ആലപ്പുഴ:ഓണക്കാലത്തിന്റെ വരവറിയിച്ച് ജലമേളയ്ക്ക് ഇന്ന് കൊടിയേറും.ചരിത്ര പ്രസിദ്ധമായ ചമ്ബക്കുളം മൂലം വള്ളംകളിയാണ് ഇന്ന് നടക്കുക.
ചമ്ബക്കുളം പമ്ബയാറ്റിലാണ് വള്ളംകളി. മറ്റ് ജലമേളകളില്‍ നിന്നും വ്യത്യസ്ഥമായി 400 വര്‍ഷത്തെ പഴക്കമുള്ള ജലമേള കൂടിയാണ് ചമ്ബക്കുളം മൂലം വള്ളംകളി. വിവിധ വിഭാഗത്തിലുള്ള വള്ളങ്ങളുടെ മത്സരം ഓരോ ഘട്ടങ്ങളായാണ് നടക്കുന്നത്.
ഓണക്കാലത്തിന്റെ വരവറിയിച്ചാണ് കേരളത്തില്‍ വള്ളംകളി മേളകള്‍ക്ക് തുടക്കമിടുന്നത്. മിഥുന മാസത്തിലെ മൂലം നാളില്‍ പമ്ബാനദിയുടെ കൈവഴിയായ ചമ്ബക്കുളത്താറ്റിലാണ് സീസണിലെ ആദ്യ വെള്ളം കളിയായ ചമ്ബക്കുളം മൂലം വള്ളംകളി നടക്കുക.
അമ്ബലപ്പുഴ ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചില സംഭവങ്ങളുടെ ഓര്‍മ്മ പുതുക്കലായും ഈ വള്ളംകളി അറിയപ്പെടാറുണ്ട്. ജലത്തിലൂടെയുള്ള വര്‍ണാഭമായ ഘോഷയാത്രയ്ക്ക് ശേഷമാണ് ഇന്ന് വള്ളംകളി ആരംഭിക്കുക. നിറപ്പകിട്ടാര്‍ന്ന രൂപങ്ങളും നിശ്ചലദൃശ്യങ്ങളും വഹിക്കുന്ന വള്ളങ്ങള്‍ ഘോഷയാത്രയുടെ ഭാഗമാകും.