IndiaNEWS

മദ്യലഹരിയില്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച്‌ കയറിയ യുവതി പോലീസുകാരന്റെ മീശ പിഴുതെടുത്തു

ലക്നൗ:മദ്യലഹരിയില്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച്‌ കയറിയ യുവതി പോലീസുകാരെ ആക്രമിച്ചു . ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലെ പണ്ഡിറ്റ് ദീൻ ദയാല്‍ ഉപാധ്യായ നഗര്‍ സ്വദേശിയായ സീമയാണ് ബക്‌സറിലെ സിറ്റി പോലീസ് സ്റ്റേഷനില്‍ മദ്യപിച്ച്‌ എത്തി പോലീസുകാരെ ആക്രമിച്ചത്.
പോലീസ് സ്‌റ്റേഷനിലുണ്ടായിരുന്ന  കോണ്‍സ്റ്റബിളിന്റെ മീശ പറിക്കാനും യുവതി ശ്രമിച്ചിരുന്നു.അസഭ്യങ്ങളും പറഞ്ഞായിരുന്നു അക്രമം .ഒടുവില്‍ യുവതിയെ വളരെ പണിപ്പെട്ടാണ് കീഴടക്കിയത്.ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: