KeralaNEWS

കാട്ടാക്കടയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവം;  പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: കാട്ടാക്കടയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.

സിവില്‍ പൊലീസ് ഓഫീസര്‍മാരായ കിരണ്‍, വിനീത് എന്നിവരെയാണ് പിരിച്ചുവിട്ടത്. റൂറല്‍ എസ്പി ഡി ശിവല്‍പയുടേതാണ് നടപടി.

 

Signature-ad

ടൈല്‍സ് കട നടത്തി നഷ്ടത്തിലായ വിനീത് പണത്തിന് വേണ്ടിയാണ് വ്യാപാരി മുജീബിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. വാഹന പരിശോധനക്കെന്ന പേരിലാണ് ജൂണ്‍ 24 രാത്രി പൊലീസ് വേഷത്തിലെത്തിയ പ്രതികള്‍ ഇലക്‌ട്രോണിക് സ്ഥാപന ഉടമയായ മുജീബിന്റെ കാര്‍ കൈ കാണിച്ചു നിര്‍ത്തിയത്.

 

കാര്‍ നിര്‍ത്തിയ ശേഷം അക്രമികള്‍ മുജീബിന്റെ കാറില്‍ കയറി കൈയില്‍ വിലങ്ങ് ഇട്ട് ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു വാഹനത്തിലേയ്ക്ക് കയറ്റാന്‍ ശ്രമിക്കവേ വ്യാപാരി ബഹളം വെച്ചതിനാല്‍ ഇവര്‍ ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കേസില്‍ കിരണിനേയും വിനീതിനേയും കൂടാതെ വെള്ളനാട് സ്വദേശി അരുണിനെയും അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: