KeralaNEWS

ഭര്‍ത്താവിന്റെ സ്വര്‍ണവും പണവും അടിച്ചെടുത്ത് ഭാര്യ മുങ്ങി

കൊല്ലം: ഭര്‍ത്താവിന്റെ സ്വര്‍ണവും പണവും അടിച്ചെടുത്തത് ഭാര്യ മുങ്ങി. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് പിണങ്ങി കഴിയുന്ന ദമ്ബതികളില്‍ ഭര്‍ത്താവാണ് പരാതിയുമായി രംഗത്ത് വന്നത്.ഇയാളുടെ പരാതിയിൽ പോലീസ് കേസെടുത്തു
 അഞ്ചാലുംമൂട് കുപ്പണ കെ.വി എം.ആര്‍.എ നഗര്‍ 111ല്‍ മംഗലത്ത് വീട്ടില്‍ മനോജ് കുമാറിന്റെ പരാതിയില്‍ ഭാര്യ ലയ (45) ക്കെതിരെയാണ് അഞ്ചാലുംമൂട് പൊലീസ് കേസെടുത്തത്.

ജൂണ്‍ 24ന് ലയയും ഇവരുടെ ആദ്യ വിവാഹത്തിലെ മകൻ ജഗനും ചേര്‍ന്ന് മനോജ് താമസിക്കുന്ന വീടിനുള്ളില്‍ അതിക്രമിച്ച്‌ കടന്ന് രണ്ടാം നിലയിലെ കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏഴ് പവന്റെ സ്വര്‍ണാഭരണങ്ങളും മൂന്ന് ലക്ഷം രൂപയും നാല് സിസിടിവി ക്യാമറകളും ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെയുള്ള സാധനങ്ങളും മോഷ്ടിച്ചതായാണു പരാതി.

 

Signature-ad

ഏകദേശം ഏഴര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കാണിച്ച്‌ മനോജ് കുമാര്‍ അഞ്ചാലുംമൂട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മോഷണത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അന്വേഷണത്തെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ കേസെടുക്കുകയായിരുന്നു. മനോജ് കുമാറും ഭാര്യ ലയയും ഒരു വര്‍ഷമായി പിണങ്ങി കഴിയുകയും ഇത് സംബന്ധിച്ച കേസ് കോടതിയില്‍ തുടര്‍ന്ന് വരികയുമാണ്.

Back to top button
error: