Month: July 2023
-
Kerala
ഒറ്റപ്പാലം നഗരസഭാ കൗണ്‍സിലര്‍ കെ.കൃഷ്ണകുമാര്‍ പ്രസംഗത്തിനിടെ കുഴഞ്ഞു വീണു മരിച്ചു
പാലക്കാട്: ഒറ്റപ്പാലം നഗരസഭാ കൗണ്‍സിലര്‍ അഡ്വ.കെ.കൃഷ്ണകുമാര്‍ (60) അന്തരിച്ചു. ആധ്യാത്മിക പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ: ശ്രീകല. മക്കള്‍: പി.ബാലശങ്കര്‍, അഡ്വ.നന്ദഗോപാല്‍. ആര്‍എസ്എസിലും ബിജെപിയിലും നേതൃപദവികള്‍ വഹിച്ചിരുന്ന അദ്ദേഹം 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ഒറ്റപ്പാലം നഗരസഭയില്‍ 2010-15 കാലത്തും കൗണ്‍സിലറായിരുന്നു. ഒറ്റപ്പാലം മനയ്ക്കമ്പാട്ട് കമ്മള്ളി കണ്ണഞ്ചേരി കുടുംബാംഗമാണ്. നഗരസഭയില്‍ പാലാട്ട് റോഡ് വാര്‍ഡിന്റെ പ്രതിനിധിയാണ്. ആര്‍എസ്എസ് താലൂക്ക് സംഘചാലക്, വാഹക്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ പദവികളും ഒറ്റപ്പാലം ഗണേശ സേവാ സമിതി താലൂക്ക് പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോ കോളജില്‍ പഠിക്കുന്ന കാലത്ത് ഭാരതീയ വിചാര കേന്ദ്രം സ്ഥാപകന്‍ പി.പരമേശ്വരനോടൊപ്പവും പ്രവര്‍ത്തിച്ചിരുന്നു.
Read More » -
Life Style
രണ്ടാം സ്ഥാനം പ്രതീക്ഷിച്ചിരുന്നു; ശോഭ വിശ്വനാഥിന് ഇത് പുതിയ തുടക്കം
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ നാലാം സ്ഥാനം നേടി ശോഭ വിശ്വനാഥ്. ആദ്യ മൂന്നില്‍ ഇടംനേടുമെന്ന് പ്രേക്ഷകരും സഹമത്സരാര്‍ഥികളും ഉറച്ചു വിശ്വസിച്ച ശക്തയായ മത്സരാര്‍ഥിയായിരുന്നു ശോഭ. എന്നാല്‍, അപ്രതീക്ഷിതമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഒന്നാം സ്ഥാനം ലഭിച്ചില്ലെങ്കിലും അഖില്‍ മാരാരോടൊപ്പം മോഹന്‍ലാലിന്റെ കൈ പിടിച്ച് ശോഭ സ്റ്റേജില്‍ ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ റെനീഷ റഹ്‌മാന്‍ പ്രേക്ഷക വോട്ടുകളില്‍ ശോഭയേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു. ജുനൈസിനും ശോഭയേക്കാള്‍ വോട്ട് ലഭിച്ചപ്പോള്‍ നാലാം സ്ഥാനം കൊണ്ട് ശോഭ വിശ്വനാഥിന് തൃപ്തയാകേണ്ടി വന്നു. സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയാണ് ബിഗ് ബോസ് വീട്ടില്‍ നിന്നും ശോഭയെ എവിക്ഷനിലൂടെ ഫിനാലെ വേദിയിലെത്തിച്ചത്. ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് താനും പ്രതീക്ഷിച്ചിരുന്നതായി പുറത്തായ ശേഷം ശോഭയും പറയുകയുണ്ടായി. ”നൂറു ദിവസം തികയ്ക്കുമെന്ന് പറഞ്ഞാണ് ഞാന്‍ വന്നത് അതുപോലെ തന്നെ 100 ദിവസം വിജയകരമായി നില്‍ക്കാന്‍ കഴിഞ്ഞു. ഇതെന്റെ കല്യാണ സാരിയാണ്. ഞാനുടുക്കുന്ന ഓരോ സാരിയിലൂടെയും കഥ പറഞ്ഞാണ് ഞാന്‍ പോകുന്നത്.…
Read More » -
NEWS
മര്യാദയ്ക്ക് നോക്കാന്‍ കഴിയില്ലെങ്കില്‍ മടക്കി തന്നേക്ക്; മുത്തുരാജയെ തിരിച്ചെടുത്ത് തായ്‌ലന്‍ഡ്
ബാങ്കോക്ക്: വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീലങ്കയ്ക്ക് സമ്മാനിച്ച ആനയെ തിരിച്ച് വാങ്ങി തായ്‌ലന്‍ഡ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ മുത്തുരാജ എന്ന ആനയെയാണ് തിരികെ വാങ്ങിയത്. ആനയെ വേണ്ട രീതിയില്‍ പരിചരിച്ചില്ല എന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ആനയെ തിരികെ കയറ്റി അയച്ചത്. സാക് സുരിന്‍ എന്ന മുത്തുരാജയെ 2001 ലാണ് തായ്ലന്‍ഡ് രാജകുടുംബം ശ്രീലങ്കയ്ക്ക് സമ്മാനമായി നല്‍കിയത്. തുടര്‍ന്ന് ശ്രീലങ്ക ആനയെ ക്ഷേത്രത്തിന് സമ്മാനിക്കുകയും അവിടെ മതപരമായ ഘോഷയാത്രകളില്‍ പങ്കെടുക്കാന്‍ നിയോഗിക്കുകയും ചെയ്തു. എന്നാല്‍, ആനയ്ക്ക് വേണ്ട പരിചരണം നല്‍കുന്നില്ലെന്നും നിരന്തരം പീഡനത്തിന് ഇരയാവുകയാണെന്നും ആരോപിച്ചുകൊണ്ട് റാലി ഫോര്‍ അനിമല്‍ റൈറ്റ്സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് എന്ന സംഘടന രംഗത്തെത്തി. ആനയുടെ കാലിനേറ്റ മുറിവ് ഇതുവരെ ഉണങ്ങിയിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെ ആനയുടെ ചികിത്സയ്ക്കായി തിരികെ തായ്ലന്‍ഡില്‍ എത്തിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. കഴിഞ്ഞ നവംബറില്‍ ആനയെ ശ്രീലങ്കയിലെ നാഷണല്‍ സുവോളജിക്കല്‍ ഗാര്‍ഡനിലേക്ക് മാറ്റാന്‍ ക്ഷേത്ര ഭാരവാഹികള്‍ സമ്മതിച്ചു. അവിടെ ചികിത്സയും തായ്‌ലന്‍ഡിലേക്ക്…
Read More » -
Kerala
ചികിത്സയ്ക്കിടെ നായുടെ കടിയേറ്റ് ബോധക്ഷയം; വെറ്ററിനറി ഡോക്ടറെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കണ്ണൂര്‍: ചികിത്സയ്ക്കിടെ വെറ്റിനറി ഡോക്ടറെ നായകടിച്ചു. കണ്ണൂര്‍ ജില്ലാ മൃഗാസ്പത്രിയിലെ ഡോ. ഷെറിന്‍ ബി സാരംഗിനാണ് വളര്‍ത്തുനായയുടെ കടിയേറ്റത്. ചികിത്സക്കായി എത്തിച്ച വളര്‍ത്തു നായയാണ് ഡോക്ടറെ കടിച്ചത്. ഇന്നലെ ഉച്ചയോടെ ജില്ലാ മൃഗാസ്പത്രി ഒ പിയിലാണ് സംഭവം. ചെവി പരിശോധനക്കായി എത്തിച്ച ലാബര്‍ ഡോഗ് ഇനത്തില്‍പ്പെട്ട നായയാണ് കടിച്ചത്. നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് ഡോക്ടര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. ഡോക്ടറുടെ ബി.പി കുറയുകയും ബോധക്ഷയം അനുഭവപ്പെടുകയും ചെയ്തതു. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിരോധ കുത്തിവെപ്പെടുത്ത ശേഷം ഡോക്ടറുടെ മുറിവുകള്‍ തുന്നിക്കെട്ടി. ഒരു മണിക്കൂറിന് ശേഷം ഡിസ്ചാര്‍ജ് ചെയ്തു.
Read More » -
Crime
താലികെട്ടിന് തൊട്ടുമുന്‍പ് വധു കാമുകനൊപ്പം ഒളിച്ചോടി; വിഷം കഴിച്ച വരന്‍ ഗുരുതരാവസ്ഥയില്‍
ലഖ്‌നൗ: താലികെട്ടുന്നതിന് തൊട്ടുമുന്‍പ് വധു കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്ന് വരന്‍ വിഷം കഴിച്ചു. വിവാഹം മുടങ്ങിയതറിഞ്ഞ ഉടന്‍ വരന്‍ വിഷം കഴിക്കുകയായിരുന്നു. യു.പി. റായ്ബറേലി സ്വദേശിയായ അജയ് എന്ന യുവാവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്, ഇയാളുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗഡഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലെ അസാനന്ദ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. അസാനന്ദ്പൂര്‍ സ്വാദേശിയായ രാംനരേഷിന്റെ മകളുമായാണ് അജയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹഘോഷയാത്രയുമായി അജയ് വധുവിന്റെ വീട്ടിലെത്തി. വധുവിന്റെ കുടുംബാംഗങ്ങള്‍ ഇവര്‍ക്കായി സ്വീകരണവും ഒരുക്കിയിരുന്നു. പിന്നാലെ മറ്റ് വിവാഹ ചടങ്ങുകളും തുടങ്ങി. വരന്‍ വേദിയില്‍ എത്തി ഏറെ നേരം കാത്തിരുന്നിട്ടും വധു വേദിയിലേക്ക് എത്തിയില്ല. തുടര്‍ന്ന് വിവരം തിരക്കിയപ്പോഴാണ് വധു കാമുകനൊപ്പം സ്ഥലം വിട്ടതായി ബന്ധുക്കള്‍ പറഞ്ഞത്. പിന്നാലെ ഇരു കൂട്ടരും തമ്മില്‍ വാക്കുതര്‍ക്കവും കൈയാങ്കളിയുമായി. ഇതോടെ പെണ്‍കുട്ടിയുടെ പിതാവ് ഗഡഗഞ്ച് പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തിയാണ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയത്. തുടര്‍ന്ന് അജയും ബന്ധുക്കളും വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ…
Read More » -
Crime
മദ്യപിക്കാന്‍ പണം നല്‍കിയില്ല; വ്‌ളോഗറുടെ കാര്‍ അടിച്ചുതകര്‍ത്ത്, ക്യാമറ കവര്‍ന്നു
തിരുവനന്തപുരം: മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ യൂട്യൂബ് വ്‌ളോഗറുടെ കാര്‍ അടിച്ച് തകര്‍ത്ത്, ക്യാമറ കവര്‍ന്നതായി പരാതി. നെടുമങ്ങാട് സ്വദേശി കാര്‍ത്തിക് മണിക്കുട്ടന്റെ വീടിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകര്‍ത്താണ് ക്യാമറ മോഷ്ടിച്ചത്. ശനിയാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു സംഭവം. ബൈക്കില്‍ എത്തിയ 3 അംഗ സംഘം കാറിന്റെ നാലു ഭാഗത്തെ ഗ്ലാസുകള്‍ തകര്‍ക്കുകയും, കാറിന് അകത്ത് സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപ വിലയുളള ക്യാമറ കവര്‍ന്നെന്നുമാണ് പരാതി. കഴിഞ്ഞ കുറച്ച് നാളുകളായി പട്ടാളം ഷിബു എന്ന് വിളിപ്പേര് ഉള്ള മനോജ് എന്ന ആള്‍ മദ്യപിക്കാന്‍ തന്നെ ഫോണ്‍ വിളിച്ച് പണം ആവശ്യപ്പെടാറുണ്ടെന്നും ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും രാത്രി ഇതു പോലെ പണം ആവശ്യപ്പെട്ട് വിളിക്കുകയും, പണം നല്‍കാത്തതിനാല്‍ അസഭ്യം പറഞ്ഞെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി 12 മണിയോടെ നമ്പര്‍ പ്ലേറ്റ് മറച്ച് ബൈക്കില്‍ എത്തിയ 3 അംഗ സംഘം കാര്‍ത്തിക്കിന്റെ വീട്ടുവളപ്പില്‍ കിടന്ന കാര്‍ അടിച്ചു…
Read More » -
Kerala
സന്ദര്‍ശകരെക്കൊണ്ട് വീര്‍പ്പുമുട്ടി കക്കാടം പൊയില്‍
കോഴിക്കോട്:അവധി ദിവസങ്ങളില്‍ സന്ദര്‍ശകരെക്കൊണ്ട് വീര്‍പ്പുമുട്ടി കക്കാടം പൊയില്‍.സന്ദര്‍ശകരെത്തുന്ന വാഹനങ്ങള്‍ കാരണം കൂമ്ബാറ മുതല്‍ കക്കാടം പൊയില്‍ വരെയുള്ള 9 കി.മീ.റോഡില്‍ ഗതാഗത തടസം പതിവായിരിക്കുകയാണ്. വീതി വളരെ കുറഞ്ഞ റോഡില്‍ അനുഭവപ്പെടുന്ന തിരക്ക് പലപ്പോഴും ബാധിക്കുന്നത് തദ്ദേശ വാസികളെയാണ്. ആശുപത്രി മുതലായ അത്യാവശ്യ സൗകര്യങ്ങര്‍ക്ക് അവര്‍ അടുത്ത പട്ടണങ്ങളെയാണ് ആശ്രയിക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ റോഡരുകില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇതുകാരണം സന്ദര്‍ശകരും തദ്ദേശ വാസികളും തമ്മില്‍ വാക്കേറ്റവും പതിവാണ്. കഴിഞ്ഞ ദിവസം വാഹനം പാര്‍ക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം കയ്യാങ്കളിയിലാണ് അവസാനിച്ചത്. കള്ളിപ്പാറയില്‍ തദ്ദേശ വാസിയെ മര്‍ദ്ദിച്ച നാല് സന്ദര്‍ശകരെ പൊലീസ് കസ്റ്റഡിയിലെടുത്തതും കഴിഞ്ഞ ദിവസമായിരുന്നു. നാട്ടുകാരുടെ മുന്നറിയിപ്പ് വകവെക്കാതെ സന്ദര്‍ശകര്‍ തെന്നുന്ന പാറയുടെ മുകളില്‍ കയറി അഭ്യാസം കാണിക്കുന്ന ദൃശ്യങ്ങള്‍ ആരെയും ഭയപ്പെടുത്തുന്നതാണ്.ഒരപകടം വരുമ്ബോള്‍ മാത്രം അധികൃതര്‍ നടപടി എടുത്തിട്ട് എന്ത് കാര്യം എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നു.സന്ദര്‍ശകര്‍ സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ നാശനഷ്ടങ്ങള്‍ വരുത്തുന്നതായും പരാതികള്‍…
Read More » -
Kerala
അവശതയനുഭവിക്കുന്ന കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും പെൻഷനും ചികിത്സാ ധനസഹായവും
തിരുവനന്തപുരം:സംസ്ഥാനത്ത് 60 വയസ്സ് കഴിഞ്ഞ അവശതയനുഭവിക്കുന്ന കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും പെൻഷനും ചികിത്സാ ധനസഹായത്തിനും അപേക്ഷിക്കാം. സാംസ്കാരിക വകുപ്പ് നല്‍കുന്ന കലാകാര പെൻഷൻ, ചികിത്സാ ധനസഹായം എന്നിവയ്ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. ജൂലൈ 10 മുതലാണ് സമര്‍പ്പിക്കുവാനുള്ള തീയതി ആരംഭിക്കുന്നത്. [email protected] എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ([email protected])
Read More » -
Kerala
പൊതുമേഖലാ സ്ഥാപനങ്ങൾ നിലനില്‍പ്പിനുള്ള വഴികള്‍ സ്വയം കണ്ടെത്തണം;കെഎസ്‌ആര്‍ടിസിയുടെ ബാധ്യത ഏറ്റെടുക്കാനാകില്ല: ധനമന്ത്രി ബാലഗോപാൽ
തിരുവനന്തപുരം:പൊതുമേഖലാ സ്ഥാപനങ്ങൾ നിലനില്‍പ്പിനുള്ള വഴികള്‍ സ്വയം കണ്ടെത്തണമന്നും സംസ്ഥാന സര്‍ക്കാരിന് കെഎസ്‌ആര്‍ടിസിയുടെ ആകെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്നും ധനമന്ത്രി ബാലഗോപാൽ.വായ്പാ പരിധി നിയന്ത്രണത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് തന്നെയെന്നും ധനമന്ത്രി കെഎൻ ബാലഗോപാല്‍ പറഞ്ഞു. കൂടിയാലോചനകളും നിയമോപദേശവും അടക്കം എല്ലാം കിട്ടിയ ശേഷം മുന്നോട്ട് പോകും. 20000 കോടിയാണ് കടമെടുപ്പ് പരിധിയെന്ന മുൻ നിലപാട് ഇപ്പോള്‍ കേന്ദ്രം തിരുത്തിയിട്ടുണ്ട്. അര്‍ഹിക്കുന്ന ധനസഹായം ചോദിച്ച് വാങ്ങാൻ എല്ലാവരും ഒരുമിച്ച് നില്‍ക്കണം.ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ വലിയ സഹായം വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് കെഎസ്‌ആര്‍ടിസിയുടെ ആകെ ബാധ്യത ഏറ്റെടുക്കാനാകില്ല. പൊതുമേഖല സ്ഥാപനങ്ങള്‍ നിലനില്‍പ്പിനുള്ള വഴികള്‍ സ്വയം കണ്ടെത്തണം. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കൊടുക്കും. എന്നാല്‍ പണലഭ്യത പ്രശ്നമാണ്. അത് കിട്ടുന്ന മുറക്ക് ആനുകൂല്യങ്ങള്‍ കൊടുത്ത് തീര്‍ക്കും. പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ സംശയമുണ്ട്. അത് പരിശോധിക്കുന്നുണ്ട്. പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ ഇപ്പോള്‍ പറയുന്നവരാണ് അത് നടപ്പിലാക്കിയതെന്നും അദ്ദേഹം വിമര്‍ശിച്ചു.
Read More »
