NEWSPravasi

അരക്കോടി രൂപയുടെ വാച്ച് കടലിൽ നിന്നും അരമണിക്കൂറിനുള്ളിൽ കണ്ടെടുത്ത് ദുബായ് പോലീസ്

ദുബായ്: കടലിൽ നഷ്ടപ്പെട്ട അരക്കോടി രൂപയുടെ വാച്ച് അരമണിക്കൂറിനുള്ളിൽ കണ്ടെടുത്ത് ദുബായ് പോലീസ്.
പാം ജുമൈറയിൽ ഉല്ലാസബോട്ട് യാത്രയ്ക്കിടെ കടലില്‍ വീണ 250000 ദിര്‍ഹം (ഏകദേശം അരക്കോടി രൂപ) വിലമതിക്കുന്ന വാച്ചാണ് ദുബായ് പോലീസ് വീണ്ടെടുത്തത്.

.എ.ഇ. പൗരനായ ഹമീദ് ഫഹദ് അലമേരി യു.കെയില്‍ നിന്നെത്തിയ സുഹൃത്തക്കളോടൊപ്പം പാം ജുമൈറയില്‍ ബോട്ട് യാത്ര ആസ്വദിക്കുന്നതിനിടെയാണ് സംഭവം. യു.കെയില്‍ നിന്നെത്തിയ സുഹൃത്ത് കടലില്‍ നീന്തി തിരിച്ച്‌ കപ്പലില്‍ എത്തിയപ്പോഴാണ് ആഴക്കടലില്‍ വാച്ച്‌ നഷ്ടപ്പെട്ടെന്ന് മനസിലാക്കുന്നത്. പ്രദേശത്തെ ആഴം കണക്കിലെടുത്ത് വാച്ച്‌ തിരികേ ലഭിക്കാൻ സാധ്യതയില്ലെന്നാണ് ആദ്യം കരുതിയിരുന്നത്.

 

Signature-ad

എങ്കിലും അലമേരി ദുബായ് പോലീസിനെ ബന്ധപ്പെടുകയും നടന്ന സംഭവം വിശദീകരിക്കുകയും ചെയ്തു. ഉടൻ തന്നെ പോലീസിലെ മുങ്ങല്‍ വിദഗ്ദ സംഘം സ്ഥലത്തെത്തുകയും വാച്ചിനായുള്ള തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. ഉല്ലാസബോട്ടിലെ യാത്രക്കാരെ അതിശയിപ്പിച്ച്‌ വെറും 30 മിനിറ്റിനുള്ളില്‍ മുങ്ങല്‍ വിദഗ്ദര്‍ വാച്ചുമായി തിരിച്ച്‌ കപ്പലിലേക്കെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: