Month: July 2023

  • Kerala

    ദേശീയ പാതയോരത്ത് കാടുപിടിച്ച സ്ഥലം വൃത്തിയാക്കി സൂര്യകാന്തി കൃഷി

    വയനാട്:ദേശീയ പാതയോരത്ത് കാടുപിടിച്ച സ്ഥലം വൃത്തിയാക്കി സൂര്യകാന്തി കൃഷിയിലൂടെ നൂറുമേനി കൊയ്ത് അയൽക്കൂട്ടം കൂട്ടായ്മ. സുൽത്താൻ ബത്തേരി മൂലങ്കാവ് സെന്റ് ജൂഡ് അയല്‍ക്കൂട്ടവും ക്ലൂണി പബ്ലിക് സ്കൂളും ചേര്‍ന്നാണ് ദേശീയ പാതയോരത്ത് കാടുപിടിച്ച സ്ഥലം വൃത്തിയാക്കി സൂര്യകാന്തി നട്ടത്. ക്ലൂണി പബ്ലിക് സ്കൂളിന്റെ മുമ്ബിലാണ് പൂന്തോട്ടം ഒരുക്കിയത്. പൂക്കള്‍ കാണാൻ ആളുകള്‍ ഏറെപേര്‍ എത്തുന്നുണ്ട്.ഓണത്തിന് മുൻപ് വിളവെടുക്കാനുള്ള തയാറെടുപ്പിലാണ് കൂട്ടായ്മ.

    Read More »
  • India

    പവാറിന്റെ പവര്‍ ചോരുന്നത് പ്രഫുലിന്റെ കൂടുമാറ്റത്തില്‍; നടുക്കം വിടാതെ എന്‍.സി.പി.

    മുംബൈ: ഒരുപക്ഷേ അനന്തരവന്‍ അജിത് പവാര്‍ മറുകണ്ടം ചാടിയതിനെക്കാള്‍ അധികം എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറിനെ വേദനിപ്പിച്ചിട്ടുണ്ടാവുക ഉറ്റ വിശ്വസ്തനും രാജ്യസഭാ എം.പിയുമായ പ്രഫുല്‍ പട്ടേലിന്റെ കളംമാറ്റമായിരിക്കും. കാരണം ശരദ് പവാറിനെ സംബന്ധിച്ചിടത്തോളം ഒരു ക്രൈസിസ് മാനേജര്‍ കൂടിയായിരുന്നു പ്രഫുല്‍. ഈയടുത്ത് എന്‍.സി.പി. ദേശീയ അധ്യക്ഷസ്ഥാനത്തുനിന്ന് ശരദ് പവാര്‍ രാജി പ്രഖ്യാപിച്ചപ്പോള്‍ പ്രതിസന്ധി പരിഹരിക്കാന്‍ കളത്തിലിറങ്ങിയതും പവാറിനെ കൊണ്ട് തീരുമാനം പിന്‍വലിപ്പിച്ചതും പ്രഫുലിന്റെ നീക്കത്തിലൂടെ ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജി പ്രഖ്യാപനം പിന്‍വലിച്ച പവാര്‍ പിന്നീട് എന്‍.സി.പി. നേതൃഘടനയില്‍ മാറ്റം കൊണ്ടുവരികയും വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് സുപ്രിയ സുലെയ്ക്കൊപ്പം പ്രഫുലിനെ എത്തിക്കുകയും ചെയ്തു. പ്രഫുല്‍ പട്ടേലിന്റെ നീക്കത്തെ പവാറിന് നേരിട്ട വ്യക്തിപരമായ തിരിച്ചടി കൂടിയായാണ് വിലയിരുത്തപ്പെടുന്നത്. പ്രഫുല്‍ പട്ടേലിനോടും സുനില്‍ തട്കാരയോടും ഒഴികെ മറ്റാരോടും ദേഷ്യമില്ലെന്ന് പവാര്‍ പറഞ്ഞിട്ടുമുണ്ട്. പ്രഫുല്‍ പട്ടേലിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത് ശരദ് പവാറാണ്. അന്നു മുതല്‍ പ്രഫുലിന്റെ രാഷ്ട്രീയഗുരുവായിരുന്നു പവാര്‍. ഉറ്റ അനുയായിയില്‍നിന്നുള്ള പ്രഫുലിന്റെ വേഷപ്പകര്‍ച്ച പവാറിനെ മുറിവേല്‍പ്പിക്കും…

    Read More »
  • Kerala

    കാന്താരി മുളക് വില 600 കടന്നു

    കൊച്ചി:കാന്താരി മുളക് വില 600 കടന്നു. ഡിമാൻഡ് കൂടിയതോടെയാണ് വിലക്കയറ്റം. ശരീരത്തിലെ കൊളസ്‌ട്രോളിനുള്ള നാടൻ പ്രതിവിധി എന്നതാണ് കാന്താരിയെ വിപണിയിലെ കുഞ്ഞൻ താരമാക്കിയത്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും കാന്താരി വാങ്ങുന്നവരുടെ രഹസ്യ അജണ്ട കൊളസ്‌ട്രോള്‍ കുറയ്ക്കുക തന്നെയാണ്. കഴിഞ്ഞ വർഷം കിലോയ്ക്ക് 1200 രൂപ വരെ കാന്താരിമുളകിന് ലഭിച്ചിരുന്നു.നിലവിൽ 400 രൂപ ഉണ്ടായിരുന്ന വിലയാണ് ഇപ്പോൾ രണ്ടു ദിവസം കൊണ്ട് 600 ആയിരിക്കുന്നത്. അതേസമയം വില കുതിച്ചിട്ടും കേരളത്തില്‍ കാര്യമായി കാന്താരി കൃഷി ചെയ്യാൻ കര്‍ഷകര്‍ മുന്നോട്ട് വരാത്ത സ്ഥിതിയാണ്. പലരും ഇഞ്ചി കൃഷിക്കും മറ്റും ഇടവിളയായാണ് കാന്താരി കൃഷി ചെയ്യുന്നത്. വിപണിയില്‍ ഉയര്‍ന്ന വില ലഭിക്കാറുണ്ടെങ്കിലും മാറി മറിയുന്ന വിലയും ചെടികളുടെ ലഭ്യതക്കുറവുമാണ് കര്‍ഷകരെ പിന്നോട്ടടിപ്പിക്കുന്നത്. എല്ലാ സീസണിലും കാന്താരിക്ക് ഡിമാൻഡ് ഉണ്ടെങ്കിലും വിപണിയില്‍ ആവശ്യത്തിന് എത്തുന്നില്ലെന്ന് കച്ചവടക്കാരും പറയുന്നു.   കേരളത്തിനു പുറമേ മേഘാലയയിലും തമിഴ്നാട്ടിലും കാന്താരികൃഷിയുണ്ട്. മുളക് വര്‍ഗത്തിലെ കുഞ്ഞനാണെങ്കിലും എരിവില്‍ മുന്നിലാണ് കാന്താരി. വെള്ള, നീല,…

    Read More »
  • Crime

    മകന്റെ കൊലപാതകം മറയ്ക്കാന്‍ പലവട്ടം ‘ദൃശ്യം’ കണ്ടു; കാമുകനൊപ്പം ജീവിക്കാന്‍ യുവതിയുടെ ക്രൂരത

    ഗാന്ധിനഗര്‍: കാമുകനുമൊത്ത് ജീവിക്കാന്‍ രണ്ടര വയസുള്ള മകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. സൂറത്തിലെ ഡിന്‍ഡോലിയില്‍ നിര്‍മാണത്തൊഴിലാളിയായ നയന മാണ്ഡവിയാണ് അറസ്റ്റിലായത്. കൊലയ്ക്കു ശേഷം കുട്ടിയെ കാണാനില്ലെന്ന് പരാതിപ്പെടുകയും തെറ്റായ വിവരം നല്‍കി പോലീസ് അന്വേഷണം വഴിതെറ്റിക്കുകയും ചെയ്ത പ്രതി, കുറ്റകൃത്യം മറയ്ക്കാന്‍ ‘ദൃശ്യം’ സിനിമ പലതവണ കണ്ടതായും പോലീസ് വ്യക്തമാക്കി. മകന്‍ വീര്‍ മാണ്ഡവിയെ കാണാനില്ലെന്ന പരാതിയുമായാണ് നയന പോലീസ് സ്റ്റേഷനിലെത്തിയത്. നയന ജോലിചെയ്യുന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് കുഞ്ഞ് ആ സ്ഥലത്തുനിന്ന് പുറത്തുപോയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മയെ പോലീസ് വിശദമായി ചോദ്യം ചെയ്തെങ്കിലും വിവരമൊന്നും ലഭിച്ചില്ല. കുട്ടിയെ കണ്ടെത്താന്‍ പോലീസ് നായയുടെ സഹായം തേടിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. മൂന്ന് ദിവസം തുടര്‍ച്ചയായി പോലീസ് കുട്ടിയ്ക്കായി തിരച്ചില്‍ നടത്തി. തുടര്‍ന്ന് യുവതി ഝാര്‍ഖണ്ഡിലുള്ള തന്റെ കാമുകന്‍ കുട്ടിയെ കടത്തിക്കൊണ്ടുപോയതായി ആരോപണം ഉന്നയിച്ചു. പോലീസ് ഇയാളുമായി ബന്ധപ്പെട്ടെങ്കിലും സൂറത്തിന്റെ പരിസരത്ത് ഇയാള്‍ വന്നുപോയതായുള്ള സൂചനകളൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. നയന…

    Read More »
  • Kerala

    മറുനാടന്‍ മലയാളി ഓഫീസുകളിലും റിപ്പോര്‍ട്ടര്‍മാരുടെ വീടുകളിലും പോലീസ് റെയ്ഡ്

    കൊച്ചി: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന് റിപ്പോര്‍ട്ടര്‍മാരുടെ വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്. കൊച്ചി സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തിലാണ് കൊച്ചിയില്‍ പരിശോധന നടക്കുന്നത്. ഇന്ന് രാവിലെ തുടങ്ങിയ റെയ്ഡ് ഇപ്പോഴും പുരോഗമിക്കുകയാണ്. പിവി ശ്രീനിജിന്‍ എംഎല്‍എയുടെ പരാതിയിലാണ് പരിശോധന. കൊല്ലത്ത് ശ്യാം എന്ന മറുനാടന്‍ മലയാളി റിപ്പോര്‍ട്ടര്‍ പോലീസ് കസ്റ്റഡിയിലാണെന്ന് വിവരം പുറത്തുവന്നു. എന്നാല്‍, ശ്യാമിനെ മൊഴി എടുക്കാനാണ് വിളിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി. തിരുവനന്തപുരത്ത് മറുനാടന്‍ മലയാളിയുടെ രണ്ട് ജീവനക്കാരുടെ വീട്ടില്‍ പോലീസ് ഇന്ന് പരിശോധന നടത്തി. മരുതംകുഴി, വലിയവിള എന്നിവിടങ്ങളിലായിരുന്നു പരിശോധന. തിരുവനന്തപുരം പട്ടത്തുള്ള മറുനാടന്റെ ഓഫീസില്‍ കൊച്ചിയില്‍ നിന്നുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പിവി ശ്രീനിജന്‍ എം എല്‍ എയ്‌ക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരിലാണ് കൊച്ചി സിറ്റി പോലീസിന്റെ നടപടി. മറുനാടന്‍ മലയാളി ചാനല്‍ മേധാവി ഷാജന്‍ സ്‌കറിയക്കെതിരേ അടക്കം…

    Read More »
  • Local

    പത്തനംതിട്ട – തെങ്കാശി ബസുകളുടെ സമയ വിവരങ്ങള്‍ 

     തെങ്കാശി ഫാസ്റ്റ്  ● പത്തനംതിട്ട – തെങ്കാശി സമയവിവരങ്ങൾ Via ;കോന്നി , പത്തനാപുരം , പുനലൂര്‍ , തെന്‍മല , ആര്യങ്കാവ് , ചെങ്കോട്ട. ■ 7:50 am :- Pathanamthitta – Thenkasi (FP) ■ 9:55 am :- Pala – Thenkasi (FP) ■ 12:50 pm :- Kottayam – Thenkasi (FP) ■ 3:30 pm :- Pathanamthitta – Thenkasi (FP) ■  7:20 pm :- Alapuzha – Thenkasi (FP) ■ 9:10 pm :- Ernakulam – Thenkasi (LS FP) ■■■■■■■■■■■■■■■■■■■■ ● Thenkasi – Pathanamthitta Timings● ■ 5:30 am :- Thenkasi – Kottayam (FP) ■ 7:20 am :- Thenkasi – Alapuzha (LS FP) ■11:30 am :- Thenkasi – Pathanamthitta (FP) ■ 2:30…

    Read More »
  • India

    മംഗലാപുരത്ത് കാസര്‍കോട് സ്വദേശി ആംബുലൻസ് ഇടിച്ച്‌ മരിച്ചു

    മംഗലാപുരം:തലപ്പാടിയില്‍ കാസര്‍കോട് സ്വദേശി ആംബുലൻസ് ഇടിച്ച്‌ മരിച്ചു.കയ്യാറിലെ ഫ്രാൻസിസ് ഡിസൂസയാണ് (62) ഞായറാഴ്ച വൈകുന്നേരം അപകടത്തില്‍പ്പെട്ടത്. നാട്ടിലേക്ക് ബസ് കയറാൻ പോവുകയായിരുന്ന ഫ്രാൻസിസിനെ തലപ്പാടി ബാറിന് മുന്നില്‍ കേരളത്തില്‍ നിന്ന് മംഗളൂരു ഭാഗത്തേക്ക് വരുകയായിരുന്ന ആംബുലൻസ് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഡിസൂസയെ ഡ്രൈവര്‍ അതേ ആംബുലൻസില്‍ മംഗളൂരു ഗവ.വെന്റ്ലോക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് സംഭവത്തില്‍ കേസെടുത്തു. ഫ്രാൻസിസിന്റെ സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കയ്യാര്‍ ക്രൈസ്റ്റ് കിങ് ദേവാലയത്തില്‍ നടക്കും.

    Read More »
  • Kerala

    ഭര്‍ത്താവിന്റെ സ്വര്‍ണവും പണവും അടിച്ചെടുത്ത് ഭാര്യ മുങ്ങി

    കൊല്ലം: ഭര്‍ത്താവിന്റെ സ്വര്‍ണവും പണവും അടിച്ചെടുത്തത് ഭാര്യ മുങ്ങി. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് പിണങ്ങി കഴിയുന്ന ദമ്ബതികളില്‍ ഭര്‍ത്താവാണ് പരാതിയുമായി രംഗത്ത് വന്നത്.ഇയാളുടെ പരാതിയിൽ പോലീസ് കേസെടുത്തു  അഞ്ചാലുംമൂട് കുപ്പണ കെ.വി എം.ആര്‍.എ നഗര്‍ 111ല്‍ മംഗലത്ത് വീട്ടില്‍ മനോജ് കുമാറിന്റെ പരാതിയില്‍ ഭാര്യ ലയ (45) ക്കെതിരെയാണ് അഞ്ചാലുംമൂട് പൊലീസ് കേസെടുത്തത്. ജൂണ്‍ 24ന് ലയയും ഇവരുടെ ആദ്യ വിവാഹത്തിലെ മകൻ ജഗനും ചേര്‍ന്ന് മനോജ് താമസിക്കുന്ന വീടിനുള്ളില്‍ അതിക്രമിച്ച്‌ കടന്ന് രണ്ടാം നിലയിലെ കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏഴ് പവന്റെ സ്വര്‍ണാഭരണങ്ങളും മൂന്ന് ലക്ഷം രൂപയും നാല് സിസിടിവി ക്യാമറകളും ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെയുള്ള സാധനങ്ങളും മോഷ്ടിച്ചതായാണു പരാതി.   ഏകദേശം ഏഴര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കാണിച്ച്‌ മനോജ് കുമാര്‍ അഞ്ചാലുംമൂട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മോഷണത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അന്വേഷണത്തെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ കേസെടുക്കുകയായിരുന്നു. മനോജ് കുമാറും ഭാര്യ ലയയും…

    Read More »
  • Crime

    കഞ്ചാവ് കേസില്‍ ജാമ്യം നിന്നില്ല; അയല്‍വാസിയുടെ വീട് അടിച്ച് തകര്‍ത്തു, വീട്ടമ്മയെ ആക്രമിച്ചു

    പത്തനംതിട്ട: അടൂരില്‍ കഞ്ചാവ് കേസില്‍ ജാമ്യം നില്‍ക്കാത്തതിന് അയല്‍വാസിയുടെ വീട് അടിച്ചു തകര്‍ത്ത യുവാക്കള്‍ വീട്ടമ്മയെയും ആക്രമിച്ചു. സംഭവത്തില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പഴകുളം ശ്യാമിനി ഭവനം ശ്യാംലാല്‍ (32), ആദിക്കാട്ടുകുളങ്ങര മണ്ണുംപുറത്ത് കിഴക്കേതില്‍ ആഷിഖ് (23), പഴകുളം പന്ത്രാം കുഴിയില്‍ വീട്ടില്‍ ഷെഫീക് (36), അനില്‍ ഭവനം അനീഷ് (36), കുടശനാട് കഞ്ചുകോട് വട്ടയത്തിനാല്‍ തെക്കേക്കര മുരളീ ഭവനം അരുണ്‍ (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. വീട്ടമ്മയെ തൊഴിച്ച് താഴെയിട്ടതിന് ശേഷം കമ്പി വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ജനാലകളും ലൈറ്റുകളും അടിച്ച് പൊളിച്ച അക്രമികള്‍ കാര്‍ പോര്‍ച്ചും വെറുതെ വിട്ടില്ല. പഴകുളം ഭവദാസന്‍മുക്ക് പൊന്‍മാന കിഴക്കിതില്‍ നൂറുദീന്റെ വീടിന് നേരെയായിരുന്നു ആക്രമണം. നൂറുദീന്റെ ഭാര്യ സലീന ബീവിക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. സലീനയുടെ വീടിന് അടുത്ത് താമസിക്കുന്ന ശ്യാം ലാലിനെ എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കേസില്‍ ജാമ്യത്തിലെടുക്കണമെന്ന് ശ്യാം, സലീനയോട്…

    Read More »
  • India

    ബംഗാളിൽ തൃണമൂല്‍ സ്ഥാനാര്‍ഥിയുടെ പിതാവിനെ വെടിവെച്ചു കൊന്നു

    കൊൽക്കത്ത:പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളില്‍ പലയിടങ്ങളിലും സംഘര്‍ഷം രൂക്ഷമാകുന്നു.കാതല്‍ബെരിയയിൽ തൃണമൂൽ‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുടെ പിതാവിനെ വെടിവെച്ചു കൊന്നു. കാതല്‍ബെരിയ ഗ്രാമപഞ്ചായത്തിലെ തൃണമൂല്‍ സ്ഥാനാര്‍ഥി മൻവാരയുടെ പിതാവ് ജിയാറുല്‍ മൊല്ലയാണ് (52) മരിച്ചത്.സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബസന്തിയിലെ ഫുല്‍മലഞ്ച മേഖലയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.   വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മൊല്ലക്ക് വെടിയേറ്റത്. രാഷ്ട്രീയം വിടണമെന്ന് ആവശ്യപ്പെട്ട് മൊല്ലക്ക് എതിരാളികളില്‍നിന്ന് നിരന്തരം ഭീഷണികളുണ്ടായിരുന്നുവെന്നും പരാതിപ്പെട്ടെങ്കിലും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും മൻവാര പറഞ്ഞു.

    Read More »
Back to top button
error: