കൊൽക്കത്ത:പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളില്‍ പലയിടങ്ങളിലും സംഘര്‍ഷം രൂക്ഷമാകുന്നു.കാതല്‍ബെരിയയിൽ തൃണമൂൽ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുടെ പിതാവിനെ വെടിവെച്ചു കൊന്നു.
കാതല്‍ബെരിയ ഗ്രാമപഞ്ചായത്തിലെ തൃണമൂല്‍ സ്ഥാനാര്‍ഥി മൻവാരയുടെ പിതാവ് ജിയാറുല്‍ മൊല്ലയാണ് (52) മരിച്ചത്.സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബസന്തിയിലെ ഫുല്‍മലഞ്ച മേഖലയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.
വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മൊല്ലക്ക് വെടിയേറ്റത്. രാഷ്ട്രീയം വിടണമെന്ന് ആവശ്യപ്പെട്ട് മൊല്ലക്ക് എതിരാളികളില്‍നിന്ന് നിരന്തരം ഭീഷണികളുണ്ടായിരുന്നുവെന്നും പരാതിപ്പെട്ടെങ്കിലും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും മൻവാര പറഞ്ഞു.