Month: July 2023
-
Kerala
സിനിമാ തിയേറ്ററിനുള്ളിൽ ജീവനക്കാരിയ്ക്കു നേരെ പീഡനശ്രമം; മൂന്നു പേർ അറസ്റ്റിൽ
കോട്ടയം: മുണ്ടക്കയത്ത് സിനിമാ തിയേറ്ററിലെ ജീവനക്കാരിയ്ക്കു നേരെ പീഡനശ്രമം നടത്തിയ മൂന്നു പേർ അറസ്റ്റിൽ. എരുമേലി ആനക്കല്ല് ഭാഗത്ത് അറയ്ക്കല്‍ വീട്ടില്‍ എ.എ അനീസ് (34), എരുമേലി ചരള ഭാഗത്ത് വലിയപറമ്ബില്‍ വീട്ടില്‍ വി.ജെ ഷെഫീഖ് (36), എരുമേലി പ്രൊപ്പോസ് ഭാഗത്ത് ആനക്കല്ല് വീട്ടില്‍ എ. ഷാനവാസ് (41) എന്നിവരെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് മുണ്ടക്കയം ആര്‍.ഡി സിനിമാസ് തിയേറ്ററില്‍ സിനിമ കാണാൻ എത്തുകയും തിയേറ്ററിനുള്ളില്‍ കയറിയിരുന്ന് ഉച്ചത്തില്‍ ചീത്ത വിളിക്കുകയും കാഴ്ചക്കാര്‍ക്ക് ശല്യം ഉണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് തിയേറ്ററില്‍ ജോലിയില്‍ ഉണ്ടായിരുന്ന യുവതി ഇവരോട് ബഹളം ഉണ്ടാക്കാതെ സിനിമ കാണാൻ പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ യുവതിയെ ചീത്ത വിളിയ്ക്കുകയും, കടന്നു പിടിക്കയുമായിരുന്നു. ഇതുകൂടാതെ തിയേറ്ററില്‍ ജോലിയില്‍ ഉണ്ടായിരുന്ന 2 ജോലിക്കാരെ ഇവര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയും ചെയ്തു.പരാതിയെ തുടര്‍ന്ന് മുണ്ടക്കയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും മൂവരെയും പിടികൂടുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ…
Read More » -
Kerala
ഗൃഹനാഥനെ കൊലപ്പെടുത്തി ചാക്കിലാക്കി കക്കൂസ് കുഴിയിൽ തള്ളി; നാടിനെ ഞെട്ടിച്ച സംഭവം അറിഞ്ഞത് രണ്ട് ദിവസമായി കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിലിനിടെ
കാസർകോട്: ഗൃഹനാഥനെ കൊലപ്പെടുത്തി ചാക്കിലാക്കി കക്കൂസ് കുഴിയിൽ തള്ളി. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ സീതാംഗോളി ചൗക്കാട് പിരിപ്പള്ളത്തെ തോമസ് ക്രാസ്റ്റയെ (63) യാണ് ക്രൂരമായി കൊലപ്പെടുത്തി ചാക്കിൽ കെട്ടി അയൽവാസിയുടെ പറമ്പിലെ കക്കൂസ് കുഴിയിൽ തള്ളിയത്. രണ്ട് ദിവസമായി തോമസ് ക്രിസ്റ്റയെ കാണാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നി പ്രദേശവാസികൾ നൽകിയ വിവരത്തെ തുടർന്ന് ബദിയഡുക്ക എസ്.ഐ കെ പി വിനോദ് കുമാറും സംഘവും എത്തി പരിശോധിച്ചതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തായത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. നാളെ (ഞായർ) രാവിലെയായിരിക്കും ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കുക. അതുവരെ മൃതദേഹത്തിന് പൊലീസ് കാവൽ ഏർപെടുത്തും. വിരലടയാള വിദഗ്ധരും പൊലീസ് നായ ഉൾപ്പെടെയുള്ള സന്നാഹങ്ങളും ഞായറാഴ്ച രാവിലെയായിരിക്കും സ്ഥലത്തെത്തുക. ശനിയാഴ്ച വൈകീട്ടോടെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്ത് വന്നത്. കൊല നടത്തിയത് ആരാണെന്നതടക്കമുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം ഊർജിതമാക്കിയെന്നും ബദിയടുക്ക എസ്.ഐ…
Read More » -
Kerala
നൂറുരൂപയുടെ കള്ളനോട്ടുകളുമായി ദമ്പതികൾ അറസ്റ്റിൽ
കൊല്ലം:നൂറുരൂപയുടെ കള്ളനോട്ടുകളുമായി ദമ്പതികൾ അറസ്റ്റിൽ. വര്‍ക്കല കണ്ണമ്ബ ശ്യാമ നിവാസില്‍ ജയകുമാർ (56), ഇദ്ദേഹത്തിന്റെ ഭാര്യ ശ്യാമ (39) എന്നിവരാണ് പിടിയിലായത്. കൊട്ടാരക്കര, നെടുവത്തൂര്‍ പ്രദേശങ്ങളിലുള്ള വിവിധ കടകളില്‍ നൂറു രൂപയുടെ കള്ളനോട്ടുകള്‍ കൈമാറ്റം ചെയ്ത് സാധനങ്ങള്‍ വാങ്ങിയ കേസില്‍ ആണ് ദമ്ബതികൾ പിടിയിലായത്. പ്രതികളുടെ പക്കല്‍നിന്നും 100 രൂപയുടെ നൂറിലധികം കള്ളനോട്ടുകളും വര്‍ക്കലയിലെ വീട്ടില്‍നിന്ന് ആയിരത്തിലേറെ രൂപയുടെ കള്ളനോട്ടുകളും പൊലീസ് കണ്ടെടുത്തിരുന്നു. കൊട്ടാരക്കര പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Read More » -
Kerala
മോട്ടോര്‍ വാഹന വകുപ്പിന്‍റെ മൂന്നാമത്തെ ഓഫീസിന്‍റെയും ഫ്യൂസൂരി കെഎസ്‌ഇബി
കണ്ണൂര്‍: തോട്ടിയുമായി പോയ കെഎസ്ഇബിയുടെ വാഹനത്തിന് പിഴയിട്ട ശേഷം സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്‍റെ മൂന്നാമത്തെ ഓഫീസിന്‍റെയും ഫ്യൂസൂരി കെഎസ്‌ഇബി.കണ്ണൂർ മട്ടന്നൂരിലെ എഐ ക്യാമറ നിയന്ത്രിക്കുന്ന ഓഫീസിന്‍റെ ഫ്യൂസാണ് ഇന്ന് വൈകുന്നേരത്തോടെ ഊരിയത്. 57000 രൂപ വൈദ്യുതി ബില്ല് കുടിശ്ശിക ആയതിനെ തുടര്‍ന്നാണ് നടപടി.കണ്ണൂരിലെ മുഴുവൻ റോഡ് ക്യാമറ നിരീക്ഷണവും മട്ടന്നൂര്‍ ഓഫീസില്‍ ആണ്. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് കറന്തക്കാടുള്ള ആര്‍ടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്‌ഇബി ഊരിയിരുന്നു. വൈദ്യുത ബില്‍ കുടിശിക വരുത്തിയതോടെയായിരുന്നു നടപടി. വയനാട്ടില്‍ വാഹനത്തില്‍ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്‌ഇബിക്ക് എഐ ക്യാമറയുടെ നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ വയനാട് കല്‍പ്പറ്റയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി കണക്ഷനും കെഎസ്‌ഇബി വിച്ഛേദിച്ചിരുന്നു.
Read More » -
India
ഇന്ത്യൻ മുസ്‌ലിംകള്‍ ഭീതിയിലെന്ന് ഫ്രാൻസ് റിപ്പോർട്ട്
പാരീസ്:ഇന്ത്യൻ മുസ്‌ലിംകള്‍ ഭീതിയിലെന്ന് ഫ്രാൻസ് റിപ്പോർട്ട്.ഫ്രാൻസ് 24 എന്ന വാർത്താമാധ്യമമാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഹിന്ദുത്വ വാദികള്‍ ദേശീയതയുടെ മറവില്‍ സസ്യാഹാര രീതി നിര്‍ബന്ധിക്കുകയാണെന്നും അറവുമാടുകളുടെ വില്‍പ്പനയും നീക്കവും തടയുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.തൽഫലമായി ഈ പ്രാവശ്യത്തെ ബലി പെരുന്നാള്‍ ഭയത്തോടെയാണ് ഇന്ത്യൻ മുസ്‌ലിംകള്‍ ആഘോഷിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നാല്‍ക്കാലികളെ വാഹനത്തില്‍ കൊണ്ടുപോകവേ നിരവധി മുസ്‌ലിംകൾ കൊല്ലപ്പെട്ടതും ഗുര്‍ഗാവില്‍ ജുമുഅ നമസ്‌കാരങ്ങള്‍ തടയപ്പെട്ടതുമെല്ലാം റിപ്പോർട്ടിൽ എടുത്തു പറയുന്നു. 2014ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയതോടെ മുസ്‌ലിംകള്‍ വിവേചനം അനുഭവിക്കുകയാണെന്നും 2024 തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് ഇന്ത്യയിൽ വര്‍ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നേരത്തെ ലവ് ജിഹാദിലൂടെ ഇന്ത്യൻ മുസ്‌ലിംകള്‍ക്കെതിരെ സൃഷ്ടിക്കപ്പെടുന്ന വിദ്വേഷത്തിനെ കുറിച്ചും ഫ്രാൻസ് 24 റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ സഹിതമായിരുന്നു റിപ്പോര്‍ട്ട്. വസ്തുതകളുടെ അടിസ്ഥാനമില്ലാതെ പ്രചരിപ്പിക്കപ്പെട്ട ലവ് ജിഹാദില്‍ പ്രഗ്യാ സിംഗ് താക്കൂറിന്റെ പ്രകോപന പ്രസംഗവും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
Read More » -
Kerala
കൊക്കോ കർഷകർക്ക് ആശ്വാസം; കിലോയ്ക്ക് 215 രൂപ
ഇടുക്കി: റബ്ബറും ഏലവും കളഞ്ഞ് കൊക്കോ കൃഷി ചെയ്ത കർഷകർ ഭാഗ്യവാൻമാർ.കിലോയ്ക്ക് 215 രൂപയാണ് നിലവിലെ വില. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഹൈറേഞ്ചിലെ കമ്ബോളങ്ങളില്‍ പച്ച കൊക്കൊയ്‌ക്ക് 32 രൂപയും ഉണങ്ങിയതിന് വില 165 രൂപയുമാണ് ലഭിച്ചത്.എന്നാല്‍ ഇപ്പോള്‍ പച്ച കൊക്കൊയുടെ വില 40-42 രൂപയും ഉണങ്ങിയ കൊക്കൊയ്ക്ക് 215 രൂപയും ലഭിക്കുന്നുണ്ട്. കട്ടപ്പന, അണക്കര, വണ്ടിപ്പെരിയാര്‍, അടിമാലി, കുമളി എന്നീ കമ്ബോളങ്ങളിലാണ് ഹൈറേഞ്ചില്‍ പ്രധാനമായും കൊക്കൊ ശേഖരിക്കുന്നത്. മേയ് മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഹൈറേഞ്ചിലെ കമ്ബോളങ്ങളില്‍ കൂടുതലായി കൊക്കൊ എത്തുന്നത്. പാല്‍ ഉത്പന്നങ്ങളും ചോക്ലേറ്റും നിര്‍മിക്കുന്ന സഹകരണ സംഘങ്ങളുടെയും പ്രൈവറ്റ് കമ്ബനികളുടെയും ഏജൻസികള്‍ ഇവിടെ നിന്നും കൊക്കൊ ശേഖരിച്ച് ഗുജറാത്ത്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ ഫാക്ടറികളിലേക്കാണ് പ്രധാനമായും കയറ്റി അയയ്ക്കുന്നത്. ആരും കാര്യമായി ശ്രദ്ധിക്കാതെയും പരിപാലിക്കാതെയും ഇരുന്നതോടെ ഉത്പാദനം കുത്തനെ ഇടിഞ്ഞതാണ് കൊക്കോ വില സംസ്ഥാനത്ത് ഉയരാൻ കാരണം.
Read More » -
Kerala
ആഗ്രഹിച്ച മദ്യം കിട്ടാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്യാൻ മൊബൈല്‍ ടവറില്‍ കയറിയ യുവാവ് അറസ്റ്റില്‍
കാസർകോട്:ആഗ്രഹിച്ച മദ്യം കിട്ടാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്യാൻ മൊബൈല്‍ ടവറില്‍ കയറിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി സജില്‍ എന്ന ഉണ്ണി (34) ആണ് അറസ്റ്റിലായത്.കാസര്‍കോട് ഐസി ഭണ്ഡാരി റോഡിലെ മൊബൈല്‍ ടവറില്‍ കയറിയാണ് ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. ബിവറേജസ് കോര്‍പ്പറേഷന്റെ റീട്ടെയില്‍ മദ്യശാലയില്‍ മദ്യം വാങ്ങാനെത്തിയതായിരുന്നു ഉണ്ണി. എന്നാല്‍, ആഗ്രഹിച്ച മദ്യം ലഭിച്ചില്ല. തുടര്‍ന്ന് നിരാശനയായി സമീപത്തെ ഒരു വെയര്‍ഹൗസ് കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച മൊബൈല്‍ ടവറില്‍ കയറുകയും അതില്‍ നിന്ന് ചാടുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി അനുനയിപ്പിച്ച് ഇയാളെ താഴെ ഇറക്കുകയായിരുന്നു.പിന്നാലെ പൊതുശല്യം സൃഷ്ടിച്ചതിന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു..
Read More » -
Kerala
ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ഡോ. എ സദക്കത്തുള്ളയേയും കോട്ടയത്തെ പ്രമുഖരായ മറ്റ് 6 ഡോക്ടർമാരെയും ആദരിച്ചു
ജൂലൈ ഒന്ന് ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് കോട്ടയത്തെ പ്രമുഖ ഡോക്ടർമാരായ വിനോദ് മാണി, ജേക്കബ് ഡാനിയേൽ, എ സദക്കത്തുള്ള, ബെഞ്ചമിൻ ജോർജ്, രാജലക്ഷ്മി കെ, ലിസ്സി ബെഞ്ചമിൻ, ഡെയ്സി ജോസഫ് എന്നിവരെ ആദരിച്ചു. ജോയ് ആലുക്കാസ്, ജോളി സിൽക്ക്സ്, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഡോക്ടേഴ്സ് ദിനം ആചരിച്ചതും പ്രമുഖ ഡോക്ടർമാരെ ആദരിച്ചതും. മാൾ ഓഫ് ജോയ് ആർട്ടിയത്തിൽ ജോയ് ആലുക്കാസ് മാനേജർ ധനേഷ് ജീ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാണി സി കാപ്പൻ എം. എൽ. എ മുഖ്യ പ്രഭാഷണം നടത്തി. തുടർന്നാണ് കോട്ടയത്തെ ജനജീവിതത്തിൽ നിറഞ്ഞു നിൽക്കുന്ന പ്രഗത്ഭരായ 7 ഡോക്ടർ മാരെ ആദരിച്ചത്. അതേ തുടർന്ന് 50 ഓളം ഡയാലിസ് രോഗികൾക്ക് ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു. എച്ച്. ആർ ഇൻ ചാർജ് സാം സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. ജോളി സിൽക്ക്സ് മാനേജർ…
