തിരുവനന്തപുരം:കെഎസ് ആര്‍ ടി സി ബസ്സുകള്‍ക്ക് ഇന്ന് ഒൻപത് കോടി രൂപ ടാര്‍ഗറ്റ് നിശ്ചയിച്ച് മാനേജ്‍മെന്റ്.
ടാര്‍ഗറ്റ് തികയ്ക്കാനായി 5000 ബസ്സുകള്‍ ഇന്ന് നിരത്തില്‍ ഇറക്കാനാണ് തീരുമാനം.എല്ലാ ഡിപ്പോകളിലെയും സര്‍വീസ് നടത്താൻ കഴിയുന്ന മുഴുവൻ ബസ്സുകളും ഇന്നിറങ്ങണമെന്ന് സിഎംഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കി.
സര്‍വീസിന് ആവശ്യത്തിന് ജീവനക്കാര്‍ ഉണ്ടെന്ന് അധികാരികള്‍ ഉറപ്പ് വരുത്തണം. മെഡിക്കല്‍ ലീവ് അല്ലാതെ യാതൊരു ലീവും അനുവദിക്കാൻ പാടില്ല. ഒരു ജീവനക്കാരന് പോലും ഡ്യൂട്ടി ഇല്ലാതിക്കരുതെന്നും സിഎംഡി ബിജു പ്രഭാകര്‍ നിര്‍ദേശിക്കുന്നു. മുഴുവൻ ബസ്സുകളും സര്‍വീസ് നടത്തുന്നതിനായി ആവശ്യമെങ്കില്‍ ഡ്യൂട്ടി സറണ്ടര്‍ അനുവദിക്കാമെന്നും നിര്‍ദേശമുണ്ട്.
നിലവില്‍ തിങ്കളാഴ്ചകളില്‍ 7.5 കോടി രൂപ വരെ വരുമാനം ലഭിക്കുന്ന സാഹചര്യത്തിലാണ് 1.5 കോടി രൂപ അധികം ലഭിക്കാനായി നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സുകള്‍ കൂടി ഓടിക്കുന്നത്.