Month: July 2023

  • Kerala

    കണ്ണൂര്‍ വളപട്ടണത്ത് രണ്ടുവയസുകാരിക്ക് നേരെ തെരുവുനായയുടെ ആക്രമണം

    കണ്ണൂർ:വളപട്ടണത്ത് രണ്ടുവയസുകാരിക്ക് നേരെ തെരുവുനായയുടെ ആക്രമണം.ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ റെസ്റ്റിയെ ആണ് നായ ആക്രമിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് തെരുവുനായ കടിച്ചത്. പുറത്തുകടിയേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക് സാരമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.   അടുത്തിടെ പതിനൊന്നുവയസുകാരന്‍ നിഹാല്‍ തെരുവുനായയുടെ ആക്രമണത്തില്‍  മരിച്ചിരുന്നു.

    Read More »
  • India

    മദ്യലഹരിയില്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച്‌ കയറിയ യുവതി പോലീസുകാരന്റെ മീശ പിഴുതെടുത്തു

    ലക്നൗ:മദ്യലഹരിയില്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച്‌ കയറിയ യുവതി പോലീസുകാരെ ആക്രമിച്ചു . ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലെ പണ്ഡിറ്റ് ദീൻ ദയാല്‍ ഉപാധ്യായ നഗര്‍ സ്വദേശിയായ സീമയാണ് ബക്‌സറിലെ സിറ്റി പോലീസ് സ്റ്റേഷനില്‍ മദ്യപിച്ച്‌ എത്തി പോലീസുകാരെ ആക്രമിച്ചത്. പോലീസ് സ്‌റ്റേഷനിലുണ്ടായിരുന്ന  കോണ്‍സ്റ്റബിളിന്റെ മീശ പറിക്കാനും യുവതി ശ്രമിച്ചിരുന്നു.അസഭ്യങ്ങളും പറഞ്ഞായിരുന്നു അക്രമം .ഒടുവില്‍ യുവതിയെ വളരെ പണിപ്പെട്ടാണ് കീഴടക്കിയത്.ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    പെൺകുട്ടിയെ സ്കൂളിൽ നിന്നും തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കാമുകനും അഞ്ച് സുഹൃത്തുക്കളും അറസ്റ്റിൽ

    ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്കൂളിൽ നിന്നും തട്ടിക്കൊണ്ടു പോയി ഒളിവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച കേസില്‍ കാമുകൻ ഉൾപ്പെടെ ആറ് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ച നെടുംകണ്ടം കൊമ്ബയാര്‍ പട്ടത്തിമുക്ക് സ്വദേശി ആലാട്ട് അശ്വിൻ സന്തോഷ്‌ (20), തട്ടിക്കൊണ്ട് പോയ കാമുകൻ ഇടുക്കി തോപ്രാംകുടി-പെരുംതൊട്ടി സ്വദേശി അത്യാലില്‍ അലൻ മാത്യു (23), ഇടുക്കി പാറേമാവ് ചെന്നാമാവുങ്കല്‍ ബിനീഷ് ഗോപി (19), ഇടുക്കി ചുരുളി ആല്‍പ്പാറ സ്വദേശി കറുകയില്‍ ആരോമല്‍ ഷാജി (19), പള്ളുരുത്തി ഡോണ്‍ ബോസ്കോ കോളനിയില്‍ മാളിയേക്കല്‍ ജസ്റ്റിൻ, ജസ്റ്റിന്‍റെ മകൻ സ്‌പിൻ വിൻ (19) എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്. തങ്കമണി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്‌പദമായ സംഭവം. കഴിഞ്ഞ 26ന് സ്‌കൂളില്‍ പോകുകയാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നുവെന്നും സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം തങ്കമണി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പള്ളുരുത്തി ഡോണ്‍ ബോസ്കോ കോളനിയിലെ  ജസ്റ്റിന്‍റെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ…

    Read More »
  • Kerala

    ‘ഡെങ്കിപ്പനി’ മരണങ്ങൾ വ്യാപകം: രോഗികൾ കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണങ്ങൾ

          മഴക്കാലം വന്നതോടെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി (Dengue Fever) പടർന്നു പിടിച്ചു  കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച മരണങ്ങൾ പ്രതിദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു.  ഇന്നലെ തിരുവനതപുരം കല്ലറ പാങ്കാട് ആർബി വില്ലയിൽ കിരൺ ബാബു എന്ന 26 കാരൻ  ഡെങ്കിപ്പനി ബാധിച്ച് മരിച്ചതോടെ ഇതുവരെയായി സംസ്ഥാനത്ത് ഈ രോഗം മൂലം മരിച്ചത് 38 പേരാണ്   . ഈഡിസ് ഈജിപ്‌റ്റി കൊതുകളില്‍ നിന്ന് പകരുന്ന വൈറസ് രോഗമാണിത്. രോഗത്തിന്റെ തുടക്കത്തില്‍ പ്ലേറ്റ്‌ലെറ്റുകള്‍ കുറയില്ലെങ്കിലും പതുക്കെ പതുക്കെ ഗണ്യമായ കുറവിലേക്ക് നയിക്കും. അതികഠിനമായ തലവേദനയും പനിയും ശരീരവേദനയുമൊക്കെ ആണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. കൃത്യ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവന്‍ വരെ അപകടത്തിലാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഡെങ്കിപ്പനിസമയത്ത് മരുന്നിനോടൊപ്പം ഭക്ഷണകാര്യം കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഈ സമയത്ത് കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണത്തെക്കുറിച്ച ഒന്ന് അറിഞ്ഞിരിക്കാം. കഴിക്കേണ്ട ഭക്ഷണസാധനങ്ങൾ  വിറ്റാമിൻ സി രോഗം മാറിയാലും പൂര്‍ണമായും ആരോഗ്യത്തിലേക്ക് തിരിച്ചെത്താന്‍ കുറച്ച്…

    Read More »
  • Kerala

    ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റ്‌; പത്തനംതിട്ടയിൽ വെല്‍ഡിങ് വര്‍ക്ക് ഷോപ്പ് ഉടമ അറസ്റ്റില്‍ 

    പത്തനംതിട്ട: ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റ്‌ പ്രചരിപ്പിച്ച വെല്‍ഡിങ് വര്‍ക്ക് ഷോപ്പ് ഉടമ അറസ്റ്റില്‍. പത്തനംതിട്ട വെട്ടിപ്രം മുണ്ടുകൊട്ടയ്ക്കല്‍ തേക്കുംകാട്ടില്‍ വീട്ടില്‍  പ്രശാന്താണ് (45) അറസ്റ്റിലായത്.   പത്തനംതിട്ട പ്രസ് ക്ലബ്ബിന് സമീപം വെല്‍ഡിങ് വര്‍ക്ക്‌ഷോപ് നടത്തുന്ന ഇയാള്‍  സമുദായമൈത്രിയെ ദോഷകരമായി ബാധിക്കുന്ന തരം തലക്കെട്ടോടെ മൂന്ന് മിനിറ്റോളം നീളുന്ന വിഡിയോയും അടിക്കുറിപ്പും  സ്വന്തം പേജിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇത് നീക്കം ചെയ്യണമെന്ന് സുഹൃത്തുക്കള്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടും തയാറാകാതെ വന്നതോടെ മൂന്നുപേര്‍ പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുകയായിരുന്നു.തുടർന്നായിരുന്നു അറസ്റ്റ്. ഇയാളുടെ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    കാട്ടാക്കടയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവം;  പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

    തിരുവനന്തപുരം: കാട്ടാക്കടയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ കിരണ്‍, വിനീത് എന്നിവരെയാണ് പിരിച്ചുവിട്ടത്. റൂറല്‍ എസ്പി ഡി ശിവല്‍പയുടേതാണ് നടപടി.   ടൈല്‍സ് കട നടത്തി നഷ്ടത്തിലായ വിനീത് പണത്തിന് വേണ്ടിയാണ് വ്യാപാരി മുജീബിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. വാഹന പരിശോധനക്കെന്ന പേരിലാണ് ജൂണ്‍ 24 രാത്രി പൊലീസ് വേഷത്തിലെത്തിയ പ്രതികള്‍ ഇലക്‌ട്രോണിക് സ്ഥാപന ഉടമയായ മുജീബിന്റെ കാര്‍ കൈ കാണിച്ചു നിര്‍ത്തിയത്.   കാര്‍ നിര്‍ത്തിയ ശേഷം അക്രമികള്‍ മുജീബിന്റെ കാറില്‍ കയറി കൈയില്‍ വിലങ്ങ് ഇട്ട് ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു വാഹനത്തിലേയ്ക്ക് കയറ്റാന്‍ ശ്രമിക്കവേ വ്യാപാരി ബഹളം വെച്ചതിനാല്‍ ഇവര്‍ ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കേസില്‍ കിരണിനേയും വിനീതിനേയും കൂടാതെ വെള്ളനാട് സ്വദേശി അരുണിനെയും അറസ്റ്റ് ചെയ്തിരുന്നു.

    Read More »
  • NEWS

    അരക്കോടി രൂപയുടെ വാച്ച് കടലിൽ നിന്നും അരമണിക്കൂറിനുള്ളിൽ കണ്ടെടുത്ത് ദുബായ് പോലീസ്

    ദുബായ്: കടലിൽ നഷ്ടപ്പെട്ട അരക്കോടി രൂപയുടെ വാച്ച് അരമണിക്കൂറിനുള്ളിൽ കണ്ടെടുത്ത് ദുബായ് പോലീസ്. പാം ജുമൈറയിൽ ഉല്ലാസബോട്ട് യാത്രയ്ക്കിടെ കടലില്‍ വീണ 250000 ദിര്‍ഹം (ഏകദേശം അരക്കോടി രൂപ) വിലമതിക്കുന്ന വാച്ചാണ് ദുബായ് പോലീസ് വീണ്ടെടുത്തത്. .എ.ഇ. പൗരനായ ഹമീദ് ഫഹദ് അലമേരി യു.കെയില്‍ നിന്നെത്തിയ സുഹൃത്തക്കളോടൊപ്പം പാം ജുമൈറയില്‍ ബോട്ട് യാത്ര ആസ്വദിക്കുന്നതിനിടെയാണ് സംഭവം. യു.കെയില്‍ നിന്നെത്തിയ സുഹൃത്ത് കടലില്‍ നീന്തി തിരിച്ച്‌ കപ്പലില്‍ എത്തിയപ്പോഴാണ് ആഴക്കടലില്‍ വാച്ച്‌ നഷ്ടപ്പെട്ടെന്ന് മനസിലാക്കുന്നത്. പ്രദേശത്തെ ആഴം കണക്കിലെടുത്ത് വാച്ച്‌ തിരികേ ലഭിക്കാൻ സാധ്യതയില്ലെന്നാണ് ആദ്യം കരുതിയിരുന്നത്.   എങ്കിലും അലമേരി ദുബായ് പോലീസിനെ ബന്ധപ്പെടുകയും നടന്ന സംഭവം വിശദീകരിക്കുകയും ചെയ്തു. ഉടൻ തന്നെ പോലീസിലെ മുങ്ങല്‍ വിദഗ്ദ സംഘം സ്ഥലത്തെത്തുകയും വാച്ചിനായുള്ള തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. ഉല്ലാസബോട്ടിലെ യാത്രക്കാരെ അതിശയിപ്പിച്ച്‌ വെറും 30 മിനിറ്റിനുള്ളില്‍ മുങ്ങല്‍ വിദഗ്ദര്‍ വാച്ചുമായി തിരിച്ച്‌ കപ്പലിലേക്കെത്തുകയായിരുന്നു.

    Read More »
  • Kerala

    കൊച്ചിയിലെ ഗതാഗതകുരുക്കിനു പരിഹാരമായി ആകാശപാതാ നിർദേശവുമായി ദേശീയപാത അതോറിറ്റി

        കൊച്ചി നഗരം ഗതാഗതകുരുക്കു കൊണ്ട് ശ്വാസം മുട്ടുകയാണ്. ഇതിനു പരിഹാരമായി ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ ആകാശപാത നിര്‍മിക്കാനുള്ള നിർദ്ദേശവുമായി ദേശീയപാത അതോറിറ്റി. ഇടപ്പള്ളി മുതല്‍ അരൂര്‍വരെയുള്ള 18 കിലോമീറ്റര്‍ ദൂരത്തില്‍ ദിവസവും 50000 വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്ത മൂന്ന് വര്‍ഷത്തിനിടയില്‍ ഇത് ഇരട്ടിയാകാന്‍ സാധ്യതയുണ്ട്. 35 മിനിറ്റില്‍ താഴെ താണ്ടിയെത്താവുന്ന ഈ ദൂരം വാഹനങ്ങളുടെ എണ്ണം ഇരട്ടിച്ചതോടെ മൂന്ന് മണിക്കൂര്‍ വരെ നീളുന്ന സ്ഥിതിയായി. ഇടപ്പള്ളി കൂടാതെ പാലാരിവട്ടത്തും വൈറ്റിലയിലും കുണ്ടന്നൂരും ഫ്ലൈഓവര്‍ പണിതിട്ടും തിരക്കിന് ശമനമില്ല. അഞ്ച് ദേശീയപാതകളാണ് അരൂര്‍- ഇടപ്പള്ളി റോഡുമായി ബന്ധപ്പെട്ട് കിടക്കുന്നത്. ഇത് ഉടന്‍ തന്നെ ഏഴു ദേശീയപാതാളാകും. കുണ്ടന്നൂര്‍- തേനി ഗ്രീന്‍ഫീല്‍ഡ് റോഡ്, കുണ്ടന്നൂര്‍- അങ്കമാലി ബൈപ്പാസ് എന്നിവ ഉടന്‍ ഈ പാതയുമായി ബന്ധിപ്പിക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ പാതകള്‍ ഇടപ്പള്ളി- അരൂര്‍ റോഡുമായി ബന്ധിപ്പിക്കും. ഇതെല്ലാം ഉള്‍ക്കൊള്ളാന്‍ ആറുവരി ആകാശപ്പാത വേണമെന്നാണ് ദേശീയപാത അതോറിട്ടിയുടെ നിഗമനം .…