Read More » -
Kerala
അപകടത്തിൽപ്പെട്ട യാത്രക്കാരനെ ആശുപത്രിയിലാക്കിയ ശേഷം ബൈക്കുമായി മുങ്ങിയ വിരുതൻ അറസ്റ്റിൽ
കൊച്ചി:അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലാക്കിയ ശേഷം ബൈക്കുമായി മുങ്ങിയ വിരുതൻ അറസ്റ്റിൽ. കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതി പുലർച്ചെ 3.30ന് തമ്മനത്ത് അപകടത്തിൽപ്പെട്ട ആളെയാണ് ഫോർട്ട് കൊച്ചി ലാസർ ലൈൻ കരുവേലി വീട്ടിൽ വിഷ്ണു രാജേഷ് പറ്റിച്ചത്. മറിഞ്ഞ ബൈക്ക് കാലിലേക്ക് വീണതിനാൽ അനങ്ങാതെ റോഡിൽ കിടക്കുകയായിരുന്നു കൊടുങ്ങല്ലൂർ സ്വദേശി അർജ്ജുനനെ ഇയാൾ അതേ ബൈക്കിൽ തന്നെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച ശേഷം ബൈക്കുമായി മുങ്ങുകയായിരുന്നു. ഒന്നരലക്ഷത്തോളം വില വരുന്ന യമഹ ആർ വൺ ഫൈവ് വി ത്രീ ബൈക്ക് അർജ്ജുൻ്റെ സുഹൃത്തിൻ്റെതാണ്. പരാതിയെ തുടർന്ന് എറണാകുളം സെൻട്രൽ സ്റ്റേഷൻ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ബൈക്കും കസ്റ്റഡിയിൽ എടുത്തു.
Read More » -
India
ചെട്ടികുളങ്ങരയിലെ ഷെഡിൽ കിടക്കുന്ന ടൂറിസ്റ്റ് ബസിന് ബിഹാറിലും ബംഗാളിലും പിഴ !!
ആലപ്പുഴ: മാവേലിക്കര ചെട്ടികുളങ്ങരയിലെ ഷെഡിൽ കിടക്കുന്ന ടൂറിസ്റ്റ് ബസിന് ബിഹാറിലും ബംഗാളിലും പിഴ !! ചിത്രങ്ങൾ സഹിതം പിഴ അടയ്ക്കാൻ മോട്ടർവാഹന വകുപ്പിന്റെ നോട്ടിസ് വന്നതോടെ ബസുടമ വെട്ടിലായി.കഴിഞ്ഞ ഒരു മാസമായി ബസ് കേരളത്തിനു പുറത്തേക്കു പോയിട്ടില്ലെന്ന് ഉടമ ഉറപ്പിച്ചു പറയുന്ന ബസിനാണ് ബിഹാർ, ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നു ഗതാഗത നിയമം ലംഘിച്ചതിനും മതിയായ പെർമിറ്റ് ഇല്ലാത്തതിനും പിഴ ചുമത്തിയത്. കെഎൽ–31എം–7641 നമ്പർ ബസ് കഴിഞ്ഞ 28നു രാവിലെ 7.12നു ബിഹാറിലെ ഭഗൽപൂർ മോട്ടർ വാഹന ഓഫിസ് പരിധിയിലെ ക്യാമറയിൽ കുടുങ്ങിയതിനു 51,000 രൂപ പിഴ അടയ്ക്കണമെന്നു ചൂണ്ടിക്കാട്ടി ആദ്യ നോട്ടിസ് ലഭിച്ചു. അതേ ദിവസം വൈകിട്ട് 4.33നു ബംഗാൾ സിലിഗുരി ഓഫിസ് പരിധിയിൽ ഗതാഗത നിയമം ലംഘിച്ചതിനു 500 രൂപ പിഴ അടയ്ക്കണമെന്നു കാണിച്ചു രണ്ടാമത്തെ നോട്ടിസും ലഭിച്ചു. ഇതോടെ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി ഉടമ. ഇനിയും നോട്ടീസുകൾ വരുമോയെന്ന ആശങ്കയും ഉടമയ്ക്കുണ്ട്. ഇതോടെ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബസുടമ പോലീസിനും…
Read More »