പത്തനംതിട്ട: ജില്ലയിൽ പനി മരണം തുടരുന്നു.അങ്ങാടിക്കല്‍ തെക്ക് ഉടയാൻ മുരുപ്പ് അജേഷ് ഭവനില്‍ അജേഷ് (44) ആണ് ഇന്നലെ പനിബാധിച്ച് മരിച്ചത്.
ഏഴംകുളം ചായലോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
പനിയെ തുടര്‍ന്ന് ശനിയാഴ്ച പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയതെങ്കിലും മെഡിക്കല്‍ കോളേജിലേക്ക് പോകാൻ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
ഒരുമാസത്തിനിടെ ജില്ലയിലെ എട്ടാമത്തെ പനി മരണമാണിത്.