട്ടിലെ ഫാം ഉടമകൾ
തിരുവനന്തപുരം:ഇറച്ചിക്കോഴി 87 രൂപയ്ക്ക്’ ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തോടെ സര്‍ക്കാര്‍ തുടക്കംകുറിച്ച ‘കേരള ചിക്കൻ പദ്ധതി’ ലക്ഷ്യത്തിലെത്താതെ മുടന്തുന്നു. ഇറച്ചിക്കോഴിക്ക് ഇപ്പോള്‍ 160 – 175 രൂപയാണ് വില. കേരളത്തിലെ കോഴിവില നിശ്ചയിക്കുന്നത് തമിഴ്നാട്ടിലെ ഫാം റേറ്റിന് അനുസരിച്ചാണ്. ഇപ്പോള്‍ തമിഴ്നാട്ടിലെ ഫാം റേറ്റ് 130 രൂപയ്ക്കു മുകളിലാണ്.ഇതാണ് കേരളത്തിലെ ഇപ്പോഴത്തെ വിലവര്‍ദ്ധനയ്ക്കു കാരണം. പ്രതിദിനം 12 ലക്ഷത്തോളം കിലോ ചിക്കൻ വില്‍ക്കുന്ന കേരളത്തില്‍, കുടുംബശ്രീ വഴി 3500 കിലോയും കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പറേഷൻ (കെപ്‌കോ) വഴി 2,000 കിലോയും വില്‍ക്കുന്നുണ്ട്. കോഴിക്കുഞ്ഞു മുതല്‍ തീറ്റവരെ എല്ലാറ്റിനും സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കണം, ഇതാണ് വിലനിയന്ത്രണം പാളാനുള്ള പ്രധാനകാരണം. സംസ്ഥാനത്ത് ഉപഭോഗത്തിന് ആവശ്യമായ കോഴിയിറച്ചി ഇവിടെത്തന്നെ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2018 ഡിസംബര്‍ 30നാണ് മുഖ്യമന്ത്രി മലപ്പുറത്ത് കേരള ചിക്കൻ പദ്ധതി ഉദ്ഘാടനം ചെയ്തത്. ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി, കേരള പൗള്‍ട്രി മിഷൻ, കെപ്‌കോ, കുടുംബശ്രീ എന്നിവയെയാണ് പദ്ധതി നിര്‍വഹണത്തിന് ചുമതലപ്പെടുത്തിയത്. അംഗങ്ങളാകുന്ന കര്‍ഷകര്‍ക്ക് കോഴിക്കുഞ്ഞ്, തീറ്റ,…
Read More » -
Kerala
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റുകള്‍ ചോദിക്കാന്‍ ജോസ് വിഭാഗം; കോട്ടയത്തിനു പുറമേ നോട്ടം ഇടുക്കിയിലും പത്തനംതിട്ടയിലും
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനൊരുങ്ങി കേരളാ കോണ്‍ഗ്രസ് (എം). കോട്ടയത്തിന് പുറമെ പത്തനംതിട്ട, ഇടുക്കി സീറ്റുകളാണ് ജോസ് കെ.മണി വിഭാഗം ഉന്നമിടുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അധിക സീറ്റുമായി ബന്ധപ്പെട്ട നിലപാട് അറിയിക്കേണ്ടവരെ അറിയിച്ചതായി പാര്‍ട്ടി ചെയര്‍മാര്‍ ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റിയിലാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അധിക സീറ്റ് സംബന്ധിച്ച് ജോസ് കെ മാണി വിവരങ്ങള്‍ പങ്കുവച്ചത്. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സിറ്റിങ് സീറ്റായ കോട്ടയത്തിന് പുറമെ ഇടുക്കിയും പത്തനംതിട്ടയും വേണമെന്നാണ് ആവശ്യം. ഇടുക്കിയും പത്തനംതിട്ടയും ജയസാധ്യതയുള്ള മണ്ഡലങ്ങളാണെന്നാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വിലയിരുത്തല്‍. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം പരിധിയില്‍ പാര്‍ട്ടിക്ക് മൂന്ന് എംഎല്‍എമാരുണ്ട്. കാഞ്ഞിരപ്പള്ളി, റാന്നി, പൂഞ്ഞാര്‍ എന്നിവയാണ് ഈ മണ്ഡലങ്ങള്‍. ഈ സാഹചര്യത്തില്‍ പത്തനംതിട്ട ജയസാധ്യതയുണ്ട സീറ്റാണെന്നാണ് ജോസ് കെ മാണി വിഭാഗം വ്യക്തമാക്കുന്നത്. ഇടുക്കിക്കും പത്തനംതിട്ടയ്ക്കുമായ മുന്നണിയില്‍ ശകതമായ അവകാശവാദം ഉന്നയിച്ചാല്‍ ഒരു സീറ്റെങ്കിലും നേടിയെടുക്കാനാകുമെന്ന വിലയിരുത്തലാണുള്ളത്. പാര്‍ട്ടിക്ക്…
Read More » -
Kerala
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടർക്ക് ക്രൂരമർദ്ദനം; രണ്ടു പേർ അറസ്റ്റിൽ
എറണാകുളം: ജനറല്‍ ആശുപത്രിയില്‍ രോഗികളെ കാണാനെത്തിയവര്‍ ഡോക്ടറെ നിലത്തിട്ട് ചവിട്ടി. വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. സംഭവത്തിൽ മട്ടാഞ്ചേരി സ്വദേശികളായ ജോസ്‌നീല്‍, റോബിൻ എന്നിവരെ സെൻട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read More » -
Crime
മൂന്നു പതിറ്റാണ്ട് പഴക്കമുള്ള ഇരട്ടക്കൊലയില്‍ ബീജം തെളിവായി; വധശിക്ഷ വിധിച്ചതോടെ പ്രതി അഭിഭാഷകനെ തല്ലിതാഴെയിട്ടു
മിയാമി(യു.എസ്): ഇരട്ടക്കൊലപാത കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിന്റെ ദേഷ്യത്തില്‍ പ്രതി അഭിഭാഷകനെ കോടതി മുറിയില്‍ ഇടിച്ചുവീഴ്ത്തി. ഫ്‌ളോറിഡ സ്വദേശി ജോസഫ് സീലര്‍ (61) എന്നയാളാണ് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അഭിഷാകനെ ആക്രമിച്ചത്. കോടതി മുറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 1990 ലാണ് ജോസഫ് സീലര്‍ പതിനൊന്ന് വയസുകാരിയേയും കുട്ടിയെ പരിചരിക്കാന്‍ എത്തിയ 32 വയസുകാരിയേയും ക്രൂരമായി കൊലപ്പെടുത്തിയത്. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ലാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഈ കേസിലാണ് കോടതി വിധി പറഞ്ഞത്. ഇരട്ടക്കൊലപാതക കേസിന്റെ വര്‍ഷങ്ങള്‍ നീണ്ട വിചാരണ ദിവസങ്ങള്‍ക്ക് മുന്‍പാണ് അവസാനിച്ചത്. കഴിഞ്ഞ ദിവസം കോടതി വധശിക്ഷയ്ക്ക് വിധിച്ചതോടെ ജോസഫ് സീലര്‍ പ്രകോപിതനാകുകയായിരുന്നു. സംസാരിക്കാനുണ്ടെന്ന് വ്യക്തമാക്കി ജോസഫ് സീലര്‍ അഭിഭാഷകന്‍ കെവിന്‍ ഷെര്‍ലിയോട് സമീപത്തേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. അടുത്തെത്തിയ അഭിഭാഷകന്റെ ചെവിയില്‍ സംസാരിക്കാനെന്ന വ്യാജേനെ ചേര്‍ന്ന് നിന്ന് കൈമുട്ട് ഉപയോഗിച്ച് പ്രതി ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രതീയെ കീഴടക്കി. കൈക്കൊണ്ടുള്ള ഇടിയേറ്റ്…
Read More » -
Kerala
ജനറല്‍ നഴ്‌സിംഗ് 2023 കോഴ്‌സ്; വിമുക്തഭടന്മാരുടെ ആശ്രിതർക്ക് അപേക്ഷിക്കാം
തിരുവനന്തപുരം:ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ജനറല്‍ നഴ്‌സിംഗ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിംഗ് 2023 കോഴ്‌സ് പ്രവേശനത്തിന് വിമുക്തഭടന്മാരില്‍ നിന്നും, പ്രതിരോധ സേനയില്‍ സേവനത്തിലിരിക്കവേ മരണപ്പെട്ടവരുടെയും കാണാതായവരുടെയും മക്കളായ / ആശ്രിതരായ കുട്ടികള്‍ക്ക് ഓരോ ജില്ലയിലും സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ശിപാര്‍ശയ്ക്കായ് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ പകര്‍പ്പും എസ്.എസ്.എല്‍.സി. അഥവാ തത്തുല്യ സര്‍ട്ടിഫിക്കറ്റ്, വിമുക്തഭടന്റെ എക്‌സ് സര്‍വീസ്‌മെൻ ഐഡന്റിറ്റി കാര്‍ഡ്, ബന്ധപ്പെട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസറില്‍ നിന്നും നേടിയ ആശ്രിത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സൈനിക ക്ഷേമ ഡയറക്ടര്‍, സൈനികക്ഷേമ വകുപ്പ്, വികാസ്ഭവൻ, തിരുവനന്തപുരം- 33 എന്ന മേല്‍ വിലാസത്തില്‍ ജൂലൈ 20ന് വൈകിട്ട് 5ന് മുമ്ബ് നല്‍കണം. അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.dhs.kerala.gov.in ല്‍ ലഭ്യമാണ്.
Read More » -
Kerala
യൂത്ത് കോണ്‍. തെരഞ്ഞെടുപ്പില്‍ ‘മൂത്ത’പോര്; സ്ഥാനാര്‍ഥിക്ക് പരിക്ക്
എറണാകുളം: യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ സ്ഥാനാര്‍ഥിക്ക് പരിക്കേറ്റു. കുന്നത്തുനാട്ടിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡന്റ് സ്ഥാനാര്‍ഥി സലീം മുഹമ്മദിനാണ് പരിക്കേറ്റത്. ഐ ഗ്രൂപ്പിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് സലിം മുഹമ്മദ്. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് സ്ഥാനാര്‍ഥിയും എ ഗ്രൂപ്പ് പ്രതിനിധിയുമായ അനൂപിന്റെ നേതൃത്വത്തില്‍ ആക്രമിച്ചെന്നാണ് പരാതി. പരിക്കേറ്റ സലീം മുഹമ്മദിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. ഒരുമാസം നീണ്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഗ്രൂപ്പ് യോഗങ്ങള്‍ സജീവമായതോടെ പാര്‍ട്ടിയിലെ ഐക്യം നഷ്ടമായെന്ന പരാതി ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പില്‍ നിന്ന് അബിന്‍ വര്‍ക്കിയുമാണ് ഏറ്റുമുട്ടുന്നത്. ഇരു ഗ്രൂപ്പില്‍ നിന്നും വിമതരും മത്സരരംഗത്തുണ്ട്. ഗൂഗിള്‍…
Read More » -
NEWS
ഇസ്തിരിപ്പെട്ടി ഉപയോഗിക്കുമ്ബോള്‍ സുരക്ഷാ മുൻകരുതലുകള്‍ എടുക്കാൻ മറക്കരുത്
നാമെല്ലാവരും ഇസ്തിരിപ്പെട്ടി ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഇസ്തിരിപ്പെട്ടി ഉപയോഗിക്കുമ്ബോള്‍ സുരക്ഷാ മുൻകരുതലുകള്‍ എടുക്കേണ്ടതുണ്ട്. ത്രീ പിൻ പ്ലഗോടുകൂടിയ ഇസ്തിരിപ്പെട്ടികള്‍ മാത്രമേ ഉപയോഗിക്കാവൂ.യാതൊരു കാരണവശാലും എക്സ്റ്റൻഷൻ കോഡ് ഉപയോഗിച്ച് ഇസ്തിരിപ്പെട്ടി പ്രവര്‍ത്തിപ്പിക്കരുത്. വീടിനകത്തുള്ള സോക്കറ്റുകളില്‍ ഏര്‍ത്ത് വയര്‍ കൃത്യമായി നല്‍കിയിട്ടുണ്ടെന്നും ഇത് ഡിസ്ട്രിബ്യൂഷൻ ബോര്‍ഡ് വഴി എര്‍ത്ത് പൈപ്പിലേക്ക് നല്‍കിയിട്ടുണ്ടെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. ഇസ്തിരിപ്പെട്ടി ഓരോ തവണ ഉപയോഗിക്കുമ്ബോഴും ഇലക്‌ട്രിക് വയറിന് ക്ഷതം ഏറ്റിട്ടില്ലെന്നും ഇവ സുരക്ഷിതമാണോ എന്നും ഉറപ്പുവരുത്തുക. കഴിഞ്ഞ ദിവസം മലപ്പുറത്ത് വസ്ത്രം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടിരുന്നു.കൈപ്പുറം സ്വദേശി കാവതിയാട്ടില്‍ വീട്ടില്‍ മുഹമ്മദ് നിസാര്‍ (33) ആണ് മരിച്ചത്. പള്ളിയിലേക്ക് പോകാനായി വസ്ത്രം ഇസ്തിരി ഇടുന്നതിനിടയില്‍ അയേണ്‍ ബോക്സില്‍ നിന്നും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.പെട്ടെന്ന് തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More » -
Kerala
സ്‌കൂളുകള്‍ക്ക് ഈ മാസം മൂന്ന് ശനിയാഴ്ചകളില്‍ പ്രവൃത്തി ദിവസം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയില്ല. ഇന്ന് ഉള്‍പ്പെടെ ഈ മാസം മൂന്ന് ശനിയാഴ്ചകളില്‍ സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിവസമായിരിക്കും. ജൂലായ് 22, 29 തീയതികളില്‍ 10 വരെയുള്ള ക്ലാസുകാര്‍ക്ക് ക്ലാസുണ്ടാകും. പ്രവൃത്തി ദിവസങ്ങളില്‍ പൊതു അവധി വരുന്ന ആഴ്ചകളിലെ ശനിയാഴ്ച ഈ അധ്യായന വര്‍ഷം പ്രവര്‍ത്തി ദിവസമായിരിക്കും. 17ന് കര്‍ക്കടക വാവിന്റെയും 28 മുഹറത്തിന്റെയും അവധിയായതിനാലാണ് 22 നും 29 നും കൂടി പ്രവൃത്തി ദിവസമാക്കിയത്. േനരത്തേ, സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങള്‍ 210 ആക്കാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയിരുന്നു. 2023-24 അക്കാദമിക വര്‍ഷത്തെ അധ്യയന ദിനങ്ങള്‍ 205 ആയി നിജപ്പെടുത്തി. അധ്യയന വര്‍ഷത്തിലെ ആകെയുള്ള 52 ശനിയാഴ്ചകളില്‍ 13 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമായി നിശ്ചയിച്ചിട്ടുണ്ട്. നിലവിലെ നിയമങ്ങളും കോടതി വിധികളും ഒരാഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങള്‍ വേണം എന്ന് നിഷ്‌കര്‍ഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആഴ്ചയില്‍ അഞ്ച് ദിവസം അധ്യയന ദിനങ്ങള്‍ ലഭിക്കാത്ത ആഴ്ചകളില്‍ ശനിയാഴ്ച പഠന ദിവസമാക്കിയിട്ടുള്ളത്.
Read More » -
Kerala
കഞ്ചാവ് വിൽപ്പന; പത്തനംതിട്ടയിൽ ദമ്ബതികളെ എക്സൈസ് സംഘം പിടികൂടി
പത്തനംതിട്ട:ദമ്ബതികളെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി.മുളവൂര്‍ക്കോണം സ്വദേശി ഉണ്ണിക്കൃഷ്ണൻ (37), ഭാര്യ ശരണ്യ (31) എന്നിവരാണ് പിടിയിലായത്. 250 ഗ്രാം കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്നതാണ് ഇതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. എഴുകോണ്‍ റേഞ്ച് എക്സൈസും കൊല്ലം ഐ.ബിയും ചേര്‍ന്നാണ് പരിശോധന നടത്തിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
Read More »