കൂടിയാലോചനകളും നിയമോപദേശവും അടക്കം എല്ലാം കിട്ടിയ ശേഷം മുന്നോട്ട് പോകും. 20000 കോടിയാണ് കടമെടുപ്പ് പരിധിയെന്ന മുൻ നിലപാട് ഇപ്പോള്‍ കേന്ദ്രം തിരുത്തിയിട്ടുണ്ട്. അര്‍ഹിക്കുന്ന ധനസഹായം ചോദിച്ച് വാങ്ങാൻ എല്ലാവരും ഒരുമിച്ച് നില്‍ക്കണം.ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ വലിയ സഹായം വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന് കെഎസ്‌ആര്‍ടിസിയുടെ ആകെ ബാധ്യത ഏറ്റെടുക്കാനാകില്ല. പൊതുമേഖല സ്ഥാപനങ്ങള്‍ നിലനില്‍പ്പിനുള്ള വഴികള്‍ സ്വയം കണ്ടെത്തണം. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കൊടുക്കും. എന്നാല്‍ പണലഭ്യത പ്രശ്നമാണ്. അത് കിട്ടുന്ന മുറക്ക് ആനുകൂല്യങ്ങള്‍ കൊടുത്ത് തീര്‍ക്കും. പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ സംശയമുണ്ട്. അത് പരിശോധിക്കുന്നുണ്ട്. പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ ഇപ്പോള്‍ പറയുന്നവരാണ് അത് നടപ്പിലാക്കിയതെന്നും അദ്ദേഹം വിമര്‍ശിച്ചു.