Month: July 2023

  • Crime

    പട്ടിമറ്റം ആനക്കൊമ്പ് കേസില്‍ അന്വേഷണം ഊര്‍ജിതം; കണ്ടെത്തേണ്ടത് ആര് മുറിച്ചെടുത്തു? എങ്ങനെ കിട്ടി?

    എറണാകുളം: പട്ടിമറ്റത്ത് ആനക്കൊമ്പ് പിടികൂടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി വനം വകുപ്പ്. ആനക്കൊമ്പിന്റെ ഉറവിടത്തെക്കുറിച്ച് നിലമ്പൂരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം. സംഭവത്തില്‍ നാല് പേരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. പട്ടിമറ്റം സ്വദേശികളായ അഖില്‍ മോഹന്‍, അനീഷ് ആലപ്പുഴ സ്വദേശി ശ്യാംലാല്‍, മാവേലിക്കര സ്വദേശി അനീഷ് കുമാര്‍ എന്നിവരാണ് ആനക്കൊമ്പ് കൈമാറ്റം ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസം പിടിയിലായത്. അഖില്‍ മോഹന്റെ കൈവശമുണ്ടായിരുന്ന ആനക്കൊമ്പ് വാങ്ങാനാണ് ആലപ്പുഴയില്‍ നിന്ന് ശ്യാം ലാലും അനീഷ്‌കുമാറും എത്തിയത്. നിലമ്പൂരില്‍ നിന്ന് രണ്ട് മാസം മുന്‍പാണ് ആനക്കൊമ്പ് കിട്ടിയതെന്നാണ് അഖിലിന്റെ മൊഴി. ആനക്കൊമ്പ് എപ്പൊ എവിടെ വച്ച് മുറിച്ചെടുത്തു, അഖിലിന് ഇത് എങ്ങനെ കിട്ടി തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഞായറാഴ്ച തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം നിലമ്പൂരില്‍ എത്തി അന്വേഷണം നടത്തുന്ന കാര്യത്തില്‍ ഉദ്യാഗസ്ഥര്‍ തീരുമാനമെടുക്കും. നിലമ്പൂരില്‍ നേരത്തെ ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ടവരുമായി പിടിയിലായവര്‍ക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കും. അഞ്ച് ലക്ഷം രൂപക്കാണ് ആനക്കൊമ്പ് കൈമാറാന്‍ തീരുമാനിച്ചിരുന്നത്. പിടിയിലായവരുടെ…

    Read More »
  • NEWS

    ഇരട്ടച്ചങ്കനായ നേതാവ് ഒറ്റയ്ക്ക് കോടികള്‍ കീശയിലാക്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീണ്ടും ശക്തിധരന്‍

    തിരുവനന്തപുരം : കൈതോലപ്പായയിലെ പണം കടത്ത് ആരോപണം ആവര്‍ത്തിച്ച് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍. കോടികള്‍ കീശയിലാക്കിയത് ഇരട്ടച്ചങ്കനായ നേതാവ് ഒറ്റയ്കാണെന്നും വാങ്ങിയ കാശിന് പാര്‍ട്ടിയില്‍ കണക്കില്ലെന്നും ശക്തിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഏതുകാലത്തും കര്‍ക്കശമായ ചെലവ് വരവ് കണക്കുകള്‍ സൂക്ഷിക്കുന്ന പാര്‍ട്ടിയായിരുന്നു ഇത്. വിഭാഗീയത കൊടുമ്പിരിക്കൊണ്ട കാലശേഷമാണ് ഇത് താളം തെറ്റിയത്. കോണ്‍ഗ്രസിന് വേണ്ടി ആരോപണമുന്നയിക്കുന്നുവെന്ന എം വി ഗോവിന്ദന്റെ ആരോപണത്തിന് ‘എന്റെ രക്തത്തിന്റെ രാഷ്ട്രീയ ഡി എന്‍ എ ആര്‍ക്കും മനസിലാകുന്നില്ല’? എന്നായിരുന്നു ശക്തിധരന്‍ നല്‍കിയ മറുപടി. കൈതോലപ്പായയില്‍ ഉന്നത സിപിഎം നേതാവ് പണം കടത്തിയെന്നാണ് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചത്. കൈതോലപ്പായയില്‍ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ (2,00,35,000) ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്നായിരുന്നു ഫെയ്‌സ്ബുക് പോസ്റ്റിലൂടെയുള്ള ഗുരുതര ആരോപണം. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരന്‍ വ്യക്തമാക്കിയിരുന്നു. സിപിഎം പത്രമായ…

    Read More »
  • Crime

    എംഡിഎംഎ എത്തിച്ചത് സോഷ്യല്‍ മീഡിയ താരങ്ങളുടെ പാര്‍ട്ടിക്കായി; പിടിയിലായ റീല്‍സ് താരം ഹണിട്രാപ്പ് കേസിലും പ്രതി

    പാലക്കാട്: മോഡലും ഇന്‍സ്റ്റഗ്രാം താരവുമായ യുവതിയും കൂട്ടാളികളും എംഡിഎംഎ കൊണ്ടുപോയത് കൊച്ചിയിലെ റിസോര്‍ട്ട് കേന്ദ്രീകരിച്ചു മോഡലുകളും സമൂഹമാധ്യമ കൂട്ടായ്മയിലെ താരങ്ങളും നടത്തിയ പാര്‍ട്ടിയിലേക്ക്. ഇവരില്‍ നിന്നും 62 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് തൃശൂര്‍ മുകുന്ദപുരം വള്ളിവട്ടം എടവഴിക്കല്‍ വീട്ടില്‍ ഷമീന (31), സുഹൃത്ത് എടശ്ശേരി തളിക്കുളം അറക്കല്‍ വീട്ടില്‍ മുഹമ്മദ് റയീസ് (31) എന്നിവര്‍ അറസ്റ്റിലാകുന്നത്. പാലക്കാട് വച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ഥാര്‍ ജീപ്പില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഷമീന ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സുള്ള താരമാണ്. ഷമീന 2019 ല്‍ തിരുവമ്പാടി, കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ ഹണി ട്രാപ് കേസിലും പ്രതിയാണ്. സൗത്ത് കേരള സൗന്ദര്യ മത്സരത്തിലെ ഫസ്റ്റ് റണ്ണറയിരുന്നു ഇവര്‍. മുഹമ്മദ് റയീസ് ഐടി പ്രഫഷനലാണ്. മാസങ്ങള്‍ക്കു മുന്‍പാണ് ഇയാള്‍ ഗള്‍ഫിലെ ജോലി ഉപേക്ഷിച്ചു തൃശൂരിലെത്തിയത്. കഴിഞ്ഞ ദിവസം കസബ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍…

    Read More »
  • Kerala

    മഴക്കുറവിലും ചീയപ്പാറ വെള്ളച്ചാട്ടം ഒരുക്കുന്നത് മനോഹര കാഴ്ച തന്നെ

    ഇടുക്കിയുടെ പ്രവേശന കവാടമായ നേര്യമംഗലത്ത് നിന്നും അടിമാലിയിലേക്കുള്ള യാത്രമധ്യേയാണ് ചീയപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വനമേഖലയിലൂടെ ഹൈറേഞ്ചിലേക്കുള്ള യാത്രകളില്‍ പലരും ചീയപ്പാറയെ വിശ്രമകേന്ദ്രമെന്ന നിലയിലാണ് കണക്കാക്കുന്നത്. മലമുകളില്‍ നിന്ന് ഒഴുകിയെത്തുന്ന കുത്തനെയുള്ള വെള്ളച്ചാട്ടവും കാടിന്റെ വശ്യതും വാനരക്കൂട്ടങ്ങളുമെല്ലാം ചീയപ്പാറയിലെ പതിവ് കാഴ്ചകളാണ്. മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികളിലേറെപേരും ഇവിടെ എത്തിയാണ് മടങ്ങാറ്.അടിമാലി ഗ്രാമപഞ്ചായത്തിലെ കമ്പിലൈന്‍ എന്ന ചെറു ഗ്രാമത്തില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളമാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നത്.കാട്ടുച്ചോലകള്‍ താണ്ടിയെത്തുന്ന വെള്ളം പാറക്കെട്ടുകളെ തലോടി താഴെക്കൊഴുകി ദേവിയാര്‍ പുഴയോട് ചേരുന്നു. തുടര്‍ന്ന് നേര്യമംഗലത്തുവെച്ച് പെരിയാറിനോടും ചേരുന്നു. ചീയപ്പാറയിലെ വെള്ളം 1000 അടി ഉയരത്തിൽ നിന്ന് പതിക്കുകയും ഏഴ് തട്ടുകളായി താഴേക്ക് ഒഴുകുകയും ചെയ്യുന്നു.ദേശീയ പാത 48 ന് സമീപമാണ് വെള്ളച്ചാട്ടം. ചീയപ്പാറയിൽ നിന്ന് അടിമാലിയിലേക്കുള്ള വഴിയിൽ മറ്റൊരു വെള്ളച്ചാട്ടം കൂടിയുണ്ട്- വാളറ വെള്ളച്ചാട്ടം. പെരിയാർ നദിയുടെ കൈവഴിയായ ഇത് 200 അടി താഴ്ചയിലേക്ക് പതിക്കുന്നു. രണ്ട് വെള്ളച്ചാട്ടങ്ങളും നല്ല ട്രെക്കിംഗ് പാതകൾക്കും ചുറ്റുമുള്ള ഇടതൂർന്ന സസ്യജാലങ്ങൾക്കും പേരുകേട്ടതാണ്. 

    Read More »
  • Kerala

    ചിങ്ങവനത്ത് പട്ടാപ്പകല്‍ യുവതിയ്ക്ക് മുന്നില്‍ നഗ്തനാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയിൽ

    കോട്ടയം : ചിങ്ങവനത്ത് പട്ടാപ്പകല്‍ നടുറോഡില്‍ യുവതിയ്ക്ക് മുന്നില്‍ നഗ്തനാ പ്രദര്‍ശനം നടത്തിയ യുവാവ്  പിടിയിൽ. കോട്ടയം സ്വദേശിയായ സിബി ചാക്കോയെയാണ് ചിങ്ങവനം പൊലീസ്  പിടികൂടിയത്.ഒറ്റയ്ക്ക് നടന്നുവരുമ്പോൾ ലൈംഗിക വൈകൃതം കാട്ടിയ പ്രതിയുടെ ദൃശ്യങ്ങൾ യുവതി മൊബൈലില്‍ പകർത്തിയിരുന്നു. കോട്ടയം കോടിമത സ്വദേശിനിയായ യുവതിയെ  പരുത്തുംപാറ ഭാഗത്തെ ഇടവഴിയിൽ വെച്ചാണ് അപരിചിതനായ യുവാവ് നഗ്നത പ്രദർശനം നടത്തിയത്. പ്രതിയുടെ അസ്വാഭാവിക പെരുമാറ്റം കണ്ട യുവതി ഉടൻതന്നെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.ദൃശ്യങ്ങൾ പകർത്തുന്നത് കണ്ടിട്ടും പ്രതി കുറ്റകൃത്യം തുടർന്നതായി പരാതിക്കാരി പറയുന്നു.വാഹനത്തിന്റെ നമ്പർ പ്ളേറ്റ് മറച്ച നിലയിലായിരുന്നു.   യുവതിയുടെ പരാതിയിൽ ചിങ്ങവനം പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ചങ്ങനാശ്ശേരിയിൽ നിന്ന് പിടികൂടിയത്.യുവതി തന്നെയാണ് ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും പങ്ക് വച്ചത്.

    Read More »
  • Kerala

    കോട്ടയത്തെ കോടിമതയില്‍ നിന്നും വീണ്ടും ബോട്ട് സര്‍വിസ്

    കോട്ടയം:കോടിമതയില്‍ നിന്നും വീണ്ടും ബോട്ട് സര്‍വിസ് ആരംഭിക്കുന്നു.മൂന്നുമാസത്തെ ശ്രമത്തിനൊടുവിൽ നദിയിൽ പോള  നീങ്ങിയെങ്കിലും ചുങ്കത്തുമുപ്പതില്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പൊക്കുപാലം കേടായതാണ്‌ നിലവിൽ സര്‍വിസ് ആരംഭിക്കാൻ തടസ്സം. ഇത്‌ നന്നാക്കാനുള്ള പ്രവൃത്തി അവസാനഘട്ടത്തിലെത്തി. ഇത് പൂര്‍ത്തിയാകുന്നതോടെ ബോട്ട് സര്‍വിസ് പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച ജോലികള്‍ പൂര്‍ത്തിയാക്കിയാല്‍ ഞായറാഴ്ചയോടെ സര്‍വിസ് ആരംഭിക്കുമെന്നും ജലഗതാഗത വകുപ്പ് അധികൃതർ പറഞ്ഞു. ആലപ്പുഴയിലേക്ക്‌ മൂന്ന്‌ ബോട്ടാണ്‌ കോട്ടയത്തുനിന്ന് സര്‍വിസ്‌ നടത്തുന്നത്‌. നദിയില്‍ പോള നിറഞ്ഞതോടെ ഏപ്രില്‍ 16 മുതല്‍ കോടിമതയിലേക്ക്‌ ബോട്ടുകള്‍ എത്തിയിരുന്നില്ല. കോടിമത ബോട്ട് ജെട്ടി മുതല്‍ കാഞ്ഞിരം വെട്ടിക്കാട് മുക്കുവരെയായിരുന്നു പോള നിറഞ്ഞുകിടന്നിരുന്നത്. ഇതോടെ കാഞ്ഞിരത്തുനിന്നായിരുന്നു ബോട്ടുകള്‍ സര്‍വിസ് നടത്തിയിരുന്നത്. ബോട്ടില്‍ കയറണമെങ്കില്‍ യാത്രക്കാര്‍ കാഞ്ഞിരത്ത് എത്തണമായിരുന്നു. സ്‌കൂള്‍ തുറന്നിട്ടും പോള നീക്കം ചെയ്ത് ജലപാത പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കാതിരുന്നത് പ്രതിഷേധത്തിന് കാരണമായി. യാത്രക്കാരുടെ എണ്ണവും കുറഞ്ഞിരുന്നു. പോള ശല്യത്തെ തുടര്‍ന്ന് സഞ്ചാരികളും കോടിമതയെ കൈവിട്ടിരുന്നു.ജലഗതാഗത വകുപ്പിന്‍റെ വരുമാനത്തെയും ഇത് പ്രതികൂലമായി ബാധിച്ചു.  …

    Read More »
  • India

    മതപരിവര്‍ത്തനവും പശുഹത്യയും തടയുന്ന നിയമങ്ങള്‍ പിന്‍വലിച്ചാല്‍ സമാധാനം നഷ്ടപ്പെടും: മുന്നറിയിപ്പുമായി സന്യാസിമാർ

    ബംഗളൂരു:മതപരിവര്‍ത്തനവും പശുഹത്യയും തടയുന്ന നിയമങ്ങള്‍ പിന്‍വലിച്ചാല്‍ ദക്ഷിണ കന്നടയില്‍ സമാധാനം നഷ്ടപ്പെടുമെന്ന് കോണ്‍ഗ്രസ് സര്‍ക്കാരിന് മുന്നറിയിപ്പുമായി കര്‍ണ്ണാടകത്തിലെ 10 മഠങ്ങളുടെ അധിപതികളായ സന്യാസിമാര്‍. ഈ തീരുമാനവുമായി മുന്നോട്ട് പോയാല്‍ നിങ്ങൾ അനുഭവിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവര്‍ക്ക് സന്യാസിമാരുടെ സംഘം താക്കീത് നല്‍കി. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം സംരക്ഷിക്കുന്ന നിയമം, കന്നുകാലി സംരക്ഷണം-പശുഹത്യ തടയല്‍ നിയമം എന്നിവ പിന്‍വലിക്കുന്നതിനുള്ള തീരുമാനം വേദനിപ്പിച്ചെന്നും സന്യാസിമാർ അഭിപ്രായപ്പെട്ടു.ഹിന്ദു വിരുദ്ധ നീക്കത്തിനെതിരെ കർണാടകയിലെ കോൺഗ്രസ് സർക്കാർ പിൻമാറണമെന്നും ഇവർ ആവശ്യപ്പെട്ടു. ജൂലായ് 3ന് ചേരുന്ന നിയമസഭാ യോഗത്തില്‍ മതപരിവര്‍ത്തനം തടയല്‍ നിരോധന ബില്ലും പശുഹത്യ തടയല്‍ ബില്ലും ഇല്ലാതാക്കുന്ന പുതിയ ബില്‍ അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

    Read More »
  • Kerala

    മോദിയുടെയും അമിത് ഷായുടെയും ദീര്‍ഘവീക്ഷണം; ഫ്രഞ്ച് പ്രക്ഷോഭത്തിനിടെ സിഎഎയെ പുകഴ്ത്തി അനില്‍

    ന്യൂഡല്‍ഹി: പോലീസിന്റെ വെടിയേറ്റ് ആഫ്രിക്കന്‍ വംശജന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെട്ട കലാപം തുടരുന്നതിനിടെ, സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി ബിജെപി നേതാവ് അനില്‍ ആന്റണിയുടെ ട്വീറ്റ്. ഫ്രാന്‍സിലെ പ്രക്ഷോഭവും ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമവും തമ്മില്‍ താരതമ്യം ചെയ്തുള്ള അനിലിന്റെ ട്വീറ്റാണ് ചര്‍ച്ചയായത്. ഫ്രാന്‍സില്‍ നടക്കുന്ന സംഭവങ്ങള്‍ കാണുമ്പോള്‍ വളരെ സങ്കടമുണ്ടെന്നും കാര്യങ്ങള്‍ എത്രയും വേഗം നിയന്ത്രണവിധേയമാകുമെന്നാണ് കരുതുന്നതെന്നും അനില്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയുടെ അടുത്ത സുഹൃത്താണ് ഫ്രാന്‍സെന്നും, അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അനില്‍ ആന്റണി ചൂണ്ടിക്കാട്ടി. ഇതിനു ശേഷമാണ് അദ്ദേഹം സിഎഎയുമായി ഇതിനെ താരതമ്യം ചെയ്തത്. ”നരേന്ദ്ര മോദി ജിയുടെയും അമിത് ഷാ ജിയുടെയും ഇന്ത്യന്‍ സര്‍ക്കാരിന്റെയും ദീര്‍ഘവീക്ഷണം ഓര്‍ത്തെടുക്കാന്‍ പറ്റിയ സമയമാണ് ഇത്. പ്രതിപക്ഷ നേതാക്കളുടെ സമ്മര്‍ദത്തിനു വഴങ്ങാതെ പൗരത്വ ഭേദഗതി ബില്‍ ഇന്ത്യ തയാറാക്കി. മൂന്ന് അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷങ്ങളെ സഹായിക്കുക എന്ന ഉദ്ദേശ്യത്തില്‍ ഇന്ത്യ പൂര്‍ണമായും ഉറച്ചുനിന്നു. അല്ലെങ്കില്‍ നിക്ഷിപ്ത താല്‍പര്യമുള്ള നുഴഞ്ഞുകയറ്റക്കാര്‍…

    Read More »
  • Kerala

    തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് പ്രവേശനം; പെണ്‍കുട്ടിയെ പറ്റിച്ച് ആറ് മാസം ഓണ്‍ലൈന്‍ ക്ലാസ്! അറിഞ്ഞത് കോളജിലെത്തിയപ്പോള്‍

    ഇടുക്കി: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പഠനത്തിന് പ്രവേശനം ലഭിച്ചെന്ന് പറഞ്ഞ് തട്ടിപ്പ്. മൂന്നാര്‍ സ്വദേശിയായ പെണ്‍കുട്ടിയേയാണ് ആറ് മാസത്തോളം തട്ടിപ്പിന് ഇരയാക്കിയത്. വ്യാജ ഇമെയില്‍ സന്ദേശത്തിലൂടെയാണ് പ്രവേശനം ലഭിച്ചു എന്നറിയിച്ചത്. തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസ് നടത്തുകയും ചെയ്തിരുന്നു. മെഡിക്കല്‍ കോളജില്‍ നേരിട്ടുപോയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. മൂന്നാറിലെ സ്വകാര്യ സ്‌കൂളില്‍ നിന്ന് പ്ലസ്ടുവിന് ഉന്നതവിജയം നേടിയ പെണ്‍കുട്ടി 2022 ലെ നീറ്റ് പരീക്ഷയിലും ഉയര്‍ന്ന മാര്‍ക്ക് നേടിയിരുന്നു. സംവരണവിഭാഗത്തില്‍പെട്ട കുട്ടി വിവിധ മെഡിക്കല്‍ കോളജുകളില്‍ അപേക്ഷ നല്‍കി. പ്രവേശന നടപടികള്‍ പൂര്‍ത്തിയായി സീറ്റ് ലഭിച്ചതായി തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പേരില്‍ പെണ്‍കുട്ടിക്ക് ഇമെയില്‍ സന്ദേശം ലഭിച്ചു. 25,000 രൂപ ഫീസായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 10,000 രൂപ ഗൂഗിള്‍ പേ വഴി അടച്ചു. 2022 നവംബറിലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. 2 സ്ത്രീകളും ഒരു പുരുഷനുമായിരുന്നു ക്ലാസുകളെടുത്തിരുന്നത്. കോളജില്‍ വരാന്‍ നിര്‍ദേശിച്ച് 3 പ്രാവശ്യം ഇമെയില്‍ വന്നെങ്കിലും പിന്നീടു വരേണ്ട…

    Read More »
  • Kerala

    കെഎസ്ആർടിസി മോഡൽ വിനോദയാത്ര പാക്കേജുമായി വനം വകുപ്പ്

    പുനലൂർ: ബഡ്ജറ്റ് ടൂറിസം യാത്രകൾ വഴി കോടികൾ വരുമാനം നേടിയ കെഎസ്ആർടിസി മോഡൽ വിനോദയാത്ര പാക്കേജുമായി വനം വകുപ്പും. ശെന്തുരുണി മുതല്‍ റോസ് മല വരെ നീളുന്ന വിനോദയാത്ര പാക്കേജുമായാണ് വനം വകുപ്പ് രംഗത്തെത്തിയിട്ടുള്ളത്. ശെന്തുരുണി ഇക്കോ ടൂറിസത്തിന്റെ ഭാഗമായിട്ടാണ് ഒരാള്‍ക്ക് ₹ 250 നിരക്കില്‍ പാക്കേജ് ഒരുക്കിയിരിക്കുന്നത്. ആന, കടുവ ഉള്‍പ്പടെയുള്ള ജീവികളുള്ള കാട്ടിലൂടെയാണ് 14 കിലോമീറ്ററോളമുള്ള യാത്ര.കുറഞ്ഞത് 15 പേരുണ്ടെങ്കില്‍ ഗ്രൂപ്പായി റോസ് മലയിലേക്ക് പോകാം. രാവിലെ 9നും ഉച്ചയ്ക്ക് 2.30നും ട്രിപ്പുകളുണ്ട്. വനംവകുപ്പിന്റെ 24 സീറ്റുള്ള മിനി ബസിലാണ് യാത്ര. 8 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമാണ്. പാക്കേജ് സഞ്ചാരികള്‍ക്ക് റോസ് മല വ്യു പോയിന്റിലേക്കുള്ള പ്രവേശന നിരക്കായ ₹ 50 ടിക്കറ്റ് എടുക്കേണ്ടതില്ല.   തെന്മല ഡാം ജംഗ്ഷൻ സമീപത്തെ വനംവകുപ്പിന്റെ ഇൻഫര്‍മേഷൻ സെന്ററില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. വിവരങ്ങള്‍ക്ക് 9048789779, 8547602937

    Read More »
Back to top button
error: