Month: July 2023
-
India
അജിത്തിനെയും സംഘത്തെയും അയോഗ്യരാക്കണം; തിരിച്ചടിക്കാനുറച്ച് പവാര്‍
മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപിയെ നെടുകെ പിളര്‍ത്തി ബിജെപി സര്‍ക്കാരില്‍ ചേര്‍ന്ന അജിത് പവാറിന്റെ വിമത നീക്കം തടയാന്‍ നടപടികളുമായി ശരദ് പവാര്‍ വിഭാഗം. അജിത് പവാര്‍ ഉള്‍പ്പെടെ സത്യപ്രതിജ്ഞ ചെയ്ത 9 എംഎല്‍എമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ രാഹുല്‍ നര്‍വേകര്‍ക്കു പാര്‍ട്ടി പരാതി നല്‍കി. എല്ലാ ജില്ലകളിലെയും അണികള്‍ പാര്‍ട്ടി മേധാവി ശരദ് പവാറിനൊപ്പമുണ്ടെന്ന് അവകാശപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെയും എന്‍സിപി സമീപിച്ചിട്ടുണ്ട്. രാവിലെ സത്താറയിലെ കരാടില്‍ വൈ.ബി.ചവാന്‍ സ്മാരക മന്ദിരത്തില്‍ നടക്കുന്ന പൊതുയോഗത്തിന് ശേഷം ശരദ് പവാര്‍ നേതാക്കളെ കാണും. പാര്‍ട്ടിയുടെ പേരും ചിഹ്നവും നിലനിര്‍ത്തുക എന്നതാകും പവാറിന് മുന്നിലുളള വെല്ലുവിളി. വിമതപക്ഷത്തെ അധികം കടന്നാക്രമിക്കാതെ കരുതലോടെയായിരുന്നു സുപ്രിയ സുലെ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രതികരണം. തിരിച്ചുവരാന്‍ സാധ്യതയുള്ളവരെ ഉന്നമിട്ടാണ് ഈ നീക്കമെന്നാണു സൂചന. 53ല്‍ നാല്‍പ്പതിലധികം എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമാണെന്നാണ് അജിത് പവാറിന്റെ അവകാശവാദം. സഖ്യവുമായി ആലോചിക്കാതെ ഏകപക്ഷീയമായി ജിതേന്ദ്ര ആവാഡിനെ പുതിയ പ്രതിപക്ഷ നേതാവായി നിശ്ചയിച്ചതില്‍ കോണ്‍ഗ്രസില്‍ നീരസമുണ്ട്. എന്‍സിപി പിളര്‍ന്നതോടെ…
Read More » -
India
സുരേഷ് ഗോപിയെ പരിഗണിക്കുമോ? പുനഃസംഘടന അഭ്യൂഹങ്ങള്‍ക്കിടെ കേന്ദ്ര മന്ത്രിസഭായോഗം ഇന്ന്
ന്യൂഡല്‍ഹി: പുനഃസംഘടന അഭ്യൂഹം ശക്തമായിരിക്കെ കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയിലെ ജി20 യോഗ വേദിയിലെ കണ്‍വെന്‍ഷന്‍ സെന്ററിലാണ് മന്ത്രിസഭ ചേരുക. മന്ത്രിസഭയിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. കേരളത്തില്‍ നിന്നുള്ള ബിജെപി നേതാക്കളായ സുരേഷ് ഗോപി, ഇ. ശ്രീധരന്‍ എന്നിവരെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. എന്നാല്‍, ഇതുസംബന്ധിച്ച് സ്ഥിരീകരണമുണ്ടായിട്ടില്ല. കേന്ദ്രമന്ത്രിസഭാ വികസനത്തെ കുറിച്ച് കേള്‍ക്കുന്നത് ഊഹാപോഹങ്ങളെന്നായിരുന്നു കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രതികരണം. മന്ത്രിസഭയെ കുറിച്ച് തീരുമാനമെടുക്കുന്നത് പ്രധാനമന്ത്രിയാണ്. സുരേഷ് ഗോപി മന്ത്രിസഭയിലേക്ക് വന്നാല്‍ സന്തോഷമെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം, നിതിന്‍ ഗഡ്കരിയുടേതുള്‍പ്പെടെയുള്ള വകുപ്പുകളില്‍ മാറ്റമുണ്ടായേക്കുമെന്നും സൂചനയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്നതിന്റെ ഭാഗമായാണ് കേന്ദ്ര മന്ത്രിസഭാ മുഖം മിനുക്കാനൊരുങ്ങുന്നത്. ഘടക കക്ഷികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാനുള്ള സാധ്യതയുമുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ അടക്കമുള്ളവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു.
Read More » -
Kerala
കെഎസ്‌ഇബി-എംവിഡി പോര് തുടരുന്നു; ബോര്‍ഡ് വച്ചതിന് കെഎസ്ഇബിയ്ക്ക് 3250 രൂപ പിഴ
കാസര്‍കോട്: എ ഐ ക്യാമറകള്‍ വഴി പിഴയീടാക്കി തുടങ്ങിയതോടെ ആരംഭിച്ച കെഎസ്‌ഇബി-എംവിഡി പോര് തുടരുകയാണ്. കാസര്‍കോട് കെ എസ് ഇ ബിയ്‌ക്ക് വേണ്ടി ഓടുന്ന വാഹനത്തില്‍ കെ എസ് ഇ ബി എന്ന ബോര്‍ഡ് വച്ചതിന് 3250 രൂപ പിഴ ചുമത്തിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കാസര്‍കോട് എൻഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഓഫീസിന്റെ ഫ്യൂസ് കെഎസ്‌ഇബി ഊരിയത് കഴിഞ്ഞദിവസമാണ്. വിവിധ മാസങ്ങളിലെ ബില്‍ തുകയായി 57,000 രൂപ അടയ്ക്കാനുണ്ടെന്ന് കാട്ടിയാണ് കെഎസ്‌ഇബി ഫ്യൂസൂരിയത്. ഇതിന് തലേന്ന് മട്ടന്നൂരില്‍ ഫ്യൂസ് ഊരിമാറ്റിയതോടെ വൈദ്യുതി ചാര്‍ജ് ചെയ്യാൻ കഴിയാതെ ആര്‍.ടി.ഒയുടെ മൂന്ന് വാഹനങ്ങള്‍ കട്ടപ്പുറത്തായിരുന്നു.ഇവിടെ വൈദ്യുതി തുക 52,820 രൂപ കുടിശിക ഉള്ളതിനാലാണ് വൈദ്യുതി വിഛേദിച്ചത്. കണ്ണൂര്‍ ജില്ലയിലെ റോഡ് ക്യാമറകള്‍ നിയന്ത്രിക്കുന്നത് ഈ ഓഫീസില്‍ നിന്നാണ്. ജൂലായ് ഒന്നിന് രാവിലെയാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ ഫ്യൂസ് ഊരിയത്. 23,000 രൂപ ബില്ലടയ്‌ക്കാത്തതിനാല്‍ കാസര്‍കോട് കറന്തക്കാട്ടുള്ള ആര്‍ ടി ഒ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെ ഫ്യൂസ്…
Read More » -
Kerala
നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം:നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍.പന്നിയോട് തണ്ണിച്ചാന്‍കുഴി സ്വദേശിനി സോനയാണ് ഭർത്താവ് വിപിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സോനയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പതിനഞ്ചു ദിവസം മുന്‍പായിരുന്നു സോനയും വിപിനും വിവാഹിതരായത്. കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സോന. വിപിന്‍ ഓട്ടോ ഡ്രൈവറാണ്. അസ്വഭാവിക മരണത്തിന് കാട്ടാക്കട പോലീസ് കേസെടുത്തു.
Read More » -
Kerala
വെബ്സൈറ്റ് വഴി പരിചയപ്പെട്ട യുവതിയില്‍നിന്ന് വിവാഹവാഗ്ദാനം നല്‍കി 13 ലക്ഷം രൂപ തട്ടിയയാള്‍ അറസ്റ്റില്‍
കോഴിക്കോട്: വിവാഹപരസ്യം നല്‍കുന്ന വെബ്സൈറ്റ് വഴി പരിചയപ്പെട്ട യുവതിയില്‍നിന്ന് വിവാഹവാഗ്ദാനം നല്‍കി 13 ലക്ഷം രൂപ തട്ടിയയാള്‍ അറസ്റ്റില്‍. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി മുഹമ്മദ് നംഷീറിനെയാണ് (32) കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യുവതിയെ ദുബൈയില്‍ എൻജിനീയറാണെന്ന് ഇയാള്‍ വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിദേശ മൊബൈല്‍ നമ്ബറില്‍നിന്ന് വാട്സ് ആപ്പില്‍ ബന്ധപ്പെട്ട് ചില കേസില്‍പെട്ടെന്നും അതൊഴിവാക്കാൻ പണം വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെ പല തവണയായി യുവതി 13 ലക്ഷം രൂപ കൈമാറി. രണ്ടാം വിവാഹത്തിന് മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന യുവതികളെ പ്രതി നേരത്തെയും കബളിപ്പിച്ചെന്നും ഇത്തരത്തിലുള്ള രണ്ടുപേരെ വിവാഹം കഴിച്ചെന്നും പൊലീസ് പറഞ്ഞു. പരിചയപ്പെടുന്ന യുവതികളുടെ വിഡിയോ വാട്സ് ആപ് വഴി ശേഖരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതായും കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ ക്രൈം പൊലീസ് ഇൻസ്പെക്ടര്‍ ദിനേശ് കോറോത്തും സംഘവും പരാതിക്കടിസ്ഥാനമായ മാട്രിമോണിയല്‍ സൈറ്റില്‍നിന്നുള്ള വിവരങ്ങളും ഫോണ്‍ കാളുകളും സമൂഹമാധ്യമ അക്കൗണ്ടുകളും പരിശോധിച്ചാണ് പ്രതിയെ…
Read More » -
India
ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ നഷ്ടപ്പെടുത്തിയത് 65 ലക്ഷം രൂപ; പിന്നാലെ ജീവനൊടുക്കി യുവാവ്
ബെംഗളൂരു: ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ 65 ലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ബെംഗളൂരുവിലെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ മാനേജരായി ജോലി ചെയ്യുന്ന വിജിത് ശാന്താരാമ ഹെഗാദെ എന്നയാളാണ് ആത്മഹത്യ ചെയ്തത്.37 വയസായിരുന്നു. വെള്ളിയാഴ്ചയാണ് വിജിത് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.വിജിത്തിന്റെ ആത്മഹത്യക്കുറിപ്പും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഓണ്‍ലെന്‍ ഗെയിമുകള്‍ വഴി സമ്ബാദിച്ച പണമെല്ലാം നഷ്ടമായെന്നും 65 ലക്ഷം രൂപയോളം ഇതിനായി ലോണ്‍ എടുത്തിട്ടുള്ളതായുമാണ് കുറിപ്പില്‍ ഉള്ളത്.
Read More » -
Kerala
എംഡിഎംഎയുമായി യുവതി ഉൾപ്പെടെ മൂന്നുപേര്‍ അറസ്റ്റിൽ;പിടിയിലായ യുവതി സൗത്ത് കേരള സൗന്ദര്യ മത്സരത്തിലെ റണ്ണറപ്പ്
പാലക്കാട്:എംഡിഎംഎയുമായി യുവതി ഉൾപ്പെടെ മൂന്നുപേര്‍ അറസ്റ്റിൽ.പുതുശേരിയില്‍ യുവാവും യുവതിയും വടക്കഞ്ചേരിയില്‍ യുവാവുമാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പൊലീസും നടത്തിയ പരിശോധനയില്‍ പിടിയിലായത്. തൃശൂര്‍ മുകുന്ദപുരം എടശേരി ആരക്കവീട്ടില്‍ മുഹമ്മദ് റയീസ് (31), വള്ളിവട്ടറ എടവാഴിക്കല്‍ വീട്ടില്‍ ഷമീന (31) എന്നിവരെയാണ് പുതുശേരിയില്‍ അറസ്റ്റ് ചെയ്തത്. ശനി രാത്രി 11.30ന് വാഹന പരിശോധനയ്ക്കിടെ ജീപ്പിലെത്തിയ ഇവര്‍ കൈകാണിച്ചിട്ടും നിര്‍ത്തിയില്ല. സംശയം തോന്നി വാഹനം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പരിശോധനയില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ചനിലയില്‍ 62 ഗ്രാം എംഡിഎംഎ കണ്ടെത്തി. വടക്കഞ്ചേരിയില്‍ 42.70 ഗ്രാം എംഡിഎംഎയുമായി കടമ്ബഴിപ്പുറം സ്വദേശി അഭിജിത് കൃഷ്ണനാ (25) ണ് അറസ്റ്റിലായത്. ബിഎസ്സി ബിരുദധാരിയായ അഭിജിത് ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് ലഹരി കടത്തുന്നതിനിടയിലാണ് പിടിയിലായത്. മോഡലും ഇൻസ്റ്റഗ്രാം താരവും സൗത്ത് കേരള സൗന്ദര്യ മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പുമാണ് അറസ്റ്റിലായ ഷമീനയെന്ന് കസബ പൊലീസ് പറഞ്ഞു. കൊച്ചിയിലെ റിസോര്‍ട്ട് കേന്ദ്രീകരിച്ച് മോഡലുകളും സാമൂഹിക മാധ്യമ കൂട്ടായ്മയിലെ താരങ്ങളും നടത്തിയ പാര്‍ട്ടിയിലേക്കാണ് ഇവര്‍ എംഡിഎംഎ കൊണ്ടു…
Read More » -
Crime
ഭാര്യാമാതാവിനെ മരുമകൻ തലക്കടിച്ച് കൊന്നു
നെയ്യാറ്റിൻകര:ഭാര്യാമാതാവിനെ മരുമകൻ തലക്കടിച്ച് കൊന്നു.നെയ്യാറ്റിൻകര കുളത്തൂര്‍ കടകുളത്താണ് സംഭവം. കടകുളം സ്വദേശി തങ്കം (65) ആണ് മരുമകൻ റോബര്‍ട്ടിൻ്റെ അടിയേറ്റ് മരിച്ചത്.ഇന്നലെ വൈകിട്ടാണ് സംഭവം. റോബര്‍ട്ട് ഭാര്യ പ്രീതയെ മര്‍ദ്ദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് തങ്കത്തിന് ഇരുമ്ബ് ദണ്ഡ് കൊണ്ട് തലക്കടിയേറ്റത്. പ്രീതയ്ക്കും തലയ്ക്ക് പരുക്കുണ്ട്. സംഭവത്തിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
Read More » -
India
പ്രധാനമന്ത്രിയുടെ വസതിക്ക് മുകളിൽ ഡ്രോൺ; അന്വേഷണം ആരംഭിച്ചു
ന്യൂഡൽഹി:പ്രധാനമന്ത്രിയുടെ വസതിക്ക് മുകളിൽ ഡ്രോൺ പറത്തിയ സംഭവത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 5.30-ഓടെയാണ് സംഭവം. ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ട സ്പെഷ്യല്‍ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പിജി) ഉദ്യോഗസ്ഥരാണ് വിവരം ഡൽഹി പോലീസിനെ അറിയിക്കുകയായിരുന്നു.ഡൽഹി പോലീസിനൊപ്പം കേന്ദ്ര ഏജൻസികളും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. ഡ്രോണ്‍ കണ്ടെത്താനുള്ള ശ്രമം അടക്കമുള്ളവയാണ് നടത്തുള്ളത്. എസ്പിജിയാണ് പ്രധാനമന്ത്രിയുടെയും വസതിയുടെയും സുരക്ഷ ഒരുക്കുന്നത്. വിമാനങ്ങളും ഡ്രോണുകളും പറത്തുന്നതിന് വിലക്കുള്ള മേഖലയിലാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി.
Read More » -
Kerala
തേങ്ങയുമായി വന്ന ചരക്കുലോറി റോഡരികിലെ വീടിന് മുകളിലേക്ക് മറിഞ്ഞു
മലപ്പുറം:തേങ്ങയുമായി വന്ന ചരക്കുലോറി റോഡരികിലെ വീടിന് മുകളിലേക്ക് മറിഞ്ഞു. ഞായറാഴ്ച വൈകീട്ട് ഏഴിന് പുലാമന്തോൾ ചീരട്ടാമലയിലാണ് സംഭവം നടന്നത്. തമിഴ്നാട്ടില്‍നിന്ന് ചരക്കുമായി ചീരട്ടാമലയിലെ വെളിച്ചെണ്ണ കമ്ബനിയിലേക്ക് വന്ന ലോറിയാണ് മലറോഡില്‍ പച്ചക്കറി കച്ചവടം നടത്തുന്ന പട്ടുകുത്ത് ഷരീഫിന്‍റെ ഇരുനില വീടിന് മുകളിലേക്ക് മറിഞ്ഞത്. ചീരട്ടാമല ക്രഷറിനു സമീപം കുത്തനെയുള്ള ഇറക്കത്തിലെ വളവില്‍ എതിരെ വന്ന കാറിന് പോകാൻ വഴി നല്‍കവെ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതിക്കാല്‍ തകര്‍ത്ത് വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.ഡ്രൈവറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ടാം തവണയാണ് ഈ വീട്ട് മുറ്റത്തേക്ക് ലോറി മറിയുന്നത്.
Read More »