കണ്ണൂർ:കണ്ണൂരിൽ സഹോദരനെയും കുടുംബത്തെയും തീകൊളുത്തിയശേഷം ജ്യേഷ്ഠൻ തൂങ്ങിമരിച്ചനിലയിൽ.
കണ്ണൂര്‍ പത്തായക്കുന്ന് നൊച്ചോളി മടപ്പുരയ്ക്ക് സമീപം ‘ശ്രീനാരായണ’യില്‍ രഞ്ജിത്തിനെ (42) ആണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
രഞ്ജിത്തിന്റെ അനുജൻ രജീഷ് (40), രജീഷിന്റെ ഭാര്യ സുബിന, മകൻ ദക്ഷൻ തേജ് (ആറ്) എന്നിവര്‍ക്കാണ് അക്രമത്തില്‍ പൊള്ളലേറ്റത്. ഞായറാഴ്ച വൈകിട്ട് ഏഴിനാണ് സംഭവം.
പരേതനായ തയ്യില്‍ നാരായണന്റെയും നളിനിയുടെയും മക്കളാണ് രഞ്ജിത്തും രജീഷും. ഇരുവരും ആശാരിപ്പണിക്കാരാണ്. കതിരൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.