    Read More »
  • Food

    നാളെ അന്താരാഷ്ട്ര ബിരിയാണി ദിനം; തലശ്ശേരി ദം ബിരിയാണി ഉണ്ടാക്കുന്ന വിധം

    നാളെയാണ് അന്താരാഷ്ട്ര ബിരിയാണി ദിനം.ബിരിയാണിയോട് ഇന്ത്യക്കാർക്ക് എന്നും ഒരിഷ്ടമുണ്ട്.സുഗന്ധമുള്ള ലഖ്‌നോവി ബിരിയാണി മുതല്‍ എരിവുള്ള ഹൈദരാബാദി ദം ബിരിയാണി വരെയും പുളിപ്പ് ചുവയുള്ള കൊല്‍ക്കത്ത ബിരിയാണി മുതല്‍ നെയ് മണമുള്ള മലബാര്‍ ബിരിയാണി വരെയും ആളുകളുടെ പ്രിയപ്പെട്ട വിഭവങ്ങളാണ്. സുഗന്ധവ്യഞ്ജനങ്ങളാണ് ബിരിയാണിയുടെ രുചി നിർണ്ണയിക്കുന്നതിലെ പ്രധാന ഘടകങ്ങൾ. ഗ്രാമ്പൂ, ഏലക്ക, കറുവാപ്പട്ട, മല്ലിയില, കറിയിലകൾ എന്നിവയാണ് ബിരിയാണിയിൽ പൊതുവേ ചേർക്കപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങൾ. നെയ്യ്, ഇഞ്ചി, ഉള്ളി, വെളുത്തുള്ളി, തൈര് എന്നിവയും പ്രധാന ചേരുവകളാണ്. അപൂർവമായി കുങ്കുമവും ചേർക്കപ്പെടുന്നുണ്ട്. സസ്യേതര ബിരിയാണിയിൽ സുഗന്ധവ്യഞ്ജനങ്ങൾക്കൊപ്പം ബീഫ് കോഴി, ആട്, മാട് എന്നിവയിൽ ഏതെങ്കിലുമൊന്നിന്റെ മാംസമാണ് ചേർക്കുന്നത്. പൂർണ്ണസസ്യ ബിരിയാണികളും ജനകീയമാണ്. ബിരിയാണി തയ്യാറാക്കാനുള്ള കൂട്ടുകൾ ഇപ്പോൾ കമ്പോളത്തിൽ ലഭ്യമായതിനാൽ ഇത് ഒരു ഞൊടിയിട വിഭവമായിട്ടുണ്ട്. നമ്മുടെ സ്വന്തം കപ്പ ബിരിയാണിക്കൊപ്പം ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള ബിരിയാണികൾ കേരളത്തിൽ ഇന്ന് ലഭ്യമാണെങ്കിലും ടേസ്റ്റുകൊണ്ട് മുന്നിൽ നിൽക്കുന്നത് നമ്മുടെ തലശ്ശേരി ബിരിയാണിയാണ്.തലശ്ശേരി ബിരിയാണി ഒരുതവണ കഴിച്ചവർ അതിന്റെ ടേസ്റ്റ് മറക്കില്ല.അധികം മസാല ചേർക്കാത്ത ഉഗ്രൻ ബിരിയാണിക്കൂട്ടാണ് ഇത്.നോക്കാം തലശ്ശേരി ബിരിയാണി ഉണ്ടാക്കുന്ന വിധം. ചേരുവകൾ…

    Read More »
  • Kerala

    കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ വേഗത മണിക്കൂറിൽ 80 കിലോമീറ്ററായി ഉയർത്തി

    തിരുവനന്തപുരം:കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ വേഗതകുറവെന്ന പരാതിക്ക് പരിഹാരമായി.മണിക്കൂറിൽ 80 കിലോമീറ്ററായാണ് ഉയർത്തിയിരിക്കുന്നത്. നിലവിലുണ്ടായിരുന്ന കേരള സര്‍ക്കാര്‍ വിജ്ഞാപനം അനുസരിച്ച്‌ സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ക്ക് 60 Km/Hr വേഗത ആണ് നല്‍കിയിരുന്നത്. എന്നാല്‍ വിവിധ നിരത്തുകളില്‍ കേന്ദ്ര നിയമമനുസരിച്ചുള്ള വേഗത ഇല്ലാത്തത് യാത്രക്കാര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകളുണ്ടാക്കുന്നു എന്ന പരാതികള്‍ വ്യാപകമായിരുന്നു. കേരളത്തിലെ റോഡുകളിലെ വേഗത പുനനിര്‍ണ്ണയിച്ച്‌ കൊണ്ട് സര്‍ക്കാര്‍ ഉത്തരവായതോടെയാണ് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ വേഗത 80 കിലോ മീറ്റര്‍/ മണിക്കൂര്‍ ആക്കാൻ തീരുമാനിച്ചത്.എന്നാല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ നടത്തുന്ന ഗജരാജ് AC സ്ലീപ്പര്‍ തുടങ്ങിയ ബസ്സുകളിലെ വേഗത 95 Km/Hr ആയി ക്രമീകരിച്ചിട്ടുണ്ട്. ഇതോടെ കൂടുതല്‍ യാത്രക്കാരെ വളരെ വേഗത്തില്‍ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ കെഎസ്‌ആര്‍ടിസി – സ്വിഫ്റ്റിന് കഴിയുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

    Read More »
Back to top button
error: