CrimeNEWS

താലികെട്ടിന് തൊട്ടുമുന്‍പ് വധു കാമുകനൊപ്പം ഒളിച്ചോടി; വിഷം കഴിച്ച വരന്‍ ഗുരുതരാവസ്ഥയില്‍

ലഖ്‌നൗ: താലികെട്ടുന്നതിന് തൊട്ടുമുന്‍പ് വധു കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്ന് വരന്‍ വിഷം കഴിച്ചു. വിവാഹം മുടങ്ങിയതറിഞ്ഞ ഉടന്‍ വരന്‍ വിഷം കഴിക്കുകയായിരുന്നു. യു.പി. റായ്ബറേലി സ്വദേശിയായ അജയ് എന്ന യുവാവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്, ഇയാളുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഗഡഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലെ അസാനന്ദ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. അസാനന്ദ്പൂര്‍ സ്വാദേശിയായ രാംനരേഷിന്റെ മകളുമായാണ് അജയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹഘോഷയാത്രയുമായി അജയ് വധുവിന്റെ വീട്ടിലെത്തി. വധുവിന്റെ കുടുംബാംഗങ്ങള്‍ ഇവര്‍ക്കായി സ്വീകരണവും ഒരുക്കിയിരുന്നു. പിന്നാലെ മറ്റ് വിവാഹ ചടങ്ങുകളും തുടങ്ങി. വരന്‍ വേദിയില്‍ എത്തി ഏറെ നേരം കാത്തിരുന്നിട്ടും വധു വേദിയിലേക്ക് എത്തിയില്ല. തുടര്‍ന്ന് വിവരം തിരക്കിയപ്പോഴാണ് വധു കാമുകനൊപ്പം സ്ഥലം വിട്ടതായി ബന്ധുക്കള്‍ പറഞ്ഞത്. പിന്നാലെ ഇരു കൂട്ടരും തമ്മില്‍ വാക്കുതര്‍ക്കവും കൈയാങ്കളിയുമായി.

Signature-ad

ഇതോടെ പെണ്‍കുട്ടിയുടെ പിതാവ് ഗഡഗഞ്ച് പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തിയാണ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയത്. തുടര്‍ന്ന് അജയും ബന്ധുക്കളും വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ ശേഷം അജയ് വിഷം കഴിക്കുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നില വഷളായതിനെ തുടര്‍ന്ന് ലക്‌നൗവിലേയ്ക്ക് മാറ്റി. അതേസമയം, പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ വധുവിന്റെ കാമുകന്‍ മുന്നയ്ക്കെതിരെ പോലീസ് കേസെടുത്തു.

Back to top button
error: