KeralaNEWS

ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റ്‌; പത്തനംതിട്ടയിൽ വെല്‍ഡിങ് വര്‍ക്ക് ഷോപ്പ് ഉടമ അറസ്റ്റില്‍ 

പത്തനംതിട്ട: ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റ്‌ പ്രചരിപ്പിച്ച വെല്‍ഡിങ് വര്‍ക്ക് ഷോപ്പ് ഉടമ അറസ്റ്റില്‍.

പത്തനംതിട്ട വെട്ടിപ്രം മുണ്ടുകൊട്ടയ്ക്കല്‍ തേക്കുംകാട്ടില്‍ വീട്ടില്‍  പ്രശാന്താണ് (45) അറസ്റ്റിലായത്.

 

Signature-ad

പത്തനംതിട്ട പ്രസ് ക്ലബ്ബിന് സമീപം വെല്‍ഡിങ് വര്‍ക്ക്‌ഷോപ് നടത്തുന്ന ഇയാള്‍  സമുദായമൈത്രിയെ ദോഷകരമായി ബാധിക്കുന്ന തരം തലക്കെട്ടോടെ മൂന്ന് മിനിറ്റോളം നീളുന്ന വിഡിയോയും അടിക്കുറിപ്പും  സ്വന്തം പേജിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇത് നീക്കം ചെയ്യണമെന്ന് സുഹൃത്തുക്കള്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടും തയാറാകാതെ വന്നതോടെ മൂന്നുപേര്‍ പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുകയായിരുന്നു.തുടർന്നായിരുന്നു അറസ്റ്റ്. ഇയാളുടെ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: