CrimeNEWS

കഞ്ചാവ് കേസില്‍ ജാമ്യം നിന്നില്ല; അയല്‍വാസിയുടെ വീട് അടിച്ച് തകര്‍ത്തു, വീട്ടമ്മയെ ആക്രമിച്ചു

പത്തനംതിട്ട: അടൂരില്‍ കഞ്ചാവ് കേസില്‍ ജാമ്യം നില്‍ക്കാത്തതിന് അയല്‍വാസിയുടെ വീട് അടിച്ചു തകര്‍ത്ത യുവാക്കള്‍ വീട്ടമ്മയെയും ആക്രമിച്ചു. സംഭവത്തില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പഴകുളം ശ്യാമിനി ഭവനം ശ്യാംലാല്‍ (32), ആദിക്കാട്ടുകുളങ്ങര മണ്ണുംപുറത്ത് കിഴക്കേതില്‍ ആഷിഖ് (23), പഴകുളം പന്ത്രാം കുഴിയില്‍ വീട്ടില്‍ ഷെഫീക് (36), അനില്‍ ഭവനം അനീഷ് (36), കുടശനാട് കഞ്ചുകോട് വട്ടയത്തിനാല്‍ തെക്കേക്കര മുരളീ ഭവനം അരുണ്‍ (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം.

വീട്ടമ്മയെ തൊഴിച്ച് താഴെയിട്ടതിന് ശേഷം കമ്പി വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ജനാലകളും ലൈറ്റുകളും അടിച്ച് പൊളിച്ച അക്രമികള്‍ കാര്‍ പോര്‍ച്ചും വെറുതെ വിട്ടില്ല. പഴകുളം ഭവദാസന്‍മുക്ക് പൊന്‍മാന കിഴക്കിതില്‍ നൂറുദീന്റെ വീടിന് നേരെയായിരുന്നു ആക്രമണം. നൂറുദീന്റെ ഭാര്യ സലീന ബീവിക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. സലീനയുടെ വീടിന് അടുത്ത് താമസിക്കുന്ന ശ്യാം ലാലിനെ എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കേസില്‍ ജാമ്യത്തിലെടുക്കണമെന്ന് ശ്യാം, സലീനയോട് ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിക്കാത്തതിന് പിന്നാലെയായിരുന്നു ആക്രമണം. സെലീന ബീവിക്ക് കയ്യില്‍ പൊട്ടലും 6 തുന്നിക്കെട്ടലുമുണ്ട്.

Signature-ad

കൊല്ലം കടയ്ക്കലില്‍ കഞ്ചാവ് വില്‍പ്പനക്കാരന്റെ ആക്രമണത്തില്‍ പോലീസുകാര്‍ക്ക് പരിക്കേറ്റത് കഴിഞ്ഞ ദിവസമാണ്. കടയ്ക്കല്‍ എസ്‌ഐ: ജ്യോതിഷിനും സിവില്‍ പോലീസ് ഓഫിസര്‍ അഭിലാഷിനുമാണ് പരിക്കേറ്റത്. കഞ്ചാവ് കേസിലെ പ്രതി പോലീസ് മുക്ക് സ്വദേശി നിഫാലും ഭാര്യയുമാണ് ആക്രമിച്ചത്. നിഫാലിനെ വിലങ്ങണിയിച്ച് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ ആക്രമണത്തില്‍ സിവില്‍ പോലീസ് ഓഫിസറുടെ നെറ്റി പൊട്ടി. ആക്രമണം തടഞ്ഞ എസ്‌ഐയുടെ തലയ്ക്കടിച്ചും പരിക്കേല്‍പ്പിച്ചു. ഇവരെ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കിയ ശേഷം വിട്ടയച്ചു. സിപിഒ അഭിലാഷിന്റെ നെറ്റിയില്‍ 3 തുന്നലുണ്ട്.

Back to top button
error: